പവര്‍ പ്ലേയിൽ പതറാതെ ചെന്നൈ, മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍; പഞ്ചാബിന് നെഞ്ചിടിപ്പ്

0

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച തുടക്കം. 220 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ പവര്‍ പ്ലേ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലാണ്. 35 റൺസുമായി രചിൻ രവീന്ദ്രയും 22 റൺസുമായി ഡെവോൺ കോൺവെയുമാണ് ക്രീസിൽ. 

പതിവുപോലെ പവര്‍ പ്ലേയിൽ പതിഞ്ഞ തുടക്കമാണ് ഇന്നത്തെ മത്സരത്തിലും ചെന്നൈയ്ക്ക് ലഭിച്ചത്. ഡെവോൺ കോൺവെയും രചിൻ രവീന്ദ്രയും ചേര്‍ന്നാണ് റൺ ചേസിന് തുടക്കമിട്ടത്. ആദ്യ മൂന്ന് ഓവറുകൾ പിന്നിട്ടപ്പോൾ ചെന്നൈയുടെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 22 റൺസ് മാത്രമാണ്. അര്‍ഷ്ദീപ് സിംഗിന്‍റെ ആദ്യ ഓവറിൽ രണ്ട് ബൗണ്ടറികൾ സഹിതം 9 റൺസ്. യാഷ് താക്കൂര്‍ എറിഞ്ഞ രണ്ടാം ഓവറിൽ വെറും 4 റൺസ്. മൂന്നാം ഓവറിൽ വീണ്ടും 9 റൺസ് എന്നിങ്ങനെയായിരുന്നു ചെന്നൈയുടെ ആദ്യ മൂന്ന് ഓവറുകളിലെ സ്കോറിംഗ്. 

നാലാം ഓവറിൽ ചെന്നൈ ബാറ്റര്‍മാര്‍ ഗിയര്‍ മാറ്റി. യാഷ് താക്കൂറിന്‍റെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ച്  കോൺവെ തുടക്കമിട്ട ആക്രമണം അവസാന മൂന്ന് പന്തുകളും ബൗണ്ടറിയിലേയ്ക്ക് തൊടുത്തുവിട്ട് രചിൻ പൂര്‍ത്തിയാക്കി. 17 റൺസ് പിറന്ന ഓവര്‍ പൂര്‍ത്തിയാകുമ്പോൾ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 39 റൺസ് എന്ന നിലയിലെത്തി. ഗ്ലെൻ മാക്സ്വെൽ എറിഞ്ഞ അഞ്ചാം ഓവറിൽ വെറും 8 റൺസ് മാത്രമാണ് പിറന്നത്. 6-ാം ഓവറിന്‍റെ ആദ്യ പന്തിൽ ലഭിച്ച ഫ്രീ ഹിറ്റ് മുതലാക്കാൻ രചിൻ രവീന്ദ്രയ്ക്ക് കഴിഞ്ഞില്ലെങ്കിലും ടീം സ്കോര്‍ 50ൽ എത്തി. ഓവറിൽ മൊത്തം 12 റൺസ് അടിച്ചെടുത്തതോടെ ചെന്നൈ സ്കോര്‍ 59ലേയ്ക്ക് ഉയര്‍ന്നു. 

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരു ഓവറില്‍ ആറ് സിക്സ്, ഇന്ന് 39 പന്തില്‍ സെഞ്ച്വറി; പ്രിയാൻഷ് ആര്യ എന്ന മിനി യുവി

0

39 പന്തില്‍ സെഞ്ച്വറി. ഏഴ് ഫോറും ഒൻപത് സിക്സും ഉള്‍പ്പെട്ട ഇന്നിങ്സ്. അതും മറുവശത്ത് വിക്കറ്റുകള്‍ നിര നിരയായി വീഴുമ്പോള്‍.പ്രിയാൻഷില്‍ 3.8 കോടി രൂപ നിക്ഷേപിക്കാൻ പഞ്ചാബിനെ പ്രേരിപ്പിച്ചത് ഈ മികവ് തന്നെയാണ്.  പ്രിയാൻഷ് ആര്യ എന്ന പഞ്ചാബ് കിംഗ്‌സ് താരത്തിന്റെ മിടുക്കിന്ന് ക്രിക്കറ്റ് ലോകം കണ്ടു. ആരാണ് പ്രിയാൻഷ് ആര്യ, എങ്ങനെയാണ് ഐപിഎല്ലിലേക്ക് ഈ യുവതാരം ചുവടുവെച്ചത്?

