നെൻമാറ ഇരട്ടക്കൊല: സുധാകരന്റെ ശരീരത്തിൽ 8 വെട്ടുകൾ, വലത് കൈ അറ്റു നീങ്ങി; ലക്ഷ്മിയെ 12 തവണ വെട്ടി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരൻറെ ശരീരത്തിൽ 8 വെട്ടുകളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.

കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിൻ്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്.

ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണത്തിന് കാരണമായത്.

അതേസമയം ഇന്നലെ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രതി ചെന്താമരയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

റേഷൻ കടകൾ ഇന്ന് മുതൽ തുറന്നുപ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ സാധാരണപോലെ ഇന്ന് പൂർണതോതിൽ തുറന്നു പ്രവർത്തിക്കും.    കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക വ്യാപാരികൾക്ക് ഇന്നോ നാളെയോ കൈമാറും.

അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതോടെ റേഷൻ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു.

14,014 റേഷൻ കടകളാണ് കേരളത്തിൽ ഉള്ളത്. ജനുവരി മാസത്തെ 60 ശതമാനത്തോളം റേഷൻ വിതരണം പൂർത്തിയായിട്ടുണ്ട്. ആർക്കെങ്കിലും ഈ മാസത്തെ റേഷൻ ലഭിക്കാതെ വന്നാൽ അടുത്തമാസം നൽകാനുള്ള ക്രമീകരണവും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്.

ശമ്പള പരിഷ്കരണത്തിൻറെ കാര്യത്തിൽ മാർച്ച് മാസത്തോടെ അന്തിമ തീരുമാനമെടുക്കാം എന്നാണ് മന്ത്രി വ്യാപാരികൾക്ക് നൽകിയ ഉറപ്പ്. അതേസമയം രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരെ കണ്ടെത്താനും അമേരിക്ക നടപടി തുടങ്ങി; ആരാധനാലയങ്ങളിലും റെയ്ഡ്

0

വാഷിങ്ടൺ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെയും കണ്ടെത്തി നാടുകടത്താൻ അമേരിക്ക നീക്കം തുടങ്ങി. ഇന്ത്യക്കാരുടെ ആരാധനാലയങ്ങളിലാണ് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി. അനധിതൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാ​ഗമായാണ് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി തെരച്ചിൽ കർശനമാക്കിയത്.

അനധിതൃതമായി അമേരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ഗുരുദ്വാരകളിലെ പരിശോധനക്കെതിരെ സിഖ് സംഘടനകൾ രം​ഗത്തെത്തി. ഗുരുദ്വാരകളിലെ റെയ്ഡ് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പറഞ്ഞു.

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൻ്റെ തീരുമാനത്തിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു. അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.

നേരത്തെ, അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നിരവധി ബ്രസീലുകാർ വിമാനത്തിലടക്കം കൊടിയ പീഡനമനുഭവിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നൂറിനടുത്ത് കണക്കിന് കുടിയേറ്റക്കാരാണ് അമേരിക്ക നാടുകടത്തിയതിനെ തുടർന്ന് ബ്രസീലിൽ എത്തിയത്. സംഭവത്തിൽ ബ്രസീൽ സർക്കാർ അമേരിക്കയോട് വിശദീകരണം തേടും. കുടിയേറ്റക്കാരോട് കാണിച്ച പെരുമാറ്റം മനുഷ്യാവകാശങ്ങളോടുള്ള വിമാനത്തിൽ യാത്രക്കാരെ എത്തിച്ചതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 88 ബ്രസീലുകാർ കൈവിലങ്ങോടെയാണ് വിമാനമിറങ്ങിയത്. വിമാനത്തിനുള്ളിൽ എസി ഉണ്ടായിരുന്നില്ലെന്നും കുടിവെള്ളം നൽകിയില്ലെന്നും ഇവർ ആരോപിച്ചു. ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ലെന്നും ഇവർ പറയുന്നു.

ഡൽഹിയിൽ നാല് നില ഫ്ലാറ്റ് തകർന്നുവീണു; നിരവധി താമസക്കാർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടങ്ങി

0

ഡൽഹിയിലെ ബുരാരിയിൽ ഓസ്‌കാർ പബ്ലിക് സ്‌കൂളിന് സമീപം നാല് നില കെട്ടിടം തകർന്നുവീണു. ഫ്ലാറ്റ് കെട്ടിടമാണ് തകർന്നതെന്നും നിരവധി താമസക്കാർ ഇതിൽ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ഇതുവരെ ആരും മരിച്ചതായി വിവരം ലഭിച്ചിട്ടില്ല.

