ആണു‌ങ്ങളങ്ങോട്ട് മാറിനിന്നേ..; പിരിവ് മുതൽ എല്ലാ കാര്യങ്ങളും ചെയ്യുന്നത് സ്ത്രീകൾ; പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇക്കുറി അല്പം വ്യത്യസ്തമാണ്

0

തിരുവല്ല: ഉത്സവങ്ങളുടെ കാലമാണ്. കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ സ്ത്രീകൾക്ക് ചുമതല ലഭിക്കുക ഭക്ഷണശാലയിലോ പൂക്കൾ ഒരുക്കുന്നിടത്തോ ആകും. ഉത്സവത്തിന്റെ നിർണായക തീരുമാനങ്ങളെടുക്കുന്ന ഒരിടത്തും പലപ്പോഴും സ്ത്രീ സാന്നിധ്യം ഉണ്ടാകാറില്ല. എന്നാൽ, കേരളത്തിലെ ഉത്സവങ്ങളിലെ പുരുഷ മേധാവിത്വത്തിന് അവസാനം കുറിക്കാൻ സമയമായെന്ന പ്രഖ്യാപനമാണ് ഇക്കുറി തിരുവല്ലയിലെ ഒരു ക്ഷേത്രം.

ശുക്രൻ രാശിമാറുന്നു; ഈ അഞ്ച് രാശികളിൽ ജനിച്ചവരുടെ ജീവിതം ഇനി ഇങ്ങനെയാണ്..

തിരുവല്ല മണിപ്പുഴ പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇക്കുറി നടത്തുന്നത് സ്ത്രീകളാണ്. ഉത്സവക്കമ്മിറ്റിയുടെ . രക്ഷാധികാരിയും പ്രസിഡന്റും ജനറൽ കൺവീനറും ജോയിന്റ് കൺവീനർമാരുമെല്ലാം സ്ത്രീകൾ. പുരുഷന്മാർക്ക് വെറും സഹായികളുടെ റോൾ മാത്രം. വീടുകളിൽ സംഭാവന ശേഖരിക്കാനിറങ്ങുന്നതും ഉച്ചഭാഷിണിക്ക് പോലീസ് അനുമതി എടുത്തതും വഴിപാട്, കലാപരിപാടി തുടങ്ങിയവ ബുക്കുചെയ്യുന്നതും സ്ത്രീകളുടെ മേൽനോട്ടത്തിലാണ്.

ലക്ഷ്മി വിവാ​ഹം കഴിച്ചത് നാല് പുരുഷന്മാരെ; ഡോക്ടറെ വിവാഹം കഴിച്ച ആവേശത്തിൽ….

സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർകൂടിയായ ഗീതാ സുരേഷാണ് ഉത്സവ കമ്മിറ്റിയുടെ രക്ഷാധികാരി, നെടുമ്പ്രം പഞ്ചായത്ത് ആശാ വർക്കർ ഉഷാ രമേശ് പ്രസിഡന്റ. അധ്യാപികയായ ജി. ജയന്തി (വൈസ് പ്രസി.), പൊതുപ്രവർത്തക മഞ്ജു പ്രദീപ് (കൺ.). വിവിധ കമ്മിറ്റി കൺവീനർമാരായി അധ്യാപിക രോഹിണി (ഫിനാൻസ്), മുൻ ഗ്രാമപ്പഞ്ചായത്തംഗം രാജശ്രീ ശ്രീകുമാർ (ഫുഡ്), അധ്യാപിക വി. നീത (പബ്ലിസിറ്റി), സ്മിത (പ്രോഗ്രാം), ശ്രീകല (പൂജ) തുടങ്ങിയവരും ഉണ്ട്. മറ്റ് കമ്മിറ്റിയംഗങ്ങളായും സ്ത്രീകളുണ്ട്.

