കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിംങ്:   സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചു

കോട്ടയം:  വിദ്യാർത്ഥികളെ റാഗിംങ്ങിന് ഇരയാക്കിയ 5 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിലാണ് അതിക്രൂരമായ റാഗിംങ്ങിന് വിദ്യാർത്ഥികൾ ഇരയായത്.

വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി

കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത അഞ്ചുപേരും മൂന്നാം വർഷ വിദ്യാർഥികളാണ്. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിലുള്ളത്

മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

മലപ്പുറം: മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി.

തേൾ പാറ  ജനവാസ മേഖലയിൽ കരടി ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട് വച്ചത്.

നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

നോട്ടം പിനാകയില്‍! ഇന്ത്യയില്‍ നിന്നും റോക്കറ്റുകള്‍ വാങ്ങാനൊരുങ്ങി ഫ്രാന്‍സ്

ബംഗളൂരു: ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സ് തയ്യാറെടുക്കുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പിനാക റോക്കറ്റിലേക്കാണ് ഫ്രാന്‍സിന്റെ കണ്ണുടക്കിയതെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സഥാനത്താണ് ഫ്രാന്‍സ്.

ഇതാദ്യമായാണ് ഫ്രാന്‍സ് ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നത്. പിനാകയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.  റോക്കറ്റിന്റെ പ്രവര്‍ത്തന മികവ് ഫ്രഞ്ച് പ്രതിനിധി സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എഐ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഫ്രാന്‍സില്‍ എത്തിയ വേളയിലാണ് വിവരം പുറത്ത് വന്നത്.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് സംവിധാനമാണ് പിനാക. 1.2 ടണ്‍ ഭാരം വഹിക്കാന്‍ പിനാകയ്ക്ക് കഴിയും. 90 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും ശത്രു താവളങ്ങളേയും കൃത്യതയോടെ തകര്‍ക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.  44 സെക്കന്‍ഡിനുള്ളില്‍ 12 തവണ റോക്കറ്റുകള്‍ ലോഞ്ച് ചെയ്യാനാകുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകതയാണ്. ടെലിമിനേറ്ററി, റഡാറുകള്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ടാര്‍ജെറ്റിംഗ് സിസ്റ്റം എന്നിവയും റോക്കറ്റിലുണ്ട്. അതിര്‍ത്തിയില്‍ ഉടലെടുക്കുന്ന ചൈനീസ്-പാക് ഭീഷണികള്‍ നേരിടാന്‍ സൈന്യത്തിന് കരുത്തുപകരുന്നതില്‍ മുന്‍പന്തിയിലാണ് പിനാകയുടെ സ്ഥാനം.

ബോച്ചെയുടെ കട ഉദ്ഘാടനത്തിനായി കുംഭമേള വൈറൽ താരം കോഴിക്കോടെത്തുന്നു

മഹാകുംഭമേളയ്ക്കിടെയിലെ വൈറൽ താരം ‘മൊണാലിസ’ കേരളത്തിലേക്ക് എത്തുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട്‌ ചെമ്മണൂരിൽ മൊണാലിസ എത്തുന്നത്.

  ആരെയും ആകർഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ മാല വിൽപ്പനക്കാരിയായ ‘മൊണാലിസ’ എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളിൽ വൈറലാക്കിയത്.

താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വിഡിയോ ബോബി ചെമ്മണ്ണൂർ പങ്കുവെച്ചു. 

അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്

0

തിരുവനന്തപുരം: ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്‍റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി നാളെ വൈകിട്ട് 4.30ന് ഗവ. വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും. മുൻഗണനേതര റേഷൻകാർഡുകൾ രംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം  നൽകിയിരുന്നു. ആകെ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി.

മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പത്രക്കുറിപ്പിൽ അറിയിച്ചു. മുൻഗണനാകാർഡിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാർഡുകൾ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എൽ.എ.മാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

രണ്ട് പേർ തമ്മിലുള്ള തർക്കം അയൽവാസികളും ബന്ധുക്കളും ഏറ്റെടുത്തു; തടയാനെത്തിയ ആളിന് വെട്ടേറ്റു, ഒരാൾ പിടിയിൽ

0

ആലപ്പുഴ: ചെന്നിത്തലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചതോടെ തടയാൻ എത്തിയയാൾക്ക് വെട്ടേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചെന്നിത്തല കിഴക്കേവഴി കല്ലംപറമ്പിൽ അനിലിനാണ് (42) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്  പ്രതികളിലൊരാളായ ചെന്നിത്തല പണിക്കന്റയ്യത്ത് മണിക്കുട്ടനെ (57) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. 