കെട്ടിടത്തിൻ്റെ ബലഹീനതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രാത്രി നടന്ന അപകടമായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. അപകടത്തിൻ്റെ കാരണം അറിവായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് വ്യക്തമാക്കി. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; തന്നെ പറ്റിച്ചതിന് പാഠം പഠിപ്പിക്കാൻ ചെയ്തതെന്ന് കുറിപ്പ്; പ്രതി ഒളിവിൽ

0

ജോധ്പൂർ: ബിസിനസ്സിൽ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് 70 കാരനായ ശ്യാം സിങ് ഭാടിയ പങ്കാളിയുടെ രണ്ട് കു‌ട്ടികളെ കൊലപ്പെ‌ടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12 വയസ്സുകാരിയായ തമന്ന, 8 വയസ്സുകാരനായ ശിവപാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. കു‌‌‌ട്ടികളെ കാണാതായതിനെ തു‌ടർന്ന് കഴിഞ്ഞ വെളളിയാഴ്ച മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ന‌‌ടത്തിയ തെരച്ചിലിലാണ് ശ്യാമിന്റെ വാ‌‌ടക വീ‌ട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്യാം കുട്ടികളെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ബോറാന്‍ഡയിലെ വള ഫാക്ടറിക്ക് സമീപമാണ് ഇയാളുടെ വീട്.

ബിസിനസിൽ തന്നെ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കു‌‌‌ട്ടികളെ കൊലപ്പെ‌ടുത്തിയത് എന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസിന് കിട്ടി. സംഭവശേഷം പ്രതി ഒളിവിൽ പോയതായും പൊലീസ് പറഞ്ഞു.

ശ്യാമും കുട്ടികളുടെ പിതാവായ പ്രദീപും തമ്മിൽ 20 വർഷത്തെ പരിചയമുണ്ട്. ഒന്‍പതു മാസം മുന്‍പ് ഇരുവരും ചേർന്ന് ഒരു വള ഫാക്ടറി ആരംഭിച്ചിരുന്നു. തുടർന്ന് പ്രദീപ് ബിസിനസിൽ നിന്ന് പിന്മാറി. ഇതോടെ ശ്യാമിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. തന്നെ പറ്റിച്ചതിലുള്ള ദേഷ്യവും പ്രദീപിനെ പാഠം പഠിപ്പിക്കാനുമാണ് കുട്ടികളെ കൊന്നതെന്ന് സംഭവസ്ഥലത്ത് ലഭിച്ച കുറിപ്പിലുണ്ട്.

ഇന്ത്യയുടെ ആത്മീയതയോട് ആകര്‍ഷണീയത തോന്നിയിരുന്നതായി ഇക്കിഗായുടെ രചിതാവ് ഫാന്‍സെസ്‌ക് മിറാലെസ്

0

കൊച്ചി: ഇന്ത്യയുടെ ആത്മീയതയോട് തനിക്ക് എപ്പോഴുമൊരു ആകര്‍ഷണീയത തോന്നിയിരുന്നതായി ‘ഇക്കിഗായ്’ സഹ- എഴുത്തുകാരന്‍ ഫ്രാന്‍സെസ്‌ക് മിറാലെസ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ലെ നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തുക എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഈ സംവാദത്തില്‍ ഇക്കിഗായ് എന്ന പുസ്തകം എഴുതിയതിനെക്കുറിച്ചും ഇന്ത്യയുടെ ആത്മീയതയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും എഴുത്തുകാരന്‍ പങ്കുവെച്ചു. ഇന്ത്യയിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ചിന്താഗതി തന്നെ മാറ്റിയെന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യകാലങ്ങളില്‍ ഇന്ത്യയിലെ മതപരമായ തത്വങ്ങളും ജീവിതരീതിയും അദ്ദേഹത്തെ ആകര്‍ഷിച്ചു. പിന്നീടാണ് അദ്ദേഹം ജപ്പാനിലേക്ക് പോയതും ഇക്കിഗായ് എഴുതിയതും. കോവിഡ് മഹാമരിയുടെ സമയത്ത് അദ്ദേഹം ഇന്ത്യയിലെ ഇരുന്നൂറിലധികം സര്‍വ്വകലാശാലകള്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തോട് നിരവധി ആളുകള്‍ ഇന്ത്യന്‍ ആത്മീയതയെ അടിസ്ഥാനമാക്കി പുസ്തകമെഴുതിക്കൂടെ എന്നും ചോദിച്ചു.

