ശങ്കര നാരായണനും കൃഷ്ണ പ്രിയയും പത്താം വളവും: വൈകാരിക കുറിപ്പുമായി അഭിലാഷ് പിള്ള

മലപ്പുറം മഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണ പ്രിയയുടെ അച്ഛന്‍ ശങ്കരനാരായണൻ ഇന്നലെയാണ് മരിച്ചത്. മകളുടെ കൊലയാളി വെടിയേറ്റ മരിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ ശങ്കരനാരായണൻ കേരള മനസാക്ഷി മറക്കാത്ത മുഖമാണ്.  ഒരു കൊലപാതക കേസിലെ പ്രതിയുടെ മരണത്തിൽ ഇതാദ്യമയാണ് മലയാളികൾ വളരെ വൈകാരികമായി പ്രതികരിച്ചത്.   പൊന്നുപോലെ വളര്‍ത്തിയ മകള്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്‍റെ തീരാവേദനയും പേറിയായിരുന്നു ശങ്കരനാരായണന്‍റെ അതുവരെയുള്ള ജീവിതം.

ഒരിക്കൽ ശങ്കരനാരായണനെ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വർഷങ്ങൾക്കു മുന്നേ താൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവെന്നും അപരിചിതന്‍റെ പേരാണ് ശങ്കരനാരായണനെന്നും അഭിലാഷ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിക്കുന്നു. 

എം. പത്മകുമാർ സംവിധാനം ചെയ്‌ത് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് പത്താംവളവ്. സുരാജ് വെഞ്ഞാറമൂടാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

അഭിലാഷ് പിള്ളയുടെ കുറിപ്പ് ഇങ്ങനെ
ശങ്കര നാരായണനും കൃഷ്ണ പ്രിയയും പത്താം വളവും

ചില മരണ വാർത്തകൾ അറിഞ്ഞു കഴിയുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു മരവിപ്പ് അനുഭവപ്പെടും. അതിന് അവർ നമ്മുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല. അത് പോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു ഒരു പക്ഷെ അത്ര വാർത്ത പ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട്, സ്വന്തം മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നു കളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്ക് ആരാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല,  എന്നാൽ എന്‍റെ ജീവിതത്തിൽ ഞാൻ ചെയ്‌ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്, വർഷങ്ങൾക്കു മുന്നേ ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്, അന്ന് ഞാൻ സംസാരിച്ച അപരിചിതന്‍റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ. എന്‍റെ കഥയിലെ സോളമൻ.

Nb: ഇന്ന് അവൾ സന്തോഷിക്കും ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ട്.

ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; അമേരിക്കന്‍ വിപണികളില്‍ വീണ്ടും ഇടിവ്

ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ നിലവില്‍ വരും. ചൈനയ്ക്ക് മേല്‍ 104 ശതമാനം തീരുവ ചുമത്തി കടുത്ത നടപടിയുമായി ട്രംപ്. വ്യാപാര യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുറന്നടിച്ചു. അമേരിക്കന്‍ വിപണികളില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി.

അമേരിക്കയുടെ പുരോഗതിക്ക് തന്റെ തീരുവ പ്രഖ്യാപനം മുതല്‍ക്കൂട്ടെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ക്കായി 70 രാജ്യങ്ങള്‍ സമീപിച്ചതായും ട്രംപ് വ്യക്തമാക്കി. തീരുമാനം പിന്‍വലിക്കണമെന്ന് ട്രംപിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു.

ഇന്നലെയാണ് ചൈനയ്ക്ക് മേല്‍ ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തിയത്. താനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം ലെവി ചൈന പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായി, ”താരിഫ് ബ്ലാക്ക്മെയിലിംഗ്” കണ്ട് ഭയപ്പെടില്ലെന്നും യുഎസ് അടിസ്ഥാനരഹിതമായ കാരണങ്ങളാല്‍ താരിഫ് ചുമത്തിയതാണെന്നും ചൈന പറഞ്ഞു.

യുഎസ് ഇറക്കുമതിക്ക് 34 ശതമാനം പരസ്പര താരിഫ് ഏര്‍പ്പെടുത്തിയ പ്രഖ്യാപനം പിന്‍വലിക്കാന്‍ ചൈനയ്ക്ക് ഒരു ദിവസത്തെ സമയം നല്‍കിയ ട്രംപ്, സമയപരിധി പാലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ അധിക 50% താരിഫ് ബാധകമാകുമെന്ന് പറഞ്ഞിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുവ കൂട്ടിയ തീരുമാനം.

