‘വിഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം: തിരഞ്ഞെടുപ്പിൽ എല്ലാം ചെയ്തത് കെസി വേണുഗോപാൽ’; വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണ്. വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ മാത്രമെന്നും വിമർശനം. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാൻ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. ആരാണ് യോഗ്യൻ എന്നും പറയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ‌ പറഞ്ഞു. കോൺഗ്രസിന്റെ അത്യുന്നത പദങ്ങളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല. ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമലയിലെ ഈ ഡി അന്വേഷണത്തിലും അദേഹം പ്രതികരിച്ചു. ഈ ഡി അന്വേഷണം തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം അവസാനിക്കുമെന്ന് നേരത്തെ താൻ പറഞ്ഞതാണ്. അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വർണവും ഉണ്ടാകില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.

അതേസമയം വീണ്ടും ന്യൂനപക്ഷങ്ങൾക്കെതിരെ വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം നടത്തി. മുസ്‌ലിം വിഭാഗം സംഘടിച്ച് ശക്തരായി സന്പത്തും അവകാശങ്ങളും കൊണ്ടുപോയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നതെന്നും വെള്ളാപ്പള്ളി നടേശന്റെ പരാമർശം. മാധ്യമങ്ങൾ വല്ലാതെ വേട്ടയാടിയെന്നും കുഴപ്പിക്കാൻ നോക്കിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. പ്രായം ഉണ്ടെങ്കിലും നല്ല ബോധം ഇപ്പോഴും ഉണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മാറ്റമില്ലാതെ ഇന്ധനവില; ഏപ്രിൽ 19-ലെ പുതുക്കിയ നിരക്കുകൾ അറിയാം

രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ഇന്ധനവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇന്ത്യയിലെ എണ്ണക്കമ്പനികൾ വില പുതുക്കാൻ തയ്യാറായിട്ടില്ല. മാസങ്ങളായി തുടരുന്ന ഈ സ്ഥിരത സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 103.54 രൂപയിലും ഡീസൽ 90.03 രൂപയിലും വ്യാപാരം നടക്കുന്നു. കൊൽക്കത്തയിലും ചെന്നൈയിലും വിലയിൽ കാര്യമായ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 105.41 രൂപ നൽകണം. ഡീസലിന് ഇവിടെ 92.02 രൂപയാണ് നിരക്ക്. ചെന്നൈയിൽ പെട്രോൾ വില 100.84 രൂപയായും ഡീസൽ വില 92.39 രൂപയായും തുടരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് നഗരങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്.

ഹൈദരാബാദിലും ബംഗളൂരുവിലും പെട്രോൾ വില 100 രൂപയ്ക്ക് മുകളിൽ തന്നെയാണ്. ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് 107.46 രൂപയും ഡീസലിന് 95.70 രൂപയുമാണ് ഈടാക്കുന്നത്. ബംഗളൂരുവിൽ പെട്രോളിന് 102.92 രൂപയും ഡീസലിന് 90.99 രൂപയുമാണ് നൽകേണ്ടത്.

കേരളത്തിലെ പ്രധാന നഗരങ്ങളിലും ഇന്ധനവിലയിൽ വ്യത്യാസമില്ല. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. കൊച്ചിയിൽ ഇത് താരതമ്യേന കുറവാണ്. അന്താരാഷ്ട്ര തലത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം എണ്ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എണ്ണ ഉൽപാദനം വർദ്ധിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി വാർത്തകളുണ്ട്. ഇത് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറയാൻ കാരണമായേക്കാം. എന്നാൽ രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയെ സംബന്ധിച്ച് എപ്പോഴും വെല്ലുവിളിയാണ്.

സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് (VAT) വ്യത്യാസപ്പെടുന്നത് മൂലമാണ് ഓരോ നഗരങ്ങളിലും ഇന്ധനവിലയിൽ മാറ്റമുണ്ടാകുന്നത്. സാധാരണയായി എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്. ഓൺലൈൻ ആപ്പുകൾ വഴിയും എസ്എംഎസ് വഴിയും നിരക്കുകൾ പരിശോധിക്കാവുന്നതാണ്.