പക്ഷേ 5000 വര്‍ഷത്തോളം പഴക്കമുള്ള ഇന്ത്യയുടെ പാരമ്പര്യത്തെ ചെറിയൊരു പുസ്തകത്തിലേക്ക് ചുരുക്കുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു. അങ്ങനെ ഈ യാത്രയുടെ ഭാഗമായാണ് അദ്ദേഹം ഹെക്ടര്‍ ഗാര്‍സിയയുമായി ചേര്‍ന്ന് ഒരു ചെറിയ പുസ്തകം എഴുതുന്നത്. ‘ദി ഫോര്‍ പുരുഷാര്‍ത്ഥാസ്’ – ഇത് ഹിന്ദു തത്വ ശാസ്ത്രത്തിലെ ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം. ഇക്കി?ഗായ് ആയിട്ടും ഇതിന് ചെറിയൊരു ബന്ധമുണ്ട്.

”ഇക്കിഗായ് ഒരിക്കലും ഒരു തെറാപ്പി ടൂള്‍ ആയി എഴുതിയ പുസ്തകമല്ല. അത് ജോലിപരമായ കാര്യങ്ങളിലെല്ലാം സ്വയം സഹായിക്കുന്ന ഒരു പുസ്തകമാകും എന്ന ഉദ്ദേശത്തോടെയാണ് എഴുതുന്നത്. പക്ഷേ പുസ്തകം ഞാന്‍ വിചാരിച്ചതിലും ഉയരങ്ങളിലേക്ക് പോയി. ചിലപ്പോഴത് ഒരു നാടിന്റെ സംസ്‌കാരം വിളിച്ച് പറയുന്നത് കൊണ്ടായിരിക്കാം. പക്ഷേ ഇത്രയും വിജയിക്കുമെന്നും ഇതൊരു തരം?ഗമാകുമെന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല”- ഫ്രാന്‍സെസ്‌ക് മിറാലെസ് പറയുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ പോരാടണമെന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

0

കൊച്ചി: ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ പോരാടണമെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. ‘എന്നില്‍ നിന്ന് ഡാറ്റ മോഷ്ടിക്കുന്ന ഒരു വെബ്‌സൈറ്റ് ബ്രൗസ് ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് എന്റെ സ്വാതന്ത്ര്യം.’ ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ല്‍ പങ്കെടുത്ത് ‘ഡിജിറ്റല്‍ സൊസൈറ്റിയിലെ സോഫ്റ്റ്വെയറും സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാവരും തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പോരാടണം. സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ ഉപയോഗം പോരാട്ടത്തിനുള്ള ഉപാധിയാണ്.’ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തെ ‘കൃത്രിമ വിഡ്ഢിത്തം’ എന്നാണ് സ്റ്റാള്‍മാന്‍ വിശേഷിപ്പിച്ചത്. ‘ചാറ്റ്ജിപിടിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് വിശേഷിപ്പിക്കാനാകില്ല. വാക്യങ്ങള്‍ ഉപയോഗിച്ച് എങ്ങനെ കളിക്കണമെന്ന് അതിനറിയാം. ചാറ്റ്ജിപിടി ഉപയോഗിക്കുന്ന ഓരോരുത്തരും ഒരു കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. വിഡ്ഢിത്തം ഉത്പാദിപ്പിക്കുന്ന ഒരു മെഷീനുമായിട്ടാണ് നിങ്ങള്‍ ഇടപെടുന്നത്.’

സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ്. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ലോകമെമ്പാടും പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്റ്റാള്‍മാന്‍ പറഞ്ഞു. ‘സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് പഠിപ്പിക്കുന്ന സര്‍വ്വകലാശാലകള്‍ റിവേഴ്‌സ് എഞ്ചിനീയറിംഗ് പ്രോജക്ടുകളും പഠിപ്പിക്കണം. ലോകത്തെ മികച്ചതാക്കാന്‍ ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കും.’