ഡല്‍ഹി പ്രീമിയര്‍ ലീഗിലൂടെയായിരുന്നു പ്രിയാൻഷിന്റെ ബാറ്റ് ക്രിക്കറ്റ് ലോകത്തിന് സുപരിചതമായത്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാഴ്‌സിന്റെ താരമായിരുന്നു പ്രിയാൻഷ്. ലീഗിന്റെ ആദ്യ മത്സരത്തില്‍ ഓള്‍ഡ് ഡല്‍ഹിക്കെതിരെ 30 പന്തില്‍ 57 റണ്‍സായിരുന്നു താരം നേടിത്. പിന്നാലെ സെൻട്രല്‍ ഡല്‍ഹി കിംഗ്സിനെതിരെ 51 പന്തില്‍ 82 റണ്‍സുമെടുത്തു. ഈസ്റ്റ് ഡല്‍ഹി സ്ട്രൈക്കേഴ്‌സിനെതിരെ 32 പന്തില്‍ 53 റണ്‍സെടുത്തു. 

രണ്ടാം തവണ ഓള്‍ഡ് ഡല്‍ഹി മുന്നില്‍ വന്നപ്പോള്‍ 55 പന്തില്‍ 107 റണ്‍സായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സെൻട്രല്‍ ഡല്‍ഹിക്കെതിരെ 42 പന്തില്‍ നിന്ന് 88 റണ്‍സും നേടി. പിന്നീടായിരുന്നു പ്രിയാൻഷിന്റെ ബിഗ് ഹിറ്റിങ് ശൈലിക്ക് ലീഗ് സാക്ഷ്യം വഹിച്ചത്. നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്‌സിനെതിരെ 50 പന്തില്‍ 120 റണ്‍സെടുത്തു താരം. അന്ന് സൗത്ത് ഡല്‍ഹി 20 ഓവറില്‍ 308 റണ്‍സായിരുന്നു സ്കോര്‍ ചെയ്തത്. 

ആ ഇന്നിങ്സിലെ 12-ാം ഓവറില്‍ ആറ് സിക്സുകള്‍ പ്രിയാൻഷ് പായിച്ചു. മനൻ ഭരദ്വാജെന്ന ഇടം കയ്യൻ സ്പിന്നറായിരുന്നു പ്രിയാൻഷിന്റെ ഇരയായത്. എല്ലാ സിക്സുകളും ലോങ് ഓണിലും ലോങ് ഓഫിലുമായിരുന്നു പതിച്ചത്. സീസണില്‍ 608 റണ്‍സ് 198 സ്ട്രൈക്ക് റേറ്റില്‍ പ്രിയാൻഷ് നേടി. പത്ത് ഇന്നിങ്സില്‍ 43 സെഞ്ചുറികളും ഉള്‍പ്പെട്ടു.

2024-25 സീസണിലെ സെയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കായി ഇറങ്ങിയ പ്രിയാൻഷ് ഉത്തര്‍ പ്രദേശിനെതിരെ 43 പന്തില്‍ 102 റണ്‍സ് നേടിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ശിവം മവി, പിയൂഷ് ചൗള തുടങ്ങിയ ബൗളര്‍മാരെയായിരുന്നു അന്ന് താരം നേരിട്ടത്. ഐപിഎല്‍ താരലേലത്തിന്റെ അന്നായിരുന്നു സെഞ്ചുറി ഇന്നിങ്സ്. ഐപിഎല്ലില്‍ തന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ 47 റണ്‍സ് പ്രിയാൻഷ് നേടി.

വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുന്‍ വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും. ഈ ഹോട്ട് സ്‌പോട്ടുകളില്‍ പ്രാദേശികമായ പ്രതിരോധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കര്‍മ്മപദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഇതിലൂടെ പ്രാദേശികമായി തന്നെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനാകും.

ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം. ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ഗുനിയ എന്നിവയ്‌ക്കെതിരേയും ശ്രദ്ധ വേണം. ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) ജാഗ്രത പാലിക്കണം. ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഐഎസ്എം ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർത്ഥ്യമെന്ന് കെ സുരേന്ദ്രൻ

മലപ്പുറം:  വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയ്‌ക്കെതിരെ  നടത്തിയ വിവാദ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർത്ഥ്യമാണന്നായിരുന്നു സുരേന്ദ്രന്റെ വാദം.