‘വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ സംഭവിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം’; മന്ത്രി വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ സംഭവിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. വാസയോഗ്യമല്ലാത്ത ഒരു വീടും ദുരന്തബാധിതർക്ക് കൊടുക്കില്ല. ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതർക്ക് നൽകില്ല. വീട് വെച്ചുനൽകാതെ, ടൗൺഷിപ്പ് വീടിന്റെ വിള്ളൽ പരിശോധിച്ച് നടക്കാൻ കോൺഗ്രസിന് നാണമില്ലെയെന്നും മന്ത്രി.

അഞ്ചുവർഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് ഊരാളുങ്കലാണ്. രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ എവിടെയെന്ന് വി ശിവൻകുട്ടി ചോദിച്ചു. കോൺഗ്രസ് പിരിച്ച പണം എവിടെയെന്നും അദേഹം ചോദിച്ചു. വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാരോട് ഒന്നേ പറയാനുള്ളൂ. ഒരു പ്ലാൻ പോലും ഇല്ലാതെ നിങ്ങൾ ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെ എന്ന് പറയണം. പിരിച്ച കാശിന്റെ കണക്ക് പറയട്ടേ. ഇപ്പോൾ അവർ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റുന്ന കണക്കല്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഫലം വരും മുൻപ് കൂട്ട അടിയാണെങ്കിൽ ഇനി നടക്കാനിക്കുന്നത് മാരത്തോൺ അടിയെന്നും ചുമ്മാ എല്ലാരും കയറി ഡൽഹിക്ക് പോകുന്നെന്നും പരിഹാസം. കോൺഗ്രസിലും യുഡിഎഫിലും നടക്കുന്നത് അത്ഭുതകരമായ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ള-മാലിന്യ പ്രശ്നങ്ങളിൽ തിരുവനന്തപുരം നഗരസഭയെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. നഗരസഭയിൽ മാലിന്യ പ്രതിസന്ധി അതീവ രൂക്ഷമാണ്. അടിയന്തരമായി കൗൺസിൽ വിളിച്ചു ചേർത്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് മന്ത്രി. വേനൽ കാലത്ത് പൊതു ഇടങ്ങളിൽ കുടിവെള്ളം പോലും വച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ലെങ്കിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വി ശിവൻകുട്ടി.

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ ദിവസം 6033 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. അതേസമയം പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസി, ഫാന്‍ ഉപയോഗം കൂടിയതിന് പുറമേ ഗ്യാസ് ഇല്ലാത്തതിനാല്‍ ഇന്റക്ഷന്‍ കുക്കര്‍ ഉപയോഗം വര്‍ധിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തോടെ മഴ ലഭിക്കും. അതിനാല്‍ വൈദ്യൂതി ഉപയോഗത്തെ ബാധിക്കില്ലെന്നും ജനങ്ങള്‍ തന്നെ പീക്ക് അവറിലെ വൈദ്യൂതി ഉപയോഗം കുറക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

‘വിള്ളല്‍ മേശപ്പുറത്ത് കയറി നിന്ന് പരിശോധിക്കേണ്ടത് മന്ത്രിയാണോ? ; പരിഹസിച്ച് വി ഡി സതീശന്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നടത്തിയത് കാപട്യമായിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. പണി പൂര്‍ത്തിയായിരുന്നെങ്കില്‍ പിറ്റേന്ന് താക്കോല്‍ കൊടുത്താല്‍ മതിയായിരുന്നല്ലോ. ഇത്തരമൊരു കാപട്യം നടത്തി തിരഞ്ഞെടുപ്പ് കാലം മുഴുവന്‍ സര്‍ക്കാര്‍ അതിനെ ആഘോഷിച്ചു. ആയിരക്കണക്കിന് ബോര്‍ഡുകള്‍ വച്ചു. പണി വൈകിയതിന് ഞങ്ങളെ വിമര്‍ശിച്ചവര്‍ നല്‍കിയ വീടുകളില്‍ ഇത്ര ദിവസമായിട്ടും ജനങ്ങള്‍ക്ക് താമസം തുടങ്ങാന്‍ പറ്റിയിട്ടില്ലല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു.