‘1970 മുതല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ അതിന്റെ പതനത്തിനു ശേഷം എനിക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു. അങ്ങനെ ‘ഗ്‌നു’ പ്രസ്ഥാനത്തില്‍ ചേര്‍ന്നു.’ അതിനാല്‍ ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടാന്‍ തനിക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ സ്റ്റാള്‍മാന്‍ ഗ്‌നുവിന്റെ ഒരു മിനിയേച്ചര്‍ മോഡല്‍ 6,000 രൂപയ്ക്ക് ലേലം ചെയ്തു.

റേഷന്‍ സമരം പിന്‍വലിച്ചു; ഇന്നുതന്നെ കടകള്‍ തുറക്കും, നാളെ മുതല്‍ സാധാരണ നിലയില്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. നാളെ മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

കമ്മീഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു ഒരു പ്രധാന ആവശ്യം.

ധനവകുപ്പുമായി ആലോചിച്ച് കമ്മീഷന്‍ സമയത്ത് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനല്‍കി. കമ്മീഷന്‍ സമയത്ത് നല്‍കാന്‍ കഴിയാതിരുന്നത് സാങ്കേതികം മാത്രമായിരുന്നു. ഇത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കൂടാതെ കമ്മീഷന്‍ വര്‍ധന സംബന്ധിച്ച് മാര്‍ച്ച് മുതല്‍ ചര്‍ച്ച തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നുവെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

റേഷന്‍ സമരം പിന്‍വലിച്ചു; ഇന്നുതന്നെ കടകള്‍ തുറക്കും, നാളെ മുതല്‍ സാധാരണ നിലയില്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. നാളെ മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

കമ്മീഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു ഒരു പ്രധാന ആവശ്യം.

ധനവകുപ്പുമായി ആലോചിച്ച് കമ്മീഷന്‍ സമയത്ത് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനല്‍കി. കമ്മീഷന്‍ സമയത്ത് നല്‍കാന്‍ കഴിയാതിരുന്നത് സാങ്കേതികം മാത്രമായിരുന്നു. ഇത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കൂടാതെ കമ്മീഷന്‍ വര്‍ധന സംബന്ധിച്ച് മാര്‍ച്ച് മുതല്‍ ചര്‍ച്ച തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നുവെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

തിരുവനന്തപുരം: പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റ അറസ്റ്റ് നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്.

കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്.

നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. അഞ്ച് വര്‍ഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ജയചന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. എന്നാൽ പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നാണ് നടന്റെ അഭിഭാഷകന്റെ വാദം. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ പരാതിയാണെന്നും വാദത്തില്‍ പറയുന്നു.

ഒരു മാസത്തേക്കാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത്. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങൾ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പാർട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളന വിലയിരുത്തൽ. പാർട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് നിലപാട്. സിപിഐക്കെതിരെ അതിരൂക്ഷ വിമർശനം സമ്മേളന പ്രതിനിധികൾ ഉന്നയിച്ചു.

സ്വന്തം കൗൺസിലറെ തട്ടിക്കൊണ്ടു പോയതിൽ തെറ്റില്ലെന്നാണ് സമ്മേളന പ്രതിനിധികൾ ഒരേ സ്വരത്തിൽ പറഞ്ഞത്. കൂത്താട്ടുകുളം ഏരിയ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. പാർട്ടിയെ പിന്നോട്ട് അടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഇത്തരത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യം. ജില്ലയിലെ നേതാക്കൾക്ക് പലർക്കും ഫോൺമാനിയ എന്നും പ്രതിനിധികൾ പരിഹസിച്ചു. താടിയും മീശയും വടിക്കുന്നത് പോലും വാർത്തയാക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയില്ലെന്നായിരുന്നു വിമർശനം.

ഘടകകക്ഷിയായ സിപിഐക്കെതിരെയും അതിരൂക്ഷ വിമർശനം ഉയർന്നു. പലപ്പോഴും സിപിഐ നല്ലപിള്ള ചമയാൻ ശ്രമിക്കുന്നു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിന് ഒപ്പം സഞ്ചരിക്കുന്ന നിലപാട് ശരിയല്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. മൂന്നു ദിവസം നീണ്ടുനിന്ന എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തൃശൂര്‍: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു.

തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബിജെപി ജില്ലാ പ്രസിഡന്റുമാര്‍. ജസ്റ്റിന്‍ ജേക്കബിനെ തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റായി നിയമിച്ചു. ബിജെപി ഭാരവാഹിത്വത്തില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര്‍ വനിതകളാണ്. വേറെ ഏതുപാര്‍ട്ടിയില്‍ വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യമുണ്ടെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

സിപിഎമ്മില്‍ ആകെ രണ്ട് വനിതാ ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് എത്ര വനിതകള്‍ ബ്ലോക്ക് പ്രസിഡന്റുമാരുണ്ടെന്ന് പരിശോധിച്ചു നോക്കൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും 14 മണ്ഡലം പ്രസിഡന്റുമാരുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 32 മണ്ഡലം പ്രസിഡന്റുമാരുണ്ട്. മറ്റു സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് യുവനേതാവ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കാനുള്ള തീരുമാനത്തെയും ബിജെപി പ്രസിഡന്റ് ന്യായീകരിച്ചു. പാര്‍ട്ടിയില്‍ ഭാരവാഹിത്വത്തിന് കൂടിയ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ പ്രായപരിധിയില്ല. എ കെ ആന്റണിക്ക് 32 വയസ്സില്‍ സംസ്ഥാന പ്രസിഡന്റ് ആകാമെങ്കില്‍, പ്രശാന്ത് ശിവന് 35 വയസ്സില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ആകുന്നതിന് എന്താണ് തടസ്സം. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റ് ആക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ലെന്നും, ആരും രാജിവെക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തിരുപ്പതിക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് മരണപ്പെട്ട പാലക്കാട് സ്വദേശി നിർമലയുടെ കുടുംബത്തിനുള്ള ധനസഹായം ദേവസ്വം ബോർഡ് സംഘം വീട്ടിലെത്തി കൈമാറി

0

പാലക്കാട് : തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിന് ടോക്കൺ എടുക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട പാലക്കാട് വണ്ണാമട വെള്ളാരങ്കൽമേട് സ്വദേശി നിർമലയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. തിരുപ്പതി ദേവസ്വം ബോർഡ് മെമ്പർമാരുടെ സംഘം വണ്ണാമട വെള്ളാരങ്കൽ മേട്ടിലെ വീട്ടിലെത്തി കൈമാറുകയായിരുന്നു. നിർമലയുടെ ഭർത്താവ് ഷൺമുഖ സുന്ദരം മകൾ കൗഷിക എന്നിവർക്കാണ് സഹായം കൈമാറിയത്.

ആന്ധ്രപ്രദേശ് സർക്കാർ പ്രഖ്യാപിച്ച തിരുപ്പതി ക്ഷേത്രം ദേവസ്വത്തിന്റെ വകയായ ഇരുപത്തിഅഞ്ചു ലക്ഷം രൂപയും ദേവസ്വം ബോർഡ് മെമ്പർ പ്രശാന്ത് റെഡിയുടെ വക രണ്ടു ലക്ഷം രൂപയും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ ചെക്ക് ആണ് കൈമാറിയത്. കൂടാതെ കുടുംബത്തിലെ ഒരാൾക്ക് ദേവസ്വം വകുപ്പിൽ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അംഗങ്ങൾ അറിയിച്ചു.

അതിനുള്ള രേഖകൾ കൈമാറുന്ന മുറയ്‌ക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് ജോലി നൽകുമെന്നും വരുന്ന രണ്ടുവർഷ കാലയളവിനുള്ളിൽ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഈ കുടുംബത്തിന് വിഐപി പരിഗണന നൽകുമെന്ന് ദേവസ്വം ബോർഡ് അംഗങ്ങൾ അറിയിച്ചു.

ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; മഹാരാഷ്‌ട്രയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു; രോഗികളുടെ എണ്ണം 100 കടന്നു

0

പൂനെ: മഹാരാഷ്‌ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം(ജിബിഎസ്) ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോ​ഗിയാണ് മരിച്ചത്.

