ബെംഗളൂരു: ഭർത്താവിന്റെ പീഡന പരാതിയിൽ നടിക്കെതിരെ കേസെടുത്തു. കന്നഡ നടി ശശികലയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭർത്താവും സംവിധായകനുമായ ടി.ജെ.ഹർഷവർധൻ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തു എന്നുമാണ് ഹർഷവർധന്റെ പരാതി.
ശുക്രൻ രാശിമാറുന്നു; ഈ അഞ്ച് രാശികളിൽ ജനിച്ചവരുടെ ജീവിതം ഇനി ഇങ്ങനെയാണ്..
2021ലാണ് 37 വയസ്സുകാരനായ ഹർഷവർധനും 52 വയസ്സുകാരിയായ ശശികലയും തമ്മിൽ പരിചയപ്പെടുന്നത്. സിനിമ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാൻ ഇടയാക്കി.
യുവതി വളർത്തുനായയുമായി ലൈം ഗിക ബന്ധത്തിലേർപ്പെടുന്നത്..
എന്നാൽ ശശികലയുടെ വിവാഹ വാഗ്ദാനം ഹർഷവർധൻ നിരസിച്ചു. പിന്നാലെ ശശികല നൽകിയ പീഡന പരാതിയിൽ ഹർഷവർധനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് ഒത്തുതീർപ്പെന്ന നിലയിലാണ് 2022 മാർച്ചിൽ ഇരുവരും വിവാഹിതരായത്.
ലക്ഷ്മി വിവാഹം കഴിച്ചത് നാല് പുരുഷന്മാരെ; ഡോക്ടറെ വിവാഹം കഴിച്ച ആവേശത്തിൽ…
എന്നാൽ വിവാഹത്തിനു ശേഷവും കേസിൽ കുരുക്കുമെന്നു ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സ്വകാര്യ സന്ദേശങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശാരീരികമായി മർദിച്ചതായും പരാതിയിൽ പറയുന്നു.