മന്ത്രി രാജന്‍ മേശപ്പുറത്ത് കയറി എന്ത് നാടകമാണ് കളിച്ചതെന്നും വി ഡി സതീശന്‍ ആക്ഷേപിച്ചു. വിളളലുണ്ടോ എന്ന് മേശപ്പുറത്ത് കയറി നിന്ന് പരിശോധിക്കേണ്ടത് മന്ത്രിയാണോ എന്ന് വി ഡി സതീശന്‍ ചോദിച്ചു. മന്ത്രിയല്ല എഞ്ചിനീയര്‍മാരാണ് പരിശോധനകള്‍ നടത്തേണ്ടത്. നിര്‍മാണത്തെക്കുറിച്ച് ഗുരുതര ക്രമക്കേടുകളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഏച്ചുകെട്ടിയ ഉദ്ഘാടനമാണ് അന്ന് നടത്തിയത്. സര്‍ക്കാര്‍ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും കാലം കണക്കുചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്വര്‍ണക്കൊള്ള കേസ് അന്വേണം എങ്ങുമെത്താന്‍ പോകുന്നില്ലെന്ന് താന്‍ മുന്‍പ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള സമ്മര്‍ദമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ദുവയ്ക്ക് കൂട്ടായി ഒരാള്‍ കൂടി വരുന്നു; അടുത്ത അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ദീപികയും രണ്‍വീര്‍ സിംഗും

പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ദീപികയും രണ്‍വീര്‍ സിംഗും.ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാകുന്ന ആ വാര്‍ത്ത താരങ്ങള്‍ പങ്കുവെച്ചത്.

മകള്‍ ദുവയ്ക്ക് കൂട്ടായി ഒരാള്‍ കൂടി വരുന്നു.പോസിറ്റീവ് പ്രഗ്നന്‍സി കിറ്റ് കൈയില്‍ പിടിച്ചു നില്‍ക്കുന്ന മകളുടെ ചിത്രമാണ് താര ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

2018 നവംബര്‍ 14 നാണ് ദീപികയും രണ്‍വീര്‍ സിംഗും വിവാഹിതരായത്. 2013 ല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച രാമലീല എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അടുപ്പം തുടങ്ങുന്നത്.2024 സെപ്റ്റംബര്‍ 8 നാണ് ദീപികയ്ക്കും രണ്‍വീറിനും മകള്‍ ദുവ ജനിക്കുന്നത്.

അതേസമയം, അടുത്തിടെ ദീപികയും രണ്‍വീറും തമ്മില്‍ അകല്‍ച്ചയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. രണ്‍വീറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ധുരന്ദര്‍ 2 ന്റെ സക്‌സസ് പാര്‍ട്ടിയിലും ആഘോഷങ്ങളിലും ദീപികയെ കാണാതായതോടെയാണ് ഇത്തരം പ്രചരണങ്ങള്‍ നടന്നത്.എന്നാല്‍ അതിനെല്ലാമുള്ള ഉത്തരമാണ് താരങ്ങള്‍ പുതിയ പോസ്റ്റിലൂടെ നടത്തിയിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം; ഇന്ത്യയിൽ 60 ദിവസത്തെ എണ്ണ കരുതലുണ്ടോ? ഊർജ്ജ സുരക്ഷയിൽ ആശങ്ക

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ എണ്ണ ഗതാഗതം തടസ്സപ്പെടുന്നത് ഇന്ത്യയുടെ എണ്ണ ലഭ്യതയെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാകുന്നു. നിലവിൽ ഇന്ത്യയുടെ പക്കൽ ഏകദേശം 60 മുതൽ 74 ദിവസം വരെയുള്ള എണ്ണ ശേഖരം മാത്രമാണുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര ഊർജ്ജ ഏജൻസി നിർദ്ദേശിക്കുന്ന 90 ദിവസത്തെ കരുതൽ ശേഖരം എന്ന ലക്ഷ്യത്തേക്കാൾ താഴെയാണിത്.

