അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെക്കില്ല; ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു. ആനയെ കണ്ടെത്തിയാലും ചികിത്സ പൂർത്തിയാക്കാൻ ഇന്ന് സമയം ലഭിക്കില്ലാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പകരം മയക്കുവെടി വെക്കാനുള്ള നീക്കം നാളത്തേക്ക് മാറ്റി. ആനയെ നിരീക്ഷണവലയത്തിലേക്ക് എത്തിച്ച ശേഷം മാത്രമായിരിക്കും മയക്കുവെടി വെച്ച് ചികിൽസിക്കാനുള്ള നടപടികളിലേക്ക് കടക്കുക.

ആന വനത്തിൽ തന്നെ ഉണ്ടാകാൻ സാധ്യതയുള്ള മേഖലയിൽ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധന നടത്തുകയാണ്. അതിനായി ഡ്രോൺ സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനകളാണ് നിലവിൽ ഉൾകാടുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. വനത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്.

ആനയ്ക്ക് മസ്‌തകത്തിലുണ്ടായ മുറിവ് ഒന്നുകിൽ വെടിയേറ്റതോ അല്ലെങ്കിൽ കാട്ടാനകൾ തമ്മിൽ കുത്തുകൂടുന്ന സമയത്ത് മുറിവേറ്റതോ ആകാമെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്. ഈ രണ്ട് സാധ്യതകൾ മുൻനിർത്തി കൊണ്ടാണ് ആനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള നീക്കം നടത്തുന്നത്. ആനയെ കണ്ടെത്തി മയക്കിയാൽ മാത്രമേ മെറ്റൽ ഡിക്റ്റക്റ്റർ ഉപയോഗിച്ചുകൊണ്ട് ഇക്കാര്യങ്ങളിൽ ഒരു സ്ഥിരീകരണം നടത്താൻ കഴിയൂ. നിലവിൽ ആനയുടെ സ്ഥിതിയിൽ വലിയ ആശങ്കയാണ് ഡോ അരുൺ സക്കറിയ അടക്കമുള്ളവർ അറിയിക്കുന്നത്.

ആനയുടെ ദുരവസ്ഥ വിവരിക്കുന്ന ദൃശ്യങ്ങൾ ട്വന്റി ഫോർ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി. മസ്തകത്തിൽ വെടിയേറ്റത്തിന് സമാനമായ മുറിവുമായി കഴിയുന്ന ആനയുടെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് മുൻപായിരുന്നു ട്വന്റി ഫോർ പുറത്തുവിട്ടത്. എന്നാൽ ആനകൾ കുത്തു കൂടിയതിനിടയിൽ ഉണ്ടായ മുറിവാണെന്നും മുറിവുണങ്ങി തുടങ്ങിയതിനാൽ ചികിത്സിക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു അതിരപ്പിള്ളിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ വീണ്ടും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചത്. ശ്വാസം എടുക്കുമ്പോൾ ഉൾപ്പെടെ മസ്തകത്തിൽ നിന്ന് പഴുപ്പൊലിച്ചിറങ്ങുന്നതായിരുന്നു ദൃശ്യം.

‘മാപ്പ് പറഞ്ഞു, വിദ്യാര്‍ഥിയോട് ക്ഷമിക്കും, ദൃശ്യങ്ങള്‍ കൈമാറിയത് രക്ഷിതാക്കള്‍ക്ക്, പ്രചരിപ്പിച്ചിട്ടില്ല’

പാലക്കാട്: പാലക്കാട് മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് നേരെ അധ്യാപകനെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് പറഞ്ഞതായി സ്‌കൂള്‍ അധികൃതര്‍. സംഭവത്തില്‍ കുട്ടിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപകര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് അധ്യാപകരല്ലെന്ന് പ്രിന്‍സിപ്പല്‍ എം കെ അനില്‍ കുമാര്‍ പറഞ്ഞു.