സജിതയും കുടംബവും ദുർമന്ത്രവാദം നടത്തിയെന്നും …

പ്രധാന ഭാരവാഹികൾക്ക് ഡ്രൈവിങ് അറിയാം. അതിനാൽ യാത്രയ്ക്ക് മറ്റാരെയും ആശ്രയിക്കേണ്ടതില്ല. രണ്ടു സംഘങ്ങളായാണ് പിരിവിനും മറ്റും ഇറങ്ങുന്നത്. വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞ് ഒരുസംഘം ഉച്ചവരെയും അടുത്തസംഘം ഉച്ചതിരിഞ്ഞുമാണ് ഇറങ്ങുക. ഉദ്യോഗസ്ഥരായ സ്ത്രീകൾ ജോലി കഴിഞ്ഞുവന്ന് ഇവരെ സഹായിക്കും. പുരുഷന്മാരുടെ സഹകരണവും ഉണ്ട്.

യുവതിയെ കാണാതായത് വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ…

ആർ.എസ്.എസ്. പ്രാദേശിക നേതൃത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇക്കുറി ഉത്സവം സ്ത്രീകളെ ഏൽപ്പിച്ചത്. സംഘടനയുടെ നൂറാംവാർഷികം പ്രമാണിച്ചാണ് ഇത്തരം ഒരു വ്യത്യസ്ത ആശയം ആർഎസ്എസ് മുന്നോട്ടു വെച്ചത്. ഇതനുസരിച്ചാണ് ഉത്സവക്കമ്മിറ്റിയുടെ പ്രധാനസ്ഥാനങ്ങളിലെല്ലാം സ്ത്രീകളെ തിരഞ്ഞെടുക്കാൻ നിർദേശിച്ചതെന്ന് ദേവസ്വംസെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ പറഞ്ഞു.

സ്‌ക്രിപ്‌ബോക്‌സ് കേരളത്തിലെ ആദ്യ ഓഫീസ് കൊച്ചിയില്‍ തുറന്നു

0

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ സ്‌ക്രിപ്‌ബോക്‌സ് കേരളത്തിലെ ആദ്യ ഓഫീസ് കൊച്ചിയില്‍ തുറന്നു. പ്രാദേശികമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സമഗ്ര വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. കേരളീയരുടെ സാമ്പത്തിക ലക്ഷ്യം നിറവേറ്റുന്നതിന് സഹായകമാകുന്ന മ്യൂച്വല്‍ ഫണ്ടുകള്‍, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങള്‍ (പിഎംഎസ്), ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ (എഐഎഫ്) തുടങ്ങിയ നിക്ഷേപ സേവനങ്ങളാണ് സ്‌ക്രിപ്റ്റ്‌ബോക്‌സ് നല്‍കുന്നത്. വൈസ് പ്രസിഡന്റ് (ഫിനാന്‍ഷ്യല്‍ സര്‍വീസസ്) ദീപാലി ജോസ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഫിനാന്‍ഷ്യല്‍ സേവനങ്ങളില്‍ പരിചയസമ്പന്നയായ ദീപാലി നേരത്തെ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കനറ റോബെക്കോ എഎംസി, യുടിഐ എഎംസി തുടങ്ങിയ മുന്‍നിര നിക്ഷേപ സേവന കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉയര്‍ന്ന നിക്ഷേപ അവബോധമുള്ള കേരളത്തില്‍ പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്നതിന് ദീപാലിയുടെ നേതൃത്വം സഹായകമാകും.

