ദില്ലി: എംപുരാനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്ത്. ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിർമിച്ചതെന്ന് ഓർഗനൈസറിൽ പറയുന്നു.
ഹിന്ദുവിരുദ്ധ അജണ്ടയാണ് മോഹൻലാൽ ചിത്രം എംപുരാനിലെന്ന് മുഖപത്രം ആരോപിക്കുന്നു. ചിത്രത്തിൽ 2002 ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുണ്ട്. പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയത്. മോഹൻലാലിൻ്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്.
2002-ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ കുറ്റവാളികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്. അതേസമയം കലാപത്തെ ഒരു ഉപകരണമായി ഉപയോഗിക്കാനുള്ള കോൺഗ്രസിന്‍റെ രാഷ്ട്രീയ അജണ്ട ഇന്ത്യയിലെ ജനങ്ങൾ പലതവണ നിരാകരിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി
അതിലെ ഓരോ രംഗങ്ങളും മനുഷ്യമനസിനെ അസ്വസ്ഥമാക്കുന്നു. ഇതിൽ ഹിന്ദു പുരുഷന്മാർ ഒരു മുസ്‍ലിം കുട്ടിയെ നിഷ്കരുണം മർദിക്കുന്നതും ഗർഭിണിയായ ഒരു മുസ്‍ലിം സ്ത്രീക്കെതിരെ ഭീകരമായ അക്രമം നടത്തുന്നതും ഉൾപ്പെടുന്നു. ഈ രംഗങ്ങൾ അത്യന്തം ഭീതികരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

