നവീന്‍ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ ഏക പ്രതി, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

അതേസമയം നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. ‘യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ കാരണം. ക്ഷണിക്കാതെയാണ് ദിവ്യ യാത്രയയപ്പ് പരിപാടിക്ക് എത്തിയത്. പ്രശാന്തിന്റേത് ആരോപണം മാത്രമാണ്’എന്നും കുറ്റപത്രത്തില്‍ പറയുന്നു.

166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ളതാണ് കുറ്റപത്രം. കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കളക്ട്രേറ്റിലെ ജീവനക്കാര്‍ പി പി ദിവ്യക്ക് എതിരായാണ് മൊഴി നല്‍കിയതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

എംപുരാനിൽ  ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നു; ആര്‍എസ്എസ് മുഖപത്രം  ഓര്‍ഗനൈസര്‍

ദില്ലി:  എംപുരാനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്ത്.  ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിർമിച്ചതെന്ന് ഓർഗനൈസറിൽ പറയുന്നു. 

ഹിന്ദുവിരുദ്ധ അജണ്ടയാണ് മോഹൻലാൽ ചിത്രം എംപുരാനിലെന്ന്  മുഖപത്രം ആരോപിക്കുന്നു. ചിത്രത്തിൽ  2002 ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുണ്ട്. പൃഥ്വിരാജ്  രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയത്.  മോഹൻലാലിൻ്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്.

2002-ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ കുറ്റവാളികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ടെന്ന കാര്യം  മറക്കരുത്.  അതേസമയം കലാപത്തെ ഒരു ഉപകരണമായി ഉപയോഗിക്കാനുള്ള കോൺഗ്രസിന്‍റെ രാഷ്ട്രീയ അജണ്ട ഇന്ത്യയിലെ ജനങ്ങൾ പലതവണ നിരാകരിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി

അതിലെ ഓരോ രംഗങ്ങളും മനുഷ്യമനസിനെ അസ്വസ്ഥമാക്കുന്നു. ഇതിൽ ഹിന്ദു പുരുഷന്മാർ ഒരു മുസ്‍ലിം കുട്ടിയെ നിഷ്കരുണം മർദിക്കുന്നതും ഗർഭിണിയായ ഒരു മുസ്‍ലിം സ്ത്രീക്കെതിരെ ഭീകരമായ അക്രമം നടത്തുന്നതും ഉൾപ്പെടുന്നു. ഈ രംഗങ്ങൾ അത്യന്തം ഭീതികരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് യുവമോർച്ച

എംപുരാൻ സിനിമയെ ചുറ്റിപ്പറ്റി നടന്ന വിവാദങ്ങൾക്ക് പിന്നാലെ  പൃഥ്വിരാജിനെതിരെ യുവമോര്‍ച്ച രംഗത്ത്. താരത്തിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് പറഞ്ഞു.

കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളിൽ  ഉപയോഗിച്ചിരിക്കുന്നത്.

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണെന്നെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ. ഗണേഷ് ആരോപിക്കുന്നു

ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ  ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും കെ. ഗണേഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

  എംപുരാൻ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിൻ്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം.  ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണ്. കുരുതിയും ജനഗണമനയും  എംപുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളിൽ  ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ  ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.   കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയിൽ ഐഎസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങൾ തൻ്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം.ബഹിഷ്ക്കരിക്കാനല്ല മറിച്ച്  എംപുരാൻ ഒളിച്ചു കടത്തുന്നത്  ദേശവിരുദ്ധത തന്നെ  ആണെന്ന് അടിവരയിട്ടു പറയാം.

കത്തിയും വടിവാളുമായി വരില്ലെന്ന് ഉറപ്പു കിട്ടണം, ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വില്ലേജ് ഓഫീസർ

0

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി സഞ്ജു വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഏരിയാ സെക്രട്ടറിക്കെതിരെ ഒരു പരാതിയും ഇല്ലെന്ന് ഭീഷണി നേരിട്ട വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. പത്തനംതിട്ട ആറന്മുള പൊലീസ് മാവേലിക്കരയിലെത്തി വില്ലേജ് ഓഫീസറുടെ മൊഴിയെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല.

