ട്രെയിനിന്റെ വാതിലിന് സമീപം ഇരിക്കാനായി തർക്കം; ട്രാക്കിലേക്ക് തള്ളിയിട്ട യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റ്

0

ബംഗളുരു: യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. യാത്രയ്ക്കിടെയുണ്ടായ തർക്കത്തിന്റെ പേരിലാണ് സഹയാത്രികനായ അപരിചിതനെ രണ്ട് പേർ ചേർന്ന് പുറത്തേക്ക് തള്ളിയിട്ടത്. ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ബംഗളുരുവിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്.

കർണാടകയിലെ ക‍ലുബർഗി ജില്ലയിലെ സേദം സ്വദേശികളായ ദേവപ്പ (45), വീരപ്പ (31) എന്നിവരാണ് അറസ്റ്റിലായത്. മരിച്ചയാളിനെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. യെശ്വന്ത്‍പൂർ – ബിദർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മൂവരും. ട്രെയിൻ കൊടിഗെഹള്ളിക്കും യെലഹങ്കയ്ക്കും ഇടയിൽ എത്തിയപ്പോൾ യുവാവ് ട്രെയിനിലെ ടോയ്‍ലറ്റിനും ഡോറിനും ഇടയിലുള്ള സ്ഥലത്ത് ഇരിക്കാൻ ശ്രമിച്ചു. ഇവിടെ ദേവപ്പയും വീരപ്പയും നേരത്തെ തന്നെ ഇരിക്കുകയായിരുന്നു. യുവാവ് ഇവിടെ വന്നിരുന്നപ്പോൾ രണ്ട് പേരിൽ ഒരാളുടെ മുകളിലേക്കാണ് ഇരുന്നത്. ഇതിനെച്ചൊല്ലി തർക്കമുണ്ടാവുകയും അത് പിന്നീട് അടിപിടിയിലെത്തുകയും ചെയ്തു. 

ഇതിനിടെ ഇവർ രണ്ട് പേരും ചേർന്ന് യുവാവിനെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സംഭവം കണ്ടുകൊണ്ടിരുന്ന കുമാർ എംജി എന്ന യാത്രക്കാരൻ 112ൽ വിളിച്ച് അധികൃതരെ വിവരം അറിയിച്ചു. ഈ സമയത്തിനിടെ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ദേവപ്പയെയും വീരപ്പയെയും ആക്രമിക്കുകയും ചെയ്തു. ഇതിനിടെ മറ്റ് യാത്രക്കാർ ചങ്ങല വലിച്ചു. ദോഡ്ഡബല്ലപൂർ സ്റ്റേഷന് സമീപത്താണ് ട്രെയിൻ നിന്നത്. വണ്ടി നിന്നയുടൻ തന്നെ ഇരുവരും പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സ്റ്റേഷൻ പരിസത്തു നിന്ന് പുറത്തു കടക്കുന്നതിന് മുമ്പ് തന്നെ ഇവരെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇരുവരും ട്രാക്കിലേക്ക് തള്ളിയിട്ട യുവാവിന്റെ മൃതദേഹം പിറ്റേദിവസം രാവിലെയാണ് കണ്ടെടുത്തത്. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 

വൈറ്റ് ഹൗസിൽ മോദി-ട്രംപ് കൂടിക്കാഴ്ച തുടങ്ങി; മോദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ട്രംപ്

0

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും ഇന്ത്യും അമേരിക്കയും ഇരട്ടി വേഗത്തിൽ ഒരുമിച്ച് മുന്നോട്ട് നീങ്ങുമെന്നും മോദി പറഞ്ഞു. ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  മോദിയുടെ പ്രവ‍ർത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. മോദി അടുത്ത സുഹൃത്താണെന്നും കഴിഞ്ഞ നാല് വർഷവും സൗഹൃദം നിലനിർത്തിയെന്നും ട്രംപ് പറഞ്ഞു. മികച്ച വ്യാപാര ബന്ധവും കരാറുകളും ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു

പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം തവണയും അമേരിക്കയിൽ അധികാരമേറ്റെടുത്ത ശേഷം ട്രംപുമായി ഔദ്യോഗിക ചർച്ചയ്ക്കെത്തുന്ന ആദ്യ രാഷ്ട്രനേതാക്കളിലൊരാളിയ മാറിയിരിക്കുകയാണ് നരേന്ദ്ര മോദി. നേരത്തെ പ്രധാനമന്ത്രി ശതകോടീശ്വരനും ടെസ്ല -സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ട്രംപുമായുള്ള ചർച്ചയിൽ വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. വൈറ്റ് ഹൗസിന് സമീപത്തുളഅള ബ്ലെയര്‍ ഹൗസിൽ വെച്ച് ഇലോണ്‍ മസ്കുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു.

പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു; നിരീക്ഷിക്കാന്‍ അഞ്ചംഗ സംഘം, അകലം പാലിക്കാന്‍ മുന്നറിയിപ്പുകൾ നൽകും

0

ഇടുക്കി: മൂന്നാറിനെ കാട്ടുകൊമ്പന്‍ പടയപ്പ വിറപ്പിക്കുന്നത് മദപ്പാട് കൊണ്ടെന്ന നിഗമനത്തില്‍ വനംവകുപ്പും. ഇടത് ചെവിക്ക് സമീപത്ത് മദപ്പാട് കണ്ടെത്തി. വനം വകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി വെറ്ററിനറി ഡോക്ടര്‍ക്ക് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെ പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തിരുന്നു. 

ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസമേഖലയില്‍ തുടരുകയാണ്. വനം വകുപ്പിന്റെ  ആര്‍.ആര്‍.ടി.സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയതെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്.ബിജു അറിയിച്ചു.  അഞ്ചു പേരടങ്ങുന്ന സംഘം ഇനി മുതല്‍ പടയപ്പയെ നിരീക്ഷിക്കും.   അതേസമയം ആന നില്‍ക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ഇവ പ്രദേശവാസികള്‍ക്കും മറ്റും അലെര്‍ട് സന്ദേശങ്ങളായി എത്തുന്നുമുണ്ട്. 

എന്നാല്‍ മറയൂര്‍ ഉദുമലപേട്ട അന്തര്‍ സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഈ വിവരം ലഭ്യമാകുന്നില്ല. ഇത്തരത്തില്‍ സഞ്ചാരികള്‍ക്കും വിവരം ലഭ്യമായാല്‍ കഴിഞ്ഞദിവസം നടന്നതുപോലെയുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയും എന്നും അതിനാല്‍ തന്നെ രണ്ടു ദിവസത്തിനുള്ളില്‍ സഞ്ചാരികളുടെ ഫോണിലേക്ക് ഈ അലേര്‍ട്ട് സന്ദേശങ്ങള്‍ എത്തുന്ന സംവിധാനം ഒരുക്കുമെന്നും റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

പുതിയ ആഗോള വ്യാപാര തർക്കങ്ങളിലേക്ക് ട്രംപ്; രാജ്യങ്ങൾക്ക് മേൽ അതേ അളവിൽ തീരുവ ചുമത്തുമെന്ന് പ്രഖ്യാപനം

0

വാഷിങ്ടൺ: വാണിജ്യ തീരുവ സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കിടെ പുതിയ ആഗോള വ്യാപാര തർക്കങ്ങളിലേക്ക് കടന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ സമാനമായ തരത്തിൽ തിരിച്ചും തീരുവ ( reciprocal tariffs) ചുമത്തുമെന്ന്  പ്രസിഡന്റ് ട്രംപ്  അറിയിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ജപ്പാൻ, ഇന്ത്യ എന്നിവ ഉൾപ്പെടെ അമേരിക്കയുടെ പ്രധാന വാണിജ്യ പങ്കാളികളെയും ട്രംപിന്റെ ഈ നിലപാട്  ബാധിക്കും.

അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി ചർച്ച നടത്താനിരിക്കെയാണ് അതിന് മുന്നോടിയായി ഓവൽ ഓഫീസിൽ നിന്ന് ട്രംപിന്റെ പുതിയ പ്രഖ്യാപനം. വ്യാപാര ബന്ധങ്ങളിൽ ശത്രുക്കളേക്കാൾ മോശമാണ് സഖ്യരാജ്യങ്ങളെന്നും ട്രംപ് പറഞ്ഞു. ഓരോ രാജ്യങ്ങളിൽ നിന്നും ഈടാക്കേണ്ട തീരുവകളെ കുറിച്ച് ഉടൻ  റിപ്പോർട്ട് സമർപ്പിക്കാൻ യുഎസ് വാണിജ്യ സെക്രട്ടറിയേയും യുഎസ് വ്യാപാര പ്രതിനിധിയെയും ട്രംപ് ചുമതലപ്പെടുത്തി. മൂല്യവർദ്ധിത നികുതി ഉൾപ്പെടെയുള്ള ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക.

ലോക വ്യാപാര സംഘടനയുടെ നടപടി ക്രമങ്ങൾ അവഗണിച്ചാണ് അമേരിക്ക ഏകപക്ഷീയമായി പകരത്തിന് പകരമെന്ന തരത്തിൽ തീരുവ ചുമത്താൻ ഒരുങ്ങുന്നത്. എന്നാൽ പുതിയതായി ട്രംപ് പ്രഖ്യാപിച്ച ഈ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരില്ല. ഓരോ രാജ്യങ്ങൾക്കും അമേരിക്കയുമായി ചർച്ചകൾ തുടരാൻ സാവകാശം നൽകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പണപ്പെരുപ്പത്തിന് കാരണമാവുന്നതാണ് പുതിയ തീരുമാനമെന്ന് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു.

വരുമാന വർദ്ധനവിന് പുറമെ വാണിജ്യ രംഗത്തെ അസന്തുലിതത്വം പരിഹരിക്കാനും അമേരിക്ക ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അനുകൂല തീരുമാനമെടുക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുന്നത് കൂടിയാണ് തീരുമാനം. 

ഹിന്ദു – ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചു; സി. ദാവൂദ് , പ്രമോദ് രാമൻ എന്നിവർക്കെതിരെ കാസയുടെ പരാതി

0

കോട്ടയം: മതസ്പർദ്ധ ഉണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മീഡിയ വൺ ചാനലിന് എതിരെ പരാതി. കാസയുടെ പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് മാഗി ഡൊമിനിക് ആണ് പരാതി നൽകിയത്.

ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കി കലാപത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ബോധപൂർവ്വം പ്രവർത്തിച്ചതിനാണു മീഡിയ വൺ ചാനലിന്റെ മാനേജിങ് എഡിറ്റർ സി. ദാവൂദ് , ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ , മീഡിയ വണ്ണിന്റെ കോട്ടയം ബ്യൂറോ റിപ്പോർട്ടർ ജോസി എന്നിവർക്കെതിരെ പരാതി നൽകിയത്. മീഡിയ വണ്ണിന്റെ പ്രകോപനപരമായ വ്യാജവാർത്ത ഷെയർ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുസ്ലിം പണ്ഡിതനായ ആലപ്പുഴ സ്വദേശി അൻസാരി സുഹാരി ആലപ്പുഴ എന്ന വ്യക്തിക്കെതിരെയും പരാതിയുണ്ട്.

പാലാ രൂപതയുടെ കീഴിലുള്ള ഭൂമി കപ്പ കൃഷിക്ക് വേണ്ടി നിരപ്പാക്കുന്നതിനിടയിൽ മണ്ണിൽ നിന്നും ശിവലിംഗം കണ്ടെത്തിയ സംഭവത്തെ മുതലെടുത്തു കൊണ്ട് മീഡിയ വൺ ചെയ്ത വാർത്തയാണ് പരാതിക്ക് ആധാരം. ആ ഭൂമിയിൽ പുരാതനകാലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നതിനാൽ ആ വിവരം അടുത്തുള്ള വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും , തുടർന്ന് ക്ഷേത്ര ഭാരവാഹികളും സ്ഥലത്തിന്റെ ഉടമസ്ഥരായ പല രൂപത നേതൃത്വവും തമ്മിൽ 08 -02-2025-ൽ ബിഷപ് ഹൗസിൽ വെച്ച് സംസാരിച്ച് ഹൈന്ദവ ആചാര്യന്മാരുടെ വിധിപ്രകാരം കാര്യങ്ങൾ നീക്കുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥ അവകാശത്തെ ചൊല്ലി യാതൊരു തർക്കവും ഇല്ലായെന്ന് രൂപതാ നേതൃത്വവും ക്ഷേത്ര ഭാരവാഹികളും റവന്യൂ അധികൃതരെ അറിയിക്കുകയും ചെയ്തു.

സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ച സമരത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല’; വിഷയം ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

0

തിരുവനന്തപുരം: നിർമ്മാതാക്കൾ പ്രഖ്യാപിച്ച സിനിമാസമരത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. വിഷയം ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. കത്ത് ലഭിച്ചാൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖലയിൽ നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികളെന്ന തരത്തിൽ നിർമ്മാതാവും നടനുമായ സുരേഷ് കുമാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ തുറന്ന് പറിച്ചിലുകളാണ് നിലവിലെ വിവാദങ്ങൾക്ക് വഴി വെച്ചത്. സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം ആരംഭിക്കുമെന്നും വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തെ തള്ളി നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്റണി പെരുമ്പാവൂർ രംഗത്തെത്തി.

സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്, തുടങ്ങിയ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പിന്നാലെ സിനിമ നിർമ്മാതാക്കളുടെ സംഘടന പിളർപ്പിലേക്ക് എന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മണിപ്പൂരില്‍ ഇനി രാഷ്രപതി ഭരണം

0

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇനി രാഷ്രപതി ഭരണം. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. ബീരേൻ സിങ് രാജി വെച്ച സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎൽഎമാർക്കിടയിൽ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കിയത്.


കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായമായിരുന്നില്ല. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് പോരടിച്ചിരുന്നത്. മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയുള്ള വിജ്ഞാപനമെത്തി.

യുപി ജയിലുകളിൽ 95 പേർ തൂക്കുമരം കാത്തുകഴിയുന്നു; ഇന്ത്യയിലാകെ വധശിക്ഷക്ക് വിധിക്കപ്പെട്ട് 544 പേർ

0


രാജ്യത്ത് ഏറ്റവും കൂടുതൽ പേർ വധശിക്ഷ കാത്ത് കഴിയുന്നത് ഉത്തർ പ്രദേശിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (National Crime Records Bureau) കണക്കുകൾ പ്രകാരം 2022 ഡിസംബർ 31 വരെ യുപിയിലെ ജയിലുകളിൽ 95 പേർ തൂക്കുകയർ കാത്ത് കഴിയുന്നുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ 544 പേരെയാണ് തൂക്കുമരത്തിലേറ്റാൻ ഉള്ളതെന്ന് ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ ലോക്സഭയിൽ പറഞ്ഞു. മിക്കവരും ദയാഹർജി സമർപ്പിച്ചതിനാലാണ് ശിക്ഷ നടപ്പാക്കാത്തത് എന്ന് മന്ത്രി വ്യക്തമാക്കി.

ഗുജറാത്ത് (49), ജാർഖണ്ഡ് (45), മഹാരാഷ്ട്ര (45), മധ്യപ്രദേശ് (39), കർണാടക (32) എന്നീ സംസ്ഥാനങ്ങളാണ് യുപി ക്ക് തൊട്ടു പിന്നിൽ നിൽക്കുന്നത്. 2022ലെ കണക്കുകൾ പ്രകാരം 19 പേരാണ് കേരളത്തിൽ തൂക്കുമരണം വരിക്കാൻ കാത്തിരിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.

