സിനിമാ സംഘടനകള്‍ക്ക് വഴങ്ങി; വിവാദ പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: സിനിമാ സംഘടനയുടെ ആവശ്യത്തിന് വഴങ്ങി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമാ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിനെതിരായ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫിലിം ചേംബറിന്റെ നോട്ടീസിന് പിന്നാലെയാണ് ആന്റണിയുടെ പിന്മാറ്റം.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാവായ സുരേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍, സിനിമാതാരങ്ങളുടെ പ്രതിഫലം കുറയ്ക്കല്‍, സിനിമാ സമരം തുടങ്ങിയ വിഷയങ്ങളില്‍ സംഘടനയുടെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് കുമാറിനെ വിമര്‍ശിച്ച് ആന്റണി പെരുമ്പാവൂര്‍ ദീര്‍ഘമായ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.

സിനിമാ സമരമടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു. താൻ നിർമിക്കുന്ന പുതിയ ചിത്രമായ ‘എമ്പുരാന്റെ’ ബജറ്റ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്.

ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് നടന്‍മാരായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പോസ്റ്റ് ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും, രേഖാമൂലം സംഘടനയ്ക്ക് വിശദീകരണം നല്‍കണമെന്നും ഫിലിം ചേംബര്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ താരങ്ങളുടെ പ്രതിഫലക്കാര്യത്തില്‍ അടക്കം താന്‍ പറഞ്ഞത് സംഘടനയുടെ നിലപാട് ആണെന്നായിരുന്നു സുരേഷ് കുമാര്‍ വിശദീകരിച്ചത്. സമരപ്രഖ്യാപനം സംയുക്ത യോഗത്തിലെടുത്ത തീരുമാനമാണ്. അത് പരസ്യമായി പറയുക മാത്രമാണ് ചെയ്തത്. സംഘടനയുടെ തീരുമാനങ്ങള്‍ പരസ്യമായി ചോദ്യം ചെയ്യുകയും, അത് മോഹന്‍ലാല്‍ അടക്കുമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്തതും നല്ല കീഴ് വഴക്കമല്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് വിഷയത്തില്‍ രമ്യതപ്പെടണമെന്ന് നേതാക്കള്‍ നിര്‍ദേശിക്കുകയായിരുന്നു.

വേനൽ മഴ വെള്ളിയാഴ്ച മുതൽ; സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും എന്നാണ് ലഭിക്കുന്ന വിവരം. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാണ്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെലഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

മഹാശിവരാത്രി സ്‌നാനത്തോടെ കുംഭമേളയ്ക്ക് ഇന്ന് ശുഭസമാപ്തി; ഇതുവരെ എത്തിയത് 65 കോടി ആളുകള്‍

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാ കുംഭമേള ഇന്ന് സമാപിക്കും. മേളയുടെ അവസാന ദിവസമായ ഇന്ന് മഹാശിവരാത്രിയോടനുബന്ധിച്ച് അവസാനത്തെ പ്രത്യേക അമൃത് സ്‌നാനം നടക്കും. വിശുദ്ധ സ്‌നാനത്തിനായി ഭക്തര്‍ ത്രിവേണി സംഗമത്തിലേക്ക് പുലര്‍ച്ചെ തന്നെ വന്‍തോതില്‍ എത്തിത്തുടങ്ങി.  ആറാഴ്ച നീണ്ടുനിന്ന മേളയില്‍ അവസാന ദിവസങ്ങളില്‍ കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത്.

മഹാശിവരാത്രിക്ക് മഹാ കുംഭമേളയുടെ പശ്ചാത്തലത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഹൈന്ദവ പുരാണങ്ങള്‍ അനുസരിച്ച്, സമുദ്ര മഥനത്തില്‍ ഉയര്‍ന്നു വന്ന അമൃത് കുംഭമാണ് കുംഭമേളയുടെയും പ്രധാന സത്ത.

ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേളയില്‍ മൂന്ന് അമൃത് സ്‌നാന്‍ ദിനങ്ങള്‍ ഉള്‍പ്പെടെ ആറ് പ്രത്യേക ‘സ്‌നാന’ങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആദ്യത്തേത് ജനുവരി 13-ന് പൗഷ് പൂര്‍ണിമ, ജനുവരി 14-ന് മകരസംക്രാന്തി, ജനുവരി 29-ന് മൗനി അമാവാസി, ഫെബ്രുവരി 3-ന് ബസന്ത് പഞ്ചമി, ഫെബ്രുവരി 12-ന് മാഗി പൂര്‍ണിമ, ഒടുവില്‍ ഫെബ്രുവരി 26-ന് മഹാ ശിവരാത്രി.