”അവസരങ്ങളും അഭിലാഷങ്ങളും കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു നഗരമാണ് കൊച്ചി. ആഗോളതലത്തില്‍ ബന്ധങ്ങളുള്ളതും വിദ്യാസമ്പന്നരുമായ ഇവിടുത്തെ ജനങ്ങളും അവരുടെ നിക്ഷേപ സംസ്‌കാരവും കേരളത്തിലെ ഞങ്ങളുടെ ആദ്യ ഓഫിസിന് മികച്ച ഇടമായി കൊച്ചിയെ മാറ്റുന്നു,” സ്‌ക്രിപ്‌ബോക്‌സ് സ്ഥാപകനും സിഇഒയുമായ അതുല്‍ ശിംഘല്‍ പറഞ്ഞു. ”ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിക്ഷേപ സേവനങ്ങളാണ് കൊച്ചി ഒഫീസ് മുഖേന ലഭ്യമാക്കുന്നത്. മനുഷ്യ സ്പര്‍ശമുള്ള സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഞങ്ങളുടെ ഭാവി ലക്ഷ്യങ്ങളോട് പൂര്‍ണമായും യോജിക്കുന്ന ഈ മേഖലയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു.

”കേരളത്തിലെ നിക്ഷേപകര്‍ ഭാവിയിലേക്ക് ചിന്തിക്കുന്നവരും മൂല്യങ്ങളാല്‍ നയിക്കപ്പെടുന്നവരുമാണ്. ഇത് പ്രൊഫഷണല്‍ വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ക്ക് കേരളത്തെ മികച്ച ഒരു വിപണിയാക്കി മാറ്റുന്നു. ഞങ്ങളുടെ കൊച്ചി ഓഫീസ്, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു വിശ്വസനീയ പങ്കാളിയായിരിക്കും. മനുഷ്യന്റെ സ്പര്‍ശമുള്ള, സാങ്കേതികവിദ്യാധിഷ്ഠിതമായ സമീപനമാണ് സ്‌ക്രിപ്‌ബോക്‌സിന്റേത്.

നിക്ഷേപ സേവനങ്ങള്‍ തേടുന്ന കേരളീയര്‍ക്ക് മികച്ച സാമ്പത്തിക ഫലങ്ങള്‍ നല്‍കുന്നതിനുള്ള പരിശ്രമങ്ങളെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ആവേശഭരിതയാണ്,” സ്‌ക്രിപ്‌ബോക്‌സിന്റെ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ ദീപാലി ജോസ് പറഞ്ഞു.

ഉയര്‍ന്ന സാക്ഷരത നിരക്കും ശക്തമായ സാമ്പത്തിക അവബോധവുമുള്ള കേരളത്തില്‍ വെല്‍ത്ത് മാനേജ്‌മെന്റ് മേഖലയില്‍ വലിയ അവസരങ്ങളാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന സംസ്ഥാനത്തെ വലിയൊരു വിഭാഗം പ്രവാസികളും തങ്ങളുടെ വരുമാനം ഇന്ത്യയില്‍ തിരികെ നിക്ഷേപിക്കുന്നതിന് പ്രൊഫഷണല്‍ മാര്‍ഗങ്ങള്‍ സജീവമായി അന്വേഷിക്കുന്നവരാണ്. ഇത് മികച്ച രീതിയിലുള്ള ഫിനാന്‍ഷ്യല്‍ ഉപദേശ സേവനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് സൃഷ്ടിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയാണ് സംസ്ഥാനത്തെ ഏറ്റവും ആസ്തിയുള്ള നഗരമെന്ന് 2024 ഒക്ടോബറിലെ സിഎഎംഎസ് റിപോര്‍ട്ട് പറയുന്നു.

സ്‌ക്രിപ്‌ബോ്ക്‌സിന്റെ കൊച്ചി ഓഫീസ് വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സമഗ്ര വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങളാണ് നല്‍കുന്നത്. വ്യക്തിഗത ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്, പോര്‍ട്ട്‌ഫോളിയോ ഒപ്റ്റിമൈസേഷന്‍, റിസ്‌ക് പ്രൊഫൈലിംഗ്, അസറ്റ് അലോക്കേഷന്‍ തുടങ്ങി ഓരോ നിക്ഷേപകന്റേയും ശീലം, സാമ്പത്തിക ലക്ഷ്യങ്ങള്‍, ജീവിത ഘട്ടം എന്നിവ അനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നു.