ദൃശ്യം പകര്‍ത്തിയ അധ്യാപകര്‍ ഇത് രക്ഷിതാക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ല. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തോട് അധ്യാപകര്‍ പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയതതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞയായും അധ്യാപകന്‍ പറഞ്ഞു. രക്ഷിതാക്കള്‍ എന്തു പറയുമെന്ന ആശങ്ക ഉള്ളതുകൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നാണ് വിദ്യാര്‍ഥിയുടെ വിശദീകരണം. സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും വ്യക്തമാക്കി. ഇതോടെ കുട്ടിക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിയിലേക്ക് കടക്കില്ലെന്നും കുട്ടിക്ക് തുടര്‍ന്നും സ്‌കൂളില്‍ പഠിക്കാന്‍ സാധിച്ചേക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന നിര്‍ദേശം ലംഘിച്ചാണ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് അധ്യാപകന്‍ പ്രധാന അധ്യാപകനെ ഏല്‍പ്പിച്ചു. മൊബൈല്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നില്‍ വിദ്യാര്‍ഥി കൊലവിളി നടത്തിയത്. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.

ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു

ബെയ്‌റൂട്ട്: ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ചാണ് ഹമാദിക്ക് വെടിയേറ്റത്. അജ്ഞാതരാണ് ഹമാദിക്ക് നേരെ നിറയൊഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് ഫെഡറല്‍ ഏജന്‍സിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെട്ട നേതാവാണ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി.

1985 ല്‍ 153 യാത്രക്കാരും ജീവനക്കാരുമായി ഏഥന്‍സില്‍ നിന്ന് റോമിലേക്ക് പോകുകയായിരുന്ന ജര്‍മന്‍ വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തിലാണ് എഫ്ബിഐ ഹമാദിയെ തേടുന്നത്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഹമാദി കൊല്ലപ്പെടുന്നത്.

എറണാകുളത്ത് സ്കൂൾ ബസ് ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ

0

കൊച്ചി: എറണാകുളത്ത് സ്കൂൾ ബസ് ‌ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വൈപ്പിനിൽ താത്കാലിക സ്കൂൾ ബസ് ഡ്രൈവറായ നായരമ്പലം സ്വദേശി ലിൻസൺ ടി. പിയെയാണ് ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാനോസ സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന ബസ് ഡ്രൈവർ ആണ് ലിൻസൺ. സ്കൂളിന് പുറത്തുള്ള ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത വണ്ടിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവാവിന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി സൂചനയുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

തൃശൂരിലെ അവയവ കച്ചവടം; സി.ബി.ഐയെ സമീപിക്കാനൊരുങ്ങി സാന്ത്വനം ജീവകാരുണ്യ സമിതി

0

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​വ​യ​വ ക​ച്ച​വ​ട​ത്തി​ല്‍ കൃത്യമായ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര ഏ​ജ​ന്‍സി​യെ കൊ​ണ്ടു​വ​രാ​ന്‍ നീ​ക്കം. സം​സ്ഥാ​ന പൊ​ലീ​സ് കാ​ര്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാണ് പുതിയ തീരുമാനം. അ​വ​യ​വ ക​ച്ച​വ​ട​ത്തി​നെ​തി​രെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സാ​ന്ത്വ​നം ജീ​വ​കാ​രു​ണ്യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ഈ നീക്കം. കൃത്യമായ അന്വേഷണത്തിനായി സി.​ബി.​ഐയുടെ സഹായം തേ​ടാ​നാ​ണ് സമിതിയുടെ ശ്ര​മം. നി​ല​വി​ല്‍ ന​ട​ന്നു​വ​രു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​യ​വ ക​ച്ച​വ​ട വി​ഷ​യം ച​ര്‍ച്ച​യാ​യി​ല്ലെ​ങ്കി​ല്‍ സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​ശേ​ഷം സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ ഹർജി നൽകാനാണ് ഉദ്ദേശിക്കുന്നത്. തീരുമാനങ്ങൾ ഉടനെ ഉണ്ടാകുമെന്നു സാ​ന്ത്വ​നം ജീ​വ​കാ​രു​ണ്യ സ​മി​തി പ്ര​സി​ഡ​ന്റ് സി.​എ. ബാ​ബു വ്യകത്മാക്കി.