ഇതുവരെ 65 കോടി ആളുകള്‍ കുംഭമേളയ്ക്ക് എത്തിയെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രി ദിവസം രണ്ടു കോടി തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. കുംഭമേള നഗരിയില്‍ ഇന്ന് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. 37000 പൊലീസുകാരെയും 14000 ഹോം ഗാര്‍ഡുകളെയുമാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. കുംഭമേളയില്‍ നിന്ന് മടങ്ങുന്നവര്‍ക്കായി 350 ട്രെയിനുകളാണ് പ്രയാഗ് രാജില്‍ നിന്ന് റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ടാണ് കുംഭ മേളയിലെ റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഡെല്‍ഹിയിലും മറ്റും  തിക്കിലും തിരക്കിലും അപകടങ്ങളുണ്ടായ സാഹചര്യത്തിലാണിത്.

ജമ്മു-കശ്മീരില്‍ സൈനിക വാഹനത്തിനെതിരെ ഭീകരരുടെ വെടിവെപ്പ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബാനി മേഖലയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സുന്ദര്‍ബനി മല്ല റോഡില്‍ ഫാള്‍ ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സൈനിക വാഹനത്തിന് നേരെ ഒന്നോ രണ്ടോ റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ പ്രദേശം തീവ്രവാദികളുടെ പരമ്പരാഗത നുഴഞ്ഞുകയറ്റ പാതയായി കണക്കാക്കപ്പെടുന്നു.

9 ജെഎകെ റൈഫിള്‍സിന്റെ പട്രോളിംഗ് വാഹനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. സമീപത്തെ വനപ്രദേശത്തു നിന്നാണ് ആക്രമണം നടന്നത്. പ്രദേശം മുഴുവന്‍ വളഞ്ഞതായും കൂടുതല്‍ സേനയെ രംഗത്തിറക്കിയതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതീവ ജാഗ്രതയില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മദ്യ ലഹരിയിൽ കൊലപാതകം; തൃശൂരിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി

തൃശൂർ: തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38) ആണ് സുധീഷിനെ കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

15 വർഷം മുമ്പ് സുധീഷിൻ്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയിൽ സുധീഷിന് ഇക്കാര്യം ഓർമവന്നു. ഇതേചൊല്ലി സുധീഷും വിഷ്ണുവും അടിയായി എന്നും വഴക്കിന് പിന്നാലെ  സുധീഷിൻ്റെ തല ഭിത്തിയിടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്നുമാണ് പുറത്തു വരുന്ന വിവരം.

കേരളത്തിലേക്ക് ലഹരി ഒഴുക്ക് വ്യാപകം; 360 ശതമാനം വർധന, മൂന്നിലൊന്നും കൊച്ചിയിൽ

തിരുവനന്തപുരം: പരിശോധന കര്‍ശനമാക്കിയിട്ടും സംസ്ഥാനത്തേക്ക് ലഹരിയുടെ ഒഴുക്ക് വ്യാപകം. കേരളത്തിലേക്ക് ലഹരി എത്തുന്നതിൽ 360 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ല്‍ 30,000 പേരാണ് ലഹരികേസില്‍ അറസ്റ്റിലായത്. ആകെ കണക്കില്‍ മൂന്നിലൊന്നും കൊച്ചിയിലാണെന്നത് ഞെട്ടിക്കുന്നതാണ്.

25,000 പേരാണ് 2021 ൽ ലഹരിക്കേസിൽ അറസ്റ്റിലായത്. 27,545 പേർ 2022 ൽ അറസ്റ്റിലായത്. ഒരു മാസം ശരാശരി 200 പേർ പിടിയിലാകുന്നുണ്ടെന്നാണ് വിവരം.

