പാർക്കിൽ ഇരുന്നും ജോലി ചെയ്യാം; ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

0



ദുബായ്: വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ എന്നിവയ്ക്ക് പിന്നാലെ ഇനി “വർക്ക് ഫ്രം പാർക്ക്” സംവിധാനവുമായി രംഗത്തെത്തി ദുബായ് മുനിസിപ്പാലിറ്റി. ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് പൊതുപാർക്കുകളിൽ ഇരുന്നും ജോലികൾ ചെയ്യാനാവുന്ന രീതിയിലാണ് പദ്ധതി ഒരുക്കുന്നത്.


ആദ്യഘട്ടമായി അടുത്ത മാസം അൽബർഷ പോണ്ട് പാർക്ക് ൽ പദ്ധതി ആരംഭിക്കും. തുടർന്ന് നഗരത്തിലെ വിവിധ പാർക്കുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളായ അമാന, ലെറ്റ്സ് വർക്ക് എന്നിവയുമായി സഹകരണ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.


പദ്ധതിയുടെ ഭാഗമായി പാർക്കുകളിൽ പ്രത്യേക വർക്ക് സ്റ്റേഷനുകൾ, വൈ-ഫൈ സൗകര്യം, സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിക്കും. നഗരത്തിലെ മെട്രോ സ്റ്റേഷനുകളിൽ ഇതിനകം സമാന സൗകര്യങ്ങൾ നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരുകയും ജോലി-ജീവിത സമതുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


English Summary
Dubai Municipality has launched a new “Work From Park” initiative, allowing people to work from public parks with internet access. The project will begin next month at Al Barsha Pond Park and will be expanded to other parks across Dubai.
The initiative, developed in partnership with private companies, will include workstations, Wi-Fi, and comfortable seating. The aim is to enhance work-life balance and provide flexible working environments.

LEAVE A REPLY

Please enter your comment!
Please enter your name here