1947 മുതൽ ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയരായ ആളുകളുടെ പട്ടിക 2015ല്‍ നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി തയ്യാറാക്കിയിരുന്നു. ഇതുപ്രകാരം 752 പേരെങ്കിലും വധശിക്ഷയ്‌ക്ക് വിധേയരായെന്നാണ് കണക്കുകള്‍. വധശിക്ഷകളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ സംസ്ഥാനത്തെയും ജയിൽ വകുപ്പുകളിൽ ലഭ്യമാണെങ്കിലും, അത്തരം വിവരങ്ങൾ പങ്കിടാൻ സർക്കാർ പലപ്പോഴും വിമുഖത കാണിക്കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയിൽ നിരവധി സ്‌ത്രീകള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു എങ്കിലും ഒരാളെ മാത്രമാണ് തൂക്കിലേറ്റിയത്. 1955 ജനുവരി 3ന് തിഹാർ ജയിലിൽ വച്ച് രത്തൻ ബായ് ജെയിനിനെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റിയത്. ഒരു ക്ലിനിക്കില്‍ മാനേജറായി ജോലി ചെയ്‌തിരുന്ന രത്തൻ ബായ്, ആ ക്ലിനിക്കില്‍ തന്നെ ജോലി ചെയ്‌തിരുന്ന മൂന്ന് സ്‌ത്രീകളെ വിഷം നല്‍കി കൊലപ്പെടുത്തി. തന്‍റെ ഭര്‍ത്താവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് മൂന്ന് പെണ്‍കുട്ടികളെ ഇങ്ങനെ കൊന്നത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ത്രീയാണ് പാറശാല ഷാരോൺ വധക്കേസ് പ്രതിയായ 24കാരി ഗ്രീഷ്‌മ. സംസ്ഥാനത്ത് വധശിക്ഷയ്‌ക്ക് കാത്തിരിക്കുന്ന രണ്ടാമത്തെ സ്‌ത്രീയാണ് ഇവർ. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബർ 14ന് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തി എന്നാണ് കേസ്. നെയ്യൂർ ക്രിസ്ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബി.എസ്സി. റേഡിയോളജി അവസാനവർഷ വിദ്യാർത്ഥിയായിരുന്നു ഷാരോൺ.

കേരളത്തില്‍ ഇതുവരെ മൂന്ന് സ്‌ത്രീകള്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. 2006 മാർച്ചിൽ കൊല്ലം വിധുകുമാരൻ തമ്പി വധക്കേസിലെ പ്രതിയായ ബിനിതയ്‌ക്കാണ് കേരളത്തിൽ ആദ്യമായി വധശിക്ഷ വിധിക്കുന്നത്. 2024ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്‌ത്രീ റഫീക്കാ ബീവിയാണ്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്‌ജി എ എം ബഷീറാണ് ഗ്രീഷ്‌മയുടെയും റഫീക്കയുടെയും വിധി പ്രസ്‌താവിച്ചത്.

അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ

0


വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മരിയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ പകൽ 11. 30 ന് ആണ് സംഭവം. വിളിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങിയ ശേഷം കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടി. ഫോണും കണ്ടെടുത്തു. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ എസ്.ഐ കെ.കെ രാജേഷ്, എ.എസ്.ഐ വി.എം ജമാൽ, സി പി ഒ മാരായ രഞ്ജിഷ്, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ വഖഫ് ജെപിസി റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം

0

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ജെ​പി​സി റി​പ്പോ​ർ​ട്ടി​ന് രാ​ജ്യ​സ​ഭ​യു​ടെ അം​ഗീ​കാ​രം ലഭിച്ചു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് വ​ഖ​ഫ് ജെ​പി​സി റി​പ്പോ​ർ​ട്ട് രാ​ജ്യ​സ​ഭ അം​ഗീ​ക​രി​ച്ച​ത്.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജ​ന​ക്കു​റി​പ്പ് ജെ​പി​സി റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ മാധ്യമങ്ങളോട് പ​റ​ഞ്ഞു. വ്യാ​ജ ജെ​പി​സി റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഖ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​ഗ​ദം​ബി​ക പാ​ൽ റി​പ്പോ​ർ​ട്ട് സ്പീ​ക്ക​ർ​ക്കു ന​ൽ​കി​യി​രു​ന്നു. ഈ ​സ​മ്മേ​ള​ന​ത്തി​ൽ​ത്ത​ന്നെ ബി​ൽ പാ​സാ​ക്കാ​നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻറെ നീ​ക്കം.