വയറിളക്കം, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെ ജനുവരി 18 നാണ് രോ​ഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് ഐസിയുവിലേക്ക് മാറ്റി. ഇടയ്‌ക്ക്  നിലമെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇതിനിടെ ശ്വാസതടസം അനുഭവപ്പെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അതേസമയം പൂനെയിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം എണ്ണം 101 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 28 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 16 പേർ വെൻ്റിലേറ്ററിലാണ്.  9 വയസ്സിന് താഴെയുള്ള 19 കുട്ടികളാണ് ചികിത്സയിലുള്ളത്. 23 പേർ 50 വയസ്സിന് മുകളിലുള്ളവരാണ്. പൂനെയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ഖഡക്‌വാസ്‌ല അണക്കെട്ടിന് സമീപമുള്ള ഒരു കിണറ്റിൽ ഉയർന്ന അളവിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

നാഡീകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം. ജിബിഎസിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനായിട്ടില്ല. ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് വില്ലനാകുന്നതെന്നാണ് റിപ്പോർട്ട്. ആളുകളിൽ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരുതരം ബാക്ടീരിയയാണ് കാംപിലോബാക്റ്റർ.

രോഗപ്രതിരോധ സംവിധാനം തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന ഞരമ്പുകളുടെ ശൃംഖലയെ ആക്രമിക്കുന്ന രോഗാവസ്ഥയാണ് ജിബിഎസ് . രോ​ഗം മൂർച്ചിക്കുന്നതോടെ ബലഹീനത, മരവിപ്പ് ,പക്ഷാഘാതം എന്നിവയുണ്ടായേക്കാം. രോ​ഗം ബാധിക്കുന്നവരിൽ 15% പേർക്ക് ബലഹീനതയും 5% ഗുരുതരമായ സങ്കീർണതകളും നേരിടേണ്ടിവരാറുണ്ട്. വയറിളക്കവും ഛർദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങൾ..

ബിജെപിയിൽ പൊട്ടിത്തെറി? അക്കമിട്ട് മറുപടി നൽകി കെ. സുരേന്ദ്രൻ; ബൂത്തുതലം മുതൽ ജില്ലാതലം വരെയുള്ള നേതാക്കളുടെ തെരഞ്ഞെടുപ്പിൽ വിശദീകരണം

0

തൃശൂർ: കേരളത്തിലെ ബിജെപിയുടെ സംഘടനാതെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. സംഘടനാ തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ അസ്വാരസ്യങ്ങളും പൊട്ടിത്തെറികളുമാണെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് സുരേന്ദ്രൻ മാദ്ധ്യമങ്ങളെ കണ്ടത്.

സംസ്ഥാനത്ത് ജനാധിപത്യപരമായ രീതിയിൽ ബൂത്തുതലം മുതൽ ജില്ലാതലം വരെയുള്ള പുനഃസംഘടന ബിജെപി പൂർത്തിയാക്കിയെന്ന് സംസ്ഥാന അദ്ധ്യ​ക്ഷൻ അറിയിച്ചു. കേരളത്തിലെ 25,400 ബൂത്തുകളിൽ 18,000 ബൂത്തുകളിലും വ്യവസ്ഥാപിതമായ കമ്മിറ്റി രൂപീകരിച്ചു. കുറഞ്ഞത് 50 പ്രാഥമിക അം​ഗങ്ങളെങ്കിലുമുള്ള ബൂത്തുകളിൽ മാത്രമാണ് ഔദ്യോ​ഗിക കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

മലപ്പുറത്ത് 60 ശതമാനം ബൂത്തുകളിലും കാസർകോട് 10 ശതമാനം ബൂത്തുകളിലും കണ്ണൂരിൽ 30 ശതമാനം ബൂത്തുകളിലും ബിജെപിക്ക് നാമമാത്ര അം​ഗങ്ങളാണുള്ളത്. ആകെയുള്ള 25,400 ബൂത്തുകളിൽ 22,000 ബൂത്തുകളിൽ മാത്രമാണ് പ്രവർത്തനമുള്ളതെന്ന് യാഥാർത്ഥ്യമാണ്. കേരളത്തിൽ സിപിഎം കഴിഞ്ഞാൽ ഏറ്റവുമധികം ബൂത്തുകളുള്ള രാഷ്‌ട്രീയ പാർട്ടി ബിജെപിയാണെന്നും കോൺ​ഗ്രസിന് പോലും ബൂത്ത് കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ബിജെപി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.