കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം നൽകുമെന്ന് കളക്ടര്‍

0

ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ  കൊല്ലപ്പെട്ട  സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനൽകി. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു  കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. സോഫിയയുടെ മകൾക്ക് ജോലി നൽകുമെന്നും കളക്ടര്‍ ഉറപ്പുനൽകി.

കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.

ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വർഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളിൽ ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

പച്ചക്കറി വണ്ടിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമം, ഒന്നും രണ്ടുമല്ല, അര കോടി രൂപ വില മതിക്കുന്ന ഹാൻസ് പിടികൂടി

0

കൽപ്പറ്റ: പച്ചക്കറി വണ്ടിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അര കോടി രൂപ വില മതിക്കുന്ന ഹാൻസ് പിടികൂടി. 2700 കിലോ ഹാൻസാണ് പിടികൂടിയത്. നിരോധിത പുകയില ഉൽപ്പന്നം  ലോറിയിൽ കൊണ്ടുവന്ന മാനന്തവാടി വാളാട് സ്വദേശി  സർബാസ് പിടിയിലായി. കർണാടകയിൽ നിന്ന് ആണ് നിരോധിത പുകയില കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.

ഫോണിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ

0

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ ആണ് താംബരം പൊലീസ് അറസ്റ്റുചെയ്തത്.  യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ ഫോണിൽ പത്തിലേറെ  യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.  യുവതികളിൽ നിന്ന് തട്ടിയെടുത്ത പണവും സ്വർണാഭരണങ്ങളും ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ആഡംബര കാർ വാങ്ങിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. തമിഴരശനെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു

‘ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം സാമ്പാദിക്കാം’ അഞ്ചല്‍ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ

0

കൊല്ലം: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം സാമ്പാദിക്കാം എന്ന വാഗ്ദാനം നൽകി കൊല്ലം അഞ്ചല്‍ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സമൂഹ മാധ്യമത്തിലൂടെ ഹെൽസ്ബർഗ് ഡയമണ്ട് എന്ന സ്ഥാപനത്തിൽ തൊഴിൽ അവസരം ഉണ്ടെന്ന് കണ്ടാണ് അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശിയായ യുവാവ് പ്രതികളെ ബന്ധപ്പെടുന്നത്. 

ഓൺലൈൻ വ്യാപരത്തിലൂടെ പണം സമ്പാദിക്കാമെന്ന് വാട്സാപ്പ് വഴി സന്ദേശങ്ങൾ അയച്ചും പരിശീലനം നൽകിയും തട്ടിപ്പുകാർ യുവാവിന്റെ വിശ്വാസം പിടിച്ചു പറ്റി. തുടക്കത്തിൽ ചെറിയ തുകകൾ യുവാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയിരുന്നു. തുടർന്നാണ് ലക്ഷ്യമിട്ട വൻ തട്ടിപ്പ് നടപ്പിലാക്കിയത്. ഡയമണ്ടിന്റെ വിവിധ മോഡലുകൾ ഓർഡർ ചെയ്ത് മറ്റൊരാൾക്ക് വിറ്റാൽ  വൻ ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിച്ച് പല തവണയായി പ്രതികൾ യുവാവിൽ നിന്നും പണം കൈക്കലാക്കി. 

ബാങ്ക് അക്കൗണ്ടുകൾ വഴി പതിനാലര ലക്ഷത്തോളം രൂപയാണ് യുവാവ് അയച്ചു നൽകിയത്. പറഞ്ഞ പോലെ വ്യാപാരം നടക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയത്. അഞ്ചൽ പൊലീസിൽ യുവാവ് നൽകിയ പരാതിയിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിയെടുത്ത പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഷംനാസ് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന  നിഗമനത്തിലാണ് പൊലീസ്. കൂടുതൽ പേർ സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അഞ്ചൽ ഉൾപ്പടെയുള്ള കിഴക്കൻ  മലയോര മേഖലയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