ചെന്നിത്തല കിഴക്കേ വഴി ലക്ഷംവീട് നഗറിന് സമീപം ഇന്ന് വൈകിട്ടാണ് സംഭവം. പണിക്കന്റയ്യത്ത് സജുവും അയൽവാസി ജ്യോതിഷും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സജുവിന്റെ വീട്ടിൽ എത്തിയ ജ്യോതിഷും സജുവും തമ്മിൽ തർക്കമുണ്ടായപ്പോൾ അയൽവാസികളായ ബന്ധുക്കൾ ഇടപെടുകയും ഇതിനിടെ തടയാൻ എത്തിയ  അനിലിന് വെട്ടേൽക്കുകയുമായിരുന്നു. പുറത്ത് വെട്ടേറ്റ അനിൽ നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പ്രതിപ്പട്ടികയിൽ ഉള്ള ആറു പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മാന്നാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിലാഷ് എം.സി, സബ് ഇൻസ്പെക്ടർ അഭിരാം സിഎസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, മനേക്ഷ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

0

കൽപ്പറ്റ: കാട്ടാന ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ബുധനാഴ്ച്ച ഹര്‍ത്താലിന് ആഹ്വാനം. കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലുമായി സഹകരിക്കില്ലെന്ന് ബസ്സുടമകളും വ്യാപാരികളും അറിയിച്ചിട്ടുണ്ട്

ബസുകൾ ഓടിക്കുമെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ല. നാളെ ബസ് സർവ്വീസ് നടത്താൻ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.  സർവീസ് നാളെ സുഗമമായി നടത്താൻ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

0

കൽപ്പറ്റ: കാട്ടാന ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ബുധനാഴ്ച്ച ഹര്‍ത്താലിന് ആഹ്വാനം. കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലുമായി സഹകരിക്കില്ലെന്ന് ബസ്സുടമകളും വ്യാപാരികളും അറിയിച്ചിട്ടുണ്ട്

ബസുകൾ ഓടിക്കുമെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ല. നാളെ ബസ് സർവ്വീസ് നടത്താൻ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.  സർവീസ് നാളെ സുഗമമായി നടത്താൻ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

വട്ടിയൂർകാവിൽ ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചപകടം; ഫ്രിഡ്ജിൽ നിന്ന് വീടിന് തീപിടിച്ച് ഗൃഹനാഥന് പരിക്ക്

0

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വട്ടിയൂർക്കാവ് ചെമ്പുക്കോണത്ത് ലക്ഷ്മിയിൽ ഭാസ്കരൻ നായരുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ പൊള്ളലേറ്റ ഭാസ്കരൻ നായരെ നാട്ടുകാർ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഫയര്‍ഫോസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിറ്റി യൂണിറ്റിൽ നിന്നും നിലയത്തിലെ സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഗ്യാസ് ചോർന്നതിന് പിന്നാലെ ഫ്രിഡ്ജ് റീ സ്റ്റാർട്ട് ആയപ്പോഴുണ്ടായ സ്പാർക്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഫയർഫോഴ്സിന്‍റെ നിഗമനം. ഇതേസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാസ്കരൻ നായർ ബഹളം വച്ചത് കേട്ടെത്തിയ നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും അടുക്കള ഭാഗത്തും വർക്ക് ഏരിയയിലും തീ കത്തി കൊണ്ടിരിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.

തീപിടിത്തത്തില്‍ ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, മറ്റ് അടുക്കള സാമഗ്രികൾ എന്നിവ കത്തി നശിച്ചു. രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. പൊട്ടിത്തെറിയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വീടിന്‍റെ ഭിത്തി തകർത്താണ് പുറത്തേക്ക് തെറിച്ചു പോയത്. അടുക്കളക്ക് പിന്നിലുള്ള മതിലും പൊട്ടിത്തെറിയിൽ തകർന്നിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം 300 മീറ്റർ അകലെ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

എം.ഡി.എം.എ യുമായി യുവാവ്‌ പിടിയില്‍

0

കൊച്ചി: യുവാക്കള്‍ക്കിടയില്‍ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ 3.1 ഗ്രാം എം.ഡി.എം.എ യുമായി വല്ലാര്‍പാടം, തിട്ടയില്‍ വീട്ടില്‍, സോനു സ്റ്റാന്‍ലി (34)യെ കൊച്ചി സിറ്റി പോലീസ്‌ പിടികൂടിയത്‌.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ അശ്വതി ജിജി ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക്‌ സെല്‍ എ സി പി കെ.എ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുളള ഡാന്‍സാഫ്‌ ടീമാണ്‌ പ്രതിയെ വീട്ടില്‍ നിന്നും എം.ഡി.എം.എ പിടികൂടിയത്‌.

