കോഴിക്കോട്ട്: തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പൊക്കുന്ന് നിസാറിൻറെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.
രണ്ടുവർഷം മുൻപ് നിസാറിൻറെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.
രണ്ടു കുട്ടികളും മരിച്ചത് നിസാറിൻറെ ഭാര്യവീട്ടിൽ വച്ചാണ്. നിസാറിൻറെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്ട്: തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പൊക്കുന്ന് നിസാറിൻറെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.
രണ്ടുവർഷം മുൻപ് നിസാറിൻറെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.
രണ്ടു കുട്ടികളും മരിച്ചത് നിസാറിൻറെ ഭാര്യവീട്ടിൽ വച്ചാണ്. നിസാറിൻറെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊക്കേയ്ൻ കേസ്; നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു
കൊച്ചി: കൊച്ചിയിലെ കൊക്കേയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു.
എറണാകുളം സെഷൻസ് കോടതിയാണ് ഇവരെ വെറുതെവിട്ടത്. 2015 ജനുവരി 30-നായിരുന്നു കേസിനാസ്പദമായ സംഭവം.
കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഐഎസ്വിഐആര്‍-2025 സമ്മേളനം സമാപിച്ചു
കൊച്ചി: നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ ഭാവി കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ (ഐഎസ്വിഐആര്‍) 25-ാമത് വാര്‍ഷിക ദേശീയ സമ്മേളനം സമാപിച്ചു.
സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.കെ ശൈലജ എം.എല്‍.എ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി രോഗനിര്‍ണയത്തിനുപുറമേ ചികിത്സാ നടപടികളും ഉള്‍ക്കൊള്ളുന്ന വൈദഗ്ദ്ധ്യമുള്ള മേഖലയാണെന്ന് പറഞ്ഞു. ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുമ്പോഴും അവയുടെ അത്യാവശ്യമില്ലാത്ത ഉപയോഗം ഒഴിവാക്കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിന്റെ ഉടഘടന ചടങ്ങിൽ ദക്ഷിണ നാവിക കമാന്‍ഡിലെ കമാന്‍ഡ് മെഡിക്കല്‍ ഓഫീസര്‍ സര്‍ജന്‍ റിയര്‍ അഡ്മിറല്‍ രജത് ശുക്ല മുഖ്യാതിഥിയായിരുന്നു. സെന്‍ട്രല്‍ റീജിയണിലെ പോസ്റ്റല്‍ സര്‍വീസസ് ഡയറക്ടര്‍ എന്‍.ആര്‍. ഗിരി അനുസ്മരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
സമ്മേളനം ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി മേഖലയിലെ ഗവേഷണ സാധ്യതകള്‍ വിശദമായി ചർച്ച ചെയ്തതോടൊപ്പം, അതിന്റെ ഭാവിയെക്കുറിച്ചും ആരോഗ്യപരമായ പ്രയോജനങ്ങളെക്കുറിച്ചും ആരോഗ്യരംഗത്തെ പ്രമുഖര്‍ വേദിയിലുയര്‍ത്തി. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ സംരക്ഷണ രംഗത്ത് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ സ്വാധീനം എടുത്തുകാണിക്കുന്ന ഒരു പ്രത്യേക വീഡിയോയും പ്രദര്‍ശിപ്പിച്ചു.
ഐഎസ്വിആർ പ്രസിഡന്റ് ഡോ. ശ്യാംകുമാര്‍ എന്‍. കേശവ, ഐഎസ്വിഐആര്‍ സെക്രട്ടറി ഡോ. അജിത് യാദവ്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശ്രീകാന്ത് മൂര്‍ത്തി, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. രോഹിത് പി.വി. നായര്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.
റിട്ടയര്‍മെന്റിനുശേഷമുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള ആസൂത്രണം
കൊച്ചി: റിട്ടയര്‍മെന്റിനായി സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണവും അച്ചടക്കത്തോടെയുള്ള നിര്‍വഹണവും ആവശ്യമുള്ള അഭിലാഷമാണ്. ഒരാളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുക, വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, ഉറച്ച സമ്പാദ്യ പദ്ധതി കെട്ടിപ്പടുക്കുക എന്നിവയെല്ലാം റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളാണ്.
