‘കടുംവെട്ട്’; പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണം, സർക്കുലർ ഇറക്കി

തിരുവനന്തപുരം: ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ നിർദ്ദേശം. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി എന്നാണ് ലഭിക്കുന്ന വിവരം.

ആശ വർക്കർമാർ പണിമുടക്ക് തുടരുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള നടപടികൾ മെഡിക്കൽ ഓഫീസർമാർ സ്വീകരിക്കണം എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

അതേസമയം കാലതാമസം ഒഴിവാക്കാൻ അടുത്ത വാർഡിലെ ആശാ വർക്കർക്കർക്ക് അധിക ചുമതല നൽകണം എന്നും അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ വഴിയോ സന്നദ്ധ പ്രവർത്തകർ വഴിയോ സേവനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

പണിമുടക്കുന്ന ആശ പ്രവർത്തകരുടെ കണക്ക് ശേഖരണം നേരത്തെ ആരോഗ്യവകുപ്പ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴിയാണ് കണക്കെടുത്ത് തുടങ്ങിയത്. സെക്രട്ടറിയേറ്റിന് മുന്നിൽ ആശവർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കേരളത്തിലെ ആദ്യ ജിബിഎസ് മരണം?; മൂവാറ്റുപ്പുഴയിൽ ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് 58കാരൻ മരിച്ചു

മൂവാറ്റുപ്പുഴ: ഗില്ലൻബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് വാഴക്കുളം കാവനയിൽ 58കാരൻ മരിച്ചതായി റിപ്പോർട്ട്. കാവന തടത്തിൽ ജോയ് ഐപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കേരളത്തിൽ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ആരോഗ്യവകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

ഫെബ്രുവരി ഒന്നിനാണ് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്ന് ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നിന് രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗില്ലൻബാരി സിൻഡ്രോം സ്ഥിരീകരിച്ചത്. ചികിത്സ തുടർന്നെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന നാഡീ സംബന്ധമായ അവസ്ഥയാണ് ഗില്ലൻബാരി സിൻഡ്രോം.ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം ബാധിക്കുന്ന അപൂർവ രോഗമാണിത്. കൃത്യസമയത്തെ രോഗനിർണയവും വിദഗ്ദ്ധ ചികിത്സയും ഫിസിയോതെറാപ്പിയും കൊണ്ട് രോഗശമനം ഉണ്ടാകും.

സാറേ ആറുപേരെ തീർത്തു ഞാൻ! 23-കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസുകാർ; കൂട്ടക്കുരുതിയിൽ നടുങ്ങി നാടും

0

തിരുവനന്തപുരം: സാറേ ഞാൻ ആറുപേരെ കൊന്നു കൊന്നു…! വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയ എആർ അഫാൻ എന്ന 23-കാരൻ പൊലീസിനോട് കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. വെളിപ്പെടുത്തൽ കേട്ട പൊലീസുകാർക്ക് ഞെട്ടൽ മാറാൻ നിമിഷങ്ങളെടുത്തു. മൂന്നു വീടുകളിലായി ആറുപേരെയാണ് കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചത്.

ഇതിൽ മാതാവും കാൻസർ രോ​ഗിയുമായ ഷമീന മാത്രമാണ് രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വിഷം കഴിഞ്ഞെന്ന് പറഞ്ഞ പ്രതിയെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സഹോദരൻ, മാതാവ്, മുത്തശ്ശി,പെൺ സുഹൃത്ത്, അമ്മാവൻ ഭാര്യ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

9-ാം ക്ലാസുകാരനായ അനിയൻ അഫ്സാനെ  പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങി നൽകിയിരുന്നു പ്രതി. അതിന് ശേഷം പാങ്ങോട് പോയി പിതാവിന്റെ മാതാവായ സൽമാ ബീവിയെ തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയത്. പെൺസുഹൃത്ത് ഫർഷാന,  വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ കൊന്നത്.പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്.

