മാജിക് കൂണ്‍ ലഹരിതന്നെ! ഉപയോഗിച്ചാൽ പിടി വീഴും

0

തിരുവനന്തപുരം: മാജിക് കൂണുകളെ ലഹരിയായി കണക്കാക്കി കേസെടുക്കാൻ എക്സൈസ് വകുപ്പ്. മാജിക് കൂണുകളെ മയക്കുമരുന്നായോ മരുന്നുകളിൽ കലർത്താൻ കഴിയുന്ന മിശ്രിതമായോ കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വിധിച്ചിട്ടും നിയമനടപടി തുടരാൻ എക്സൈസ് വകുപ്പിന് നിയമോപദേശം ലഭിച്ചു.

ഹൈക്കോടതി വിധിക്കെതിരെ അപ്പീലും നൽകും.മാജിക് കൂണിൽ സൈലോസിബിൻ എന്ന ലഹരി പദാർത്ഥം അടങ്ങിയിട്ടുണ്ട്.

കൂണില്‍ എത്രശതമാനം ലഹരിയുണ്ടെന്ന് കണക്കാക്കി കേസെടുത്തിട്ടില്ലെന്നാണ് കോടതി പരാമർശം. സൈലോസൈബിൻ ലഹരിയായതിനാല്‍ എത്രശതമാനമുണ്ടെങ്കിലും കേസെടുക്കാമെന്ന നിയമോപദേശമാണ് വകുപ്പിന് ലഭിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here