ശക്തമായ റിട്ടയര്‍മെന്റ് പ്ലാനിന്റെ പ്രധാന ലക്ഷ്യം ഒരാളുടെ സമ്പാദ്യവും നിക്ഷേപങ്ങളും അടിസ്ഥാന ജീവിതച്ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന സ്ഥാനത്ത് എത്തിച്ചേരുക മാത്രമല്ല, അതിനപ്പുറത്തേക്ക് റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം നയിക്കുക എന്നതാണ്. റിട്ടയര്‍മെന്റിനുശേഷം സാമ്പത്തിക ആകുലതകളില്‍ നിന്ന് മുക്തമായ ജീവിതം ആസ്വദിക്കുന്നതിനും ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണവും അച്ചടക്കമുള്ള സാമ്പത്തിക മാനേജുമെന്റും ഉപയോഗിച്ച് ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം കൈവരിക്കാന്‍ കഴിയുമെന്ന് ബന്ധന്‍ എഎംസി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി ഗൗരബ് പാരിജ പറഞ്ഞു. വ്യക്തമായ വിരമിക്കല്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നത് അത് നേടുന്നതിനുള്ള ആദ്യപടിയാണ്. റിട്ടയര്‍മെന്റ് ലക്ഷ്യങ്ങള്‍ നിര്‍വചിച്ചിരിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ വിഭാവനം ചെയ്ത റിട്ടയര്‍മെന്റ് കോര്‍പ്പസ് ആരോഗ്യ പരിരക്ഷ, ജീവിതച്ചെലവുകള്‍ തുടങ്ങിയ റിട്ടയര്‍മെന്റിന് ശേഷമുള്ള അടിസ്ഥാന ചെലവുകളും കണക്കിലെടുക്കണം. കാലക്രമേണ പണപ്പെരുപ്പത്തിന്റെ പ്രഭാവം മൂലം നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യങ്ങള്‍ ഇല്ലാതാകുമെന്ന വസ്തുതയും കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളും പണപ്പെരുപ്പത്തിന് മുകളിലുള്ള വരുമാനമുള്ള ആസ്തികളിലേക്കുള്ള പ്രവേശനവും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗൗരബ് പാരിജ അഭിപ്രായപ്പെട്ടു.
സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായുള്ള പണപ്പെരുപ്പ പ്രവചനങ്ങള്‍ നിങ്ങളുടെ സമ്പാദ്യത്തിന്റെ മൂല്യം ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാന്‍ സഹായിക്കുന്നു. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും ബജറ്റും കാലാകാലങ്ങളില്‍ പരിശോധിക്കുക. നിങ്ങള്‍ കൂടുതല്‍ നന്നായി തയ്യാറാകുകയും കൂടുതല്‍ പൊരുത്തപ്പെടുകയും ചെയ്യുമ്പോള്‍, പണപ്പെരുപ്പത്തിന്റെ ശോഷണ ശക്തികള്‍ക്കെതിരെ നിങ്ങളുടെ റിട്ടയര്‍മെന്റ് വരുമാനം കൂടുതല്‍ ഇന്‍സുലേഷന്‍ ചെയ്യുമെന്നും പാരിജ അഭിപ്രായപ്പെട്ടു.
കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി
കൽപറ്റ: സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. ചന്ദ്രികയെ സുരക്ഷിതയായ നിലയിലാണ് കണ്ടെത്തിയത്.
തമിഴ്നാട്ടിൽ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ മാനുവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു.
സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. തുടർന്ന് ചന്ദ്രികയെ കാണാതാവുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മാനുവിൻ്റെ ഭാര്യയെ കണ്ടെത്തിയത്.
പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണനിധി സഹായം
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിൻ്റെ തീവ്രത കണക്കിലെടുത്ത്, 06.03.2024 ന് ചേർന്ന മന്ത്രിസഭാ യോഗം മനുഷ്യ വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. 07.03.2024-ലെ GO(Ms) നമ്പർ 4/2024/DMD പ്രകാരം മനുഷ്യ വന്യജീവി സംഘർഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.
പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു . പാമ്പ് കടിയേറ്റുള്ള മരണത്തിന് 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകും. വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ/വളപ്പിലെ മതിൽ/വേലികൾ/ഉണക്കുന്ന അറകൾ/എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ എസ്. ഡി. ആർ. എഫിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.