ചാ​വ​ക്കാ​ട് താ​ലൂ​ക്കി​ലെ മു​ല്ല​ശ്ശേ​രി, വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​വ​യ​വ ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. ഏ​റ്റ​വു​മൊ​ടു​വി​ല്‍ മു​ല്ല​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ട് അ​വ​യ​വ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. ര​ണ്ടു പു​രു​ഷ​ന്മാ​രു​ടെ വൃ​ക്ക, ക​ര​ള്‍ എ​ന്നി​വ​യാ​ണ് ഏ​ജ​ന്റു​മാ​ര്‍ മു​ഖേ​ന ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി വ​ഴി വി​റ്റ​ത്. ഏ​ജ​ന്റു​മാ​ര്‍ മു​ഖേ​ന നി​ര​വ​ധി പേ​രു​ടെ അ​വ​യ​വ ക​ച്ച​വ​ടം ന​ട​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും സാ​ന്ത്വ​നം ജീ​വ​കാ​രു​ണ്യ സ​മി​തി പ​രാ​തി ന​ല്‍കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ഗു​രു​വാ​യൂ​ര്‍ അ​സി​സ്റ്റ​ന്റ് പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ടീ​മി​ന്റെ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​മൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് സ​മി​തി​യു​ടെ പ​രാ​തി. ഈ അവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് സിബിഐ വഴി നീക്കം നടത്താനുള്ള പുതിയ ശ്രമം.

സ്പോഞ്ച് സ്‌ക്രബര്‍ ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ സൂക്ഷിക്കണേ…;ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 ദശലക്ഷം ബാക്ടീരിയകള്‍
ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും ഏറ്റുമുട്ടി; മകൻ അച്ഛനെ വെട്ടി
ShareFacebookWhatsAppTwitterMessenger

കുംഭമേളയിലേക്കുള്ള യാത്രാ തിരക്ക്; സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

0

ബെംഗളൂരു: കുംഭമേള യാത്രായ്ക്ക് സ്പെഷ്യൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു. കും​ഭ​മേ​ള​യി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താണ് ബെംഗളൂരു​ വി​ൽ​ നി​ന്ന് ബ​നാ​റ​സി​ലേ​ക്ക് സ്പെഷ്യൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച​തെന്ന് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അറിയിച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ബെംഗളൂരു എ​സ്.​എം.​വി.​ടി​യി​ൽ ​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​സ്.​എം.​വി.​ടി ബെംഗളൂരു -​ ബ​നാ​റ​സ് വ​ൺ​വേ സ്പെഷ്യൽ ട്രെ​യി​ൻ (06579) ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ന് ​ബ​നാ​റ​സി​ലെ​ത്തി​ച്ചേ​രും. ക​ർ​ണാ​ട​ക​യി​ൽ തു​മ​കൂ​രു, തി​പ്തൂ​ർ, അ​ര​സി​ക്ക​രെ, ബി​രു​ർ, ചി​ക്ക​ജാ​ലൂ​ർ, ദാ​വ​ൻ​ഗ​രെ, റാ​ണി​ബെ​ന്നൂ​ർ, എ​സ്.​എം.​എം ഹാ​വേ​രി, എ​സ്.​എ​സ്.​എ​സ് ഹു​ബ്ബ​ള്ളി, ധാ​ർ​വാ​ഡ്, അ​ൽ​നാ​വ​ർ, ലൊ​ണ്ട, ബെ​ള​ഗാ​വി, ഘ​ട്ട​പ്ര​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​വും. 17 സ്ലീ​പ്പ​ർ കോ​ച്ചും ഒ​രു ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചും ര​ണ്ടു ജ​ന​റ​ൽ സ്പെഷ്യൽ കോ​ച്ചു​മ​ട​ക്കം 20 കോച്ചുകളുമാണുള്ളത്.

‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പദ്ധതിക്ക് ഇന്ന് പത്താം പിറന്നാൾ‌; പെൺമക്കളുടെ സ്വപ്നങ്ങളെ ചിറകിലേറ്റി, ലിംഗവിവേചനത്തിന് തടയിട്ടു: പ്രധാനമന്ത്രി

0

ന്യൂഡൽഹി: പത്താം വാർഷിക നിറവിൽ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി (BBBP). ലിം​ഗ വിവേചനങ്ങൾ ഇല്ലാതാക്കാനും പെൺകുട്ടികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ആരോ​ഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും പദ്ധതിക്ക് കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളുടെ ലിം​ഗാനുപാതം വൻ തോതിൽ ഇടിയുന്ന സാഹചര്യത്തിൽ, സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉച്ഛസ്ഥായിൽ നിൽക്കേ 2015 ജനുവരി 22-ന് ഹരിയാനയിലെ പാനിപ്പത്തിൽ വച്ചാണ് പ്രധാനമന്ത്രി ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി ആരംഭിക്കുന്നത്. പത്ത് വർഷങ്ങൾക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോൾ പദ്ധതി ജനങ്ങളിലൂടെയാണ് വളർന്നതെന്നും ജനശക്തിയുടെ ഉത്തമ ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു.

ലിം​ഗ വിവേചനത്തെ തടയാൻ പദ്ധതിക്ക് സാധിച്ചു. അതേ സമയം തന്നെ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും പ​ദ്ധതിക്കായി. പദ്ധതിയെ ജനപ്രിയമാക്കിയതിൽ പങ്കാളികളായ സംഘടനകൾ ഉൾപ്പടെ എല്ലാവർക്കും നന്ദി അറിയിക്കുന്നു. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി നാഴികക്കല്ല് പിന്നിട്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളുടെ ലിം​ഗാനുപാതത്തിൽ കുറവുണ്ടായിരുന്ന ജില്ലകൾ ഏറെ മെച്ചപ്പെട്ടു. ബോധവത്കരണ കാമ്പെയ്നുകൾ ലിം​ഗ സമത്വത്തിന്റെ ആവശ്യകത തിരിച്ചറിയാൻ ജനങ്ങളെ പ്രേരിപ്പിച്ചു. പെൺ‌കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും വിവേചനമില്ലാത്ത ജീവിക്കാനും സാധിക്കുന്നൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ രാജ്യത്തിനായി. താഴേത്തട്ടിൽ നിന്ന് മുതൽ പദ്ധതി വിജയകരമാക്കാനായി പ്രവർത്തിച്ചവരെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കാനും പെൺമക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനും ഒന്നിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ച് എന്താണ് പരിപാടിയെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചു. തുടര്‍ന്ന് വേറെ വിഷയമൊന്നുമില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നു പരിപാടിക്കെത്തിയപ്പോള്‍ മ്യൂസിയം എസ്‌ഐയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരില്‍ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറയുകയും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി പ്രവര്‍ത്തകര്‍ പറയുന്നു. കട്ടൗട്ട് പിടിച്ചെടുക്കുകയും ചെയ്തു.

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ച് എന്താണ് പരിപാടിയെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചു. തുടര്‍ന്ന് വേറെ വിഷയമൊന്നുമില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നു പരിപാടിക്കെത്തിയപ്പോള്‍ മ്യൂസിയം എസ്‌ഐയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരില്‍ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറയുകയും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി പ്രവര്‍ത്തകര്‍ പറയുന്നു. കട്ടൗട്ട് പിടിച്ചെടുക്കുകയും ചെയ്തു.

‘മന്ത്രി രാജേഷിന്റെ ആ വിഷമം മാറട്ടെ’; ഒരുമിച്ചെത്തി വാര്‍ത്താ സമ്മേളനം നടത്തി സതീശനും ചെന്നിത്തലയും

തിരുവനന്തപുരം: കേരളത്തിലെ മദ്യനയം മാറ്റിയെന്നും ഇപ്പോള്‍ അപേക്ഷ നല്‍കിയാന്‍ അനുമതി കിട്ടുമെന്ന് മധ്യപ്രദേശിലെയും പഞ്ചാബിലെയും കമ്പനി മാത്രം എങ്ങനെ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ ഒരു ഡിസ്റ്റിലറി പോലും പാലക്കാട്ടെ ബ്രൂവറിയുമായി ബന്ധപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. വേറൊരു കമ്പനിക്ക് അപേക്ഷ നല്‍കാനുള്ള അവസരം പോലുമില്ലാതെ ഒയാസിസ് കമ്പനിയുമായി മാത്രം എന്തിനാണ് ചര്‍ച്ച നടത്തിയത്. അതിലെന്താണ് രഹസ്യം?. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശന്‍ ചോദിച്ചു.