സ്‌ക്രിപ്‌ബോക്്‌സിനെക്കുറിച്ച്

സ്‌ക്രിപ്‌ബോക്‌സ് 2012ല്‍ സ്ഥാപിതമായ ഇന്ത്യയിലെ പ്രമുഖ ഓംനി-ചാനല്‍ ഡിജിറ്റല്‍ വെല്‍ത്ത് മാനേജര്‍ ആണ്. 2,500ലേറെ നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് സാമ്പത്തിക, നിക്ഷേപ സേവനങ്ങളെത്തിക്കുന്നു. സങ്കീര്‍ണ്ണമായ നിക്ഷേപ സേവനങ്ങള്‍ ലളിതവും ആകര്‍ഷകവുമായ ഉപയോക്തൃ അനുഭവങ്ങളിലൂടെ ഉപഭോക്താക്കളിലെത്തിക്കുന്നതാണ് സ്‌ക്രിപ്‌ബോക്്‌സിന്റെ സവിശേഷത. പൂര്‍ണ വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ക്ക് സ്വന്തം അല്‍ഗോരിതം ഉപയോഗിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സ്വാധീനമുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബ്രാന്‍ഡായി സ്‌ക്രിപ്‌ബോക്്‌സിനെ ലിങ്ക്ഡ്ഇന്‍ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ ബെസ്റ്റ് ബാങ്ക് അവാര്‍ഡും 2022ല്‍ ബെസ്റ്റ് ഇന്നോവേഷന്‍ ഇന്‍ വെല്‍ത്ത്‌ടെക്ക് അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഫൗണ്ടറും സിഇഒയുമായ അതുല്‍ ശിംഘല്‍, ഫൗണ്ടറും ചീഫ് ഓപറേറ്റിങ് ഒഫീസറായ സഞ്ജീവ് ശിംഘലുമാണ് സ്‌ക്രിപ്‌ബോക്‌സിന് നേതൃത്വം നല്‍കുന്നത്.

നടിയുടെ പരാതി: രാഹുൽ ഈശ്വറിന്റെ ഹർജി തീർപ്പാക്കി

കൊച്ചി: പരാതിക്കാരി അനുമതി നൽകിയാലും ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. 

രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചതിന് നടി നൽകിയ പരാതിയിൽ ആയിരുന്നു രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നത്

മുൻകൂർ ജാമ്യ അപേക്ഷയിൽ പരാതിക്കാരിയുടെ പേര് ഉൾപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു പരാമർശം. അതേസമയം രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഹർജി തീർപ്പാക്കി.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി

വയനാട്: വയനാട് എംപി പ്രിയങ്കാ ഗാന്ധി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി.

ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്.

രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

ഭാസ്കര കാരണവർ വധകേസ് പ്രതി ഷെറിന് ജയിൽ മോചനം: തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ പ്രതി ഷെറിന് ജയിൽമോചനം അനുവദിച്ച് മന്ത്രിസഭായോഗ തീരുമാനം.

ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്.

14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവു ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത‍ൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.

മരുമകള്‍ ഷെറിനായിരുന്നു ഒന്നാം പ്രതി. ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. 

സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. കേസിൽ ഷെറിന്റെ സുഹൃത്തുകൾ ജയിലിൽ തുടരുകയാണ്. 2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടർന്നു ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. 

തൊഴില്‍ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റീ- എജ്യുക്കേഷന്‍ നല്‍കേണ്ട ഗതികേടില്‍: ശശി തരൂര്‍

0

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ രീതികള്‍ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസത്തിലെ നാല് ”ഇ”കള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം.പി.
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നല്ലതും മോശവുമായ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം അധ്യാപനത്തിലെ ന്യൂനതകളും പ്രതിവാദിച്ചു.