വനം വകുപ്പിൽ സംസ്ഥാന തലത്തിലും ഡിവിഷൻ തലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും. ഇതിനായി 3 കോടി 72 ലക്ഷം രൂപക്കുള്ള നിർദ്ദേശം അംഗീകരിച്ചു. ഇത് ഒറ്റത്തവണ ഗ്രാൻ്റാണ്. സംസ്ഥാന വനം എമർജൻസി ഓപ്പറേഷൻ സെൻ്റർ, ഡിവിഷണൽ വനം എമർജൻസി ഓപ്പറേഷൻ സെൻ്റർ എന്നിവയുടെ പ്രവർത്തനച്ചെലവും വാർഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും.
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില, പവന്‍ 64,000 കടന്നു; ഇന്നു കൂടിയത് 640 രൂപ
കൊച്ചി: സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്നു മുന്നേറുന്ന പവന്‍ അടുത്ത സൈക്കോളജിക്കല്‍ മാര്‍ക്ക് ആയ 65,000ല്‍ അതിവേഗം എത്തുമെന്നാണ് വിപണി വൃത്തങ്ങളുടെ പ്രവചനം.
രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
വയനാട് കാട്ടാന ആക്രമണം: കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയെ കാണാനില്ല; മനുവിന്റെ മൃതദേഹത്തിന് സമീപം ഷാള്‍, തിരച്ചില്‍
കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് നൂല്‍പ്പുഴ ഉന്നതിയിലെ മനുവിന്റെ ഭാര്യയെ കാണാനില്ല. ഇന്നലെയാണ് യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. മനുവും ഭാര്യയും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
മനുവിന്റെ മൃതദേഹത്തില്‍ നിന്നും ഭാര്യയുടെ ഷാള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് രാവിലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ യുവതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
വയലില്‍ നിന്നും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും തടയാന്‍ ഫലപ്രദാമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തോട് ചേര്‍ന്ന പ്രദേശമാണിത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റെയിൽവേയുടെ പരിഗണനയിൽ
തിരുവനന്തപുരം: തിരുവനന്തപുരം-ഷൊർണൂർ പാതയിലെ 16302 നമ്പർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന അപേക്ഷ റെയിൽവേ പരിഗണിക്കുന്നു.
നിലമ്പൂരിൽ നിർത്തിയിടുന്ന 16349 രാജ്യറാണി എക്സ്പ്രസ് പകൽ സമയത്ത് എറണാകുളത്തേക്ക് ഓടിക്കണമെന്ന അഭ്യർത്ഥനയും റെയിൽവേ പരിശോധിച്ചുവരികയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പി.പി. സുനീർ എംപിക്ക് അയച്ച കത്തിലാണ് ഈ വിവരം അറിയിച്ചത്.
നിലമ്പൂർ-ഷൊർണൂർ റെയിൽവെ ലൈനിലെ വൈദ്യൂതീകരണം ഏറെക്കുറെ പൂർത്തിയായതിനാൽ മേൽപ്പറഞ്ഞ ട്രെയിൻ സർവീസുകൾ യാത്രക്കാർക്ക് ഗുണകരമായ രീതിയിൽ ക്രമീകരിക്കണമെന്ന് പി.പി.സുനീർ റയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചിരിക്കുന്നത്.
മോദി ഫ്രാന്‍സില്‍: ഇന്ന് നടക്കുന്ന എ.ഐ ഉച്ചകോടിയില്‍ സഹ-അധ്യക്ഷനാകും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് ദിവസത്തെ ഫ്രാന്‍സ്, യു.എസ് സന്ദര്‍ശനം തുടങ്ങി. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി രാത്രി പാരീസിലെത്തി. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ക്ഷണപ്രകാരം ഫ്രാന്‍സില്‍ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ പ്രധാന അജന്‍ഡ ഇന്ന് നടക്കുന്ന എ.ഐ ആക്ഷന്‍ ഉച്ചകോടിയാണ്.
