തൃശൂര്‍: തൃശൂര്‍ ജില്ലയിലെ അവയവ കച്ചവടത്തില്‍ കൃത്യമായ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെ കൊണ്ടുവരാന്‍ നീക്കം. സംസ്ഥാന പൊലീസ് കാര്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. അവയവ കച്ചവടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സാന്ത്വനം ജീവകാരുണ്യ സമിതിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. കൃത്യമായ അന്വേഷണത്തിനായി സി.ബി.ഐയുടെ സഹായം തേടാനാണ് സമിതിയുടെ ശ്രമം. നിലവില്‍ നടന്നുവരുന്ന നിയമസഭ സമ്മേളനത്തില്‍ അവയവ കച്ചവട വിഷയം ചര്‍ച്ചയായില്ലെങ്കില്‍ സമ്മേളനം അവസാനിച്ചശേഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹർജി നൽകാനാണ് ഉദ്ദേശിക്കുന്നത്. തീരുമാനങ്ങൾ ഉടനെ ഉണ്ടാകുമെന്നു സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റ് സി.എ. ബാബു വ്യകത്മാക്കി.
ചാവക്കാട് താലൂക്കിലെ മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് അവയവ കച്ചവടം നടക്കുന്നത്. ഏറ്റവുമൊടുവില്‍ മുല്ലശ്ശേരി പഞ്ചായത്തില്‍ രണ്ട് അവയവ കച്ചവടമാണ് നടന്നത്. രണ്ടു പുരുഷന്മാരുടെ വൃക്ക, കരള്‍ എന്നിവയാണ് ഏജന്റുമാര്‍ മുഖേന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രി വഴി വിറ്റത്. ഏജന്റുമാര്‍ മുഖേന നിരവധി പേരുടെ അവയവ കച്ചവടം നടന്നതോടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സാന്ത്വനം ജീവകാരുണ്യ സമിതി പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ സംസ്ഥാനതലത്തില്‍ സ്പെഷല്‍ ടീമിന്റെ സമഗ്ര അന്വേഷണം വേണമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, പ്രത്യേക അന്വേഷണമൊന്നും നടക്കുന്നില്ലെന്നാണ് സമിതിയുടെ പരാതി. ഈ അവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് സിബിഐ വഴി നീക്കം നടത്താനുള്ള പുതിയ ശ്രമം.
സ്പോഞ്ച് സ്ക്രബര്‍ ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ സൂക്ഷിക്കണേ…;ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 ദശലക്ഷം ബാക്ടീരിയകള്‍
ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും ഏറ്റുമുട്ടി; മകൻ അച്ഛനെ വെട്ടി
ShareFacebookWhatsAppTwitterMessenger