ഇന്ത്യയുടെ തന്ത്രപ്രധാനമായ എണ്ണ ശേഖരണ കേന്ദ്രങ്ങൾ (Strategic Petroleum Reserves) ഇപ്പോൾ 64 ശതമാനം മാത്രമാണ് നിറഞ്ഞിരിക്കുന്നത്. വിശാഖപട്ടണം, മംഗളൂരു, പാദൂർ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിലായി 5.33 ദശലക്ഷം മെട്രിക് ടൺ എണ്ണ സംഭരിക്കാൻ ശേഷിയുണ്ട്. എന്നാൽ നിലവിൽ ഇവിടെയുള്ളത് വെറും 9.5 ദിവസത്തെ ഉപയോഗത്തിനുള്ള എണ്ണ മാത്രമാണെന്ന് പാർലമെന്റിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ബാക്കിയുള്ള 60 ദിവസത്തെ എണ്ണ എണ്ണക്കമ്പനികളുടെ പക്കലുള്ള വാണിജ്യ ശേഖരമാണ്. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം നടക്കുന്നത് കൊണ്ട് തന്നെ ഈ പാത അടയുന്നത് കടുത്ത പ്രതിസന്ധി ഉണ്ടാക്കും. സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ വിതരണം ഈ കടലിടുക്കിനെയാണ് ആശ്രയിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ ആശങ്ക നിലനിൽക്കുന്നു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിതറിയും മറ്റും ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.

എണ്ണ ഇറക്കുമതിക്കായി ഇന്ത്യ നിലവിൽ റഷ്യയെയും പടിഞ്ഞാറൻ രാജ്യങ്ങളെയും കൂടുതൽ ആശ്രയിക്കുന്നുണ്ട്. എന്നാൽ എൽപിജി വിതരണത്തിൽ ഇന്ത്യ നേരിടുന്ന ക്ഷാമം പരിഹരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പാചകവാതകത്തിനായുള്ള പ്രത്യേക കരുതൽ ശേഖരം നിലവിൽ ഇന്ത്യക്ക് രണ്ട് മുതൽ അഞ്ച് ദിവസത്തേക്ക് മാത്രമേയുള്ളൂ.

ചണ്ഡീഖോൾ, പാദൂർ എന്നിവിടങ്ങളിൽ രണ്ടാം ഘട്ട എണ്ണ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇവ കൂടി യാഥാർത്ഥ്യമായാൽ മാത്രമേ ഇന്ത്യക്ക് എണ്ണ സുരക്ഷയിൽ കൂടുതൽ ആത്മവിശ്വാസം നേടാൻ കഴിയൂ. നിലവിലെ സാഹചര്യത്തിൽ എണ്ണ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.

കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയിൽ വിഷപ്പാമ്പ്; പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു.ആൽജോ ആണ് മരിച്ചത്.ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു.

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികൾ കിടന്നത്.അതുകൊണ്ടുതന്നെ മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്. പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിൻ്റെ അടയാളവും കണ്ടെത്തി.

തുടർന്ന്, ആശുപത്രിയിൽ വെച്ചുതന്നെ ആൽജോ മരിക്കുകയായിരുന്നു.ആൽജോയുടെ ജ്യേഷ്ഠൻ അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അനോജിൻ്റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം

അതേസമയം, നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തുന്നത്.ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹ മരണത്തിൽ കൊടകര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കടമ്പോട് എഎൽപി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ച ആൽജോയും സഹോദരൻ അനോഷും.