ഒരു നടപടിക്രമവും ഇല്ലാതെ, ആരെയും അറിയിക്കാതെ അതീവ രഹസ്യമായി ഇവരുമായി മാത്രം ചര്‍ച്ച നടത്തിയതെന്തിനാണ് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. രമേശ് ചെന്നിത്തലയും താനും ഈ വിഷയത്തില്‍ ഒരുമിച്ച് വാര്‍ത്താസമ്മേളനത്തിന് എത്തിയത് മന്ത്രി എംബി രാജേഷിന്റെ വിഷമം മാറാനാണെന്നും വിഡി സതീശന്‍ പറഞ്ഞു. ആരാണ് കേമനെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് രമേശ് ചെന്നിത്തലയും വിഡി സതീശനും വേവ്വേറെയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മന്ത്രി രാജേഷ് വിമര്‍ശിച്ചിരുന്നു.

പാലക്കാട്ടെ ബ്രൂവറി വിവാദം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിലും ഉന്നയിച്ചിരുന്നു. ബ്രൂവറിക്ക് അനുമതി നല്‍കിയത് വന്‍ അഴിമതിയാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് ഡല്‍ഹി മദ്യനയ അഴിമതിക്ക് സമാനമാണ്. ഇതിനു പിന്നില്‍ മുന്‍ തെലങ്കാന സര്‍ക്കാരിലെ ചിലരാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഡല്‍ഹിയില്‍ കെജരിവാളിനെ ജയിലിലാക്കിയ മദ്യനയമാണ് കേരളത്തിലിപ്പോള്‍ നടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് ആണിത്. കുടിവെള്ളം കിട്ടാത്ത നാട്ടിലാണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമെടുത്ത് മദ്യം നിര്‍മ്മിക്കാന്‍ പോകുന്നത്. ഒരു കാരണവശാലും ഇത് അനുവദിച്ചുകൊടുക്കാന്‍ പാടില്ല. മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

‘സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ട’, മലപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി

മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ചരക്ക് ലോറിയെ പിന്തുടർന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയിലാണ് സ്പിരിറ്റ് പിടികൂടിയത്.

പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് നടത്തിയത്. കർണാടകയിൽ നിന്നാണ് സ്പിരിറ്റ് ലോറി എത്തിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പടക്കം പൊട്ടിച്ച്, വഴി മുടക്കി കല്ല്യാണ റീല്‍ ; വരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

കോഴിക്കോട്: വിവാഹ ആഘോഷത്തിന്റെ ഭാഗമായി അപകടകരമായ റീല്‍സ് ചിത്രീകരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.

പൊതുറോഡില്‍ അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച സംഘത്തിനെതിരെയാണ് കേസ്.

അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗ തടസ്സം സൃഷ്ടിച്ചു, പുളിയാവ് റോഡില്‍ പടക്കം പൊട്ടിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തത്.

ഒരു ആഢംബര കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വരനും കാറില്‍ സഞ്ചരിച്ച യുവാക്കള്‍ക്കുമെതിരെയാണ് വളയം പൊലീസ് കേസ് എടുത്തത്.

നാദാപുരം വളയത്ത് വിവാഹ ആഘോഷത്തിനിടെയായിരുന്നു കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വിഡിയോ ചിത്രീകരണം. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ചത്.  മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡിലൂടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും യുവാക്കൾ യാത്ര ചെയ്തു.