”കേരളത്തില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം എന്‍ജിനീയറിങ് ബിരുദധാരികളില്‍ 66% പേരും എന്‍ജിനീയറിങ് ഇതര ജോലികളാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവരെ ജോലിക്കെടുത്ത സ്ഥാപനങ്ങള്‍ക്ക് ഈ കുറവ് നികത്താന്‍ വേണ്ടി ചിലപ്പോള്‍ ഒരു വര്‍ഷത്തോളം പരിശീലനം നല്‍കേണ്ടി വരുന്നുണ്ട്. പലപ്പോഴും റീ- എജ്യുക്കേഷന്‍ ആണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടി വരുന്നത്. ഇതിന് കാരണം എന്തെന്നാല്‍ തൊഴില്‍ സജ്ജരല്ലാത്ത ആളുകളെയാണ് ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും പടച്ചുവിടുന്നത്”- അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രശ്‌നമാണിതിന് കാരണം. കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം ലഭിക്കാത്തതിനാലാണ് നമ്മുടെ നാട്ടിലെ പ്രഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്കും മികച്ച തൊഴിലവസരം ലഭിക്കാതെ പോകുന്നത്. മാത്രമല്ല, ഇന്ത്യയിലെ മൊത്തത്തിലുള്ള വിദ്യാഭ്യാസ രീതിയിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

ഗുരുകുല വിദ്യാഭ്യാസം നിലനിന്നിരുന്ന ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയില്‍ അധ്യാപകര്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നു. കാലത്തിനനുസരിച്ച് മാറ്റം വരണമെങ്കില്‍ വിദ്യാര്‍ത്ഥികളെ എന്ത് ചിന്തിക്കണം എന്നതിന് പകരം എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയണം. ചിന്തിക്കാനുള്ള പുതിയ വഴികളാണ് നമുക്കാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണം ആയിരുന്നു ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ആദ്യത്തെ മൂന്ന് ‘ഇ’കള്‍. എക്‌സ്പാന്‍ഷന്‍, ഇക്വിറ്റി, എക്‌സലന്‍സ് എന്നവയായിരുന്നു അവ. ഇതിലെ എക്‌സ്പാന്‍ഷനിലൂടെ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിദ്യാഭ്യാസ പുരോഗതിയുണ്ടായി. ഇക്വിറ്റി വഴി തുല്യത ലഭിക്കാതെ പുറത്ത് നിന്നിരുന്ന പല വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം ലഭിച്ചു. മൂന്നാമത്തെ ഇ ആയ എക്‌സലന്‍സ് വഴി ഐഐടി, ഐഐഎം പോലെയുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായി. ഇതുവഴി നമുക്കും ഉന്നതവിദ്യാഭ്യാസം പുറത്ത് പോകാതെ നേടാനുളള അവസരം ലഭിച്ചു. ഈ മൂന്ന് ”ഇ”കള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടും നമ്മുടെ ഉദ്യോഗാര്‍ത്ഥികളില്‍ തൊഴില്‍ദാതാക്കള്‍ പൂര്‍ണ്ണമായും തൃപ്തരായിരുന്നില്ല. അതുകൊണ്ടാണ് താന്‍ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ആയിരുന്ന കാലത്ത് നാലാമത്തെ ”ഇ” ആയ എംപ്ലോയബിലിറ്റി എന്ന ആശയം നടപ്പാക്കിയത്. ഇതുവഴി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു, ഇനിയും മാറ്റങ്ങള്‍ വരാനുണ്ട് – ശശി തരൂര്‍ വ്യക്തമാക്കി.

