ജമ്മു-കശ്മീരില്‍ സൈനിക വാഹനത്തിനെതിരെ ഭീകരരുടെ വെടിവെപ്പ്

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബാനി മേഖലയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സുന്ദര്‍ബനി മല്ല റോഡില്‍ ഫാള്‍ ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സൈനിക വാഹനത്തിന് നേരെ ഒന്നോ രണ്ടോ റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ പ്രദേശം തീവ്രവാദികളുടെ പരമ്പരാഗത നുഴഞ്ഞുകയറ്റ പാതയായി കണക്കാക്കപ്പെടുന്നു.

9 ജെഎകെ റൈഫിള്‍സിന്റെ പട്രോളിംഗ് വാഹനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. സമീപത്തെ വനപ്രദേശത്തു നിന്നാണ് ആക്രമണം നടന്നത്. പ്രദേശം മുഴുവന്‍ വളഞ്ഞതായും കൂടുതല്‍ സേനയെ രംഗത്തിറക്കിയതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതീവ ജാഗ്രതയില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here