ലോക നേതാക്കളും ആഗോള ടെക് സി.ഇ.ഒമാരും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ മക്രോണിനൊപ്പം പ്രധാനമന്ത്രി സഹ-അധ്യക്ഷത വഹിക്കും. നവീകരണത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറുമെന്നും പ്രസിഡന്റ് മക്രോണിനൊപ്പം ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള ‘2047 ഹൊറൈസണ്‍ റോഡ്മാപ്പ് ‘പുരോഗതി അവലോകനം ചെയ്യുമെന്നും യാത്രയ്ക്കു മുന്‍പ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മാര്‍സെയിലില്‍ ഫ്രാന്‍സിലെ ആദ്യ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം, ഇന്ത്യ അംഗമായ ഇന്റര്‍നാഷനല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ പദ്ധതി സന്ദര്‍ശനം, ലോകമഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മസാര്‍ഗൂസ് യുദ്ധ സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍
ഫ്രാന്‍സിലെ സന്ദര്‍ശനത്തിന് ശേഷം 12ന് മോദി യു.എസിലേക്ക് തിരിക്കും.
മാജിക് കൂണ്‍ ലഹരിതന്നെ! ഉപയോഗിച്ചാൽ പിടി വീഴും
തിരുവനന്തപുരം: മാജിക് കൂണുകളെ ലഹരിയായി കണക്കാക്കി കേസെടുക്കാൻ എക്സൈസ് വകുപ്പ്. മാജിക് കൂണുകളെ മയക്കുമരുന്നായോ മരുന്നുകളിൽ കലർത്താൻ കഴിയുന്ന മിശ്രിതമായോ കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വിധിച്ചിട്ടും നിയമനടപടി തുടരാൻ എക്സൈസ് വകുപ്പിന് നിയമോപദേശം ലഭിച്ചു.
ഹൈക്കോടതി വിധിക്കെതിരെ അപ്പീലും നൽകും.മാജിക് കൂണിൽ സൈലോസിബിൻ എന്ന ലഹരി പദാർത്ഥം അടങ്ങിയിട്ടുണ്ട്.
കൂണില്‍ എത്രശതമാനം ലഹരിയുണ്ടെന്ന് കണക്കാക്കി കേസെടുത്തിട്ടില്ലെന്നാണ് കോടതി പരാമർശം. സൈലോസൈബിൻ ലഹരിയായതിനാല്‍ എത്രശതമാനമുണ്ടെങ്കിലും കേസെടുക്കാമെന്ന നിയമോപദേശമാണ് വകുപ്പിന് ലഭിച്ചിട്ടുള്ളത്.
സ്വകാര്യ സർവകലാശാല കരട് ബിൽ അംഗീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 അംഗീകരിച്ചു.
സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ
1. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിംഗ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.
2. സർവ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.
3. 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.
4. മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം.
5. സർവ്വകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിൻ്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ UGC, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കണം.
6. ഓരോ കോഴ്സിലും 40% സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.
7 പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് / സ്കോളർഷിപ്പ് നിലനിർത്തും
അപേക്ഷാ നടപടിക്രമങ്ങൾ
1. വിശദമായ പ്രോജക്ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കുക
2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം
3. നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.
4. വിദഗ്ദ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ (Chairperson), സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗൺസിലിൻ്റെ നോമിനി. ആസൂത്രണ ബോർഡിൻ്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ (Members) എന്നിവർ അംഗങ്ങളാകും.
5. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കണം
6. സർക്കാർ അതിൻ്റെ തീരുമാനം സ്പോൺസറിംഗ് ബോഡിയെ അറിയിക്കും
7. നിയമസഭപാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും.
8. സ്വകാര്യ സർവ്വകലാശാലകൾക്ക് മറ്റ് പൊതു സർവ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .
മറ്റ് നിബന്ധനകൾ
1. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം.
2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവ്വകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും.
3. സംസ്ഥാന ഗവൺമെൻ്റിന്റെ ഒരു നോമിനി സ്വകാര്യ സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കും
4. സംസ്ഥാന ഗവൺമെൻ്റിൻ്റെ 3 നോമിനികൾ സ്വകാര്യ സർവ്വകലാശാലയുടെ അക്കാഡമിക് കൗൺസിലിൽ അംഗമായിരിക്കും.
5. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.
6. PF ഉൾപ്പടെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തണം.
നിലവിലുള്ള സർവകലാശാല നിയമത്തിൽ ഭേദഗതി
22.01.2025 ലെ മന്ത്രിസഭായോഗം അംഗീകരിച്ച The University Laws (Amendment) (No.1) Bill, 2025, സർവ്വകലാശാല നിയമ (ഭേദഗതി) (നം.2) ബിൽ, 2025 എന്നീ ബില്ലുകളിൽ സർവകലാശാലകളുടെ ഭൂപ്രദേശം സംബന്ധിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന ഭേദഗതിയിൽ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സ്റ്റഡി സെന്ററുകൾ സ്ഥാപിക്കുന്നതിന് സർവകലാശാലകളെ അനുവദിക്കുന്ന രണ്ടാം ഉപവകുപ്പ് ഒഴിവാക്കും.