കേരളം വ്യവസായ സൗഹൃദ നാട്: ഷെഫ് സുരേഷ് പിള്ള

0

കൊച്ചി: കേരളത്തിൽ വ്യവസായം തുടങ്ങാൻ ബുദ്ധിമുട്ടുകളില്ലെന്ന് ഷെഫ് സുരേഷ് പിള്ള. താൻ 16 റെസ്റ്റോറന്റുകളും 13 ബ്രാഞ്ചുകളും തുടങ്ങി. കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം അം​ഗീകരിക്കാൻ കഴിയുന്നതല്ല. ജെയിൻ സ‍ർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ഭക്ഷണവും സർ​ഗ്​​ഗാത്മകതയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലെമെറിഡിയനിൽ റെസ്റ്റോറന്റ് തുടങ്ങിയതോടെ സാധാരണക്കാർക്ക് ചെറിയ തുകയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്ന റെസ്റ്റോറന്റുകളല്ലേ തുടങ്ങേണ്ടത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ലെമെറിഡിയനിൽ തുടങ്ങിയതുകൊണ്ടാണ് ‘ആർസിപി’ (റെസ്റ്റോറന്റ് ഷെഫ് പിള്ള) ഹിറ്റ് ആയത്. അവിടെ ആദ്യമായാണ് ഒരു തേർഡ് പാർട്ടി റെസ്റ്റോറന്റ് തുടങ്ങുന്നത്. അത് അംഗീകാരമാണെന്നും ഷെഫ് പിള്ള പറഞ്ഞു.

ജയിക്കാതിരിക്കുമ്പോൾ തന്നെ തോൽക്കാതിരിക്കാനും ചെസ്സിൽ കഴിയും. ചെസ്സ് കളിയെ ഏറ്റവും ഇഷ്ടപ്പെടുന്ന ഷെഫ് പിള്ള അഭിപ്രായപ്പെട്ടു. ചെസ്സ് കളി തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“അറബിക് ഭക്ഷണത്തിന് കേരളത്തിൽ പ്രിയമേറെയാണ്. ഇനി അത് അറബിക്-കേരള ഭക്ഷണമായി പരിണമിക്കും. കാരണം മലയാളികൾക്ക് നാടൻ ഭക്ഷണത്തിന്റെ രുചി ഒരിക്കലും മറക്കാൻ കഴിയില്ല.” ഷെഫ് പിള്ള പറഞ്ഞു.

സാങ്കേതികവിദ്യയും ചരിത്രവും വേർതിരിക്കാനാവാത്തത്: മനു എസ് പിള്ള

0

സാങ്കേതികവിദ്യയും ചരിത്രവും വേ‍ർതിരിക്കാനാവാത്തതെന്ന് ചരിത്രകാരൻ മനു എസ് പിള്ള. മാറ്റമാണ് മുന്നോട്ടുള്ള വഴി, ഓരോ മാറ്റവും അവസരങ്ങൾ നൽകുന്നുണ്ടെന്ന് മനു പറഞ്ഞു. കൊച്ചി ജെയിൻ സ‍ർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടി സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തം ക്രിസ്തുമതത്തിന്റെ വ്യാപനത്തിന് സഹായകരമായതെങ്ങനെയെന്ന് മനു ചൂണ്ടിക്കാട്ടി. “കണ്ടുപിടുത്തത്തിനുശേഷം, ബൈബിളിൻ്റെ വിവർത്തനം ചെയ്ത പകർപ്പുകൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തി. അത് ക്രിസ്തുമതത്തിൻ്റെ വ്യാപനത്തിന് വഴിയൊരുക്കി.” മനു പറഞ്ഞു.

“കൊളോണിയൽ കാലഘട്ടത്തിൽ ഹിന്ദുമതം എങ്ങനെ മാറി എന്നതിനെക്കുറിച്ചാണ് എന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഗോഡ്‌സ്, ഗൺസ് ആൻഡ് മിഷനറി’ എന്ന പുസ്തകത്തിൽ പറയുന്നത്. ചരിത്ര കുതുകികളായവർക്ക് കഥകൾ കിട്ടാൻ ഒരു പ്രയാസവുമില്ല. കഥകൾ നമുക്ക് ചുറ്റിലുമുണ്ട്.”