തെലങ്കാന നാഗർകുർണൂലിലെ തുരങ്ക അപകടം; രക്ഷാദൗത്യം അതിസങ്കീർണം; ചെളിയും വെള്ളവും നീക്കം ചെയ്യാൻ കഴിയുന്നില്ല

0

തെലങ്കാന നാഗർകുർണൂലിലെ തുരങ്ക അപകടത്തിൽ രക്ഷാദൗത്യം അതിസങ്കീർണം. ശ്വാസം കിട്ടാത്തതിനാൽ ഒരു സംഘം രക്ഷാപ്രവർത്തകർ ടണലിൽ നിന്ന് മടങ്ങി. കുടുങ്ങിക്കിടക്കുന്നവരിൽ നിന്ന് നാൽപത് മീറ്റർ അകലെ രക്ഷാ പ്രവർത്തകർ ഉണ്ടെങ്കിലും ചെളിയും വെള്ളവും നീക്കം ചെയ്യാൻ കഴിയുന്നില്ല.

നാലാം ദിവസവും കുർണൂലിൽ നിന്ന് ആശ്വസിക്കാൻ വകയില്ല. തുരങ്കത്തിൽ എട്ട് പേർ കുടുങ്ങിക്കിടക്കുന്നയിടത്തിന് 40 മീറ്റർ അകലെയാണ് രണ്ട് ദിവസമായി രക്ഷാപ്രവർത്തരുള്ളത്. എന്നാൽ ചെളിയും വെള്ളവും നിറഞ്ഞ് തുരങ്കം മൂടിയിരിക്കുന്നതിനാൽ ഒരിടിപോലും മുന്നോട്ട് പോകാൻ ആകുന്നില്ല. ശ്വാസതടസ്സമുണ്ടാകുന്നതിനാൽ മുഴുവൻസമയ രക്ഷാപ്രവർത്തനവും സാധ്യമല്ല. ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളി നേരിടുന്നപ്രദേശമാണിത്. വലിയ യന്ത്രങ്ങൾ തുരങ്കത്തിലൂടെ കൊണ്ടുപോകുന്നതും വെല്ലുവിളി തന്നെ.

കര – നാവിക സേന, ദുരന്ത നിവാരണ സേന, തുരങ്ക രക്ഷാ ദൗത്യത്തിൽ പ്രാവീണ്യമുള്ള റാറ്റ് മൈനെർസ് എന്നിവർ സംയുക്തമായാണ് ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത്. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കൽ ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്. തെലങ്കാന ഉപമുഖ്യമന്ത്രിയടക്കം സംഭവസ്ഥലത്തുണ്ട്

വെഞ്ഞാറമൂട് കൂട്ടക്കൊല;  ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആരോഗ്യനില മെച്ചപ്പെടുന്നെന്ന് ശ്രീഗോകുലം മെഡിക്കൽ കോളജ്. ഷെമിക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ കിരൺ രാജഗോപാൽ പറഞ്ഞു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ല. ഷെമിയുടെ താടിയെല്ലും തലയോട്ടിയും പൊട്ടിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.

അതേസമയം വെഞ്ഞാറമൂടിൽ അഫാൻ കൊലപ്പെടുത്തിയ ഫർസാനയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വീട്ടിൽ നിന്നിറങ്ങി അഫാനെ കാണാനെത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മുക്കന്നൂരിലെ വീട്ടിൽ നിന്ന് ഫർസാന വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്നതാണ് ദൃശ്യം. ഫർസാനയുടെ കുടുംബത്തിൻ്റെ മൊഴി എടുക്കുകയാണ് പൊലീസ്. മുക്കന്നൂരിലെ വീട്ടിലെത്തിയാണ് മൊഴി എടുക്കുന്നത്.

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം. അഫാൻ ഫോണിൽ തിരഞ്ഞത് എന്തെന്നാണ് പരിശോധിക്കുക. കൊലപാതകങ്ങൾക്കിടെ അഫാൻ ബാറിലെത്തി മദ്യപിച്ചെന്നും മദ്യം പാഴ്സൽ വാങ്ങിയെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. കൊലപാതകങ്ങൾ നടന്ന വീടുകളിലും, അഫാൻ യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി കൂടുതൽ പരിശോധനകൾ നടത്തും.

പേരുമല, പാങ്ങോട്, എസ് എൻ പുരം എന്നിവിടങ്ങളിൽ എത്തി കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എലി വിഷം കഴിച്ച മൊഴി നൽകിയ പ്രതി അഫാന് മൂന്നു ദിവസത്തെ ഒബ്‌സർവേഷൻ ആണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇന്നും നാളെയും കൂടി പ്രതി ഒബ്‌സർവേഷനിൽ തുടരും. ഇന്നലെയും ആശുപത്രിയിൽ എത്തി അഫാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകൾ തുടരും.