മലപ്പുറത്ത് നടക്കുന്ന പല കാര്യങ്ങളും മറ്റുള്ള സ്ഥലങ്ങളിലേത് പോലെയല്ല. മലപ്പുറത്ത് ഒരു മാസം ഒരുതുള്ളി വെള്ളം പോലും ഒരാൾക്കും ലഭിക്കില്ല. ഇതൊരു ഫാസിസ്റ്റ് സമീപനമാണ്. മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും ഒരു മാസം വെള്ളം പോലും ലഭിക്കില്ല. സ്വന്തം അനുഭവത്തിൽ നിന്നാണിത് പറയുന്നത്. ഒരു പുരോഗമന പാർട്ടിക്കാരും അതിനെപ്പറ്റി സംസാരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറം ജില്ലയിൽ വാക്സിൻ എടുക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വൻതോതിൽ അതിന് പ്രചാരണം ലഭിക്കുന്നു. ആശുപത്രിയിൽ ചികിത്സയ്ക്ക് പോകരുത്, വാക്സിൻ എടുക്കരുത് എന്നാണ് അവ‍‍ർ പറയുന്നത്. ഇതൊക്കെ എന്താണെന്ന് ചോദിച്ച സുരേന്ദ്രൻ നിഗൂഢ ശക്തികൾ മലപ്പുറത്ത് വൻ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ആരോപിച്ചു.

മുസ്‌ലിം ലീഗിന്റെ അപ്രമാദിത്വം ആരും ചോദ്യം ചെയ്യാത്തതുകൊണ്ട് ഇതൊന്നും പുറത്തു വരുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. രാമനാട്ടുകര മുതൽ തൃശ്ശൂർ ജില്ലയുടെ അതിർത്തി പ്രദേശം വരെ ഒരു മാസം ഒരു തുള്ളി വെള്ളം ആർക്കും കിട്ടില്ലെന്നും കെ സുരേന്ദ്രൻ ആവ‍ർത്തിച്ചു.

ലീഗും മറ്റ് വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല. ലീഗ് നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണ്. ഇ ടിയും കുഞ്ഞാലിക്കുട്ടിയും നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകളാണ്. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഐബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവകാട്ടിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.

യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ പ്രതിയായ നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സുകാന്തിനെ പിടികൂടാനായിട്ടില്ല.

കഴിഞ്ഞ 24ന് പകൽ ചാക്കയിലെ റെയിൽവേ ട്രാക്കിലാണു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയിന്മേൽ കേസിലെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തി.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു. 

ചന്ദ്രബോസ് കൊലക്കേസ്; ഹൈക്കോടതി  മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ചു

കൊച്ചി: ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. നിഷാമിന്റെ ഭാര്യ നൽകിയ അപേക്ഷയിലാണ് കോടതി പരോൾ നൽകിയത്. 15 ദിവസത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിഷാമിന് പരോൾ അനുവദിച്ചത്.

മാതാവിന്റെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നിഷാമിന് 30 ദിവസത്തെ പരോൾ അനുവദിക്കണമെന്നാണ് ഭാര്യ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ, അപേക്ഷ ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പരോൾ നിഷേധിച്ചു. പോലീസ് റിപ്പോർട്ട് എതിരായതിനാലാണ് സിംഗിൾ ബെഞ്ച് പരോൾ നിഷേധിച്ചത്. മുഹമ്മദ് നിഷാം നേരത്തെയും പരോൾ നേടി വിവിധസമയങ്ങളിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു.

ബില്ലുകൾ പിടിച്ചുവെക്കാനാകില്ല; ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാകണം; വിമർശിച്ച് സുപ്രീംകോടതി

തമിഴ്നാട് ഗവർണർ ആർ എൻ രവിയെ വിമർശിച്ച് സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം. ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാധ്യതകൾ ഉണ്ട്. ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഗവർണർ അനുമതി നിഷേധിച്ചാൽ ആർട്ടിക്കിൾ 200 ലെ ആദ്യ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന നടപടി എത്രയും വേഗം അദ്ദേഹം പിന്തുടരണം. ബില്ല് ഗവർണർക്ക് നൽകിയാൽ ആർട്ടിക്കിൾ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു.

ആർട്ടിക്കിൾ 200 പ്രകാരം വീറ്റോ അനുവദനീയമല്ല. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. ഗവർണർ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്ന് കോടതി വിമർശിച്ചു. ബില്ല് തടഞ്ഞു വെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. പത്തു ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കേണ്ടേതെന്ന് കോടതി പറഞ്ഞു.