കാർ അപകടത്തിൽ മണിയൻപിള്ള രാജുവിന് ആശ്വാസം; മദ്യപിച്ച് വാഹനമോടിച്ചില്ലെന്ന് സ്ഥിരീകരണം

0



തിരുവനന്തപുരം: മണിയൻപിള്ള രാജു ഓടിച്ച കാറും ബൈക്കും തമ്മിൽ ഇടിച്ച് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസിൽ നിർണായക തിരിവ്. കെമിക്കൽ പരിശോധനാഫലത്തിൽ താരം അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായി. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചതെന്ന കുറ്റം പൊലീസ് ഒഴിവാക്കി.


ഫെബ്രുവരിയിൽ ട്രിവാൻഡ്രം ക്ലബ്ബിന് സമീപം നടന്ന അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയ സംഭവത്തിൽ ‘ഹിറ്റ് ആൻഡ് റൺ’ കേസ് മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്. സംഭവശേഷം ഭയന്നതുകൊണ്ടാണ് വാഹനം നിർത്താതെ പോയതെന്നും ബൈക്ക് കാറിൽ ഇടിച്ചതാണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.


കേസുമായി ബന്ധപ്പെട്ട് മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. ഇപ്പോൾ ലാബ് റിപ്പോർട്ട് പുറത്തുവന്നതോടെ കേസിലെ പ്രധാന ആരോപണം ഒഴിവായിരിക്കുകയാണ്.


Actor Maniyanpilla Raju has been cleared of drunk driving charges in a car-bike accident case in Thiruvananthapuram. Chemical lab reports confirmed that he was not under the influence of alcohol at the time of the accident. However, a hit-and-run case still remains against him, as he allegedly failed to stop the vehicle after the collision.

വെടിവെയ്പ്പിനിടയിലും ഹോർമുസ് കടന്ന് ഇന്ത്യൻ കപ്പൽ; ഇന്ത്യ-ഇറാൻ ബന്ധത്തിൽ സംഘർഷം, ജാഗ്രതയിൽ ലോകം

0


ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ “ദേശ് ഗരിമ” എന്ന ഇന്ത്യൻ കപ്പൽ വെടിവെയ്പ്പിനിടയിലും കടന്നത് ശ്രദ്ധേയമായി. രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ ഇന്ത്യ ജാഗ്രതയോടെ നീങ്ങുന്നു. ഇറാനുമായി ബന്ധം പൂർണ്ണമായി വിച്ഛേദിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ.


ഇറാൻ വിഷയം പരിശോധിക്കാമെന്ന് അറിയിച്ചെങ്കിലും, അമേരിക്കയുടെ നാവിക ഉപരോധം തുടരുന്നതിനെതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഹോർമുസ് തുറക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചു.


ആഗോള എണ്ണ ഗതാഗതത്തിന് നിർണായകമായ ഈ കടലിടുക്കിൽ സംഘർഷം തുടരുന്നത് അന്താരാഷ്ട്ര വ്യാപാരത്തെയും ഇന്ധനവിലയെയും ബാധിക്കാനിടയുണ്ട്.

കരിഞ്ചന്തയിൽ പാചകവാതക സിലിൻഡർ വിൽപ്പന വ്യാപകം; സംസ്ഥാനത്ത് 3000ഓളം സിലിൻഡറുകൾ പിടിച്ചെടുത്തു



Kollam: പാചകവാതക ക്ഷാമത്തെ മുതലെടുത്ത് കരിഞ്ചന്തയിൽ ഗ്യാസ് സിലിൻഡർ വിൽപ്പന വ്യാപകമാകുന്നതായി റിപ്പോർട്ട്. അനധികൃത ഗ്യാസ് നിറയ്ക്കൽ കേന്ദ്രങ്ങൾക്കെതിരെ സപ്ലൈ വകുപ്പും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കി.


