പാലക്കാട്: പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്ക്. തച്ചമ്പാറ സ്വദേശിനി പ്രാര്‍ഥനയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിലും തലയിലും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 8.30ന് ഉഴുന്നും പറമ്പില്‍ വെച്ചായിരുന്നു സംഭവം.
മൂത്തമകള്‍ കീര്‍ത്തനയെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട് അമ്മ ബിന്‍സിയും ഇളയകുട്ടിയായ പ്രാര്‍ഥനയും തിരികെ വരികയായിരുന്നു. ഇതിനിടെ സമീപത്തെ തോട്ടത്തില്‍ നിന്ന് കാട്ടുപന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. ബിന്‍സിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ ആക്രമിക്കുകയുമായിരുന്നു