സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു

0

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും. അമ്മയുടെയും ഗോപിയുടെയും ഛായചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ ഹൃദയ സ്പർശിയായ കുറിപ്പിലൂടെയാണ് ഗോപി സുന്ദർ അമ്മയുടെ വിയോഗ വാർത്ത പങ്കുവച്ചത്.

“അമ്മ, എനിക്ക് ജീവിതം, സ്നേഹം, എന്‍റെ സ്വപ്നങ്ങൾ ഇവയെല്ലാം നേടാനുള്ള ശക്തി നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത്തിലും നിങ്ങള്‍ എനിക്ക് പകര്‍ന്ന സ്നേഹം ഉണ്ട്. നിങ്ങൾ പോയിട്ടില്ല— എന്റെ ഹൃദയത്തിലും, എന്‍റെ മെലഡികളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു.

ദൈവത്തോട് പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെ. പക്ഷേ, അമ്മ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം, എന്നെ കാത്തുകൊണ്ടിരിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കൂ, അമ്മ. നിങ്ങള്‍ എപ്പോഴും എന്റെ ശക്തിയും, എന്‍റെ വഴിത്തരകളിലെ പ്രകാശവുമായിരിക്കും” എന്നാണ് അമ്മയുടെയും ഗോപിയുടെയും ഛായചിത്രത്തിനൊപ്പം പങ്കിട്ട കുറിപ്പില്‍ പറയുന്നത്.

ഗ്രാമവാസികളുടെ പേര് വിവരങ്ങൾ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടി; ദമ്പതികൾ ഒളിവിൽ

0

ബം​ഗ​ളൂ​രു: 35ഓ​ളം ഗ്രാമീണരുടെ പേര് വിവരങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ വായ്‌പയെടുത്ത് ദമ്പതികൾ മുങ്ങി. തു​മ​കു​രു​വി​ലെ ഗ്രാ​മ​വാ​സി​ക​ളാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരകളാണ്. മൈക്രോഫിനാൻസ് നിന്ന് ഗ്രാമീണരുടെ പേരിൽ വായ്‌പ എടുത്ത ദമ്പതികൾ ഒളിവിൽ പോവുകയായിരുന്നു. മ​ധു​ഗി​രി താ​ലൂ​ക്കി​ലെ പു​ര​വ​ര ഹോ​ബ്ലി​യി​ലെ ദൊ​ഡ്ഡ​ഹോ​സ​ഹ​ള്ളി​യി​ൽ​ നി​ന്നു​ള്ള ദ​മ്പ​തി​ക​ളാ​ണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തി മുങ്ങിയത്.

കു​റ്റാ​രോ​പി​ത​രാ​യ യു. ​പ്ര​താ​പ്, ര​ത്ന​മ്മ എ​ന്നി​വ​ർ ന​ട​ത്തി​യ ത​ട്ടി​പ്പ്, ഗ്രാ​മീ​ണ​ർ​ക്ക് മൈ​ക്രോ​ഫി​നാ​ൻ​സ് ക​മ്പ​നി​ക​ളി​ൽ നി​ന്ന് തി​രി​ച്ച​ട​വ് നോ​ട്ടീ​സ് ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പു​റ​ത്താ​യ​ത്. ന​ല്ല വി​ദ്യാ​ഭ്യാ​സ​വും സ​മൂ​ഹ​ത്തി​ൽ വി​ശ്വാ​സ്യ​ത​യു​മു​ള്ള ദ​മ്പ​തി​ക​ൾ, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 35 സ്ത്രീ​ക​ളി​ൽ​നി​ന്ന് ആ​ധാ​ർ കാ​ർ​ഡു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇവർ ഗ്രാ​മ​ത്തി​ൽ​ നി​ന്ന് മുങ്ങുന്നതിന് മുൻപായി 10ൽ ​അ​ധി​കം മൈ​ക്രോ​ഫി​നാ​ൻ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. ഗ്രാ​മ​വാ​സി​ക​ളു​ടെ ആ​ധാ​ർ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി വാ​യ്പ​ തുക സു​ര​ക്ഷി​ത​മാ​ക്കാ​ൻ മൈ​ക്രോ​ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ഉപയോഗപ്പെടുത്തി. തങ്ങളുടെ രേഖകൾ തന്ത്രപൂർവം കൈക്കലാക്കി തട്ടിപ്പു നടത്തിയ ദമ്പതികൾക്കെതിരെ നടപടിയെടുക്കണമെന്നും വാ​യ്പ​ത്തു​ക തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