രാത്രി വൈകിയുള്ള ട്രെയിൻ, യാത്രക്കിടെ ആരോ സീറ്റിൽ വന്നിരുന്നു, ലൈംഗിക അതിക്രമം, യുവതിയുടെ പരാതിയിൽ അറസ്റ്റിൽ

0

ചെന്നൈ: തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വീണ്ടും യുവതിക്ക് നേരേ ലൈംഗികാതിക്രമം. 26കാരിയെ മദ്യലഹരിയിൽ യുവാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ദിണ്ടിഗലിൽ വച്ച് പ്രതിയെ റെയിൽവേ പൊലീസ് അറസറ്റ് ചെയ്തു

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വെല്ലൂരിൽ വച്ച് യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന്റെ നടുക്കം മാറും മുൻപാണ് ദിണ്ടഗിലിലെ അതിക്രമം. തൂത്തുക്കുടിയിൽ തമാസിച്ച് മത്സരപരീക്ഷകൾക്കായി പഠിക്കുന്ന ഈറോഡ് സ്വദേശിയായ 26കാരിയാണ് ദുരനുഭവം നേരിട്ടത്. 

അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് രാത്രി വൈകിയുള്ള ട്രെയിനിൽ ഈറോഡിലേക്ക് തിരിച്ചതായിരുന്നു യുവതി. ട്രെയിൻ തൂത്തുക്കുടി വിട്ടതും വിരുദുനഗർ സ്വദേശിയായ സതീശ് കുമാർ യുവതിയുടെ തൊട്ടടുത്തായി വന്നിരുന്നു. മദ്യപിച്ചിരുന്ന ഇയാൾ കോയമ്പത്തൂരിൽ ഇറങ്ങും എന്നാണ് യുവതിയോട് പറഞ്ഞത്. 

പുലർച്ചെ മൂന്ന് മണിയോടെ സതീശ് കുമാർ യുവതിക്ക് നേരേ ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. ഭയന്ന യുവതി അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിലിറങ്ങി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിച്ചു. ട്രെയിൻ ദിണ്ടിഗലിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. പെയിന്റിങ്  തൊഴിലാളിയാണ് സതീശ് കുമാർ.

ഭാര്യയേയും മക്കളേയും പുറത്താക്കി വീടുപൂട്ടി; കോടതി പറഞ്ഞു, പൂട്ടുപൊളിച്ച് അകത്ത് കയറിയത് പൊലീസ് സഹായത്തിൽ

0

തിരുവനന്തപുരം: വെണ്ണിയൂർ വവ്വാമൂലയിൽ ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് വീട് പൂട്ടിയ സംഭവത്തിൽ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം. കോടതി ഉത്തരവിനെ തുടർന്നാണ്  പൊലീസ് സഹായത്തോടെ യുവതിയും മക്കളും ഇന്നലെ വീട്ടിൽ പ്രവേശിച്ചത്. 

വൈകിട്ട് ഏഴ് മണിയോടെയാണ് നീതുവും മക്കളും വെണ്ണിയൂരിലെ വീട്ടിലെത്തി പൊലീസ് സഹായത്തോടെ ഗേറ്റിലെ പൂട്ട് തകർത്ത് അകത്തു കയറിയത്. ഗേറ്റിലെ പൂട്ട് തകർത്തെങ്കിലും വീടും പൂട്ടിയിരുന്നതിനാൽ വീടിന്‍റെ പിൻവാതിൽ ലോക്കും ഇളക്കിയാണ് നീതുവിനെയും മക്കളെയും പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ഭാര്യ നീതുവിന്‍റെ പരാതിയെ തുടർന്ന് കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും  മലപ്പുറം പൊന്നാനി നഗരസഭയിൽ കണ്ടിജന്‍റ് ജീവനക്കാരനായ അജിത് റോബിൻസണിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു. 

