തൃശൂർ: തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38) ആണ് സുധീഷിനെ കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
15 വർഷം മുമ്പ് സുധീഷിൻ്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയിൽ സുധീഷിന് ഇക്കാര്യം ഓർമവന്നു. ഇതേചൊല്ലി സുധീഷും വിഷ്ണുവും അടിയായി എന്നും വഴക്കിന് പിന്നാലെ സുധീഷിൻ്റെ തല ഭിത്തിയിടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്നുമാണ് പുറത്തു വരുന്ന വിവരം.