തെങ്ങ് കയറുന്ന യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടി; തൊഴിലാളി തെങ്ങിൽ തൂങ്ങികിടന്നത് രണ്ട് മണിക്കൂർ

0

കോഴിക്കോട്: തെങ്ങ് കയറുന്ന യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് തൊഴിലാളി തെങ്ങിൽ തൂങ്ങി കിടന്നത് രണ്ട് മണിക്കൂർ. താളിക്കുനി കുളമുള്ള പറമ്പത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയാണ് സംഭവം. തൊട്ടില്‍പ്പാലം പൂക്കാട് ചീളുപറമ്പത്ത് ചന്ദ്രിയുടെ വീട്ടുപറമ്പിലെ തെങ്ങില്‍ തേങ്ങയിടാനായി കയറിയതായിരുന്നു മനോജ്. അപകടമുണ്ടായതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ നാട്ടിലെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയായ നെടുംകുന്നുമ്മല്‍ പൊക്കന്‍ എന്നയാളെ വിളിച്ചുവരുത്തി. പൊക്കന്‍ തെങ്ങില്‍ കയറി സാരി ഉപയോഗിച്ച് മനോജിനെ സുരക്ഷിതമായി തെങ്ങിനോട് ചേര്‍ത്ത് കെട്ടി നിര്‍ത്തി. തുടർന്ന് അഗ്നിരക്ഷാ സേന എത്തി തെങ്ങിൽ നിന്നും സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. മനോജിനെ പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശരീരത്തിൽ മുറിവും ചതവുകളും കണ്ടത് മൃതദേഹം കുളിപ്പിച്ചപ്പോൾ; മകന്റെ പരാതിയിൽ ധനവച്ചപുരം സ്വദേശി സെലീനമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താൻ നടപടി

0

തിരുവനന്തപുരം: നെയ്യാറ്റിൻകര ധനുവച്ചപുരത്ത് സെമിത്തേരിയിൽ അടക്കം ചെയ്ത ധനവച്ചപുരം സ്വദേശി സെലീനമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താൻ നടപടികളുമായി പൊലീസ്. വീട്ടിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സെലീനമ്മയുടെ മരണത്തിൽ ദൂരൂഹത ആരോപിച്ച് മകൻ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര തഹസിൽദാർ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകിയിരിക്കുകയാണ്.

റിട്ട് നഴ്സിങ് അസിസ്റ്റന്‍റായ സെലീനാമ്മയെ എട്ടു ദിവസം മുമ്പാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടു ജോലിയിൽ സഹായത്തിനായി ഇടയ്ക്ക് എത്തുന്ന സ്ത്രീയാണ് സെലീനാമ്മയെ കട്ടലിൽ മരിച്ച നിലയിൽ കണ്ടത്. മകൻ രാജനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. 75 കാരിയായ സെലീനാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം മണിവിള പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു.

എന്നാൽ ഇതിന് ശേഷം സെലീനമ്മയുടെ കഴുത്ത്, കൈ തുടങ്ങി ശരീര ഭാഗങ്ങളിൽ മുറിവും ചതവും കണ്ടതായി മൃതദേഹം കുളിപ്പിച്ച സ്ത്രീകള്‍ മകനോട് പറഞ്ഞു. ഇതോടെയാണ് മകൻ വീടിനുള്ളിൽ അലമാരയും സെലീനമ്മയുടെ ബാഗും പരിശോധിച്ചപ്പോൾ അഞ്ചു പവന്റെ മാല നഷ്ടമായതായി കണ്ടെത്തി. തുടർന്ന് മരണത്തിൽ ദുരുഹൂതയുണ്ടെന്ന് പാറശ്ശാല പൊലീസിന് പരാതി നൽകി.

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്തതിൽ അസ്വാഭാവികത: വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി.

നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നുവെന്നും കാടിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറിയെന്നും പരാതിയിൽ പറയുന്നു.

അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്.  സംഭവത്തിൽ ഹൈക്കോടതിയിൽ കേസ് നൽകാനും  സംഘടന ആലോചിക്കുന്നു.