ഇതിനിടെ സംസ്ഥാനത്ത് ഇതുവരെ ഏകദേശം 3000ഓളം സിലിൻഡറുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. തെക്കൻ മേഖലയിലായി Thiruvananthapuram, Pathanamthitta, Kollam ജില്ലകളിൽ നടത്തിയ പരിശോധനകളിലാണ് കൂടുതൽ സിലിൻഡറുകൾ കണ്ടെത്തിയത്.


വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിൻഡറുകളിലാണ് പ്രധാനമായും ക്രമക്കേടുകൾ കണ്ടെത്തിയത്. ഗാർഹിക സിലിൻഡറുകൾക്ക് പ്രദേശപരിധി നിശ്ചിതമായിരിക്കുമ്പോൾ, വാണിജ്യ സിലിൻഡറുകൾ എവിടേക്കും വിൽക്കാനാകുന്ന സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തി.


ചിലയിടങ്ങളിൽ ഉപഭോക്താക്കൾ ബുക്ക് ചെയ്യുന്ന നാല് സിലിൻഡറുകളിൽ ഒന്ന് മാത്രമേ വിതരണം ചെയ്യുകയുള്ളു. ശേഷിക്കുന്നവയിൽ നിന്നുള്ള ഗ്യാസ് മാറ്റി മറ്റുസിലിൻഡറുകളിൽ നിറയ്ക്കുന്നതും കണ്ടെത്തി. 19 കിലോ ഭാരം വരേണ്ട സിലിൻഡറുകളിൽ 14-15 കിലോ മാത്രം നിറയ്ക്കുന്ന തട്ടിപ്പുകളും പുറത്തുവന്നു.


ഗാർഹിക സിലിൻഡറുകൾ ദീർഘകാലം ഉപയോഗിക്കുന്നവരെ ഇടയ്ക്കിടെ ബുക്ക് ചെയ്യിപ്പിച്ച് അവയിൽ നിന്നുള്ള ഗ്യാസ് വാണിജ്യ സിലിൻഡറുകളിലേക്ക് മാറ്റുന്ന രീതിയും കണ്ടെത്തിയിട്ടുണ്ട്. ചില ഗ്യാസ് ഏജൻസികളിലെ ജീവനക്കാരും ഡ്രൈവർമാരും ഇതിൽ പങ്കാളികളാകുന്നതായും അന്വേഷണം വ്യക്തമാക്കുന്നു. സ്വകാര്യ ഏജൻസികളുടെ മറവിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

English Summary
Kerala: Authorities have seized around 3,000 LPG cylinders in a statewide crackdown on black-market gas sales. Inspections led by supply and enforcement departments uncovered illegal refilling units, especially in southern districts like Thiruvananthapuram, Kollam, and Pathanamthitta.


Irregularities were mainly found in commercial cylinders, including underfilling (14–15 kg instead of 19 kg) and diversion of domestic LPG to commercial use. In some cases, customers received only one out of four booked cylinders, with the rest being illegally diverted.


Officials also found involvement of some agency staff and drivers in the malpractice. Investigations are ongoing.

അപകടത്തിൽ പരിക്കേറ്റ യുവതി മരണം; ചികിത്സയിൽ അനാസ്ഥ ആരോപിച്ച് കുടുംബം, കോട്ടയം മെഡിക്കൽ കോളജിനെതിരെ പരാതി

0


Upputhara: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ച സംഭവത്തിൽ ചികിത്സയിൽ അനാസ്ഥയുണ്ടായെന്നാരോപിച്ച് കുടുംബം Kottayam Medical College Hospitalക്കെതിരെ പരാതി ഉന്നയിച്ചു.


മേരികുളം ആറേക്കർ സ്വദേശിയായ 46 കാരിയായ ആൻസി ആന്റണിയാണ് മരിച്ചത്. മാർച്ച് 27ന് കൂരാമ്പാറയിൽ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നൽകിയ ശേഷം ഏപ്രിൽ 6ന് വീട്ടിലേക്ക് വിട്ടയച്ചു.