ഇതാണ് പ്രധാനമന്ത്രി പറഞ്ഞ ED; കാരക്കോണം തട്ടിപ്പിൽ ഇരകൾക്ക് പണം മടക്കി നൽകി; കരുവന്നൂരിൽ നിന്നും പിടിച്ചെടുത്ത 128 കോടി രൂപ നിക്ഷേപകരിലേക്ക്

0

കൊച്ചി: പാവങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കാൻ ആരെയും അനുവ​ദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക്… കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പിലെ പരാതിക്കാരുടെ പണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മടക്കി നൽകി.  ഇഡിയുടെ കൊച്ചി ഓഫീസിലായിൽവച്ചായിരുന്നു പണം വിതരണം ചെയ്തത്,

കാരക്കോണം കേസിൽ ഏഴ് കോടിയിലധികം പ്രതികൾ തട്ടിയെടുത്ത്. വീണ്ടെടുത്ത പണം വിവിധ ഘട്ടങ്ങളിലായി തിരികെ നൽകിയിരുന്നു. ​ബാക്കിയുള്ള 80 ലക്ഷം രൂപയാണ് 6 പരാതികാർക്കായി കൊച്ചി സോണൽ യൂണിറ്റ് ഉദ്യോഗസ്ഥർ കൈമാറിയത്.

കരുവന്നൂർ-കണ്ടല ബാങ്ക് തട്ടിപ്പ് കേസിലും സമാനരീതിയിൽ പണം തിരികെ നൽകുമെന്ന് ഇഡി കൊച്ചി മേഖല ഡെപ്യൂട്ടി ഡയറക്ടർ സിമി എസ് പറഞ്ഞു. പറഞ്ഞു . കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ  പിടിച്ചെടുത്ത 128 കോടി രൂപ പരാതിക്കാർക്ക് വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കരുവന്നൂർ കേസിൽ കോടതിയിൽ പരാതിക്കാർ സമർപ്പിച്ച ഹർജി തീർപ്പാക്കുന്ന മുറയ്‌ക്കാണ് പണം തിരിച്ച് നൽകുക. ബാങ്ക് പൂർണ്ണമായി സഹകരിക്കാത്തതിനാലാണ് കാലതാമസം വന്നത്. ബാങ്ക് വഴിയായിരിക്കും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുക.

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്ക്

0

പാലക്കാട്: പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്ക്. തച്ചമ്പാറ സ്വദേശിനി പ്രാര്‍ഥനയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിലും തലയിലും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 8.30ന് ഉഴുന്നും പറമ്പില്‍ വെച്ചായിരുന്നു സംഭവം.

മൂത്തമകള്‍ കീര്‍ത്തനയെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട് അമ്മ ബിന്‍സിയും ഇളയകുട്ടിയായ പ്രാര്‍ഥനയും തിരികെ വരികയായിരുന്നു. ഇതിനിടെ സമീപത്തെ തോട്ടത്തില്‍ നിന്ന് കാട്ടുപന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. ബിന്‍സിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ ആക്രമിക്കുകയുമായിരുന്നു

സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

0

കണ്ണൂര്‍: സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് ചെറിയതോതില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍

0

ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍. ശിവഗിരി മഠത്തില്‍ നടന്ന പരിപാടിയിലാണ് വീണ്ടും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞത്. സര്‍ക്കാര്‍ സധൈര്യം ക്ഷേത്രത്തില്‍ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം എടുക്കണമെന്നും സച്ചിദാനന്ദ സ്വാമികള്‍ ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും വെടിക്കെട്ട് വേണ്ടെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. കാലോചിതമായ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കണം. ധാര്‍മ്മികമായ പരിഷ്‌കാരം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കും. ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കാന്‍ ഒരു തന്ത്രിയുടെയും അഭിപ്രായം ചോദിച്ചില്ലെന്നും സച്ചിദാനന്ദ സ്വാമികള്‍ ഓര്‍മ്മിപ്പിച്ചു.