ഇരുട്ടിനെ കൂരിരുട്ടാക്കുന്ന നയം; വീണ്ടും മദ്യമൊഴുക്കി സമൂഹത്തെ കൂടുതൽ നശിപ്പിക്കരുതെന്ന് ഓർത്തോഡോക് സഭ

0

ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഓർത്തോഡോക്സ് സഭ. ഇരുട്ടിനെ കൂരിരുട്ടാക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഓർത്തോഡോക് സഭാ അദ്ധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ പറഞ്ഞു.

മദ്യത്തിന്റെ കുത്തൊഴുക്കുള്ള സമൂഹമാണിത്. ബ്രൂവറിയിലൂടെ ഈ സമൂഹത്തിൽ വീണ്ടും അതിനുള്ള സാഹചര്യമൊരുക്കുകയാണ് സർക്കാർ. ആശാസ്യമായ നടപടിയല്ല ബ്രൂവറി. ഇതിനെതിരെ ജനം പ്രതികരിക്കുന്നെങ്കിൽ അതിശയിക്കാനില്ല. ഈ സമൂഹത്തെ മദ്യം ഒഴുക്കി നശിപ്പിക്കരുതെന്നും കത്തോലിക്കാ ബാവ പറഞ്ഞു. 108-ാമത് മാക്കാംകുന്ന് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു സഭാദ്ധ്യക്ഷൻ.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോ​ഗം കൂടി മനുഷ്യർ മനുഷ്യരെ കൊന്നൊടുക്കുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ ചെറുവിരൽ അനക്കാതെ ബ്രൂവറി പോലുള്ള മദ്യ ഒഴുക്കുണ്ടാക്കുന്നതിന് സർക്കാർ ശ്രമിക്കുന്നത് ഇരുട്ടിനെ കൂരിരുട്ടാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സഭാദ്ധ്യക്ഷന്റെ ഓർമപ്പെടുത്തൽ.

ജോലി തെറിപ്പിക്കുമോ AI? മോദിയുടെ പ്രസംഗത്തെ പിന്തുണച്ച് അമേരിക്ക; അഭിപ്രായത്തെ അഭിനന്ദിച്ച് US വൈസ് പ്രസിഡന്റ് ജെഡി വാൻസ്

0

പാരിസിലെ ആ​ഗോള AI ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനങ്ങളെ പിന്തുണച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. മനുഷ്യർക്ക് പകരമാവാൻ നിർമിത ബുദ്ധിക്ക് സാധിക്കില്ലെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ ജെഡി വാൻസ് കടമെടുത്തു. മോദിയുടെ പ്രസ്താവനയെ പ്രശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

AI ഉത്പാദനക്ഷമ വർദ്ധിപ്പിക്കുകയും ജോലികൾ സു​ഗമമാക്കുകയും ചെയ്യും. അല്ലാതെ AI ഒരിക്കലും മനുഷ്യർക്ക് പകരമാവില്ല. നിർമിത ബുദ്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും ആശങ്കയോടെയാണ് പല നേതാക്കളും അഭിപ്രായപ്രകടനങ്ങൾ നടത്താറുള്ളത്. തൊഴിലാളികൾക്ക് ബദലായി AI വരുമെന്നതാണ് പലരുടെയും ആശങ്ക. എന്നാൽ ഒരു കാര്യം പറയാൻ എല്ലാവരും വിട്ടുപോകുന്നു. നമ്മെ കൂടുതൽ ഉത്പാദനക്ഷമതയുള്ളവരാക്കി AI മാറ്റും. കൂടുതൽ പുരോ​ഗതിയും കൂടുതൽ സ്വാതന്ത്ര്യവും AI നൽകും. – ജെഡി വാൻസ് പറഞ്ഞു.

സാങ്കേതികവിദ്യ കാരണം ജോലികൾ ഇല്ലാതാകില്ലെന്നായിരുന്നു AI ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പാരിസിൽ പറഞ്ഞത്. AIയെക്കുറിച്ച് ഏറ്റവും ഭയക്കുന്ന കാര്യം അത് ജോലികൾ ഇല്ലാതാക്കുമെന്നാണ്. എന്നാൽ ചരിത്രം ഒരുകാര്യം തെളിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ കാരണം ജോലികൾ ഇല്ലാതാകുകയില്ല. ജോലികളുടെ സ്വഭാവം മാറുകയാണ് ചെയ്യുക. പുതിയതരം ജോലികൾ സൃഷ്ടിക്കപ്പെടും. അതിനാൽ AI നയിക്കുന്ന ഭാവികാലത്തെ അഭിമുഖീകരിക്കാൻ നമ്മുടെ തൊഴിൽശക്തിയെ പരുവപ്പെടുത്തുകയാണ് വേണ്ടത്. നൈപുണ്യത്തിലും പുനർനൈപുണ്യത്തിലും നാം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതായി വരുന്നു.