എന്നാൽ ഛർദി തുടങ്ങിയ അസ്വസ്ഥതകളെത്തുടർന്ന് ഏപ്രിൽ 14ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് ഭർത്താവ് സുനിലിന്റെ ആരോപണം. രാത്രി 9 മണിക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം രാവിലെ വരെ ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നും ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരം നൽകിയില്ലെന്നും കുടുംബം പറയുന്നു.


ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് അറിയിച്ചിരുന്നെങ്കിൽ മറ്റ് ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടാമായിരുന്നുവെന്നും, ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.



Kottayam: The family of a 46-year-old woman who died following a road accident has alleged medical negligence against Kottayam Medical College Hospital.


The woman, Ancy Antony, was injured in a scooter-bike collision on March 27 and was initially treated and discharged. After her condition worsened, she was re-admitted on April 14, but the family claims she did not receive timely or adequate treatment.


They allege that doctors failed to properly inform them about her serious condition, which delayed further medical intervention. She later died while being shifted to a private hospital. The family plans to take legal action.

700 രൂപ വാഗ്ദാനം, കിട്ടിയത് അടിമപ്പണി; കർണാടകയിൽ നിന്ന് മലയാളികളുൾപ്പെടെ 18 പേർ രക്ഷപ്പെടുത്തി

0



Hassan: ദിവസ വേതനമായി 700 രൂപ വാഗ്ദാനം ചെയ്ത് കർണാടകയിലെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയ തൊഴിലാളികളെ അടിമപ്പണിക്ക് ഉപയോഗിച്ച സംഭവത്തിൽ മലയാളികളുൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി.


കാസർകോട്, കൊല്ലം സ്വദേശികളായ രണ്ട് മലയാളികളുൾപ്പെടെ തൊഴിലാളികളെ കാപ്പിത്തോട്ടത്തിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയെങ്കിലും പിന്നീട് ഇഞ്ചിത്തോട്ടത്തിലാണ് ജോലി ചെയ്യിപ്പിച്ചത്. രാവിലെ 6 മുതൽ രാത്രി 8 വരെ നീണ്ട ജോലിയുണ്ടായിരുന്നെങ്കിലും കൂലിയൊന്നും നൽകിയിരുന്നില്ല. മതിയായ ഭക്ഷണവും ലഭിച്ചിരുന്നില്ലെന്നാണ് തൊഴിലാളികളുടെ വെളിപ്പെടുത്തൽ.


കൃഷിയിടത്തിന് സമീപമുള്ള ഷെഡിൽ ഇവരെ പൂട്ടിയിട്ട നിലയിലായിരുന്നു. ഉച്ചയ്ക്കും വൈകിട്ടും മാത്രം ഭക്ഷണം നൽകുകയും രാവിലെ ഭക്ഷണമില്ലാതെയുമായിരുന്നു അവസ്ഥ. ജോലി സമയത്ത് അൽപം വിശ്രമിച്ചാലും വടികൊണ്ട് മർദിച്ചിരുന്നുവെന്ന് തൊഴിലാളികൾ ആരോപിച്ചു.
സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടു പുറത്തെത്തി വിവരം അറിയിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് കർണാടക പൊലീസും റവന്യു വകുപ്പും ചേർന്ന് നടത്തിയ റെയ്ഡിലാണ് തൊഴിലാളികളെ മോചിപ്പിച്ചത്.


English Summary
Karnataka: A total of 18 bonded labourers, including two Malayalis, were rescued from a farm in Hassan district. They were lured with a promise of ₹700 daily wages for coffee plantation work but were instead forced to work in a ginger field without pay.
The workers were made to work long hours from early morning to night, given inadequate food, and allegedly beaten if they slowed down. They were also locked inside a shed near the farm.
The rescue operation was carried out by Karnataka Police and the Revenue Department after one worker managed to escape and inform authorities.