സംഭവം പുറത്തുവന്നതിനു പിന്നാലെ ജില്ലാ കലക്ടർ അനുകുമാരിയും സബ്കലക്റ്റർ ആൽഫ്രഡും വിഷയത്തിൽ ഇടപെട്ട് അമ്മയ്ക്കും കുട്ടികൾക്കും സുരക്ഷയും ഭക്ഷണവും മരുന്നും ഉൾപ്പെടെ ലഭ്യമാക്കാൻ വിഴിഞ്ഞം പൊലീസിനെ ചുമതലപ്പെടുത്തി. വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം. ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാതെ ബുദ്ധിമുട്ടിലായതോടെ നീതുവും കുട്ടികളും രാത്രിയിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. 

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. ഭർത്താവിനെതിരെ മുമ്പ് ഗാർഹിക പീഡനത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകുകയും നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങുകയും ചെയ്തിരുന്നു. ഈ ഓർഡറിന്‍റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയിൽ പോയ സമയത്താണ് ഇയാൾ വീട് പൂട്ടി കടന്നുകളഞ്ഞത്. ഇന്നലെ നെയ്യാറ്റിൻകര കോടതിയാണ് അകത്ത് പ്രവേശിക്കാൻ ഉത്തരവിട്ടത്.

ബെംഗളൂരുവില്‍ അഞ്ച് മണിക്കൂറില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; പ്രതി സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലീസ്

0

ബെംഗളൂരു: ഇന്ദിരാനഗറില്‍ അഞ്ച് മണിക്കൂറില്‍ നാലു പേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലീസ്.  ഫെബ്രുവരി എട്ടിനാണ് കദംബ എന്നയാള്‍ നാലുപേരെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് സീരിയല്‍ കില്ലറാണ് കൃത്യം നടത്തിയത് എന്നുള്ള തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. പ്രതി ഒരു സീരിയര്‍ കില്ലര്‍ അല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി. 

ആക്രമണത്തിനിരയായവര്‍ അപകടനില തരണം ചെയ്തെന്നും പൊലീസ് റെക്കോര്‍ഡ് പ്രകാരം പ്രതി മൊബൈല്‍ ഫോണ്‍ മോഷ്ടാവാണെന്നും മധ്യപിച്ച് ലക്കുകെട്ട നിലയിലാണ് കൃത്യം ചെയ്തതെന്നും ബെംഗളൂര്‍ ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവരാജ് പറഞ്ഞു. കദംബ നിലവില്‍ ഒളിവിലാണ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 6 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

ശനിയാഴ്ച രാത്രിയാണ് കദംബ മദ്യപിച്ച് നാലുപേരെ കുത്തിയത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ ജസ്വന്ത് എന്ന 19 കാരനെയാണ് ആദ്യം കുത്തിയത്. സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ കൈകാട്ടി നിര്‍ത്തിച്ചു. പിറകില്‍ കയറിയ ശേഷം വണ്ടി മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. കദംബ ആവശ്യപ്പെട്ട വഴിയിലൂടെ ജസ്വന്ത് വണ്ടി എടുക്കാതിരുന്നപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയും രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ ജസ്വന്തിനെ വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു. 

ശേഷം ഇയാള്‍ നേരെ ചെന്നത് റോഡ് സൈഡില്‍ പാനി പൂരി വില്‍ക്കുകയായിരുന്ന ദീപക് കുമാര്‍ (24) എന്നയാളുടെ അടുത്തേക്കാണ്. കദംബ പാനി പൂരി ആവശ്യപ്പെട്ടപ്പോള്‍ പാനി പൂരി തീര്‍ന്നു എന്നാണ് ദീപക് പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ നിരന്തരം തെറിവിളിക്കുകയും കടയിലെ ആളുകള്‍ പോയതിനു ശേഷം കത്തി പുറത്തെടുത്ത് ദീപക്കിന്‍റെ കഴുത്തില്‍ വെട്ടി. അവിടെ നിന്ന് 800 മീറ്റര്‍ മാറി തമ്മയ്യ എന്ന 44 കാരന്‍ മറ്റൊരു പാനി പൂരി കട നടത്തുന്നുണ്ടായിരുന്നു. കദംബ പാനി പൂരി ചോദിച്ചപ്പോള്‍ തമ്മയ്യ കൊടുത്തു. എന്നാല്‍ തമ്മയ്യ ഇയാളോട് പണം ആവശ്യപ്പെട്ടു. 30 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കദംബ തമ്മയ്യയുടെ മുഖത്ത് കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.