“ശശി തരൂരിൽ നിന്നുമാണ് സമയനിഷ്ഠ പഠിച്ചത്. ഓഫീസിൽ തിരക്കാണെങ്കിൽ പോലും അദ്ദേഹം വീട്ടിൽ മടങ്ങിയെത്തുമ്പോൾ വ്യക്തിഗത കാര്യങ്ങൾക്കുള്ള സമയം കണ്ടെത്തും. അത് കണ്ടപ്പോൾ എനിക്ക് അമ്പരപ്പുണ്ടായി. അങ്ങനെയാണ് സമയനിഷ്ഠ പാലിക്കാൻ പഠിച്ചത്.”

മനുവിന്റെ ആദ്യ പുസ്തകമായ ദ ഐവറി ത്രോൺ: ക്രോണിക്കിൾസ് ഓഫ് ദി ഹൗസ് ഓഫ് ട്രാവൻകൂർ, തിരുവിതാംകൂറിൻ്റെ റീജൻ്റ് ആയിരുന്ന റാണി സേതു ലക്ഷ്മി ഭായിയുടെ ഭരണത്തെക്കുറിച്ചാണ്. അദ്ദേഹത്തിൻ്റെ മറ്റ് പുസ്തകങ്ങൾ ഇവയാണ്: റിബൽ സുൽത്താൻസ്, ദി കോർട്ടീസാൻ, ദി മഹാത്മാ ആൻഡ് ദി ഇറ്റാലിയൻ ബ്രാഹ്മിൻ, ഫാൾസ് അലൈസ്.

ഹണി റോസിന്റെ പരാതി: രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ……

0

കൊച്ചി: ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

രാഹുലിനെതിരെ ഹണി റോസ് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുന്നുവെന്നും പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

അധിക്ഷേപ പരാമർശം നടത്തിയെന്ന ​ നടി ഹ​ണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു . ​നിലവിലെ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്നും ഹണി റോസ് കോടതി വഴി പരാതി നൽകണമെന്നും കൊച്ചി പൊലീസ് അറിയിക്കുകയായിരുന്നു.

വിശദമായ നിയമോപദേശം തേടുമെന്നും പൊലീസ് നടിയെ അറിയിച്ചിരുന്നു. നടിക്ക് കോടതി വഴി പരാതി നല്‍കാമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കിയിരുന്നു.

ബോബി ചെമ്മണൂർ – ഹണി റോസ് വിവാദത്തിൽ ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.

ബാംബൂ വേദി തകർന്നുവീണു; അപകടം ജൈന മതസ്ഥരുടെ ചടങ്ങിനിടെ; ആറ് മരണം; 50 പേർക്ക് പരിക്ക്

0

ലക്നൗ: വേദി തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. അമ്പതോളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. യുപിയിലെ ബാ​ഘ്പത്തിൽ ജൈനമതസ്ഥരുടെ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. മുളകൊണ്ട് കെട്ടിപ്പൊക്കിയ വേദി പൂർണമായും നിലംപൊത്തുകയായിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നവരുടെ ദേഹത്തേക്കായിരുന്നു പതിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ബറൗത്തിലെ ജൈന മതവിശ്വാസികളായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ലഡ്ഡു മഹോത്സവം എന്ന ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ 30 വർഷമായി പ്രദേശത്തെ ജൈന മതവിശ്വാസികൾ പ്രതിവർഷം ലഡ്ഡൂ മഹോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് ചൊവ്വാഴ്ച രാവിലെ വിശ്വാസികൾ എത്തിച്ചേർന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് ആസ്മിത ലാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നിർദേശം നൽകി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും അധികൃതരെ നിർദേശിച്ചിട്ടുണ്ട്.