എ​ൻ​ഡി​എ അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച മാ​റ്റ​ങ്ങ​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ വി​യോ​ജ​ന​ക്കു​റി​പ്പു ന​ൽ​കി​യി​രു​ന്നു.

അന്തരിച്ച മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കാൻ ഒരുങ്ങി സംഗീത സംവിധായകൻ ഇളയരാജ

0

ചെന്നൈ: അന്തരിച്ച മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കാൻ ഒരുങ്ങി സംഗീത സംവിധായകൻ ഇളയരാജ. വനിതാ ഓ‌‌ർക്കസ്ട്രാ സംഘം ആരംഭിക്കുമെന്നാണ് ഇളയരാജയുടെ പ്രഖ്യാപനം. അന്തരിച്ച മകൾ ഭാവതരിണിയുടെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ സംഗീത പരിപാടിക്കിടെയാണ് ഇളയരാജ ഇക്കാര്യം വ്യക്തമാക്കിയത്.

പരിപാടിയിൽ മകൻ കാർത്തിക് രാജ, സഹോദരൻ ഗംഗയ് അമരൻ, സംവിധായകൻ വെങ്കട് പ്രഭു തുടങ്ങിയവർ സന്നിഹിതരായിരുന്നു. ‘വനിതകൾ മാത്രമുള്ള ഓർക്കസ്‌ട്ര ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാവതരിണി എന്നോട് പറഞ്ഞിരുന്നു. അതായിരുന്നു അവളുടെ അവസാന ആഗ്രഹം. രണ്ടുദിവസം മുൻപ് മലേഷ്യയിൽ വച്ച് ചെറുപ്പക്കാരികളായ പെൺകുട്ടികളുടെ ട്രൂപ്പുകൾ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതുകണ്ടു. അപ്പോഴാണ് മകളുടെ ആഗ്രഹത്തെക്കുറിച്ച് ഓർത്തത്. അവളുടെ പേരിലായിരിക്കും ഓർക്കസ്‌ട്ര ആരംഭിക്കുന്നത്. 15 വയസിന് താഴെയുള്ള പെൺകുട്ടികളായിരിക്കും ഓർക്കസ്ട്രയുടെ ഭാഗമാകുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം ലോകം മുഴുവൻ ഈ ഓർക്കസ്ട്ര പരിപാടികൾ അവതരിപ്പിക്കും എന്നും  ശരിയായ സമയത്ത് മറ്റ് പ്രഖ്യാപനങ്ങൾ നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓർക്കസ്‌ട്രയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് രജിസ്റ്റർ ചെയ്ത് ഓഡിഷനിൽ പങ്കെടുക്കാം. മകളുടെ പാരമ്പര്യം ഓർക്കസ്‌ട്രയ്ക്ക് കാത്തുസൂക്ഷിക്കാനാകണമെന്നാണ് ആഗ്രഹം എന്നും ഇളയരാജ വ്യക്തമാക്കി.

കഴിഞ്ഞവർഷം ജനുവരിയിലാണ് ഗായികയും സംഗീത സംവിധായകയുമായ ഭാവതരിണി ഇളയരാജ അന്തരിച്ചത്. 47 വയസായിരുന്നു. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം.

ബന്ധന്‍ നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി

0

കൊച്ചി: ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് ബന്ധന്‍ നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി. പുതിയ ഫണ്ട് ഓഫര്‍ ഈ മാസം 25ന് അവസാനിക്കും.
‘നിഫ്റ്റി നെക്സ്റ്റ് 50 സൂചിക നിക്ഷേപകര്‍ക്ക് അവരുടെ ഉയര്‍ന്ന വളര്‍ച്ചാ ഘട്ടത്തിലുള്ള സുസ്ഥാപിതമായ കമ്പനികളിലേക്ക് പ്രവേശനം നല്‍കുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ, ഈ സൂചികയില്‍ നിന്നുള്ള 24 കമ്പനികള്‍ നിഫ്റ്റി 50 ലേക്ക് മാറി, ഭാവിയിലെ സാധ്യതയുള്ള മാര്‍ക്കറ്റ് ലീഡര്‍മാര്‍ക്കുള്ള ഒരു ലോഞ്ച്പാഡായി ഇതിനെ ശക്തിപ്പെടുത്തിയെന്ന് ബന്ധന്‍ എഎംസിയുടെ സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു. ബന്ധന്‍ നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്‌സ് ഫണ്ടിലെ നിക്ഷേപം ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെയും നേരിട്ട് https://bandhanmutual.com/nfo/bandhan-nifty-next-50-index-fund/വഴിയും സബ്‌സ്‌ക്രൈബ് ചെയ്യാം.