കെപിസിസിയിൽ നേതൃമാറ്റത്തിന് സാധ്യത; കെ സുധാകരൻ അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത കേരളത്തിൽ കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിൽ. ഡിസിസി അധ്യക്ഷൻമാർക്കും മാറ്റം ഉണ്ടായേക്കും.

അസമിലും മാറ്റമുണ്ടായേക്കും. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ ഗോഗോയ് എത്തിയേക്കും. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും. ആറുമാസം മുൻപ എങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യത തേടും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ കേരളത്തിലും അസമിലും നേതൃമാറ്റം അനിവാര്യമാണെന്നാണ് ഹൈക്കമാൻഡ് തീരുമാനം. മത-സാമുദായിക,ഗ്രൂപ്പ് സന്തുലനം പാലിച്ചാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. വയനാട് അടക്കം 10 ഡിസിസി അധ്യക്ഷമാരെയും മാറ്റാനാണ് നീക്കം. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ ശശി തരൂർ വിഷയം ചർച്ചയാകില്ല.

‘പിന്നില്‍ ഈര്‍ക്കില്‍ സംഘടന, മാധ്യമശ്രദ്ധ കിട്ടിയതോടെ ഹരം കയറി’; ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരീം

കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിപിഎം നേതാവ് എളമരം കരീം വീണ്ടും. സമരം നടത്തുന്നത് ഏതോ ഈര്‍ക്കില്‍ സംഘടനയാണ്. അവരുടെ സംഘടനാശക്തി കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ടാകാം. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടിയതോടെ അവര്‍ക്ക് ഒരു ഹരമായി. മഹിളാ കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് തള്ളിക്കയറുന്നു. എല്ലാ ദിവസവും വാര്‍ത്ത വരുന്നു. അങ്ങനെ ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ ആവേശത്തിലാണ് സമരം തുടരുന്നത്. അതല്ലാതെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കല്‍ ഈ വിധത്തിലല്ല എന്നും എളമരം കരീം പറഞ്ഞു.

ആരോഗ്യമേഖലയെ പൂര്‍ണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തെ അനുകൂലിക്കാനാകില്ല. മുമ്പ് സിഐടിയു നിരവധി സമരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ലമെന്റിനും മുന്നില്‍ നടത്തി. കേന്ദ്ര തൊഴില്‍ വകുപ്പുമായും ആരോഗ്യവകുപ്പുമായും ചര്‍ച്ച നടത്തിയപ്പോഴും ഇവര്‍ തൊഴിലാളികളല്ല, വൊളണ്ടിയേഴ്‌സ് ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അതിനാല്‍ ഇന്‍സെന്റീവ് മാത്രമേ നല്‍കാനാകൂ എന്നാണ് പറഞ്ഞത്.

ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് കഴിയാവുന്നത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ വരെ ഓണറേറിയം നല്‍കുന്നത് കേരള സര്‍ക്കാര്‍ കൂടി ചേര്‍ന്നിട്ടാണ്. കൂടാതെ, അവര്‍ ചെയ്യുന്ന ഓരോ ജോലിക്കും പ്രത്യേക ഇന്‍സെന്റീവുകളുണ്ട്. ആശ വര്‍ക്കര്‍മാരുടെ ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യത്തില്‍, എന്‍എച്ച്എം ഡയറക്ടര്‍ ഇടപെട്ട് കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ എന്‍എച്ച്എം എംപ്ലോയീസ് ഫെഡറേഷന്‍, അങ്കണവാടി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്നിവരെല്ലാം ചേര്‍ന്ന് ഡല്‍ഹിയില്‍ ശക്തമായ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യാരാജ്യത്ത് കേരളത്തില്‍ പരിഗണിക്കുന്നതുപോലെ ഒരു സ്ഥലത്തും ഈ വിഭാഗത്തെ പരിഗണിക്കുന്നില്ല എന്നതാണ് സത്യമെന്ന് എളമരം കരീം പറഞ്ഞു.

