Monday, March 24, 2025

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ പഴക്കച്ചവടക്കാരൻ എം.ഡി.എം.എയുമായി പിടിയിൽ

കാസർകോട്: കാസർകോട്ബസിൽ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരൻ പിടിയിലായി.

ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ് ബിസ്മില്ല മൻസിലിൽ മുഹമ്മദ് ഷമീർ (28) ആണ് അറസ്റ്റിലായത്.

കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ പഴ കച്ചവടക്കാരനാണ് ഷമീർ. ഇന്ന് രാവിലെ ഉപ്പളയിൽ നിന്നും കാസർകോട് ടൗണിലേക്ക് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ലഹരിമരുന്ന് കടത്തുന്നതായി കാസ‍ർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയ്ക്ക് രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്.

ഡിവൈഎസ്‌പി ഉത്തംദാസിൻ്റെയും എസ്ഐമാരായ നാരായണൻ, പ്രതീഷ് കുമാർ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിൽ ഷമീറിൻ്റെ ബാഗിൽ നിന്നും എംഡിഎംഎ കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Fruit merchant arrested with 26 gram mdma

Latest News

‘ഇനി പുതിയ മുഖം’; ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേൽക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ...

More News