ഭാരതപ്പുഴയിൽ 4 അംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു, 3 പേർക്കായി തിരച്ചിൽ

തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. കുടുംബത്തിലെ ബാക്കി മൂന്ന് പേരെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തുണ്ട്. ഭാര്യയും ഭർത്താവും മകളും 12കാരനായ ബന്ധുവുമാണ് അപകടത്തിൽപ്പെട്ടത്.

ചെറുതുരുത്തി സ്വദേശിയായ റെയ്ഹാനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കബീർ, മകൾ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ 12കാരൻ സനു എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

നാല് പേരും ഒഴുക്കിൽപ്പെട്ടത് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റെഹനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ചെറുതുരുത്തി സ്വദേശികളായ ഇവർക്ക് പരിചിതമായ സ്ഥലം തന്നെയായിരുന്നു. എന്നാൽ അപകടച്ചുഴിയുള്ള സ്ഥലത്താണ് ഇവർ വീണത്. കുട്ടി വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത് എന്നാണ് നിഗമനം.

‘നാളെ മഹാസമാധി നടത്തും; സന്യാസിവര്യന്മാർ പങ്കെടുക്കും’; ഗോപൻ സ്വാമിയുടെ മകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരണപ്പെട്ട ഗോപൻ സ്വമിയുടെ മൃതദേഹം നാളെ മഹാസമാധിയിലൂടെ അടക്കം ചെയ്യുമെന്ന് മകൻ സനന്ദൻ. മഹാസമാധിയിൽ സന്യാസിവര്യന്മാർ പങ്കെടുക്കും. വൈകിട്ട് മൂന്നിനും നാലിനുമിടയിലായിരിക്കും ചടങ്ങ്. ഏത് പരിശോധനാ ഫലവും പുറത്തുവരട്ടെയെന്നും സനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

‘അച്ഛൻ തേജസ്സോടുകൂടി ധ്യാനത്തിലിരുന്ന് സമാധിയായതാണ്. ആ സമാധിയെ വികൃത രൂപത്തിലാക്കിയെടുത്തു. അതിൽ എനിക്കും കുടുംബത്തിനും നല്ല വിഷമമുണ്ട്. ഞങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങൾ ആരൊക്കെ കൊടുത്തിട്ടുണ്ടോ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാണ്,’ സനന്ദൻ പറഞ്ഞു.

ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു. ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ കുടുംബത്തിന് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

അതേസമയം ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമെന്ന് വിലയിരുത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര എസ് എച്ച് ഒ എസ് ബി പ്രവീൺ വ്യക്തമാക്കിയിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുളളു. കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നും എസ് എച്ച് ഒ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം ലഭിക്കണം. ഇതിന് ശേഷം മാത്രമേ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ.

ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.

ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്.

2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും പ്ലാൻ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേർത്ത കഷായം നൽകുകയുമായിരുന്നു. ഒക്ടോബർ പതിനാലിലാണ് സംഭവം നടക്കുന്നത്.

കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോൺ അവശനിലയിലായി. തുടർന്ന് വീട്ടുകാർ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്. ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നിൽ മരണമൊഴി നൽകുന്നതിനിടെ ഷാരോൺ പറഞ്ഞിരുന്നു. എന്നാൽ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോൺ മൊഴി നൽകി. ഇതാണ് കേസിൽ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്‍റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളും കേസിൽ നിർണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായരെയും പ്രതി ചേർത്തിരുന്നു.

2023 ജനുവരി 25നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസിൽ പ്രതിയാകുന്നത്.

ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ; മൃതദേഹം ഉടന്‍ നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടത്തും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം ഉടന്‍ നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു.

മതാചാര പ്രകാരമായിരിക്കും ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നടത്തുക. അതേസമയം ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണുണ്ടായതെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ മാധ്യമങ്ങോട് പ്രതികരിച്ചു. തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഗോപന്‍ സ്വാമിയുടെ മരണത്തിൻ്റെ സ്വഭാവം ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തും. നിലവിലെ പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.

സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് വ്യക്തമാക്കി പോലീസ്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് വ്യക്തമാക്കി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്.

മോഷണം തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ വീടിന് അകത്തു കയറുകയായിരുന്നു.

അക്രമത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സെയ്ഫിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിനേറ്റ കുത്തില്‍ രണ്ടെണ്ണം ആഴമേറിയതായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു

ഭാരത് എന്‍സിഎപി പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടി സ്‌കോഡ കൈലാഖ്