സർവകലാശാല ഭേദഗതി ബിൽ നിയമമാകുമ്പോൾ സർവകലാശാലകളിൽ നിലവിലുള്ള സിൻഡിക്കേറ്റ്, സെനറ്റ്, അക്കാഡമിക് കൗൺസിൽ, ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവ പുനഃസംഘടിപ്പിക്കുവാൻ വരുന്ന കാലതാമസം മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഭേദഗതി ബില്ലുകളിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തും.
ഈ ആക്ട് നിലവിൽ വരുന്നതിന് മുൻപ് ബന്ധപ്പെട്ട സർവകലാശാലാ ആക്ടുകൾ പ്രകാരം രൂപീകരിക്കപ്പെട്ട സിൻഡിക്കേറ്റ്, സെനറ്റ് നിർവാഹകസമിതി എന്നിവ രൂപീകരിക്കുന്നത് വരെയോ നിലവിലുള്ള കാലാവധി പൂർത്തിയാവുന്നത് വരെയോ ഇതാണോ ആദ്യം അതുവരെ തുടരുമെന്നതാണ് വ്യവസ്ഥ.
2.01.2025 ലെ മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമനിർമ്മാണത്തിനുള്ള കരട് മെമ്മോറാണ്ടത്തിൽ ഇവ ഉൾപ്പെടുത്തി അംഗീകരിച്ച് തുടർ നടപടിക്കായി നിയമ വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.
ബി.ജെ.പി നേതൃത്വത്തിന് വെല്ലുവിളിയായി മണിപ്പൂര്‍; മുഖ്യമന്ത്രി ആരെന്നതില്‍ ഡല്‍ഹിയില്‍ ചര്‍ച്ച
ഇംഫാല്‍: വംശീയ കലാപത്തില്‍ പുകയുന്ന മണിപ്പൂരില്‍ ആരാകും മുഖ്യമന്ത്രി എന്നതില്‍ ഡല്‍ഹിയില്‍ ചര്‍ച്ച. കുക്കി – മെയ്‌തേയി വിഭാഗം അംഗീകരിക്കുന്ന നേതാവിനെ കണ്ടെത്തുകയെന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് വെല്ലുവിളിയാകുന്നത്. രാജിവെച്ച മുഖ്യമന്ത്രി ബിരേന്‍ സിങിനെ അനുനയിപ്പിച്ച് വേണം പുതിയ നേതാവിനെ കണ്ടെത്താന്‍.
ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനമാകുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിവരം. ബിരേന്‍ സിങിനെ പിന്തുണയ്ക്കുന്ന മെയ്‌തേയി സംഘടനയുടെ ഇടപെടല്‍ ഒഴിവാക്കാനാണ് യോഗം ഇംഫാലില്‍ നിന്നും മാറ്റിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള സംബിത് പത്ര എം.പി.യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഇംഫാലില്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കല്‍ ഡല്‍ഹിയിലേക്ക് മാറ്റിയത്.
മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍ എന്നിവരുമായി സംബിത് പത്ര കൂടിക്കാഴ്ച നടത്തി. കുക്കി വിഭാഗത്തില്‍ നിന്നുള്ള ഏഴ് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. 2023 മെയില്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇതുവരെ കുക്കി എംഎല്‍എമാര്‍ ബിജെപി യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
അതേസമയം, ബിരേന്‍ സിങ്ങിന്റെ രാജിയെത്തുടര്‍ന്ന്, അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ഇംഫാലിലുടനീളം പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തങ്ങള്‍ എന്‍.ഡി.എയ്ക്ക് ഒപ്പമാണെന്നും ബിരേന്‍ സിങിനെതിരാണെന്നും അറിയിച്ചിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്നത് മുതിര്‍ന്ന മന്ത്രി യുംനാം ഖേംചന്ദ് സിങിനും സ്പീക്കര്‍ സത്യബ്രതയ്ക്കുമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കുക്കി എം.എല്‍.എമാരുടെ നിലപാട് നിര്‍ണായകമാകും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണംവേണമെന്ന് കുക്കി- സൊ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