അയിത്ത ജാതികളില്‍ പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനം നല്ലതായിരുന്നു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്നത് ഉചിതമായ തീരുമാനമാണ്. അത് ഇവിടെയുള്ള തന്ത്രിമാരുടെ അഭിപ്രായം തേടി എടുത്തതല്ലെന്നും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.

പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ വികസിപ്പിക്കാനായി റെനോ; എതിരാളികൾക്ക് വെല്ലുവിളിയാകുമോ?

0

2019 ഓഗസ്റ്റിലാണ് ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ഇന്ത്യ ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. ഇപ്പോഴിതാ പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ കമ്പനി വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഡസ്റ്റർ എസ്‌യുവിയിൽ ഉൾപ്പെടെ വിദേശത്ത് വിൽക്കുന്ന നിരവധി കാറുകളിൽ റെനോ വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ SCe യൂണിറ്റിന്റെ ഡീട്യൂൺ ചെയ്‍ത 1.0 ലിറ്റർ മൂന്ന് സിലിണ്ടർ യൂണിറ്റായിരിക്കും ഈ പുതിയ പെട്രോൾ എഞ്ചിനെന്നും ആദ്യമിത് റെനോ ട്രൈബറിലാവും പരീക്ഷിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ട്രൈബറിന്‍റെ ചിറകിലേറി നവംബര്‍ മാസത്തെ വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ വളര്‍ച്ചാണ് റെനോ നേടിയത്.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6134 വാഹനങ്ങളാണ് നിരത്തിലെത്തിച്ചതെങ്കില്‍ 2019 നവംബറില്‍ 10,882 വാഹനങ്ങള്‍ റെനോ നിരത്തിലെത്തിച്ചെന്നാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായും റെനോ മാറി. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍. ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്. മൂന്നാം നിരയിലെ നീക്കം ചെയ്യാവുന്ന സീറ്റുകൾ, മടക്കാവുന്ന മധ്യനിര സീറ്റുകൾ, മൂന്നാമത്തെ വരികൾക്കുള്ള പ്രത്യേക എസി വെന്റുകൾ, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേയ്ക്കൊപ്പം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, GPS നാവിഗേഷൻ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർഡ് വിംഗ് മിററുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

റെനോ വികസിപ്പിക്കുന്ന പുതിയ ടർബോ പെട്രോൾ എഞ്ചിന് 95 bhp കരുത്ത് പുറപ്പെടുവിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഈ എഞ്ചിന്‍ കൂടി ചേരുന്നതോടെ ട്രൈബറിന്‍റെ വിപണിയിലിും നിരത്തിലുമുള്ള ട്രൈബറിന്‍റെ കുതിപ്പിന് വേഗത കൂടുമെന്നുറപ്പ്. മാത്രമല്ല റെനോ ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവിയിലും ഈ ടർബോ പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ രണ്ട് വയസുകാരന്റെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേനാംഗങ്ങള്‍

0

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ രണ്ട് വയസുകാരന്റെ തല അബദ്ധത്തില്‍ പാത്രത്തിനുള്ളില്‍ കുടുങ്ങി. തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ മകന്‍ രണ്ട് വയസുകാരനായ ആദി യമാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടയില്‍ വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടിയുടെ തല ചെമ്പിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

വീട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പാത്രം മാറ്റാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു. അഗ്നി രക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് പരിക്കുകളൊന്നും കൂടാതെ പാത്രം മുറിച്ചുമാറ്റി.

