Monday, March 24, 2025

കാട്ടാന വാഴ കൃഷി നശിപ്പിച്ചതിൽ പ്രതിഷേധം; വനം വകുപ്പ് ക്വാട്ടേഴ്സിന് മുകളിൽ കയറി കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി

വയനാട്: കാട്ടാന ആക്രമണം രൂക്ഷമായതോടെ ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. തങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത അവസ്ഥയാണെന്നും ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നുമാണ് കർഷകന്റെ ആവശ്യം. വയനാട് നടവയലിൽ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് കർഷകന്റെ ആത്മഹത്യ ഭീഷണി. തന്റെ വാഴ കൃഷി കാട്ടാന നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കർഷകന്റെ ആയിരത്തോളം വാഴകളാണ് കാട്ടാന നശിപ്പിച്ചത്. നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഗതികേടുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും കർഷകൻ പറയുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിളകളെല്ലാം കാട്ടാന നശിപ്പിച്ചാൽ ഞങ്ങളെന്ത് ചെയ്യുമെന്നുമാണ് ഇയാൾ ചോദിക്കുന്നത്. ഇയാളുടെ കയ്യിൽ വിഷക്കുപ്പിയും ഉണ്ട്. കർഷകനെ പിന്തിരിപ്പിക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശ്രമം തുടരുകയാണ്.

വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്നലെ ഒരു യുവാവ് മരിച്ചിരുന്നു. ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമായിരുന്നു ഇത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.

Latest News

‘ഇനി പുതിയ മുഖം’; ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേൽക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ...

More News