എംഡിഎംഎയുമായി യുവാവ് പിടിയിൽ

യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 3.1 gm എംഡിഎംഎയുമായി വല്ലാർപാടം സ്വദേശി സോനു സ്റ്റാൻലി (34) എന്നയാളെ കൊച്ചി സിറ്റി പോലിസ് പിടികൂടി.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐപിഎസിന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP കെ എ അബ്ദുൽസലാമിൻ്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീമാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.

അനന്തുവിന്റെ അക്കൗണ്ട് സത്യസന്ധവും സുതാര്യവും; എല്ലാം ഡയറിയിലുണ്ട്: ലാലി വിന്‍സെന്റ്

കൊച്ചി: പാതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതി അനന്തു കൃഷ്ണന്റെ പേഴ്‌സണല്‍ ഡയറിയില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവും അനന്തുവിന്റെ നിയമോപദേശകയുമായ ലാലി വിന്‍സെന്റ്. മൂവാറ്റുപുഴയിലെ കേസ് വ്യാജമാണ്. ഏഴരക്കോടിയെന്ന കണക്ക് എങ്ങനെ വന്നുവെന്നും പണം നല്‍കിയവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അനന്തു കൃഷ്ണന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.

കേസില്‍ അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മൂവാറ്റുപഴ ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മാറ്റിവച്ചു. 71 ലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കിയിരുന്നതായും നിലവില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ ആരോപണം നേരിടുന്ന ലാലി വിന്‍സെന്റാണ് കോടതിയില്‍ ഹാജരായത്.

‘അനന്തുവിന്റെ അക്കൗണ്ടിലേക്ക് പൈസയിട്ടുവെന്ന് യാതൊരു തെളിവുമില്ലാതെ കളവായി പറഞ്ഞ ഒരു എഫ്‌ഐആര്‍ ആണ് ഇത്. പൊലീസ് എടുത്ത കേസില്‍ വലിയ വലിയ അനാസ്ഥകളുണ്ട്. പ്രമീളയും റെജിയും പറയുന്ന സൊസൈറ്റിയുടെ കണക്ക് നോക്കുമ്പോള്‍ അവര്‍ക്ക് ആകെ തിരിച്ചുകൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണ്. ഏഴരക്കോടിയുടെ കണക്ക് എവിടെ നിന്നാണ് വന്നതെന്ന് അവര്‍ തന്നെ തെളിയിക്കേണ്ടി വരും. അനന്തുകൃഷ്ണന്റെ അക്കൗണ്ട് വളരെ സുതാര്യവും സത്യസന്ധവുമാണ്. കിട്ടിയ പണത്തില്‍ നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്ക് ഉണ്ട്’ ലാലി വിന്‍സെന്റ് പറഞ്ഞു

‘അനന്തുകൃഷ്ണന്‍ പുറത്തിറങ്ങിയാല്‍ സിഎസ്ആര്‍ ഫണ്ടിന്റെ കാര്യത്തിലും എന്‍ജിഒ പ്രൊജക്ടറ്റിന്റെ കാര്യത്തിലും വലിയ കമ്പനികളുമായി ബന്ധപ്പെട്ട് സിഎസ്ആര്‍ ഫണ്ട് കൊണ്ടുവരാന്‍ ശ്രമിക്കും. അയാള്‍ ഇത് നന്നായി പഠിച്ചിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ടിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാള്‍ അനന്തുവാണ്. റെജി എന്ന വ്യക്തിക്ക് എങ്ങനെയാണ് ഏഴരക്കോടി ജനറേറ്റ് ചെയ്ത് ഇടാന്‍ സാധിക്കുക. അനന്തുകൃഷ്ണന്‍ എന്നയാളുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ ഒരുരൂപ പോലും റെജി ഇട്ടിട്ടില്ല. ആരും ഇട്ടിട്ടില്ല’ ലാലി വിന്‍സെന്റ് പറഞ്ഞു.

കടുത്ത ചൂട്: ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. വെയിലത്ത് ജോലിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് തൊഴില്‍ സമയത്തില്‍ നിയന്ത്രണം. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിച്ച് ജോലിസമയം രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചതായും ഉത്തരവില്‍ പറയുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പുനഃക്രമീകരിച്ച തൊഴില്‍സമയം അനുസരിച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത് എന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നതാണെന്നും ലേബര്‍ കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കി.