പഞ്ചാരക്കൊല്ലിയിലെ കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കഴുത്തിലെ മുറിവുകൾ ആണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നിഗമനം.

കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയി; കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് ഒമ്പതാം ക്ലാസ്‌വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: ഇരിക്കൂർ ആയിപ്പുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചതായി റിപ്പോർട്ട്. ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ഒമ്പതാം ക്ലാസ്‌വിദ്യാർത്ഥി സി. മുഹമ്മദ് ഷാമിൽ (14) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഇരിക്കൂർ ആയിപ്പുഴ പുഴകടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോൾ കുട്ടി കാൽ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

കൂട്ടുകാർ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ പുഴയോരത്തുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഓടി എത്തി കുട്ടിയെ പുറത്തെടുത്തു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

ആയിപ്പുഴ പാറമ്മൽ ഏരിയനാക്കരപ്പെട്ടി ഹൗസിൽ ഔറംഗസീബിൻ്റെയും എൻ. റഷീദയുടെയും മകനാണ്. വൈകുന്നേരത്തോടെ ആയിപ്പുഴ മന്ന മസ്ജിദിലെ മയ്യിത്ത് നമസ്ക്കാരാനന്തരം കബർസ്ഥാനിൽ കബറടക്കും. സഹോദരങ്ങൾ: സജ ഫാത്തിമ, മാൻഹ ഫാത്തിമ, മുഹമ്മദ്, ഫാത്തിമത്തു സഹല.

ക്രിയേറ്റീവ് സ്‌കില്ലിംഗ് പ്രോഗ്രാമില്‍ ചേരാന്‍ സ്‌കൂളുകളെ ക്ഷണിച്ച് ഡബ്ല്യുഡിസി

0

കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ്ഡിസി) യുകെയിലെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സിലുമായി (ഡബ്ല്യുഡിസി) സഹകരിച്ച് ആഗോള ക്രിയേറ്റീവ് സ്‌കില്‍ലിംഗ് സംരംഭമായ ‘ഫ്യൂച്ചര്‍ ക്രിയേറ്റീവ് മൈന്‍ഡ്സ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ ഇന്ത്യന്‍ സ്‌കൂളുകളെ ക്ഷണിച്ചു.
6 മുതല്‍ 12 വരെയുള്ള ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള, ഫ്യൂച്ചര്‍ ക്രിയേറ്റീവ് മൈന്‍ഡ്‌സ് പ്രോഗ്രാം ഇന്ററാക്ടീവ് മൊഡ്യൂളുകള്‍, അന്തര്‍ദേശീയ വിദഗ്ധര്‍ നയിക്കുന്ന മാസ്റ്റര്‍ക്ലാസ്സുകള്‍, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള എക്‌സ്‌പോഷര്‍ എന്നിവയിലൂടെ ഡിസൈന്‍ ചിന്തയ്ക്കും നവീകരണത്തിനും ഊന്നല്‍ നല്‍കുന്നു. ഇന്ത്യന്‍ പാഠ്യപദ്ധതിയുമായി യോജിപ്പിച്ച് ആഗോള വിഭവങ്ങളിലേക്ക് പ്രവേശനം നല്‍കുന്നതിലൂടെ, ദേശീയ വിദ്യാഭ്യാസ നയ ചട്ടക്കൂടുകളേയും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഡിസൈന്‍ തിങ്കിംഗും ഇന്നൊവേഷനും ഉള്‍പ്പെടുത്താനുള്ള സമീപകാല സിബിഎസ്ഇ ഉത്തരവിനെയും പ്രോഗ്രാം പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഡബ്ല്യുഡിസി സര്‍ട്ടിഫിക്കറ്റുകളും കോംപ്ലിമെന്ററി അംഗത്വങ്ങളും ലഭിക്കും.