വാട്‌സ്ആപ്പിൽ ഇനി മുതൽ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക്കും;പുത്തൻ അപ്ഡേറ്റ് എത്തുന്നു

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഇതാ ഒരു പുത്തൻ അപ്ഡേറ്റ് എത്തുകയാണ്. ഇനി മുതൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ചിത്രങ്ങള്‍ക്കൊപ്പം മ്യൂസിക്കോ അല്ലെങ്കിൽ ട്യൂണുകളോ ചേർക്കാൻ കഴിയുന്ന പുതിയ ഫീച്ചര്‍ ഉടന്‍ എത്തുമെന്നാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ഇതിനായുള്ള പരീക്ഷണങ്ങൾ മെറ്റ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനില്‍ ആരംഭിച്ചു കഴിഞ്ഞു.

വാട്‌സ്ആപ്പ് സ്റ്റാറ്റ‍സ് അപ്ഡേറ്റുകളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ നിലവിൽ മെറ്റയുടെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ഇന്‍റര്‍ഫേസാകും ഇതിനായി വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലേക്ക് മെറ്റ കൊണ്ടുവരിക. ഇപ്പോൾ വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്, ഐഒസ് ബീറ്റ വേര്‍ഷനുകളിലാണ് ഈ ഫീച്ചർ ലഭിച്ചു തുടങ്ങിയിരിക്കുന്നത്.

ഈ പുത്തൻ അപ്ഡേറ്റിനായി മ്യൂസിക് ലൈബ്രററി ബ്രൗസ് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. ഇന്‍സ്റ്റഗ്രാമിലുള്ള അതേ ഫീച്ചറാണിത്. സ്റ്റാറ്റസിനായി സ്വീകരിക്കുന്ന സംഗീതത്തിന്‍റെ ആര്‍ട്ടിസ്റ്റ്, ട്രെന്‍ഡിംഗ് ട്രാക്ക് തുടങ്ങിയവ ഇതില്‍ അറിയാനുമാകും. ഇന്‍സ്റ്റ സ്റ്റോറിയിലെ പോലെ തന്നെ ഒരു പാട്ടിലെയോ ട്യൂണിലേയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഗം മാത്രം സെലക്ട് ചെയ്ത് സ്റ്റാറ്റസില്‍ ചേര്‍ക്കാനാകും. വാട്‌സ്ആപ്പ് സമീപകാലങ്ങളിൽ ഏറെ പുത്തൻ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു വരികയാണ്. ഇതിലൂടെ മെറ്റ വാട്‌സ്ആപ്പിനെ കൂടുതൽ യൂസര്‍-ഫ്രണ്ട്‌ലി ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്

സെയ്ഫ് അലി ഖാന് 15,000 കോടിയുടെ സ്വത്ത് നഷ്ടമായേക്കും

മധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫ് അലിഖാന് നഷ്ടമായേക്കും. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി (enemy property) പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്ഫ് അലിഖാന്റ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി.

ഇതോടെ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്താണ് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങുന്നത്. 

പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ച് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം 2014ലാണ് നടന് നോട്ടിസ് നല്‍കിയത്. എന്നാൽ, 2015ൽ സെയ്ഫ് ഇതിനെതിരെ സ്റ്റേ നേടി. വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി പൗരത്വം നേടിയവരുടെ ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്.

ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് 15,000 കോടി മൂല്യമുള്ള ചരിത്രപ്രാധാന്യമുള്ള വസ്തുവകകള്‍.

വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. ഭോപാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.

എന്റെ പൊന്നേ; 60,000 കടന്ന് സ്വർണ വില

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. സ്വർണത്തിന് ഇന്ന് 59,000 കടന്ന് ഇന്ന് 60,000 രൂപയിൽ എത്തി എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഇന്നലെ 59,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഇന്ന് അത് 60,200 എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക് എത്തി.

ഗ്രാമിന്  7,525 രൂപയാണ് ഇന്നത്തെ വിപണി വില. ഈ മാസം 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. മാസം തുടങ്ങിയപ്പോൾ 57,200 രൂപയായിരുന്നു ഒരു പവൻ്റെ വില. ഇന്ന് 60,200 രൂപയിൽ എത്തിയപ്പോൾ ഒരു മാസം തന്നെ വലിയ വില വർദ്ധനവാണ് രേഖപ്പെടുത്തിയത്.