പാതിരാത്രി 2.30 ഓടെയായിരുന്നു നാലാമത്തെ സംഭവം. ആദില്‍ ആമിര്‍ സാബ് എന്ന 24 വയസുള്ള ബൈക്ക് ടാക്സി ഡ്രൈവറോട് കദംബ കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു. താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ആദില്‍ പറഞ്ഞപ്പോള്‍ കദംബ അയാളുടെ കയ്യിലും കഴുത്തിലും വെട്ടി. ശേഷം മൊബൈല്‍ ഫോണും സ്കൂട്ടറും പിടിച്ചുവാങ്ങി. സംഭവം വാര്‍ത്തായായതോയെ നഗരത്തില്‍ സീരിയല്‍ കില്ലര്‍ ഇറങ്ങി എന്ന തരത്തില്‍ അഭ്യുഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിച്ചു. അതൊടെ പൊലീസ് വിഷയത്തില്‍ കൃത്യത വരുത്തുകയായിരുന്നു.

അങ്കണാവാടിയിലെ കുട്ടികൾക്കുള്ള അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലി; മാന്നാറിലെ ഉല്പാദന കേന്ദ്രത്തിന് പൂട്ടുവീണു

0

മാന്നാർ: ആലപ്പുഴ ജില്ലയിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ കണ്ടെത്തിയ സംഭവത്തിൽ മാന്നാറിലെ ഉല്പാദന കേന്ദ്രം പൂട്ടി. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റായി കുട്ടമ്പേരൂർ മുട്ടേൽ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഉല്പാദന കേന്ദ്രമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം പൂട്ടിയത്. കഴിഞ്ഞ 22 ന് ബുധനൂർ പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തിയത്. 

ഫുഡ് സേഫ്റ്റി ഓഫീസർ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി. പരിശോധനയിൽ ഉൽപാദന കേന്ദ്രത്തിന്റെ ഭിത്തികളിൽ കണ്ടെത്തിയ ദ്വാരങ്ങളും വിള്ളലുകളും അടച്ച് പല്ലികളും ചെറുപ്രാണികളും കടക്കാതിരിക്കാൻ മുൻ കരുതലുകൾ എടുക്കുവാനും പേസ്റ്റ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുവാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ചത്ത പല്ലികളെ കണ്ടെത്തിയ ബാച്ച് പായ്ക്കറ്റ് ഉല്പാദിപ്പിച്ച തീയതിയിലെ അമൃതം പൊടികൾ പിൻവലിച്ച് നശിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 

നിർദ്ദേശങ്ങൾ പാലിച്ച ശേഷം വീണ്ടും പരിശോധന നടത്തി മാത്രമേ ഉല്പാദന യൂണിറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുകയുള്ളൂവെന്ന് ചെങ്ങന്നൂരിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന കായംകുളം ഫുഡ് സേഫ്റ്റി ഓഫീസർ സൗമ്യ എസ് അറിയിച്ചു. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ അമൃതം ന്യൂട്രീഷൻ പൊടി ഉല്പാദിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഉല്പാദന കേന്ദ്രം നിർമ്മിക്കുവാൻ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അതിന്റെ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ വി ആർ ശിവപ്രസാദ് എന്നിവർ പറഞ്ഞു. 

ആലപ്പുഴയിൽ നാടൻ പാട്ടിനിടയിൽ യുവാവിന്‍റെ തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചു, വധശ്രമത്തിന് രണ്ട് പ്രതികൾ പിടിയിൽ

0

ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ താമല്ലാക്കൽ പാലക്കുന്നിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ടിനിടയിൽ ഉണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു(23), സുബീഷ് ഭവനിൽ സുബീഷ് (36) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ ശിവൻ ഒളിവിലാണ്.  

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പിൽ അമ്പാടി(21) യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിലായിരുന്ന പ്രതികളെ എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാർ, ഷൈജ, ഉദയൻ, എ എസ് ഐ പ്രിയ, സി.പി.ഒമാരായ നിഷാദ്, സജാദ്, രാകേഷ് വിഷ്ണു എന്നിവരുടെ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 45കാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്.

കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ.

ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്

ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു.

അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിച്ച് കൊലപ്പെടുത്തി മകൻ

ആലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. പുന്നപ്ര വാടയ്ക്കലിൽ ആണ് സംഭവം.

പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  കൊലപാതകം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഇയാളെ പാടത്ത് കിടക്കുന്ന നിലയിൽ കണ്ടിരുന്നു. എന്നാൽ ഇയാൾ സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാൾ സ്ഥലത്തുനിന്ന് എഴുന്നേൽക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

പൊലീസ് അന്വേഷണം നടത്തിയതിലൂടെയാണ് തൊട്ടടുത്ത കിരണിലേക്ക് അന്വേഷണം എത്തുന്നത്. കിരണിൻ്റെ അമ്മയുടെ സുഹൃത്താണ് ദിനേശൻ. കഴിഞ്ഞ ദിവസം രാത്രി ദിനേശൻ വീട്ടീലേക്ക് വന്നപ്പോഴാണ് കിരൺ ഷോക്കടിപ്പിച്ച് കൊല്ലുന്നത്. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: വാറന്റി കാലയളവിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാറിലായെന്നും റിപ്പയര്‍ ചെയ്യുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്നുമുള്ള പരാതിയില്‍ ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം മഴവന്നൂര്‍ സ്വദേശി ജിജോ ജോര്‍ജ്, പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ബോസ് ഇലക്ട്രോ വീല്‍സ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

2020 ഓഗസ്റ്റില്‍ 59,990 രൂപ നല്‍കിയാണ് പരാതിക്കാരന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. സ്‌കൂട്ടറിന്റെ ബാറ്ററിക്ക് ഒരു വര്‍ഷത്തെ വാറന്റിയും നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂട്ടര്‍ വാങ്ങി കുറച്ച് മാസം കഴിഞ്ഞപ്പോള്‍ തന്നെ ബാറ്ററി തകരാറിലായി. റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍കക്ഷിയെ സമീപിച്ചുവെങ്കിലും പഴയ ബാറ്ററി തന്നെ റിപ്പയര്‍ ചെയ്ത് നല്‍കുകയാണ് എതിര്‍കക്ഷി ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

അതിനു ശേഷവും സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഈ സാഹചര്യത്തില്‍ സ്‌കൂട്ടര്‍ റിപ്പയര്‍ ചെയ്യുന്നതിനുവേണ്ടി പുതിയ ബാറ്ററി പണം നല്‍കി വാങ്ങാന്‍ പരാതിക്കാരന്‍ നിര്‍ബന്ധിതനായി. തുടര്‍ന്നാണ് നഷ്ടമായ തുകയും കോടതി ചെലവും ആവശ്യപ്പെട്ടു പരാതിക്കാരന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

സ്‌കൂട്ടറിന്റെ പുതിയ ബാറ്ററിയും ചാര്‍ജറും വാങ്ങാന്‍ പരാതിക്കാരന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് എതിര്‍കക്ഷികള്‍ സൃഷ്ടിച്ചതെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിരീക്ഷിച്ചു. എതിര്‍കക്ഷിയുടെ ഈ നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയായ 18,150 രൂപയും കോടതി ചെലവ്, നഷ്ടപരിഹാരം എന്നി ഇനങ്ങളില്‍ 15,000 രൂപയും 30 ദിവസത്തിനകം സ്ഥാപനം പരാതിക്കാരന് നല്‍കാന്‍ ഉത്തരവില്‍ പറയുന്നു. പരാതിക്കാരന് വേണ്ടി അഹമ്മദ് തലിം സി റ്റി കോടതിയില്‍ ഹാജരായി.