‘ഈ ഗ്ലോബല്‍ ക്രിയേറ്റീവ് സ്‌കില്ലിംഗ് പ്രോഗ്രാം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഡബ്ല്യുഡിസിയുമായി സഹകരിക്കുന്നതില്‍ ഐഎസ്ഡിസി അഭിമാനിക്കുന്നതായി ഐഎസ്ഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനും. https://worlddesigncouncil.org/fcm-apply/ ഫോണ്‍ : +91 8105837813, ഇമെയില്‍: [email protected]

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ പ്രചരണാര്‍ത്ഥം റോഡ്ഷോ സംഘടിപ്പിച്ചു

0

കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ മൂന്നാം പതിപ്പിന്റെ പ്രചരണാര്‍ത്ഥം റോഡ് ഷോ സംഘടിപ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോഡ് ഷോ ഒളിമ്പ്യനും റേസ് ഡയറക്ടറുമായ ആനന്ദ് മെനെസസും ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍ അനീഷ് പോളും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

ടീം പിഎന്‍ആര്‍, സ്റ്റേഡിയം റണ്ണേഴ്സ്, ലെമണ്‍ ട്രീ ക്ലബ് എന്നിവയുള്‍പ്പെടെ പ്രമുഖ റണ്ണിംഗ് ക്ലബ്ബുകള്‍ റോഡ് ഷോയില്‍ സജീവമായി പങ്കെടുക്കുകയും മാരത്തോണിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. റോഡ്ഷോയുടെ ഭാഗമായി കാണികള്‍ക്കായി നടത്തിയ ‘ഫ്രീ കിക്ക്’ ചലഞ്ച് കാണികളില്‍ ആവേശം പടര്‍ത്തി. ചലഞ്ചിലെ വിജയിക്ക് ഒരു പ്രത്യേക മാരത്തണ്‍ ജേഴ്സി സമ്മാനിച്ചു.

മാരത്തോണിന്റെ ഭാഗമായി സംഘാടകര്‍ ഇതാദ്യമായി ഓട്ടക്കാര്‍ക്കായി സൗജന്യ പരിശീലന സെഷനുകള്‍ നടത്തുന്നുണ്ട്. രാജേന്ദ്ര മൈതാനത്ത് ഫെബ്രുവരി 6 വരെ ദിവസവും രാവിലെ 6:30 മുതല്‍ 7:30 വരെയായിരിക്കും പരിശീലന സെഷനുകള്‍ നടക്കുക. മുംബൈയില്‍ നിന്നുള്ള വിദഗ്ധ പരിശീലകരുടെ ഒരു സംഘമാണ് ഈ സെഷനുകള്‍ നടത്തുന്നത്. ശാരീരിക ക്ഷമത, കരുത്ത്, കണ്ടീഷനിംഗ്, ഓട്ട രീതികള്‍, വാം-അപ്പ് റുട്ടീനുകള്‍ എന്നിവയുള്‍പ്പെടെ മാരത്തോണ്‍ തയ്യാറെടുപ്പിന് ആവശ്യമായ കാര്യങ്ങളില്‍ ഊന്നിയുള്ളതാണ് പരിശീലനമെന്ന് ആനന്ദ് മെനെസസ് പറഞ്ഞു. മാരത്തോണ്‍ ഓട്ടക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുന്നതിന് ഘടനാപരമായ പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാരത്തോണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഈ പരിശീലന സെഷനുകള്‍ പ്രയോജനപ്പെടുത്തണമെന്ന് അനീഷ് പോള്‍ പറഞ്ഞു.

അത്‌ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ 2025 ഫെബ്രുവരി 9 ന് മറൈന്‍ ഡ്രൈവിലാണ് നടക്കുക. സുസ്ഥിരഭാവി ലക്ഷ്യമാക്കി സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് മാരത്തോണിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും, www.kochimarathon.in സന്ദര്‍ശിക്കുക.

Photo: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോഡ് ഷോ ഒളിമ്പ്യനും റേസ് ഡയറക്ടറുമായ ആനന്ദ് മെനെസസും ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍ അനീഷ് പോളും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കാരണം വ്യക്തിപരമായ പിഴവുകള്‍: അലക്‌സ് കെ ബാബു

0

കൊച്ചി: സാമ്പത്തിക ക്രമക്കേടുകളും സംഭവിക്കുന്നത് വ്യക്തിപരമായ പിഴവുകള്‍ മൂലമെന്ന് ഹെഡ്ജ് ഇക്വിറ്റി സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അലക്‌സ് കെ ബാബു. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈബര്‍ കുറ്റകൃത്യം തടയുന്നതിന് ശരിയായ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ഷങ്ങള്‍ കഴിയുംതോറും എങ്ങനെയാണ് പരിണാമപ്പെടുന്നത് എന്ന വിഷയത്തിലും അദ്ദേഹം സംസാരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനും 1960ന്റെ പകുതിയിലും ജനിച്ചവര്‍ (ബേബി ബൂമേഴ്‌സ്) ചെക്ക് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇത് മില്ലേനിയല്‍സില്‍ എത്തിയപ്പോഴേക്കും വെബ് ട്രാന്‍സാക്ഷന്‍ ആയി മാറി. ജെന്‍ സിയുടെ കാലഘട്ടമായപ്പോള്‍ അവര്‍ തിരഞ്ഞെടുത്തത് യുപിഐ ട്രാന്‍സാക്ഷന്‍സ് ആണ്.