നടന്‍ രാമരാജനുമായി പ്രേമ വിവാഹം, പിന്നാലെ ജ്യോത്സ്യന്റെ വാക്കുകേട്ട് വേർപിരിയൽ’; നളിനിയുടെ ജീവിതകഥ ഇങ്ങനെ

0

ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു നടി നളിനി. തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ങി നിന്ന താരം ഇപ്പോൾ മിനിസ്ക്രീനിലും സജീവമാണ്. ബാലതാരമായി എത്തി നിരവധി ചിത്രങ്ങൾ സമ്മാനിക്കാൻ താരത്തിനു സാധിച്ചു. ഭൂമിയിലെ രാജാക്കന്മാര്‍, ആവനാഴി, അടിമകള്‍ ഉടമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നളിനി മലയാളികൾക്ക് സുപരിചിതയായി. നല്ലൊരു നർത്തകി കൂടിയാണ് നളിനി. ഇപ്പോഴിതാ നളിനിയെ കുറിച്ച് സംവിധായകനും നിർമാതാവും നടനുമായ ആലപ്പി അഷ്റഫ് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധേയമാകുന്നത്.

നളിനിയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചായിരുന്നു ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെത് പ്രേമ വിവാഹമായിരുന്നുവെന്നും സിനിമയിൽ തിളങ്ങി നിന്ന് സമയത്താണ് നടന്‍ രാമരാജനുമായി പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും ഒളിച്ചോടി വിവാഹിതരായെന്നും എന്നാൽ ആ ദാമ്പത്യ ജീവിതത്തിന് 12 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളുവെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. ജ്യോത്സ്യന്റെ വാക്കുകേട്ടാണ് നല്ലൊരു ദാമ്പത്യം നളിനിക്ക് നഷ്ടമായതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ആണ് ആലപ്പി അഷ്റഫ് ഇക്കാര്യം തുറന്നു പറഞ്ഞത്.

സിനിമയിൽ കത്തി ജ്വലിച്ച് നിൽ‍ക്കുന്ന സമയത്തായിരുന്നു രാമരാജനുമായി നളിനി പ്രണയത്തിലാകുന്നതെന്നാണ് അഷ്റഫ് പറയുന്നത്. എന്നാൽ നളിനിയുടെ വീട്ടുക്കാർക്ക് ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നു. അക്കാലത്ത് രാമരാജൻ വളരെ മാർക്കറ്റുള്ള രണ്ടാംനിര താരമായിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് വന്ന് ഉന്നതിയിലെത്തിയ നടനായിരുന്നു. ഇവരുടെ പ്രണയം കാരണം നളിനിയുടെ അഭിനയ ജീവിതം അവസാനിച്ച് പോകുമോ എന്ന് കുടുംബം പേടിച്ചിരുന്നു. ഈ ബന്ധത്തെ പ്രതിരോധിക്കാനായി നളിനിയുടെ ഷൂട്ടിംങ് ലോക്കേഷനിലേക്ക് കുടുംബത്തിലെ ചിലരെ ബോഡി ഗാർഡായി ഒപ്പം അയക്കാറുണ്ടായിരുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

എന്നാൽ ഒരു ദിവസം രാമരാജനൊപ്പം നളിനി ഒളിച്ചോടി. അന്ന് എംജിആറിന്റെ അടുത്തായിരുന്നു ഇവർ അഭയം തേടിയെത്തിയത്. അങ്ങനെ അവരുടെ വിവാഹം നടന്നു. ഇതിനിടെയിൽ ജയലളിത രാമരാജനെ എംപിയാക്കുകയും ചെയ്തു. എന്നാൽ ആ ദാമ്പത്യം 12 വർഷക്കാലമെ നിലനിന്നിരുന്നു. അതിനിടയിൽ അവർക്ക് രണ്ട് കുട്ടികളും പിറന്നു. അവർ തമ്മിൽ വേർപിരിഞ്ഞ് താമസിക്കുന്നതിന്റെ കാരണം സിനിമാ കഥയെപ്പോലും വെല്ലുന്നതാണെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ പഴക്കച്ചവടക്കാരൻ എം.ഡി.എം.എയുമായി പിടിയിൽ

0

കാസർകോട്: കാസർകോട്ബസിൽ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരൻ പിടിയിലായി.

ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ് ബിസ്മില്ല മൻസിലിൽ മുഹമ്മദ് ഷമീർ (28) ആണ് അറസ്റ്റിലായത്.

കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ പഴ കച്ചവടക്കാരനാണ് ഷമീർ. ഇന്ന് രാവിലെ ഉപ്പളയിൽ നിന്നും കാസർകോട് ടൗണിലേക്ക് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ലഹരിമരുന്ന് കടത്തുന്നതായി കാസ‍ർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയ്ക്ക് രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്.

ഡിവൈഎസ്‌പി ഉത്തംദാസിൻ്റെയും എസ്ഐമാരായ നാരായണൻ, പ്രതീഷ് കുമാർ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിൽ ഷമീറിൻ്റെ ബാഗിൽ നിന്നും എംഡിഎംഎ കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Fruit merchant arrested with 26 gram mdma

നടൻ സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ വീട്ടിൽ നിന്നിറക്കിവിട്ടു! വിമർശനങ്ങളിൽ പ്രതികരിച്ച് ഭാര്യ രേണു

0

നടൻ സുധിയുടെ ആദ്യ വിവാഹ​ത്തിലെ മകനെ വീട്ടിൽ നിന്നിറക്കിവിട്ടു എന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഭാര്യ രേണു. സുധി ചേട്ടന്റെ മക്കളുടെ വീട്ടിലാണ് താൻ കഴിയുന്നതെന്നും ഇത് തന്റെ വീടല്ലെന്നുമാണ് രേണുവിൻ്റെ പ്രതികരണം.

സുധി ചേട്ടന്റെ മരണശേഷം അദ്ദേഹം ചെയ്തിരുന്ന പ്രോ​ഗ്രാമുകളൊന്നും കാണാറില്ല. സുധിയ ടിവിയിൽ കാണുമ്പോൾ താങ്ങാനാകുന്നില്ല. കലാകാരന്മാർ മരിച്ചുപോയാലും അവരുടെ വീട്ടുകാർക്ക് അവരെ ടിവിയിൽ കാണാമല്ലോ എന്ന് ഞാൻ സുധി ചേട്ടനോട് നേരത്തെ പറഞ്ഞിട്ടുണ്ട്.

അതിന് പറ്റില്ലെന്ന് എനിക്ക് ഇപ്പോൾ മനസിലായി. ജീവിച്ചിരിക്കുമ്പോൾ അവരുടെ പ്രോ​ഗ്രാമുകളൊക്കെ കാണുന്നത് നല്ല രസമാണ്. എന്നാൽ അവർ ഇനി വരില്ലെന്ന സത്യം അറിഞ്ഞുകൊണ്ട് പ്രോഗ്രാം കണ്ടുകൊണ്ടിരിക്കാൻ കഴിയുന്നില്ല.

‍മകനെ വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി എന്നുവരെ പലരും പറയുന്നുണ്ട്. ഇത് സുധി ചേട്ടന്റെ മക്കളുടെ വീടാണ്. കിച്ചു കൊല്ലത്ത് നിന്നാണ് ഇപ്പോൾ പഠിക്കുന്നത്. അതുകൊണ്ടാണ് അവൻ ഇവിടെ വരാത്തത്. ഇളയ മോനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരുമെന്നും രേണു പറഞ്ഞു.

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ആകർഷകമായ വാഗ്ദാനം നൽകി കബളിപ്പിച്ചു; ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

0

കൊച്ചി: ആകർഷകമായ വാഗ്ദാനം നൽകി വിദ്യാത്ഥിയെ കബളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

സേവനം തൃപ്തികരം അല്ലെങ്കിൽ പണം തിരികെ നൽകും എന്നാണ് വാഗ്ദാനം നൽകിയത്. കൊച്ചി സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവുമായ സ്റ്റാലിൻ എൻ ഗോമസ്, ബൈജൂസ് ലേണിംഗ് ആപ്പിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

ബൈജൂസ് നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് പതിനാറായിരം രൂപ നൽകി മകന് വേണ്ടി ലേണിങ് ആപ്പിൽ ചേർന്നത്. മൂന്ന് ട്രയൽ ക്ലാസുകളിൽ വിദ്യാർഥി തൃപ്തനായില്ലെങ്കിൽ മുഴുവൻ തുകയും തിരിച്ചു നൽകും എന്നായിരുന്നു ബൈജൂസിൻ്റെ വാഗ്ദാനം.