0

കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ എസ്‌യുവി കൈലാഖിന് ഭാരത് എന്‍സിഎപി് പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്. രാജ്യത്തിന്റെ ഔദ്യേഗിക സുരക്ഷാ പരിശോധനയില്‍ പങ്കെടുക്കുന്ന ആദ്യവാഹനമാണിത്. സ്‌കോഡയുടെ മറ്റ് മോഡലുകളായ സ്ലാവിയ, കുഷാഖ് എന്നിവയ്ക്ക് ഗ്ലോബല്‍ എന്‍ക്യാപ് പരിശോധനയില്‍ മുതിര്‍ന്നവരുടെ വിഭാഗത്തിലും കുട്ടികളുടെ വിഭാഗത്തിലും 5 സ്റ്റാര്‍ ലഭിച്ചിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, എക്‌സ്ഡിഎസ്പ്ലസ് എന്നിവ അടിസ്ഥാന വേരിയന്റില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ സ്‌കോഡ ഡിഎന്‍എയില്‍ അന്തര്‍ലീനമാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനീബ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ മികച്ച സ്റ്റാര്‍ട്ടപ്പ് ആശയത്തിന് ഒരു ലക്ഷം രൂപ സമ്മാനം; പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025

0

കൊച്ചി: കോളജ് വിദ്യാര്‍ത്ഥികളുടെ നൂതന ബിസിനസ് ആശയത്തിന്റെ സാധ്യതകള്‍ പരിശോധിക്കാനും അനുയോജ്യമായതെങ്കില്‍ നിക്ഷേപം കണ്ടെത്തുവാനും പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. ‘സുസ്ഥിര ഭാവിക്കായി നവീന ആശയങ്ങളും സംരംഭങ്ങളും ‘ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. ഭാവിതലമുറയുടെ സര്‍ഗാത്മകതയും ഇന്നവേഷനും തിരിച്ചറിയുക, അവ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പിച്ചത്തോണില്‍ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

വിഷന്‍, ക്രിയേറ്റിവിറ്റി, സംരംഭ സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബിസിനസ് ആശയം മത്സരാര്‍ത്ഥികള്‍ ജനുവരി 20 ന് മുമ്പ് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ മുന്‍നിര നിക്ഷേപകര്‍, ഇന്‍ഡസ്ട്രി ലീഡേഴ്‌സ്, ഇന്നവേറ്റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. ഒരു ലക്ഷം രൂപയാണ് മികച്ച സ്റ്റാര്‍ട്ടപ് ആശയത്തിന് ലഭിക്കുക. കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് നടക്കുന്നത്.
നിക്ഷേപ സാധ്യതകള്‍ക്ക് പുറമെ മുന്‍നിര നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, വിദഗ്ദ്ധര്‍ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുവാനും വിദഗ്ദ്ധ ഉപദേശം ലഭിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതാണ് പിച്ചത്തോണ്‍. കൂടാതെ, ആശയങ്ങളുടെ ന്യൂനതകള്‍ മനസിലാക്കുവാനും വിദഗ്ദ്ധരുടെ മെന്‍ര്‍ഷിപ്പിന്റെ സഹായത്താല്‍ ആശയം കൂടുതല്‍ നവീകരിക്കാനും ഇതിലൂടെ സാധിക്കും. പിച്ചത്തോണ്‍ കൂടാതെ, സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍, റീ-ഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്‌ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നു മത്സരങ്ങള്‍ക്കും ജനുവരി 20 വരെ അപേക്ഷിക്കാം.

ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. സുസ്ഥിരത,ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, ലീഡര്‍മാര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25-ല്‍ അധികം ശില്‍പ്പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്സ്പോ, ടെക് എക്സ്പോ,സ്റ്റുഡന്റ് ബിനാലെ, ഫ്ലീ മാര്‍ക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്-7034044141/ 7034044242,https://futuresummit.in/pitchathon/

അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നു; ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് സ്ഥാപകന്‍

ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിപണിയില്‍ ക്രമക്കേട് നടത്തി എന്ന് ആരോപിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ ആണ് അറിയിച്ചത്.

‘ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പിരിച്ചുവിടാന്‍ ഞാന്‍ തീരുമാനിച്ചു. ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും പൂര്‍ത്തി. ഇത് പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു പദ്ധതി’- ഹിന്‍ഡന്‍ബര്‍ഗ് വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന പ്രഖ്യാപനത്തിന് പിന്നില്‍ പ്രത്യേക ഭീഷണിയോ വ്യക്തിപരമായ പ്രശ്നമോ ഇല്ലെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

2022ലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് നുണയാണെന്നും ഇന്ത്യയ്‌ക്കെതിരായ ആസൂത്രിത ആക്രമണമെന്നുമാണ് അദാനി ഗ്രൂപ്പ് അന്ന് വിശദീകരിച്ചത്. ആരോപണത്തില്‍ സുപ്രീം കോടതിയും അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2024 ഓഗസ്റ്റില്‍ ഷോര്‍ട്ട് സെല്ലര്‍ വീണ്ടും ആക്രമണം ആരംഭിച്ചെങ്കിലും അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ തള്ളി.