സമ്പാദ്യത്തിന്റെ കാര്യത്തില്‍ ബേബി ബൂമേഴ്‌സ് റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണ്ണത്തിലും ഇന്‍വെസ്റ്റ് ചെയ്തു. മില്ലേനിയല്‍സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും മ്യൂച്ചല്‍ ഫണ്ടിലും അവരുടെ പണം നിക്ഷേപിച്ചു. ആ സമയം ജെന്‍ സി ബ്ലോക്‌ചെയിനിലും ക്രിപ്‌റ്റോകറന്‍സിയിലുമാണ് അവരുടെ പണം നിക്ഷേപിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി നിക്ഷേപം കൃത്യമായി അന്വേഷിച്ച് മാത്രം ചെയ്യേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്താമര അതിവിദഗ്ധനായ കുറ്റവാളി; കൊലചെയ്തത് ആസൂത്രിതമായി ; പാലക്കാട് ജില്ലാ പൊലീസ് മേധാവി

0

പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകക്കേസ് പ്രതി അതിവിദഗ്ധനായ കുറ്റവാളിയാണെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ. ചെന്താമരയുടെ പ്രകൃതം കടുവയെ പോലെയെന്ന് പൊലീസ്. ഒന്നര ദിവസം പ്രതി വനത്തിൽ നിന്നു. കൊലപാതകത്തിൽ പ്രതിക്ക് മനസ്താപമില്ല.
പൊലീസിന്റെ തിരച്ചിൽ ഉൾപ്പെടെയുള്ള നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ടാണ് ഇയാൾക്ക് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചതെന്നും വാർത്താ സമ്മേളനത്തിൽ എസ്പി പറഞ്ഞു.

പ്രാഥമിക ചോദ്യംചെയ്യൽ പൂർത്തിയായ ശേഷം മാധ്യമങ്ങളെ‌ കണ്ടു സംസാരിക്കുകയായിരുന്നു എസ് പി . പ്രതിയെ സ്ഥലത്തെത്തിച്ച് ഇരട്ടക്കൊല പുനരാവിഷ്കരിക്കും, തെളിവെടുപ്പ് നടത്തും. . ഇന്നു വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.എല്ലാ കാര്യങ്ങൾക്കും കൃത്യമായ പ്ലാനിങ് ഉള്ളയാളാണ് ചെന്താമര. വിഷം കുടിച്ചെന്ന പ്രതിയുടെ മൊഴി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും കൊലയ്‌ക്ക് ഉപയോഗിച്ച ആയുധം നേരത്തെ തന്നെ പ്രതി തയ്യാറാക്കിവെച്ചിരുന്നുവെന്നും പാലക്കാട്‌ എസ്.പി അജിത് കുമാർ പറഞ്ഞു.

“രാവിലെ പത്തോടെയാണ് പ്രതി ഇരട്ടക്കൊല നടത്തിയശേഷമാണ് ഫെൻസിങ് മറികടന്ന് ഇയാൾ കാട്ടിലേക്കു പോയത്. വേലി ചാടിക്കടന്നതിന്റെ ചെറിയ പരുക്കുകൾ ദേഹത്തുണ്ട്. സ്ഥലത്തെക്കുറിച്ചു പ്രതിക്കു കൃത്യമായ ധാരണ ഉണ്ടായിരുന്നു.ഇയാൾ അതിവിദഗ്ധനായ കുറ്റവാളിയാണ്. പൊലീസിന്റെ നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചതു കൊണ്ടാണ് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചത്. ഇയാൾ ആയുധങ്ങൾ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് ആയുധം വാങ്ങിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തെളിവെടുപ്പിലേ വ്യക്തമാകൂ. കുറ്റകൃത്യത്തിൽ പ്രതിക്കു കുറ്റബോധമില്ല; ഇതിൽ സന്തോഷവാനുമാണ്. കൂടുതൽ പേരെ ഇയാൾ ലക്ഷ്യമിട്ടോ എന്നതു സ്ഥിരീകരിക്കാനായിട്ടില്ല”. എസ് പി പറഞ്ഞു.

“കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തോടു ചെന്താമരയ്‌ക്കു വൈരാഗ്യം ഉണ്ടായിരുന്നു. അയൽക്കാർ മന്ത്രവാദം ചെയ്തതു കൊണ്ടാണു ഭാര്യ തന്നെ വിട്ടുപോയതെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.
എന്നാൽ മന്ത്രവാദമാണു കൊലപാതകത്തിനു പിന്നിലെന്ന് ഉറപ്പിക്കാനായിട്ടില്ല. അയൽക്കാർ മന്ത്രവാദം ചെയ്തെന്നാന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഇതു കൊലപാതകത്തിന്റെ കാരണങ്ങളിലൊന്നാണ്. ‌മറ്റു കാരണങ്ങൾ അന്വേഷിക്കും”. എസ്പി പറഞ്ഞു‌.

അങ്ങേയറ്റം ദുഖകരം, സാധ്യമായതെല്ലാം ചെയ്യും’; കുംഭമേളയിലെ അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

0

ന്യൂഡൽഹി: മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ മുപ്പതോളം സ്ത്രീകൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക ഭരണകൂടം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സംഭവത്തിനുപിന്നാലെ സ്ഥിതിഗതികൾ നിരീക്ഷിച്ച പ്രധാനമന്ത്രി മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നാല് തവണ സംസാരിച്ചു. കേന്ദ്രത്തിന്റെ പൂർണ പിന്തുണ അദ്ദേഹത്തിന് ഉറപ്പ് നൽകി.

“പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലുണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമാണ്. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭക്തർക്ക് എന്റെ അഗാധമായ അനുശോചനമറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതരെ പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ രീതിയിലും സഹായിക്കുന്നുണ്ട്. ഇക്കാര്യത്തിൽ, ഞാൻ മുഖ്യമന്ത്രി യോഗി ജിയുമായി സംസാരിക്കുകയും സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.

ജനങ്ങൾ ബാരിക്കേഡ് മറികടന്ന് തള്ളിക്കേറിയതോടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രയാഗ്‌രാജിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിക്കേറ്റ എല്ലാവർക്കും നിലവിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി മുതൽ മൗനി അമാവാസി മുഹൂർത്തം ആരംഭിച്ചതിനാൽ ധാരാളം തീർത്ഥാടകർ പ്രയാഗ്‌രാജിലേക്ക് എത്തിയിരുന്നു. ഇതോടെ പ്രയാഗ്‌രാജിൽ ഒരേസമയം എത്തിയ തീർത്ഥാടകരുടെ എണ്ണം പത്ത് കോടി കവിഞ്ഞു.

ഭർത്താവിന്റെ പീഡന പരാതിയിൽ നടിക്കെതിരെ കേസെടുത്തു; ഭാര്യ ക്രൂരമായി മർദ്ദിച്ചെന്നും സ്വകാര്യ സന്ദേശങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹർഷവർധൻ

0

ബെംഗളൂരു: ഭർത്താവിന്റെ പീഡന പരാതിയിൽ നടിക്കെതിരെ കേസെടുത്തു. കന്നഡ നടി ശശികലയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭർത്താവും സംവിധായകനുമായ ടി.ജെ.ഹർഷവർധൻ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തു എന്നുമാണ് ഹർഷവർധന്റെ പരാതി.

ശുക്രൻ രാശിമാറുന്നു; ഈ അഞ്ച് രാശികളിൽ ജനിച്ചവരുടെ ജീവിതം ഇനി ഇങ്ങനെയാണ്..

2021ലാണ് 37 വയസ്സുകാരനായ ഹർഷവർധനും 52 വയസ്സുകാരിയായ ശശികലയും തമ്മിൽ പരിചയപ്പെടുന്നത്. സിനിമ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാൻ ഇടയാക്കി.

യുവതി വളർത്തുനായയുമായി ലൈം ​ഗിക ബന്ധത്തിലേർപ്പെടുന്നത്..

എന്നാൽ ശശികലയുടെ വിവാഹ വാഗ്ദാനം ഹർഷവർധൻ നിരസിച്ചു. പിന്നാലെ ശശികല നൽകിയ പീഡന പരാതിയിൽ ഹർഷവർധനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് ഒത്തുതീർപ്പെന്ന നിലയിലാണ് 2022 മാർച്ചിൽ ഇരുവരും വിവാഹിതരായത്.

ലക്ഷ്മി വിവാ​ഹം കഴിച്ചത് നാല് പുരുഷന്മാരെ; ഡോക്ടറെ വിവാഹം കഴിച്ച ആവേശത്തിൽ…

എന്നാൽ വിവാഹത്തിനു ശേഷവും കേസിൽ കുരുക്കുമെന്നു ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സ്വകാര്യ സന്ദേശങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശാരീരികമായി മർദിച്ചതായും പരാതിയിൽ പറയുന്നു.

കുറ്റിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 25 കാരന് ദാരുണാന്ത്യം

0

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ കെ.എസ്.ആര്‍.ടി.സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം മേപ്പാടത്ത് താമസിക്കുന്ന ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്‍റെ മകൻ 25 കാരനായ സൗരവ് കൃഷ്ണൻ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു അപകടം.

പത്തനംതിട്ടയിൽ യുവതിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതികളെ പിന്തുടർന്ന് യുവതിക്ക് രക്ഷകനായി ഭർത്താവ്

0

പത്തനംതിട്ട: കോന്നിയിൽ അതിഥിതൊഴിലാളിയുടെ ഭാര്യയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. കോന്നി മങ്ങാരം വരിക്കോലിൽതുണ്ടിൽ അനിൽകുമാർ (48), മങ്ങാരം കിഴക്കേടത്ത് ശിവപ്രസാദ് (42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. കോന്നി പോലീസ് എസ്.എച്ച്. ഒ. പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഐരവണിൽ താമസിക്കുന്ന അസം സ്വാദേശിയുടെ ഭാര്യയെ 14-ന് രാത്രി ഇവർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ അനിൽകുമാർ ബലമായി പിടിച്ചിറക്കി ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം അറിഞ്ഞ യുവതിയുടെ ഭർത്താവ് സഞ്ജയ് മണ്ഡൽ പ്രതികളെ പിന്തുടർന്ന് ഭാര്യയെ മോചിപ്പിക്കുകയായിരുന്നു.

ഈ സംഭവങ്ങൾ കഴിഞ്ഞ ശേഷം സഞ്ജയ് മണ്ഡൽ കോന്നി നാരായണപുരം മാർക്കറ്റിലൂടെ നടന്നു പോകുമ്പോൾ അനിൽകുമാറും ശിവപ്രസാദും ചേർന്ന് ഇയാളെ ആക്രമിച്ചു. തുടർന്ന് ഇരുവരെയും പിടികൂടിയ പോലീസ് ചോദ്യം ചെയ്യുന്ന വേളയിലാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പുറത്തുവരുന്നത്.

ആണു‌ങ്ങളങ്ങോട്ട് മാറിനിന്നേ..; പിരിവ് മുതൽ എല്ലാ കാര്യങ്ങളും ചെയ്യുന്നത് സ്ത്രീകൾ; പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇക്കുറി അല്പം വ്യത്യസ്തമാണ്

0

തിരുവല്ല: ഉത്സവങ്ങളുടെ കാലമാണ്. കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ സ്ത്രീകൾക്ക് ചുമതല ലഭിക്കുക ഭക്ഷണശാലയിലോ പൂക്കൾ ഒരുക്കുന്നിടത്തോ ആകും. ഉത്സവത്തിന്റെ നിർണായക തീരുമാനങ്ങളെടുക്കുന്ന ഒരിടത്തും പലപ്പോഴും സ്ത്രീ സാന്നിധ്യം ഉണ്ടാകാറില്ല. എന്നാൽ, കേരളത്തിലെ ഉത്സവങ്ങളിലെ പുരുഷ മേധാവിത്വത്തിന് അവസാനം കുറിക്കാൻ സമയമായെന്ന പ്രഖ്യാപനമാണ് ഇക്കുറി തിരുവല്ലയിലെ ഒരു ക്ഷേത്രം.