ടിക്കറ്റ് എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; ഐലന്‍ഡ് എക്‌സ്പ്രസില്‍ കത്തിക്കുത്ത്

തൃശൂര്‍: കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ കത്തിക്കുത്ത്. തൃശൂരിനും ഒല്ലുരിനും ഇടയില്‍ വെച്ചായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും കായംകുളത്തേക്ക് കയറിയ യുവാക്കള്‍ തമ്മിലാണ് കത്തിക്കുത്ത് ഉണ്ടായത്.

ഇവര്‍ ടിക്കറ്റ് എടുത്തത് പാലക്കാട് വരെയാണ്. പരിശോധനയെത്തുടര്‍ന്ന് ടിടിഇ ഇവരില്‍ നിന്നും പിഴ ഈടാക്കി. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെന്താമരയെ പിടികൂടാൻ ആൻ്റി നക്സൽ ഫോഴ്സും രംഗത്ത്; പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടി എഡിജിപി

പാലക്കാട്: നാടിനെ നടുക്കിയ പോത്തുണ്ടി ഇരട്ടകൊലപാതകത്തിൽ പ്രതിയായ ചെന്താമരയെ പിടികൂടാൻ ആന്റി നക്സൽ ഫോഴ്സും രംഗത്ത്. സംഘം ഉടൻ പ്രതി ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയിൽ തിരച്ചിൽ നടത്തും. പാലക്കാട് എസ്പിയുടെ പ്രത്യേക സ്ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്.

സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ചയിൽ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിൽ നടപടി എടുക്കാത്തതിലാണ് അന്വേഷണം. ഇരട്ടക്കൊലപാതകത്തിൽ പൊലീസ് വീഴ്ചയുടെ ആഘാതം എടുത്തുകാട്ടി ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തുവന്നിരുന്നു. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ പൊലീസ് ഒരു വിലയും നൽകിയില്ലെന്നും മക്കൾ  പറഞ്ഞിരുന്നു.

പൊലീസ് തങ്ങളുടെ വാക്കുകൾക്ക് വില കല്പിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവിച്ചിരുന്നേനെ എന്നും മക്കളായ അഖിലയും അതുല്യയും പറഞ്ഞു. അന്ധവിശ്വാസത്തിൻ്റെയും സംശയത്തിൻ്റെയും പുറത്താണ് തന്റെ അമ്മയെ കൊന്നത്. അച്ഛനോട് പക എന്തിനായിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ല.പ്രതിയെ ഇനിയും പിടികൂടിയില്ലെങ്കിൽ തങ്ങളെയും പ്രതി കൊലപ്പെടുത്തുമെന്നും ചെന്താമരയെ പിടികൂടി വധശിക്ഷയ്ക്ക് വിധിക്കണമെന്നും സുധാകരൻ്റെ മകൾ അഖില പറഞ്ഞു.

ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇന്നലെ ചെന്താമര സുധാരനെയും മീനാക്ഷിയെയും ചെന്താമര കൊലപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് ചൂട് കൂടും; രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ; ജാഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 ഡ‍ിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂ‌രിൽ 37.2 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നിൽ കോട്ടയമാണ്.

ഉയർന്ന ചൂട് സൂര്യാഘാതം സൂര്യധപം നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകി. വ്യാഴം ,വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

കാലിക്കറ്റ് യൂണി. കലോത്സവത്തിനിടെ സംഘര്‍ഷം; എസ്എഫ്‌ഐ നേതാവിന്റെ നില ഗുരുതരം

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയോടെയാണ് കെഎസ് യു – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്‌ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്.

മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അതേസമയം പരുക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന കെഎസ് യു പ്രവര്‍ത്തകരായ ആദിത്യന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. നാടക അവതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന

വലിയ ആശ്വാസം; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞതായി റിപ്പോർട്ട്. പവന് 240  രൂപയാണ് ഇന്ന് കുറഞ്ഞത്.

അതേസമയം തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. സ്വർണത്തിന് ഇന്നലെ 120  രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്.