അമ്മയെ കാത്ത് കുഞ്ഞാന ‘വിഷ്ണു’; അട്ടപ്പാടിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് ജീവൻ പോരാട്ടം

0



Attappadi: ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മ ഉപേക്ഷിച്ച കാട്ടാനക്കുട്ടി നാലു ദിവസമായി വനപാലകരുടെയും ആദിവാസികളുടെയും സംരക്ഷണത്തിൽ തുടരുന്നു. വിഷു ദിനത്തിൽ കണ്ടെത്തിയ കുഞ്ഞാനയ്ക്ക് ‘വിഷ്ണു’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

അബ്ബന്നൂർ കാട്ടിലെ ഒരു നീർചാലിൽ പാറകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ വനപാലകർ കണ്ടെത്തുകയായിരുന്നു. ജനിച്ച് മണിക്കൂറുകൾ മാത്രമായതിനാൽ നടക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു. അമ്മയാനയെ തേടി തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല.


തുടർന്ന് വനത്തിനുള്ളിൽ തന്നെ കുഞ്ഞിനായി താൽക്കാലിക താവളം ഒരുക്കി. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ഇളനീർ, ലാക്ടജൻ തുടങ്ങിയ ഭക്ഷണവും മരുന്നുകളും നൽകി പരിചരിക്കുകയാണ്. റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകരും പ്രദേശവാസികളായ ആദിവാസികളും ചേർന്നാണ് പരിപാലനം.
വിശന്നാൽ കരയുകയും വയർ നിറഞ്ഞാൽ ഉറങ്ങുകയും ചെയ്യുന്ന സാധാരണ കുഞ്ഞിന്റെ സ്വഭാവങ്ങളോടെയാണ് വിഷ്ണു കഴിയുന്നത്. അമ്മയാന തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ കാത്തിരിക്കുന്നത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അമ്മ തിരിച്ചെത്തിയില്ലെങ്കിൽ കുഞ്ഞിനെ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റേണ്ടിവരുമെന്ന് വനംവകുപ്പ് അറിയിച്ചു.

മുമ്പ് സമാന സാഹചര്യത്തിൽ ലഭിച്ച കുഞ്ഞാനകളെ രക്ഷിക്കാൻ സാധിച്ചിട്ടില്ലെന്നതിനാൽ വിഷ്ണുവിന്റെ നില അതീവ നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.

English Summary
A newborn baby elephant abandoned by its mother shortly after birth is being cared for by forest officials and tribal communities in Attappadi, Kerala. The calf, named “Vishnu,” was found stuck between rocks near a stream just hours after birth. Despite efforts, officials could not reunite it with its mother.
The calf is currently being fed and treated under veterinary guidance inside a temporary shelter in the forest. Authorities are hoping the mother will return, but if not, the calf may be shifted to an elephant care center within a week. Officials say the situation is critical, as similar rescue cases in the past have not been successful.

ലൈംഗിക പീഡനവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് കെഎസ്‍യു ജില്ലാ പ്രസിഡന്റിനെതിരെ കേസ്

0


കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി പരാതി നൽകി. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നതടക്കം ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയെ തുടർന്ന് വനിതാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു കേസിലും എം സി അതുൽ പ്രതിയായിരുന്നുവെന്നാണ് വിവരം. വീണാ ജോർജ് നേരിട്ട അക്രമ സംഭവത്തിൽ ഒന്നാം പ്രതിയായി ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പുതിയ പരാതിയോടെ കേസിന്റെ ഗൗരവം വർധിച്ചിരിക്കുകയാണ്.


English Summary:
A woman has filed a complaint against KSU Kannur district president M.C. Athul, alleging inappropriate physical contact with sexual intent and financial cheating under the pretext of marriage. Police have registered a case and initiated an investigation. He is also reportedly an accused in a previous attack case involving Kerala Health Minister Veena George.