ശുക്രൻ രാശിമാറുന്നു; ഈ അഞ്ച് രാശികളിൽ ജനിച്ചവരുടെ ജീവിതം ഇനി ഇങ്ങനെയാണ്..

തിരുവല്ല മണിപ്പുഴ പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇക്കുറി നടത്തുന്നത് സ്ത്രീകളാണ്. ഉത്സവക്കമ്മിറ്റിയുടെ . രക്ഷാധികാരിയും പ്രസിഡന്റും ജനറൽ കൺവീനറും ജോയിന്റ് കൺവീനർമാരുമെല്ലാം സ്ത്രീകൾ. പുരുഷന്മാർക്ക് വെറും സഹായികളുടെ റോൾ മാത്രം. വീടുകളിൽ സംഭാവന ശേഖരിക്കാനിറങ്ങുന്നതും ഉച്ചഭാഷിണിക്ക് പോലീസ് അനുമതി എടുത്തതും വഴിപാട്, കലാപരിപാടി തുടങ്ങിയവ ബുക്കുചെയ്യുന്നതും സ്ത്രീകളുടെ മേൽനോട്ടത്തിലാണ്.

ലക്ഷ്മി വിവാ​ഹം കഴിച്ചത് നാല് പുരുഷന്മാരെ; ഡോക്ടറെ വിവാഹം കഴിച്ച ആവേശത്തിൽ….

സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർകൂടിയായ ഗീതാ സുരേഷാണ് ഉത്സവ കമ്മിറ്റിയുടെ രക്ഷാധികാരി, നെടുമ്പ്രം പഞ്ചായത്ത് ആശാ വർക്കർ ഉഷാ രമേശ് പ്രസിഡന്റ. അധ്യാപികയായ ജി. ജയന്തി (വൈസ് പ്രസി.), പൊതുപ്രവർത്തക മഞ്ജു പ്രദീപ് (കൺ.). വിവിധ കമ്മിറ്റി കൺവീനർമാരായി അധ്യാപിക രോഹിണി (ഫിനാൻസ്), മുൻ ഗ്രാമപ്പഞ്ചായത്തംഗം രാജശ്രീ ശ്രീകുമാർ (ഫുഡ്), അധ്യാപിക വി. നീത (പബ്ലിസിറ്റി), സ്മിത (പ്രോഗ്രാം), ശ്രീകല (പൂജ) തുടങ്ങിയവരും ഉണ്ട്. മറ്റ് കമ്മിറ്റിയംഗങ്ങളായും സ്ത്രീകളുണ്ട്.

സജിതയും കുടംബവും ദുർമന്ത്രവാദം നടത്തിയെന്നും …

പ്രധാന ഭാരവാഹികൾക്ക് ഡ്രൈവിങ് അറിയാം. അതിനാൽ യാത്രയ്ക്ക് മറ്റാരെയും ആശ്രയിക്കേണ്ടതില്ല. രണ്ടു സംഘങ്ങളായാണ് പിരിവിനും മറ്റും ഇറങ്ങുന്നത്. വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞ് ഒരുസംഘം ഉച്ചവരെയും അടുത്തസംഘം ഉച്ചതിരിഞ്ഞുമാണ് ഇറങ്ങുക. ഉദ്യോഗസ്ഥരായ സ്ത്രീകൾ ജോലി കഴിഞ്ഞുവന്ന് ഇവരെ സഹായിക്കും. പുരുഷന്മാരുടെ സഹകരണവും ഉണ്ട്.

യുവതിയെ കാണാതായത് വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ…

ആർ.എസ്.എസ്. പ്രാദേശിക നേതൃത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇക്കുറി ഉത്സവം സ്ത്രീകളെ ഏൽപ്പിച്ചത്. സംഘടനയുടെ നൂറാംവാർഷികം പ്രമാണിച്ചാണ് ഇത്തരം ഒരു വ്യത്യസ്ത ആശയം ആർഎസ്എസ് മുന്നോട്ടു വെച്ചത്. ഇതനുസരിച്ചാണ് ഉത്സവക്കമ്മിറ്റിയുടെ പ്രധാനസ്ഥാനങ്ങളിലെല്ലാം സ്ത്രീകളെ തിരഞ്ഞെടുക്കാൻ നിർദേശിച്ചതെന്ന് ദേവസ്വംസെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ പറഞ്ഞു.