എസ്.ഐയുടെ മുഖത്തടിച്ചു, മൂന്നു പോലീസുകാരെയും വെറുതെ വിട്ടില്ല; നേപ്പാളി യുവതിയും യുവാവും പിടിയിൽ

0

കൊച്ചി: പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ.

സഞ്ച് മായ ലിംബ് (38), സുമൻ (36) എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കുറ്റിപ്പാറ പള്ളി ഭാഗത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്ക്കൂട്ടറിൽ ഇരിക്കുകയായിരുന്നു ഇവർ. നൈറ്റ് പട്രോളിംഗ് നടത്തുന്ന പോലീസിനെക്കണ്ട് അമിത വേഗത്തിൽ പോയ ഇവരെ പിന്തുടർന്ന് തടഞ്ഞു നിർത്തി.

എന്തിനാണ് അവിടെ വന്നതെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായി മറുപടി പറയുകയും, തുടർന്ന് പോലീസിനെ ആക്രമിക്കുകയുമായിരുന്നു.

എസ്.ഐ ജോർജിൻ്റെ മുഖത്താണ് മർദ്ദനമേറ്റത്. എ.എസ്.ഐ റോസ, സീനിയർ സി പ ഒമാരായ പ്രസാദ്, അരുൺ എന്നിവർക്കും ആക്രമണത്തിൽ സാരമായ പരിക്കേറ്റു.

സാഹസപ്പെട്ടാണ് നേപ്പാൾ സ്വദേശികളെ സ്റ്റേഷനിലെത്തിച്ചത്. ഈ മേഖലയിൽ ലഹരി വിപണനം നടക്കുന്നുണ്ടെന്ന പരാതിയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇൻസ്പെക്ടർ ടി.കെ ജോസിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

മ്യാൻമർ, തായ്‍ലന്റ് ഭൂചലനം: സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മരണ സംഖ്യ 150 കവിഞ്ഞു

0

വാഷിംഗ്ടൺ: തായ്‌ലൻഡിനെ പിടിച്ചുകുലുക്കിയ വൻ ഭൂകമ്പത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തിൽ മ്യാൻമറിനെ സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമ പ്രവ‍‌ർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. 

 മ്യാൻമറിലും അയൽ രാജ്യമായ തായ്‍ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. മ്യാൻമറിൽ നൂറ്റിയൻപതിലേറെ പേർ മരിച്ചയാണ് റിപ്പോർട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകർന്നു. തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സർക്കാറുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു.

സിനിമയെ സിനിമയായി കാണണമെന്നാണ് പാർട്ടി നിലപാട്, എംപുരാൻ വിവാദത്തിൽ പ്രതികരണത്തിന് ഇല്ല: രാജീവ് ചന്ദ്രശേഖർ

0

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷം ദില്ലിയിൽ എത്തി. പ്രവർത്തകർ രാജീവ് ചന്ദ്രശേഖരറിന് സ്വീകരണം നൽകി. എംപുരാൻ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണം എന്ന് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. സിനിമയെ സിനിമയായി കാണണമെന്നാണ് എം.ടി. രമേശ് പറഞ്ഞത്. അതാണ് പാര്‍ട്ടി നിലപാട്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി എനിക്കറിയില്ല. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും അതിനെ പറ്റി അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

വിശദീകരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി; ‘എമ്പുരാൻ സിനിമ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ ചർച്ചയായില്ല’ 

2026 ലെ തമിഴ്നാട് തെരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാവുമെന്ന് വിജയ്

ചെന്നൈ: പാര്‍ട്ടിയുടെ ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഡിഎംകെയെയും ബിജെപിയെയും നേരിട്ട് കടന്നാക്രമിച്ച് തമിഴഗ വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ്. 2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് വിജയ് പ്രഖ്യാപിച്ചു.

”എന്താണ് രാഷ്ട്രീയം? എല്ലാവരും നന്നായി ജീവിക്കണമെന്ന് വിശ്വസിക്കുന്നതാണോ, അതോ ഒരു കുടുംബം മാത്രം നന്നായി ജീവിക്കണമെന്ന് കരുതുന്നതാണോ അത്?” ഡിഎംകെയുടെ കുടുംബ രാഷ്ട്രീയത്തെ വിജയ് ഉന്നമിട്ടു.

ഭരണകക്ഷിയായ ഡിഎംകെ തന്റെ പാര്‍ട്ടിയുടെ പരിപാടികളെയും മീറ്റിംഗുകളെയും തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ”ബഹുമാനപ്പെട്ട മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍, നിങ്ങളുടെ പേരില്‍ മാത്രം ധൈര്യം കാട്ടിയാല്‍ പോരാ. നിങ്ങളുടെ പ്രവൃത്തിയിലും നിങ്ങള്‍ അത് കാണിക്കണം.”വിജയ് പരിഹസിച്ചു.  ഡിഎംകെ സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരില്‍ കുറവല്ലെന്നും വിജയ് പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനമില്ല. അഴിമതി വളരെ കൂടുതലാണ്. നിങ്ങള്‍ സര്‍ക്കാര്‍ നന്നായി നടത്തിയിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുമായിരുന്നു. സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാന്‍ പോലും കഴിയില്ല. എന്നിട്ടും എല്ലാവരും നിങ്ങളെ ‘അപ്പാ’ എന്ന് വിളിക്കുന്നുവെന്ന് നിങ്ങള്‍ അഭിമാനത്തോടെ പറയുന്നു?’ വിജയ് പറഞ്ഞു.

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഡിഎംകെയെ രഹസ്യമായി സഹായിക്കുകയാണെന്ന് വിജയ് ആരോപിച്ചു. ‘വോട്ടിനായി, ഡിഎംകെ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ പക്ഷം പിടിക്കുന്നു. അഴിമതികള്‍ക്കായി, ഡിഎംകെ രഹസ്യമായി ബിജെപിയുടെ പക്ഷം പിടിക്കുന്നു.’ അദ്ദേഹം കുറ്റപ്പെടുത്തി.

തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന പ്രതികരണവുമായി സമരസമിതി രംഗത്ത്. സർക്കാർ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും ആണ് സമരസമിതി വ്യക്തമാക്കുന്നത്.

അതേസമയം സർക്കാർ മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണം എന്നും  സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.

മാത്യു കുഴൽനാടന് വൻ തിരിച്ചടി; തെളിവ് ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി; വിധിയുടെ വിശദാംശങ്ങൾ പുറത്ത്

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്ന ആരോപണത്തിന് തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് സാധിച്ചില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അന്വേഷണം നടത്താനുള്ള മതിയായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല എന്നും കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്ത് നൽകിയെന്ന ആരോപണം തെളിയിക്കാനായില്ലെന്നും ആണ് കോടതി വിധിയിൽ വ്യക്തമാക്കുന്നത്.

അതേസമയം ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ കേസിൽ മേൽനടപടികൾ അനുവദിക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകൾ പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു.

എന്നാൽ അയഞ്ഞ കടലാസ്സ് കഷണങ്ങളെ തെളിവായി കണക്കാക്കാൻ ആകില്ലെന്ന് പറഞ്ഞ ഹൈക്കോടതി പുതിയ തെളിവുകൾ ലഭിച്ചാൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് ഹൈ വോൾട്ടേജ് പോരാട്ടം; ആർസിബിയ്ക്ക് എതിരെ ചെന്നൈ നിരയിൽ പ്രധാന താരങ്ങളിലൊരാൾ ഉണ്ടാകില്ല

0

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ചെന്നൈ സൂപ്പർ കിം​ഗ്സിനെ നേരിടും. ചെന്നൈയുടെ ഹോം ​ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരം വിജയിച്ചാണ് ഇരുടീമുകളും ഇന്ന് നേർക്കുനേർ പോരാട്ടത്തിന് എത്തുന്നത്. ചെന്നൈയുടെ ഹോം ​ഗ്രൗണ്ടായതിനാൽ ധോണിയ്ക്കും സംഘത്തിനും നേരിയ മുൻതൂക്കമുണ്ട്. എന്നാൽ, വിരാട് കോഹ്ലിയുടെ ഫോമിലാണ് ആർസിബിയുടെ പ്രതീക്ഷ.

ഹൈ വോൾട്ടേജ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്റ്റാർ പേസർ മതീഷ പതിരണ കളിക്കാൻ സാധ്യതയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പതിണ ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും ഇതിനാൽ ആർസിബിയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്താൻ നിർബന്ധിതരായെന്നും മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥിരീകരിച്ചു. ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരായ സീസണിലെ ചെന്നൈയുടെ ആദ്യ മത്സരത്തിലും പതിരണ ടീമിൽ ഇല്ലായിരുന്നു.

അതേസമയം, പതിരണയുടെ പരിക്കിന്റെ സ്വഭാവത്തെ കുറിച്ച് ഫ്രാഞ്ചൈസി വിശദാംശങ്ങൾ പങ്കുവെച്ചിട്ടില്ല. താരം എപ്പോൾ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഐപിഎൽ കരിയറിൽ ഇതുവരെ ചെന്നൈയ്ക്ക് ഒരു മുതൽക്കൂട്ടായിരുന്നു പതിരണ എന്ന കാര്യത്തിൽ സംശയമില്ല. 20 മത്സരങ്ങളിൽ നിന്ന് താരം 34 വിക്കറ്റുകളാണ് വീഴ്ത്തിയത്. കഴിഞ്ഞ സീസണിൽ ഹാംസ്ട്രിംഗ് ഇൻജുറിയെ തുടർന്ന് പാതിവഴിയിൽ പതിരണ പുറത്തായി. എന്നാൽ, ടീം മാനേജ്‌മെന്റ് താരത്തിൽ വിശ്വാസം പ്രകടിപ്പിക്കുകയും മെഗാ ലേലത്തിന് മുമ്പ് അദ്ദേഹത്തെ നിലനിർത്തുകയും ചെയ്തു.

പതിരണയുടെ അഭാവത്തിൽ മുംബൈയ്‌ക്കെതിരെ നഥാൻ എല്ലിസിനെയാണ് ചെന്നൈ കളത്തിലിറക്കിയത്. ഓസ്‌ട്രേലിയൻ താരമായ എല്ലിസ് നാല് ഓവറിൽ 38 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടിയിരുന്നു. ഖലീൽ അഹമ്മദ്, സാം കറൻ എന്നിവർക്കൊപ്പം നഥാൻ എല്ലിസിനെയും ചേർത്തുള്ള അതേ ബൗളിംഗ് യൂണിറ്റ് തന്നെ ഇന്നത്തെ മത്സരത്തിലും തുടരാൻ സാധ്യതയുണ്ട്.

ചെന്നൈ സൂപ്പർ കിം​ഗ്സ്: റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), എം.എസ് ധോണി, രവീന്ദ്ര ജഡേജ, ശിവം ദുബെ, മതീശ പതിരണ, നൂർ അഹമ്മദ്, രവിചന്ദ്രൻ അശ്വിൻ, ഡെവൺ കോൺവേ, സയ്യിദ് ഖലീൽ അഹമ്മദ്, രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, വിജയ് ശങ്കർ, സാം കറൻ, അൻഷ്ഉൽ ഛോദ് ശങ്കര്, അൻഷുൽ റാഷിദ്, ഹൂഡ, ഗുർജൻപ്രീത് സിംഗ്, നഥാൻ എല്ലിസ്, ജാമി ഓവർട്ടൺ, കമലേഷ് നാഗർകോട്ടി, രാമകൃഷ്ണൻ ഘോഷ്, ശ്രേയസ് ഗോപാൽ, വാൻഷ് ബേദി, ആന്ദ്രേ സിദ്ധാർത്ഥ്.

മുത്തൂറ്റ് എക്സിം ഗോള്‍ഡ് പോയിന്റ് കോഴിക്കോട് തുറന്നു

0

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പ്രഷ്യസ് മെറ്റല്‍ വിഭാഗമായ മുത്തൂറ്റ് എക്സിം (പ്രൈ) ലിമിറ്റഡ കോഴിക്കോട് ശാഖ തുറന്നു. കോഴിക്കോട്, പാളയം , അപ്സര തിയേറ്ററിന് സമീപമുള്ള ലിങ്ക് റോഡിലെ പാര്‍ക്കോ ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലാണ് പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്.
ഇത് മുത്തൂറ്റ് എക്സിമിന്റെ ഇന്ത്യയിലെ 43 -ാമത് ഗോള്‍ഡ് പോയിന്റ് സെന്ററും കേരളത്തിലെ നാലാമത്തെ ശാഖയുമാണ്. കോഴിക്കോട് നിവാസികള്‍ക്ക് ആത്മവിശ്വാസത്തോടെ അവരുടെ ഉപയോഗിച്ചതും പഴയതുമായ സ്വര്‍ണ്ണം വില്‍ക്കാന്‍ ഞങ്ങളുടെ വിദഗ്ധര്‍ സതാര്യമായി മൂല്യനിര്‍ണ്ണയം നടത്തി യഥാര്‍ത്ഥവില ലഭ്യമാക്കുമെന്ന് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മുത്തൂറ്റ് എക്‌സിമിന്റെ മാനേജിംഗ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. 10,000 രൂപ വരെയുള്ള സ്വര്‍ണ്ണത്തിന് ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണം പണംലഭ്യമാക്കും. ഉയര്‍ന്ന ഇടപാടുകള്‍ ഐഎംപിഎസ്, നെഫ്റ്റ് അല്ലെങ്കില്‍ ആര്‍ടിജിഎസ് വഴി സുരക്ഷിതമായി നടത്തും. സുതാര്യത, വിശ്വാസ്യത, ഉപഭോക്തൃ സംതൃപ്തി എന്നി മൂല്യങ്ങള്‍ ഉറപ്പാക്കി സമയബന്ധിതമായ പണലഭ്യതയും സാമ്പത്തിക സഹായവും സുഗമമാക്കുന്ന സേവനങ്ങള്‍ കോഴിക്കോട് നിവാസികള്‍ക്കുമുനനില്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മുത്തൂറ്റ് എക്‌സിം സിഇഒ കെയൂര്‍ ഷാ അഭിപ്രായപ്പെട്ടു.

2015 ല്‍ കോയമ്പത്തൂരില്‍ ആദ്യത്തെ ഗോള്‍ഡ് പോയിന്റ് സെന്റര്‍ ആരംഭിച്ചതിനുശേഷം, കമ്പനി മുംബൈ, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹുബ്ബള്ളി, നാപൂര്‍, ബരാസത്, തിരുനെല്‍വേലി, ഗുണ്ടൂര്‍, വാറങ്കല്‍, ദാവന്‍ഗെരെ, ഭുവനേശ്വര്‍, കലബുറഗി , തൃശൂര്‍, ലഖ്നൗ, പഞ്ചാബ്, വെല്ലൂര്‍ , ഫരീദാബാദ് , താംബരം , ഇപ്പോള്‍ കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വ്യാപിച്ചു. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ സ്ഥിരമായി വാഗ്ദാനം ചെയ്യുന്നു.

കേന്ദ്രം അനുമതി നൽകാത്തതിൽ ആശങ്ക; തൃശ്ശൂർ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

തൃശ്ശൂർ പൂരത്തിന് ഒരു മാസം മാത്രം ശേഷിക്കെ വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിൽ ആശങ്ക. കേന്ദ്രസർക്കാരിൽ നിന്നാണ് അന്ത്യനുമതി ലഭിക്കേണ്ടത്. പെസോയുടെ പുതിയ മാർഗനിർദേശപ്രകാരം തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്താൻ ആകില്ല. എന്നാൽ ഇതിൽ ഇളവ് തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ട്വന്റി ഫോറിനോട് പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെട്ട് പിയൂഷ് ഗോയലുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയാണ്. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂർ പൂരം. പൂരത്തിന്റെ ആദ്യ വെടിക്കെട്ടെന്ന് പറയുന്നത് ഈ മാസം 30 തിനാണ്. ഇനി മുന്നിൽ അധിക ദിവസങ്ങളില്ല. ഈ പശ്ചാത്തലത്തിൽ തീരുമാനങ്ങൾ വൈകിയാൽ അത് വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ഇരു ദേവസ്വങ്ങൾ. വെടിക്കെട്ട് അനുമതി ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അടിയന്തര ഇടപെടൽ വെടിക്കെട്ട് അനുമതിയുമായി ബന്ധപ്പെട്ട് എത്രയും വേഗം വേണമെന്ന ആവശ്യത്തിലാണ് ദേവസ്വങ്ങൾ ഉള്ളത്.

അതേസമയം, പെസോ ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ പുതുക്കിയ നിർദേശമനുസരിച്ച്, വെടിക്കെട്ട് പുരയിൽ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 200 ദൂരം വേണം എന്നുള്ളതാണ് പ്രധാന നിബന്ധന.ഫയർ ലൈനിൽ നിന്നും 100 മീറ്റർ മാറിവേണം ആളുകൾ നിൽക്കാൻ , 250 മീറ്റർ പരിധിയിൽ സ്കൂളുകളോ പെട്രോൾ പമ്പോ പാടില്ല. ഈ നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുക ബുദ്ധിമുട്ടാണെന്നും പൂരം നടത്തിപ്പിൽ ഇവ അനിശ്ചിതത്വം സൃഷ്ട്ടിക്കുമെന്നും ചൂണ്ടിക്കാട്ടി ദേവസ്വങ്ങൾ എത്തിയിരുന്നു. പിന്നീട് സുരേഷ്‌ഗോപി എം പി വിഷയത്തിൽ ഇടപെട്ട് ഇളവ് കണ്ടെത്തി തരാമെന്ന് ഏറ്റിരുന്നുവെങ്കിലും നടത്തിയ ചർച്ചകളിൽ തീരുമാനമാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.