എന്‍എച്ച്എമ്മിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ആരോഗ്യമേഖലയില്‍ വളരെ കരുതലോടെയാണ് സിഐടിയു സമരം ചെയ്യുന്നത്. ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. എന്നാല്‍ ഈ സമരം ചെയ്യുന്നവര്‍ക്ക് അതൊന്നും അറിയില്ല. അവര്‍ എന്തോ ചെയ്യുന്നുവെന്ന് എളമരം കരീം പറഞ്ഞു.

ആരോഗ്യമേഖലയിലെ സര്‍വേകള്‍, കണക്കെടുപ്പുകള്‍ തുടങ്ങിയവ നടത്തുന്നുണ്ട്. കുഷ്ടരോഗികളുടെ സര്‍വേ, ജീവിതശൈലീ രോഗങ്ങളുടെ സര്‍വേ തുടങ്ങിയവ കേരളത്തില്‍ നടക്കുന്നുണ്ട്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളാണ്. കൃത്യമായ സമയത്ത് സര്‍വേ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ രോഗനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഫണ്ട് സംസ്ഥാനത്തിന് നഷ്ടമാകുമെന്ന് എളമരം കരീം പറഞ്ഞു.

കെജരിവാള്‍ രാജ്യസഭയിലേക്ക്?; പഞ്ചാബില്‍ നിന്നും പാര്‍ലമെന്റിലെത്താന്‍ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലെത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നും രാജ്യസഭയില്‍ എത്താനാണ് ശ്രമം. ഇതിനായി എഎപിയുടെ രാജ്യസഭാംഗം സഞ്ജീവ് അറോറ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് അഭ്യൂഹം.

അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ സഞ്ജീവ് അറോറയെ എഎപി സ്ഥാനാര്‍ത്ഥിയാക്കും. നിയമസഭയിലേക്ക് അറോറ വിജയിച്ചാല്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കും. തുടര്‍ന്ന് കെജരിവാളിനെ രാജ്യസഭയിലെത്തിക്കാനാണ് ആലോചന. എംഎല്‍എയാകുന്ന സഞ്ജീവ് അറോറയെ പഞ്ചാബിലെ ഭഗവന്ത് മന്‍ മന്ത്രിസഭയിലും ഉള്‍പ്പെടുത്തിയേക്കും.

ലുധിയാന നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാകും കെജരിവാളിന്റെ രാജ്യസഭ സീറ്റില്‍ എഎപി അന്തിമ തീരുമാനമെടുക്കുക. മറ്റൊരു രാജ്യസഭ എംപിയും കെജരിവാളിനായി സീറ്റൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ്മയോടാണ് കെജരിവാള്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്.

കടല്‍ മണല്‍ ഖനനം; ഇന്ന് അര്‍ധരാത്രി മുതല്‍ തീരദേശ ഹര്‍ത്താല്‍

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ഇന്നു രാത്രി 12 മുതല്‍. നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടക്കും.

മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കൊപ്പം ലത്തീന്‍ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അറിയിച്ചു. മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകള്‍, ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകള്‍, ബോട്ട് ഓണേഴ്‌സ് സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയുമുണ്ട്.

ഹര്‍ത്താലില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്നും മത്സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യച്ചന്തകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ല. കടല്‍ ഖനനത്തിനെതിരെ മാര്‍ച്ച് 12ന് പാര്‍ലമെന്റ് മാര്‍ച്ചും നടത്തും.

5 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, എതിര്‍ത്തതോടെ മരത്തടികൊണ്ട് അടിച്ചു കൊന്നു; 13കാരന്‍ പിടിയില്‍

0

ബിലാസ്പൂര്‍: ഛത്തീസ്ഗഡില്‍ പീഡന ശ്രമത്തിനിടെ അഞ്ചു വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച 13 കാരന്‍ അറസ്റ്റില്‍.  ബിലാസ്പൂരിലെ ഒരു റസിഡന്‍ഷ്യല്‍ കോളനിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്ച കുട്ടിയെ കാണാനില്ലെന്ന്  മതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്.

പ്രതിയും പെണ്‍കുട്ടിയും കോളനിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കോര്‍ട്ടേഴ്സിലുള്ളവരെ ചോദ്യം ചെയ്യുന്നതിനിടെ 13 കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയേയും കൊണ്ട് പതിമൂന്ന്കാരന്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് പോകുന്നത് വ്യക്തമായി. ഇവിടെ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ കല്ലും മരത്തടിയും ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉടൻ തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും എന്ന് പൊലീസ് പറഞ്ഞു.