ന്യൂയോര്‍ക്ക് ആസ്ഥാനമായി 2017ല്‍ ആരംഭിച്ച ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകള്‍ വമ്പന്‍ കോര്‍പറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം വലിയ ചര്‍ച്ചയും വിവാദവുമായി. അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റര്‍നാഷനല്‍ തുടങ്ങിയ ഭീമന്മാരെ ഉലച്ചുകളഞ്ഞ വിവരങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയിരുന്നത്.’കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങളുടെ ടീമിനോടും പങ്കുവച്ചതുപോലെ, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.’- ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍

കോട്ടയം : ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ എ വി ശ്രീകുമാറിനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ശ്രീകുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകുമാറിനെ രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

കേസില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ ശ്രീകുമാര്‍, രവി ഡിസി തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ആത്മകഥാ ഭാഗം ചോര്‍ന്നത് ഏത് സാഹചര്യത്തില്‍, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ പൊലീസ് അന്വേഷിച്ചു വരികയാണ്.

ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലുള്ള ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നതാണ് വിവാദമായത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ആത്മകഥാഭാഗങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബസ് ടിക്കറ്റ് നിരക്കിൽ ഇനി പറക്കാം; എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ

കൊച്ചി: കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന സർവീസായ എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയരുമെന്ന് റിപ്പോർട്ട്. കൊച്ചിയായിരിക്കും എയർ കേരളയുടെ പ്രവർത്തന കേന്ദ്രം.

അതേസമയം ദക്ഷിണേന്ത്യയിലും മദ്ധ്യ ഇന്ത്യയിലും ഉടനീളമുള്ള ആഭ്യന്തര റൂട്ടുകളെ ബന്ധിപ്പിക്കുന്ന അൾട്രാ ലോ കോസ്റ്റ് കാരിയർ വിമാനങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. സേവനത്തിന്റെ ക്കിലാണ് എയർ കേരളയുടെ സേവനങ്ങൾ ലഭിക്കുക.

ഒന്നാം ഘട്ടത്തിൽ 76 ഇക്കണോമി സീറ്റുകളുള്ള അഞ്ച് വിമാനങ്ങളാവും സർവീസിനുണ്ടാവുക. ഇതിൽ ക്യാബിൻ ക്രൂ അടക്കമുള്ള അമ്പതുശതമാനം ജീവനക്കാർ മലയാളികൾ ആയിരിക്കും എന്നും അധികൃതർ പറയുന്നു.

സെക്കൻഡ് എസി ട്രെയിൻ ടിക്കറ്റിന്റെയും, വോൾവോ ബസ് ടിക്കറ്റിന്റെയും നിരക്കുകളെക്കാൾ അല്പം കൂടിയതായിരിക്കും എയർ കേരളയുടെ ബഡ്ജറ്റ് സർവീസിന്റെ ടിക്കറ്റ് നിരക്ക്. അതിനാൽ പ്രവാസികൾക്കും ആഭ്യന്തര യാത്രക്കാർക്കും ഇത് ഏറെ പ്രയോജനം ചെയ്യും.

ബറോസിന്റെ പരാജയം മോഹൻലാലിനെ വേദനിപ്പിച്ചു: ഷിബു ബേബി ജോൺ

ബറോസിന്റെ പരാജയം മോഹൻലാലിനെ വേദനിപ്പിച്ചെന്ന് നിർമാതാവ്  ഷിബു ബേബി ജോൺ. മലൈക്കോട്ട വാലിബൻ സംബന്ധിച്ചുള്ള പരാമർശത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മലൈക്കോട്ട വാലിബന് രണ്ടാം ഭാഗം ഉണ്ടാവില്ലെന്നും  ഷിബു ബേബി ജോൺ വ്യക്തമാക്കി.

വാലിബൻ ഒരു ക്ലാസിക് ആണെന്നായിരുന്നു തങ്ങളുടെ വിലയിരുത്തലെന്നും അതിന്റെ വിഷ്വലൈസേഷൻ, ക്രാഫ്റ്റ്, സാങ്കേതികത്തികവെല്ലാം അത്യുജ്ജ്വലമായിരുന്നുവെന്നും ഷിബു ബേബി ജോൺ പറയുന്നു.

സിനിമ കാണാതെ അഭിപ്രായം പറയലും മറ്റും അതിന്റെ ഭാഗമായി ഉണ്ടായി. സിനിമയുടെ ഫൈനൽ പ്രോഡക്ടിൽ സന്തുഷ്ടരാണെന്നും വാലിബൻ ഫ്ളോപ്പ് അല്ലായിരുന്നുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

വാലിബന് രണ്ടാം ഭാഗം ഇല്ല. ലാലിന് പറ്റുന്ന ഒരു സബ്ജക്ട് എപ്പോൾ കിട്ടുമോ, അപ്പോൾ ഒരു പടം ചെയ്യുമെന്നും ബറോസിന് നെഗറ്റീവ് എക്സ്പെക്ടേഷൻസ് ആയിരുന്നു പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപെരിയാർ അണക്കെട്ട് സുരക്ഷാ വിഷയങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് നേട്ടം. അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

അതേസമയം സുരക്ഷാകാര്യങ്ങളില്‍ നേരത്തെ തമിഴ്നാടിനായിരുന്നു മേല്‍ക്കൈ. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാനാണ് സമിതിയുടെ പുതിയ അധ്യക്ഷൻ. കേരളത്തിന്റെയും, തമിഴ്നാടിന്റേയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.