ഐപിഎല്‍: ആദ്യ ജയത്തിനായി മുംബൈയും ഗുജറാത്തും നേര്‍ക്കുനേര്‍, ഹാര്‍ദ്ദിക് നായകനായി തിരിച്ചെത്തും

0

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. പതിവ് തെറ്റിക്കാതെ ഈ സീസണിലും തോല്‍വിയോടെയാണ് മുംബൈ ഇന്ത്യൻസ് തുടങ്ങിയത്. പഞ്ചാബ് കിംഗ്സിനോട് പൊരുതി വീണ ഗുജറാത്ത് ടൈറ്റൻസ്. ആദ്യ ജയത്തിനായി ഇരു ടീമുകളും കൊമ്പുകോർക്കുമ്പോൾ തീപാറും പോരാട്ടത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

വിലക്ക് കാരണം ചെന്നൈയിൽ കളിക്കാതിരുന്ന മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ രോഹിത് ശർമ്മ, റയാൻ റിക്കിൾട്ടൺ, വിൽ ജാക്സ്, സൂര്യകുമാർ, തിലക് വർമ്മ, റോബിൻ മിൻസ്. ചെന്നൈയോട് മുട്ടുമടക്കിയ വമ്പൻ ബാറ്റിംഗ് നിര ആളിക്കത്തിയില്ലെങ്കിൽ ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈയ്ക്ക് ഈ സീസണും തലവേദനയാകും. മുംബൈയുടെ മലയാളി താരോദയം വിഗ്നേഷ് പുത്തൂരിനെ ഉറ്റുനോക്കുകയാണ് ആരാധകർ.

മെഡിക്കൽ സെന്ററിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർമാണം: ഒരാൾ മുംബൈയിൽ അറസ്റ്റിൽ

0

മലപ്പുറം: ജില്ലയിലെ പ്രമുഖ മെഡിക്കൽ സെന്ററിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ പ്രധാന പ്രതികളിലൊരാളെ മുംബൈയിൽ അറസ്റ്റ് ചയ്തു. മുംബൈ ഗോവണ്ടി ശിവാജി നഗർ സ്വദേശി മുഹമ്മദ് ഫാഹിം മെഹമൂദ് ഷെയ്ഖിനെയാണ് (42) മലപ്പുറം സൈബർ പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ സൈബർ ടീം അംഗങ്ങളായ എസ്.ഐ അബ്ദുൽ ലത്തീഫ്, എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സി.പി.ഒ രാഹുൽ എന്നിവരാണ് ഗോവണ്ടിയിലെത്തി പ്രതികളെ പിടികൂടിയത്.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈ പ്പറ്റിയ അജയിനെയും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ ട്രാവൽ ഏജൻറായ നരേഷിനെയും രാജസ്ഥാനിൽനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പഞ്ചാബിലെ മലർകോട്ടയിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ സഹായിച്ച മറ്റൊരു ഏജന്റിനെയും പിടികൂടിയിരുന്നു.

എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം; കര്‍ശന നടപടിയെന്ന് വിസി, പരാതിയുമായി കെഎസ്‍യുവും എബിവിപിയും

0

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണായത്തിനായി കൊണ്ടുപോയ അധ്യാപകൻ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പരീക്ഷ വിഭാഗത്തിന്‍റെ അടിയന്തര യോഗം വിളിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. ഒന്നാം തീയതി അടിയന്തര യോഗം ചേരും. സംഭവത്തിൽ കര്‍ശന നടപടിയുണ്ടാകുമെന്നും വിസി ഡോ. മോഹൻ കുന്നുമ്മൽ അറിയിച്ചു. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിഷയത്തിൽ പരീക്ഷ കൺട്രോളറോട് മുഴുവൻ വിവരങ്ങളും അറിയിക്കാൻ നിർദ്ദേശം നൽകി.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ വീഴ്ചകളും പരിശോധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസം ഉണ്ടാകാത്ത തരത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് വിസി അറിയിച്ചു. അതേസമയം, സംഭവത്തിൽ കെഎസ്‍യുവും എബിവിപിയും കേരള യൂണിവേഴ്സിറ്റി പരീക്ഷ കണ്‍ട്രോളര്‍ക്കും വിസിക്കും പരാതി നൽകി. 

വിവാദങ്ങള്‍ എമ്പുരാനെ ബാധിച്ചോ?, രണ്ടാം ദിവസം നേടിയത്, മലയാളത്തിന്റെ കണക്കുകള്‍ പുറത്ത്

0

വൻ ഹൈപ്പിലെത്തിയ ചിത്രമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വൻ വിവാദവും ഉടലെടുത്തിരുന്നു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തിയിരുന്നു എമ്പുരാൻ. നെഗറ്റീവ് പബ്ലിസിറ്റി മോഹൻലാല്‍ നായകനായ ചിത്രത്തെ ബാധിച്ചോ എന്നാണ് ഇനി അറിയേണ്ടത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് സാക്നില്‍ക്ക് കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.  മലയാളം പതിപ്പ് 18.6 കോടിയാണ് ആദ്യ ദിനം നേടിയത്. എന്നാല്‍ രണ്ടാം ദിവസമാകട്ടെ 10.75 കോടി രൂപയും നേടി. എമ്പുരാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല ഇനിയും കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയതും കണക്കിലെടുക്കുമ്പോള്‍ റിലീസ് ദിവസത്തെ അലയൊലികള്‍ ഇനിയും അവസാനിക്കില്ല എന്നാണ് വ്യക്തമാകുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

കണ്ണീരണിഞ്ഞ് മ്യാന്മറും തായ്‍ലന്‍ഡും; ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു, 700ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0

ബാങ്കോക്ക്:  തായ്‌ലൻഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണ സംഖ്യ 700 കടന്നതായി റിപ്പോർട്ട്. 1500ലധികം ആളുകൾക്ക് പരിക്കേറ്റു. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. മ്യാൻമറിലെ സാഗൈങ്ങിന്റെ വടക്കുപടിഞ്ഞാറായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.

ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ 694 ആയതായി മ്യാൻമറിലെ സൈനിക ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. സൈന്യം അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തിയെന്നും ആരോപണമുയർന്നു.

കേരള സർവകലാശാലയിൽ ഗുരുതര പിഴവ്; എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ കയ്യിൽ നിന്ന് നഷ്ടമായി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ നഷ്ടമായി. 2022-2024 ബാച്ചിലെ 71 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. മൂല്യനിർണം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാർത്ഥികൾ പുനപരീക്ഷ എഴുതണമെന്നാണ് സർവകലാശാലയുടെ നിർദേശം. പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല.

കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.  മെയ് 31നായിരുന്നു പരീക്ഷ. ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകൾ സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് മൂല്യനിർണയത്തിലായി കൈമാറും.  വീട്ടിൽ കൊണ്ടുപോയി മാർക്കിടാം. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന് ഇങ്ങനെ കൊടുത്ത് അയച്ച 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് വിശദീകരണം.

മ്യാൻമർ, തായ്‍ലന്റ് ഭൂചലനം: സഹായ ഹസ്തവുമായി ഇന്ത്യ, ദുരിതാശ്വാസത്തിന് 15 ടൺ സാധനങ്ങൾ മ്യാൻമറിലേക്കെത്തിക്കും

0

ദില്ലി: ഇന്ന് ഉച്ചയോടെ ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായമെത്തിക്കാൻ ഇന്ത്യ. ശനിയാഴ്ച്ചയോടെ ഒരു സൈനിക ഗതാഗത വിമാനത്തിൽ ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനമാണ് ഇതിന് അയക്കുകയെന്ന് വൃത്തങ്ങൾ‌ അറിയിച്ചു. 

ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയക്കുക. തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നേരത്തെ തുറന്നിരുന്നു.

മയക്ക് മരുന്ന് കുത്തിവച്ച് എച്ച്ഐവി പടർന്ന സംഭവം; രക്തപരിശോധന ഇന്ന് മുതൽ, ആദ്യം അതിഥി തൊഴിലാളികളുടെ പരിശോധന

മലപ്പുറം: മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പ് രക്തപരിശോധന ഇന്ന് തുടങ്ങും. ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. എച്ച്ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഹരി ഉപയോഗത്തിന് വളാഞ്ചേരിയില്‍ എത്തിയവരാണെന്നും നഗരസഭ ചെയമാൻ പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാൾ ഉൾപ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ ഇത്തരത്തിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

ബോട്ട് ജെട്ടിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച കേസ്: പലസ്ഥലങ്ങളിലായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

0

പൂച്ചാക്കല്‍: പെരുമ്പളം ബോട്ട് ജെട്ടിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച കേസിലെ പ്രതി പിടിയില്‍. കുമ്പളം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കോമരോത്ത് വീട്ടില്‍ കനിഷിനെ(38) യാണ് പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതി പലസ്ഥലങ്ങളിലായി ഒളിവിലായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പളം ഭാഗത്ത് വെച്ച് പിടിയിലാകുന്നത്. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി എസ് സുബ്രഹ്മണ്യന്‍, എസ്ഐ മാരായ ജെ സണ്ണി, ജോസ് ഫ്രാന്‍സിസ്, എഎഎസ്ഐ ലിജിമോള്‍, സിപിഒ ജിബുജോണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.