സംസ്ഥാനത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി ബില്ലുകൾ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിച്ചാൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് യാതൊരു വിവേചനാധികാരവുമില്ല. ആർട്ടിക്കിൾ 200 ഇളവ് ലഭിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എമ്പുരാൻ വെറും എമ്പോക്കിത്തരമെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ

‘എമ്പുരാൻ ’ സിനിമയ്ക്കെതിരെ മുൻ ഡിജിപി ആർ. ശ്രീലേഖ രംഗത്ത്. ആർ. ശ്രീലേഖയുടെ യൂട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖ എന്ന യുട്യൂബ് ചാനനിലൂടെയാണ ‘എമ്പുരാൻ ’ സിനിമയ്ക്കെതിരെ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

എമ്പുരാൻ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണ്.  സിനിമ നിറയെ കൊലപാതകങ്ങളും വയലൻസുമുണ്ട് അതുകൊണ്ടു തന്നെ ഈ സിനിമ കുട്ടികൾ ഒരു കാരണവശാലും കാണരുതെന്നും ശ്രീലേഖ പറയുന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു മനസ്സിലായില്ല.

ബിജെപി കേരളത്തിലേക്ക് വന്നാൽ വലിയ വിനാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തലും കൊലയും ഒക്കെ ചെയ്യുന്ന ഒരു മാഫിയ തലവന് മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയൂ എന്നാണു സിനിമയിൽ പറയുന്നതു.

വർഷങ്ങൾക്കു മുൻപ് നടന്ന ഗോധ്ര കലാപത്തെ മുഴുവൻ കാണിക്കാതെ വളച്ചൊടിച്ച് കേരളത്തിൽ മതസ്പർദ്ധ ഉണ്ടാക്കാനും ഈ സിനിമ ശ്രമിക്കുന്നുവെന്നും ലൂസിഫർ കണ്ടു ഇഷ്ടമായതുകൊണ്ടാണ് എമ്പുരാൻ കാണാൻ പോയതെന്നും സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങിപ്പോകാൻ തോന്നിയെന്നും ശ്രീലേഖ പറഞ്ഞു.

ശ്രീലേഖ പറയുന്നു. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

വീട്ടിലെ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവം; മൂന്ന് പ്രസവം വീട്ടിൽ വെച്ച് നടത്തി; ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ്‌ പറഞ്ഞു. സിറാജുദ്ദീന് സഹായം ചെയ്തവരിലേക്കും അന്വേഷണം നടത്തുമെന്ന് എസ്പി വ്യക്തമാക്കി.

തെളിവ് നശിപ്പിക്കലിനും കേസ് എടുക്കുമെന്ന് എസ്പി അറിയിച്ചു. ആശുപത്രിയിൽ ആയിരുന്നു എങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത സർജൻ പറഞ്ഞത്. ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും മൂന്നെണ്ണം വീട്ടിലും.രണ്ട് പ്രസവം ആലപ്പുഴയിൽ വെച്ചായിരുന്നുവെന്ന് എസ്പി പറഞ്ഞു. പ്രതിക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും എസ്പി പറഞ്ഞു.

വൈകുന്നേരം 6 മണിക്കാണ് യുവതി വീട്ടിൽ പ്രസവിച്ചത്. രാത്രി 9 മണിക്കാണ് യുവതി രക്തം വാർന്ന് മരിച്ചത്. കസ്റ്റഡിയിലുള്ള സിറാജുദ്ദീന്റെ അറസ്റ്റ് മലപ്പുറം പൊലീസ് ഇന്ന് രേഖപ്പെടുത്തും. അസ്മയ്ക്ക് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോർട്ടത്തിൽ കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളജിലെ മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് കണ്ടെത്തൽ.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്നുള്ള അസ്മയുടെ മരണം.മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭർത്താവ് സിറാജുദ്ദീനും. ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സ നൽകാനോ സിറാജുദ്ദീൻ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു അസ്മയുടേത്.

സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടുത്തത്തിൽ പവൻ കല്യാണിന്റെ മകന് ഗുരുതരമായി പൊള്ളലേറ്റു

ഹൈദരാബാദ്:  ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ  പവൻ കല്യാണിന്‍റെ ഇളയ മകന്‍ മാര്‍ക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു.

ശങ്കറിന് കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.  പൊള്ളലേറ്റ മാര്‍ക്ക് ശങ്കര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

എല്ലാ പൊതുപരിപാടികളും റദ്ദാക്കി പവന്‍ കല്യാണ്‍ സിംഗപ്പൂരിലേക്ക് തിരിക്കും.  പവൻ കല്യാണിന്റെയും ഭാര്യ അന്ന ലെഷ്‌നേവയുടെയും മകനാണ് എട്ട് വയസ്സുകാരനായ മാര്‍ക്ക് ശങ്കര്‍.

അല്ലൂരി സീതാരാമരാജു ജില്ലയിൽ പര്യടനം നടത്തുന്ന പവൻ കല്യാൺ, ഡംബ്രിഗുഡ മണ്ഡലത്തിലെ കുരിഡിയിലെ ക്ഷേത്ര സന്ദർശനത്തിന് പിന്നാലെ  സിംഗപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്