പരാതിക്കാരന് ചുരുങ്ങിയ സമയം നൽകി ബൈജുസ് ട്രെയൽ ക്ലാസ് തീരുമാനിച്ചതിനാൽ വിദ്യാർത്ഥികൾക്ക് അതിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സേവനം തൃപ്തികരമല്ലെങ്കിൽ പണം തിരിച്ചു നൽകാൻ തയ്യാറാണെന്ന് എതിർകക്ഷി പരാതിക്കാരന് ഉറപ്പു നൽകിയിരുന്നു.

ഈ ഉറപ്പ് പാലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ പല പ്രാവശ്യം നേരിട്ടും ഫോൺ മുഖാന്തരവും എതിർകക്ഷിയായ ബൈജുസിനെ സമീപിച്ചുവെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല.

തുടർന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും ഫീസായി അടച്ച 16,000 രൂപയും തിരിച്ചു ലഭിക്കാൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

വാഗ്ദാനം ചെയ്ത പോലെ വിദ്യാർഥിയിൽ നിന്നും വാങ്ങിയ തുക തിരിച്ചു നൽകാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് അഭിപ്രായപ്പെട്ടു.

ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച്, ഫീസായി നൽകിയ 16,000 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്ന് ഉത്തരവ് നൽകി.

പരാതിക്കാരന് വേണ്ടി അഡ്വ. മിഷേൽ എം ദാസൻ കോടതിയിൽ ഹാജരായി.”

about-attractive-offer-and-cheated-byjus-app-should-pay-a-compensation-of-half-a-lakh-rupees

‘യുഡിഎഫ് കാലത്ത് 300, എല്‍ഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200’; സ്റ്റാർട്ടപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

0

തിരുവനന്തപുരം: തരൂരിൻ്റെ ലേഖന വിവാദത്തിൽ യുഡിഎഫിൽ വിമർശനം തുടരുന്നതിനിടെ സ്റ്റാർട്ട് അപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി വർധിച്ചു. 5800 കോടിയുടെ നിക്ഷേപമുണ്ടായി. 2026 ഓടെ 15,000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. 

‘പ്രതിപക്ഷം വികസനംമുടക്കികൾ’; മദ്യക്കമ്പനി അനുമതിയില്‍ സംവാദത്തിന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എംബി രാജേഷ്

0

തിരുവനന്തപുരം: മദ്യക്കമ്പനി അനുമതിയിൽ സംവാദത്തിന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷം വികസനം മുടക്കികളെന്നും എം ബി രാജേഷ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. അപവാദം പ്രചരിപ്പിച്ചാൽ നാടിന് ​ഗുണമുള്ള കാര്യത്തിൽ നിന്ന് പിൻതിരിയില്ല. മദ്യക്കമ്പനി വരുമ്പോൾ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു. എലപ്പുള്ളിയിൽ സിപിഎമ്മിൻ്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ബ്രൂവറി സർക്കാർ അനുമതി വിവാദങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് മന്ത്രി എംബി രാജേഷ് എലപ്പുള്ളിയിൽ എത്തുന്നത്. 

പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികൾ എംബി രാജേഷ് സന്ദര്‍ശിച്ചിരുന്നു. എലപ്പുള്ളിയിൽ മദ്യ നിർമാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. അഹല്യ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും മുൻ പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും അവർ വരാത്തതിൽ നിരാശയുണ്ട്. മദ്യ കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു.