‘ഈദിന് ശേഷം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കാം, കേന്ദ്ര സർക്കാരിന് മാത്രമേ ഇടപെടാനാവൂ’; ആക്ഷൻ കൗൺസിൽ

0

ദില്ലി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ദീപാ ജോസഫ്. നിമിഷ തന്ന സന്ദേശം തള്ളിക്കളയാനാകില്ല, ഈദിന് ശേഷം ഒരു പക്ഷേ വധശിക്ഷ നടപ്പാക്കാൻ നടപടികൾ തുടങ്ങാം. ഈ സാഹചര്യത്തിൽ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം. ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തിൽ സഹായിക്കാനാകൂ എന്നും ദീപാ ജോസഫ് വ്യക്തമാക്കി. ഇന്നലെയാണ് ജയിൽ അധികൃതർക്ക് വധശിക്ഷയ്ക്കുള്ള അറിയിപ്പ് വന്നു എന്നുള്ള നിമിഷ പ്രിയയുടെ സന്ദേശം പുറത്തുവരുന്നത്.

ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കൗൺസിൽ ഭാരവാഹികൾക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്തത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചർച്ചയായെന്ന് ഇറാൻ വിദേശകാര്യമന്ത്രിയാണ് ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നൽകിയതെന്നും അദ്ദേഹം പറ‍ഞ്ഞു. 

യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുൻപ് അറിയിച്ചിരുന്നു. യെമനിലെ കൂടുതൽ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചർച്ചകൾക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ അമ്മ നിലവിൽ യമനിൽ തങ്ങുകയാണ്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ് പറ‍ഞ്ഞിരുന്നു. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറ‍ഞ്ഞിരുന്നു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ സൗകര്യം ഒരുക്കി. ചർച്ചയ്ക്ക് പവർ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകൻ്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷൻ കൗൺസിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകാൻ പിരിച്ച ബ്ലഡ് മണി യെമനിൽ എത്തിക്കാനും സഹായം നൽകി. എന്നാൽ മോചനം സാധ്യമാക്കാൻ രണ്ട് കുടുംബങ്ങൾക്കുമിടയിൽ നടക്കുന്ന ചർച്ച വിജയിക്കേണ്ടതുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്‍റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

മ്യാൻമറിൽ മരിച്ചവരുടെ എണ്ണം കൂടുന്നു; 1644കടന്നു, 3408പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി നിരവധിപേർ

0

ബാങ്കോക്ക്: മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. 

അതേസമയം, ഭൂചലനത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന മ്യാൻമാറിന് സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ. ദുരിതാശ്വാസ സാമിഗ്രികളുമായി രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു. 80 അംഗ എൻഡിആർഎഫ് സംഘത്തെയും118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചു. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലർച്ചെ മൂന്നു മണിക്കാണ് മ്യാൻമറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ദില്ലിക്കടുത്തെ ഹിൻഡൻ താവളത്തിൽ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങൾ കൂടി മ്യാൻമറിലേക്കയച്ചു.15 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാൻമറിലെത്തിച്ചത്. എൺപതംഗ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും മ്യാൻമറിലെത്തും. 

ആറ് വനിത ഡോക്ടർമാരും സംഘത്തിലുണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും. നാല് നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചു. 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ കപ്പലുകളിൽ കൊണ്ടു പോകുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെന്ന് സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യതതിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

മ്യാൻമറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പർക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

‘വിസ റദ്ദാക്കും, ഉടൻ രാജ്യം വിടണം’; യുഎസിലെ ഇന്ത്യക്കാരടക്കമുള്ള വിദ്യാർഥികൾക്ക് ഇ മെയിൽ സന്ദേശം 

0

വാഷിംഗ്ടൺ: അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശ വിദ്യാ‍ർഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ഇ-മെയിൽ വഴി ലഭിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ (ഡിഒഎസ്) നിന്നാണ് ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വിദേശ വിദ്യാർഥികൾക്ക് അനുവ​ദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയതായും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

ആക്ടിവിസ്റ്റുകളായ വിദ്യാർഥികൾക്കാണ് സന്ദേശം ലഭിച്ചത്. യുഎസ് ക്യാമ്പസുകളിൽ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവർക്കെതിരെയും അമേരിക്കൻ വിരുദ്ധമെന്നാരോപിക്കപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിച്ചവരെയും ലക്ഷ്യമിട്ടാണ് ഇ മെയിൽ സന്ദേശങ്ങൾ അയക്കുന്നതെന്നും പറയുന്നു. നേരത്തെ ഇതേ കാരണത്താൽ വിദ്യാർഥികളെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് ആശങ്കയുയർത്തി ഇ മെയിൽ സന്ദേശമെത്തുന്നത്.

ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇ മെയിൽ ലഭിച്ചതായി പറയുന്നു.  2023-24 അധ്യയന വർഷത്തിൽ യുഎസിൽ ഏകദേശം 11 ലക്ഷം അന്താരാഷ്ട്ര വിദ്യാർഥികളാണ് പഠിക്കുന്നത്. അതിൽ 3.3 ലക്ഷത്തിലധികം പേർ ഇന്ത്യൻ വിദ്യാർത്ഥികളാണെന്ന് ഓപ്പൺ ഡോർസ് റിപ്പോർട്ട് പറയുന്നു. ഹമാസിനെയോ മറ്റ് ഭീകര ഗ്രൂപ്പുകളെയോ പിന്തുണയ്ക്കുന്നതായി കാണപ്പെടുന്ന വിദേശ പൗരന്മാരുടെ (അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെ) വിസ റദ്ദാക്കുന്നതിന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശ്രമം ആരംഭിച്ചതായി ആക്സിയോസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന്, 300-ലധികം വിദേശ വിദ്യാർത്ഥികളുടെ വിദ്യാർത്ഥി വിസ റദ്ദാക്കി.

നവരാത്രി: യുപിയിൽ ആരാധനാലയങ്ങൾക്ക് സമീപത്ത് മത്സ്യ-മാംസ വിൽപ്പനശാലകൾ നിരോധിച്ചു 

0

ലഖ്‌നൗ: ഇന്ന് മുതൽ ആരംഭിക്കുന്ന ഒമ്പത് ദിവസത്തെ ഛൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിച്ചു. കൂടാതെ എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകി. ഏപ്രിൽ 6 ന് ആഘോഷിക്കുന്ന രാമനവമിക്ക് മുന്നോടിയായി പുറപ്പെടുവിച്ച നിർദേശത്തിലാണ് സംസ്ഥാനത്തുടനീളം മാംസ വിൽപ്പനയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചത്.  

അനധികൃത അറവുശാലകൾ ഉടൻ അടച്ചുപൂട്ടാനും ആരാധനാലയങ്ങൾക്ക് സമീപം മാംസ വിൽപ്പന നിരോധിക്കാനും ഉത്തർപ്രദേശ് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പൊലീസ് കമ്മീഷണർമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും നിർദേശം നൽകി. ഉത്തരവ് നടപ്പാക്കാനായി പ്രത്യേക ജില്ലാതല സമിതികൾ രൂപീകരിക്കുകയും പൊലീസ്, ആരോഗ്യം, ഗതാഗതം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കുകയും ചെയ്യും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ യുപി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട്, ഭക്ഷ്യസുരക്ഷാ ആക്ട് എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കും. 

നവരാത്രി സമയത്ത് ആരാധനലായങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മാംസ/മത്സ്യക്കടകൾ ഉണ്ടാകില്ല. പരിധിക്ക് പുറത്ത് ലൈസൻസിന്റെ നിബന്ധനകൾക്ക് വിധേയമായി മാത്രമേ പ്രവർത്തിക്കാവൂ. തുറന്ന സ്ഥലത്ത് മാംസ വിൽപന പാടില്ല. രാമനവമി ദിവസം എല്ലാ മാംസ-മത്സ്യ കടകളും അടച്ചിടുമെന്നും  ഉത്തർപ്രദേശ് സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ശിശിറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. നവരാത്രി, രാമനവമി ദിവസങ്ങളിൽ സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  

‘രാജവാഴ്ച പുനഃസ്ഥാപിക്കണം’; നേപ്പാളിൽ രാജഭരണാനുകൂലികൾ തെരുവിൽ, 2 മരണം, 112 പേർക്ക് പരിക്ക്

0

കാഠ്മണ്ഡു: കാഠ്മണ്ഡുവിൽ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജാവ് ഗ്യാനേന്ദ്ര ഷായുടെ അനുയായികൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ വ്യാപകമായ ആക്രമണം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജവാഴ്ചയെ അനുകൂലിക്കുന്ന പ്രതിഷേധക്കാർ കല്ലെറിയുകയും രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് ആക്രമിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ പാർലമെന്റ് മന്ദിരത്തിലേക്ക് കല്ലെറിഞ്ഞ ജനക്കൂട്ടത്തെ തടയാൻ പൊലീസ് ബലപ്രയോഗം നടത്തി. ട

കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകനുൾപ്പെടുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെ രം​ഗത്തിറക്കി. വെള്ളിയാഴ്ച വൈകുന്നേരം 4.25 ന് തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെ 7 മണി മുതൽ കർഫ്യൂ പിൻവലിച്ചു. 105 പ്രക്ഷോഭകരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ ജനറൽ സെക്രട്ടറി ധവാൽ ശംഷേർ റാണ, പാർട്ടിയുടെ കേന്ദ്ര അംഗം രബീന്ദ്ര മിശ്ര എന്നിവരും ഉൾപ്പെടുന്നു.
recommended by

രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നും ഹിന്ദു രാജ്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ രം​ഗത്തെത്തിയത്. പ്രക്ഷോഭത്തിന്റെ കൺവീനറായ ദുർഗ പ്രസായ് സുരക്ഷാ ബാരിക്കേഡ് തകർത്ത് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്ന ബനേഷ്‌വോറിലേക്ക് നീങ്ങിയതിനെത്തുടർന്ന് പ്രകടനം അക്രമാസക്തമായി. സംഭവത്തിന് ശേഷം പ്രസായ് ഒളിവിലാണെന്ന് കാഠ്മണ്ഡു ജില്ലാ പൊലീസ് റേഞ്ച് പൊലീസ് സൂപ്രണ്ട് അപിൽ ബൊഹാര പറഞ്ഞു.

ജനക്കൂട്ടത്തിനു നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. 1996-2006 കാലഘട്ടത്തിൽ 17,000 പേരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ് കലാപം അവസാനിപ്പിക്കുകയും നേപ്പാളിനെ ഹിന്ദു രാജ്യത്തിൽ നിന്ന് മതേതര, ഫെഡറൽ റിപ്പബ്ലിക്കാക്കി മാറ്റുകയും ചെയ്തു. 2008-ൽ പാർലമെന്റ് 239 വർഷം പഴക്കമുള്ള രാജവാഴ്ചയെ റദ്ദാക്കി. അവസാനത്തെ രാജാവായിരുന്ന 77 വയസ്സുള്ള ഗ്യാനേന്ദ്ര സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം കാഠ്മണ്ഡുവിലെ ഒരു സ്വകാര്യ വീട്ടിലാണ് താമസം. 

തിരുവല്ലം ടോൾ പ്ലാസയിലെ നിരക്ക് വീണ്ടും വർധിപ്പിച്ചു; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയിലെ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു. തിരുവല്ലത്ത് ടോൾ പിരിവ് തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ അഞ്ചാം തവണയാണ് നിരക്ക് കൂട്ടുന്നത്. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങൾക്ക് 15 രൂപയും അടക്കമാണ് വർധിച്ചത്. കഴിഞ്ഞ വർഷം വൻ വർധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 230 രൂപയുമാണ് നിലവിലെ നിരക്ക്. ഇനി ഇത് 160 രൂപയും 240 രൂപയുമായി മാറും. നിലവിൽ കാറിനുള്ള പ്രതിമാസ പാസ് 5100 രൂപയാണ്. ഇതിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ കാറിന്റെ പ്രതിമാസ പാസിന് 5375 രൂപ നൽകണം.

തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും, ഇപ്പോഴുള്ള വിവാദം തരികിട പരിപാടി; സുരേഷ് ഗോപി

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇപ്പോഴത്തെ വിവാദം തരികിട പരിപാടിയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ദേവസ്വ ഭാരവാഹികളെ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ മുൻപിൽ കൊണ്ടുപോയി ഇരുത്തി അവരുമായി രണ്ടു മണിക്കൂർ ചർച്ച ചെയ്‌ത്‌ കാര്യങ്ങൾ മുഴുവൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. പിറ്റേദിവസം ഓരോ വകുപ്പിനെയും വിളിച്ചിരുത്തിയാണ് അവർ ചർച്ചകൾ നടത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കേന്ദ്ര നിയമം മാറ്റുന്നത് ഇന്ത്യയിലെ മുഴുവൻ ഇടങ്ങളെയും ബാധിക്കുന്ന കാര്യമാണ്. പുനഃക്രമീകരണത്തിന് വേണ്ടി താൻ ശ്രമിക്കുന്നതിനിടയിലാണ് കണ്ണൂരിൽ കൊണ്ടുവച്ച് പൊട്ടിച്ചത്. അപകടങ്ങൾ നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കോടതിയും ജനങ്ങളും സർക്കാരിനോട് ചോദിക്കും. വേലയ്ക്ക് താനും കൂടി നിന്നാണ് വെടിക്കെട്ടിന് അനുമതി നേടിക്കൊടുത്തതെന്നും ചില രാഷ്ട്രീയ സൗകര്യങ്ങൾക്ക് വേണ്ടി പലതും മറച്ചുവെക്കുകയാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിൻറെ അനുമതി വൈകിയതോടെ തൃശ്ശൂർ പൂരം വെടിക്കെട്ട് അനിനിശ്ചിതത്വത്തിലയെന്നാണ് ഇരു ദേവസ്വങ്ങളും പറയുന്നത്. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള പെസോയാണ് ഭേദഗതിയിൽ ഇളവ് നൽകേണ്ടതെന്നും കഴിഞ്ഞ ദിവസം പാറമേക്കാവ് ദേവസ്വം പ്രസിഡൻറ്റ് രാജേഷ് പറഞ്ഞിരുന്നു.

അതേസമയം, പൂരത്തിന് കൊടി കയറാൻ ഇനി 31 ദിവസങ്ങൾ മാത്രം ശേഷിക്കുകയാണ് വെടിക്കെട്ടിൽ അനിശ്ചിതത്വം തുടരുന്നത്. 2024 ഒക്ടോബറിലാണ് വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ പെസോ നിയമ ഭേദഗതി നടത്തിയത്. ഫയർ ലൈനിലേക്ക് മാഗസിനിൽ നിന്ന് 200 മീറ്റർ അകലം എന്ന ഭേദഗതിയാണ് തൃശ്ശൂർ പൂരം വെടിക്കെട്ടിന് പ്രതിസന്ധി.

ടാഗോർ ഹാളിൽ വെളിച്ചം കുറഞ്ഞു; സംഘാടകരെ വിമർശിച്ച് മുഖമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ടാഗോർ ഹാളിൽ വെളിച്ചം കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖമന്ത്രി പിണറായി വിജയൻ രംഗത്ത്. പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണുന്ന തരത്തിൽ വെളിച്ചം വേണം എന്നും സാധാരണ കലാപരിപാടികൾക്കാണ് മങ്ങിയ വെളിച്ചം ഏർപ്പെടുത്തുന്നത് എന്നും ഹാളിൽ അൽപ്പം ചൂട് കൂടുമെന്നെ ഉള്ളുവെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിലായതിനെ കുറിച്ച് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇത്തവണ മൈക്കിന് പകരം മുഖ്യമന്ത്രിയെ പ്രകോപ്പിച്ചത് ഹാളിലെ വെളിച്ച സംവിധാനമാണ്. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ജിടെക് – സ്കിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമർശനം.

എംപുരാൻ സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ട് മാത്രം

തിരുവനന്തപുരം: എംപുരാൻ സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ട് മാത്രം. മാർച്ച് ആറിനാണ് എംപുരാന്റെ സെൻസറിങ് നടന്നത്.

ഈ സെൻസറിങ്ങിൽ രണ്ട് കട്ട് മാത്രമാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് സെൻസർ രേഖയിൽ പറയുന്നത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യത്തിലും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് മാറ്റം ആവശ്യപ്പെട്ടത്. ഇത് രണ്ടും ചേർന്നാൽ രണ്ട് മിനിറ്റിൽ താഴെ മാത്രമേ വരൂ.

ഇപ്പോൾ സംഘ്പരിവാർ ഉയർത്തിക്കൊണ്ടുവരുന്ന വിഷയങ്ങളൊന്നും ബോർഡിന്റെ പരിഗണനയിലേ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.  

സ്വരൂപ കർത്ത, റോഷ്‌നി ദാസ് കെ, ജി.എം മഹേഷ്, മഞ്ജുഷൻ എം.എം എന്നിവരായിരുന്നു സെൻസർ ബോർഡിലുണ്ടായിരുന്നത്.

കൂടാതെ, നദീം തുഫൈൽ എന്ന റീജ്യനൽ ഓഫീസറും സംഘത്തിലുണ്ടായിരുന്നു. സിനിമയിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന ഭാഗങ്ങളാണ് സംഘ്പരിവാർ ഗ്രൂപ്പുകളെയും സോഷ്യൽമീഡിയ ഹാൻഡിലുകളെയും ചൊടിപ്പിച്ചിരിക്കുന്നത്.  ഇക്കാര്യം ചൂണ്ടിക്കാട്ടി മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബർ ആക്രമണമാണ് സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്നുണ്ടാവുന്നത്. 

മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് കേവലം 80 രൂപ; ഐബി  ജീവനക്കാരിയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി  ജീവനക്കാരിയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് മധുസൂദനൻ രംഗത്ത്.  മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് പിതാവിന്റെ ആരോപണം.

ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു നൽകി.  മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും പിതാവ് മധുസൂദനൻ പറയുന്നു.

മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ മാർച്ച് 24നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.