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം: ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച സ്ത്രീയെ ആന എടുത്തെറിഞ്ഞു

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. മൂന്നൂർ വാഗവരയിൽ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്.

തൃശൂർ സ്വദേശിയായ ഡിൽജിയും മകൻ ബിനിലും മറയൂരിലേക്ക് പോകും വഴിയാണ് അപകടം. ഇന്നലെ രാത്രി ഒരു മണിയോടെ പടയപ്പയെന്ന് കാട്ടാനയാണ് ഇരുവരെയും ആക്രമിച്ചത്.

വഴിയിൽ ആനയെ കണ്ട ഇവർ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഡിൽജയെ പടയപ്പ എടുത്തെറിയുകയായിരുന്നു. ആക്രമണത്തിൽ ഡിൽജയുടെ ഇടുപ്പെല്ല് പൊട്ടി. 

വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചു

ഡൽഹി: വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭാ അംഗീകരിച്ചു. സമിതി അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ട് സ്പീക്കർക്കു നൽകിയിരുന്നു.

രാജ്യസഭയിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഈ സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കാനാണു കേന്ദ്രസർക്കാരിന്‍റെ  നീക്കം.

എൻഡിഎ അംഗങ്ങൾ മുന്നോട്ടുവച്ച മാറ്റങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ വിയോജനക്കുറിപ്പു നൽകിയിരുന്നു.

മതസ്വാതന്ത്ര്യവും മൗലികാവകാശവും ലംഘിക്കുന്ന വഖഫ് ഉന്മൂലന ബില്ലാണിതെന്ന് എംപിമാർ വാദിച്ചിരുന്നു.

231 പേജുകളുള്ള വിയോജനക്കുറിപ്പാണ് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി നൽകിയത്.ബിജെപിയുടെ 22 ഭേദഗതികൾ അംഗീകരിച്ച ജെപിസി പ്രതിപക്ഷത്തിന്‍റെ 44 ഭേദഗതികളും തള്ളിയിരുന്നു. 

കാട്ടാന വാഴ കൃഷി നശിപ്പിച്ചതിൽ പ്രതിഷേധം; വനം വകുപ്പ് ക്വാട്ടേഴ്സിന് മുകളിൽ കയറി കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി

0

വയനാട്: കാട്ടാന ആക്രമണം രൂക്ഷമായതോടെ ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. തങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത അവസ്ഥയാണെന്നും ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നുമാണ് കർഷകന്റെ ആവശ്യം. വയനാട് നടവയലിൽ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് കർഷകന്റെ ആത്മഹത്യ ഭീഷണി. തന്റെ വാഴ കൃഷി കാട്ടാന നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കർഷകന്റെ ആയിരത്തോളം വാഴകളാണ് കാട്ടാന നശിപ്പിച്ചത്. നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഗതികേടുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും കർഷകൻ പറയുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിളകളെല്ലാം കാട്ടാന നശിപ്പിച്ചാൽ ഞങ്ങളെന്ത് ചെയ്യുമെന്നുമാണ് ഇയാൾ ചോദിക്കുന്നത്. ഇയാളുടെ കയ്യിൽ വിഷക്കുപ്പിയും ഉണ്ട്. കർഷകനെ പിന്തിരിപ്പിക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശ്രമം തുടരുകയാണ്.

വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്നലെ ഒരു യുവാവ് മരിച്ചിരുന്നു. ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമായിരുന്നു ഇത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.