ലോണെടുത്തവർക്ക് ആശ്വാസം: റീപ്പോ നിരക്ക്  6 ശതമാനമായി കുറച്ച് ആർബിഐ

ദില്ലി:  റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്.  അടിസ്ഥാന പലിശ നിരക്കായ റിപ്പോയിൽ കാൽ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്.

ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.

പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളർച്ചയും കണക്കിലെടുത്താണ് തുടർച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായത്.

സമ്പദ്ഘടനയ്ക്ക് കരുത്തുപകരാൻ പണലഭ്യത വർധിപ്പിക്കാനുള്ള നടപടികളുമായി ആർബിഐ മുന്നോട്ടുപോകുകയുമാണ്.

രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിർത്തുകയെന്ന ലക്ഷ്യം കൈവരിച്ചതും ആർബിഐയ്ക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്‌ലീമ സുൽത്താനയുടെ ഭർത്താവും പിടിയിൽ

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമ സുൽത്താനയുടെ ഭർത്താവും പിടിയിൽ. തമിഴ്‌നാട് -ആന്ധ്ര അതിർത്തിയിൽ വെച്ചാണ്  തസ്‌ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ പിടിയിലായത്. കേസിലെ മുഖ്യ കണ്ണിയാണ് സുൽത്താൻ.

എക്‌സൈസ് അന്വേഷണസംഘമാണ് ആന്ധ്രപ്രദേശിൽ നിന്ന് ഇയാളെ പൊക്കിയത്. ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുൽത്താനയെ അറസ്റ്റ് ചെയ്തത്.

സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നൽകിയിരുന്നു. നടന്മാർക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നൽകിയതായായിരുന്നു വിവരം.

തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈബ്രിഡ് കഞ്ചാവ് എവിടെ നിന്നുവന്നുവെന്ന് എക്സൈസ് അന്വേഷിക്കുന്നത്.

ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിച്ചത് സുൽത്താനാണെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. മലേഷ്യയിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് മൊത്ത വിൽപ്പനക്കാരിൽ പ്രധാനിയാണ് സുൽത്താൻ. തമിഴ്‌നാട് സ്വദേശിയായ സുൽത്താൻ കേരളത്തിൽ ഇടപാട് നടത്തിയത് തസ്‌ലീമ വഴിയാണ്. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയായിരുന്നു ആലപ്പുഴയിലേത്.

എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കണം: നിർദേശം നൽകി  മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത് ഐഎഎസ്.

സസ്‌പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രി  നിർദേശം നൽകിയിരിക്കുകയാണ്.

വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ അടുത്ത ആഴ്ച നേരിട്ട് ഹാജരാകാൻ എൻ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തി പ്രാപിച്ചത്.

വരുംമണിക്കൂറുകളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം: അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശയുമായി കേരള സർവകലാശാല

തിരുവനന്തപുരം:  എംബിഎ  വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശ.

ശുപാർശ കേരള സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മലിന് കൈമാറി. അധ്യാപകൻ എ.പ്രമോദിനെ പിരിച്ചുവിടാൻ സെനറ്റ് കമ്മിറ്റിയാണ് ശുപാർശ ചെയ്തത്.

അഞ്ച് കോളജുകളിലെ 2022-2024 ബാച്ചിലെ 71 വിദ്യാർഥികളുടെ പേപ്പറുകൾ മൂല്യനിർണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കൽനിന്നു നഷ്ടമായതെന്നാണ് റിപ്പോർട്ട്. അഞ്ച് കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്.

ഉത്തരക്കടലാസുകൾ യാത്രയ്ക്കിടെ ബൈക്കിൽനിന്നു വീണുപോയെന്നാണ് അധ്യാപകന്റെ വിശദീകരണം.  പത്തു മാസം മുൻപ് നടന്ന ഫിനാൻസ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റർ ‘പ്രോജക്ട് ഫിനാൻസ്’ വിഷയത്തിന്റെ ഉത്തരക്കടലാസ് ആണു നഷ്ടമായത്.  വീണ്ടും പരീക്ഷ നടത്താനുള്ള സർവകലാശാലാ തീരുമാനത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് ഗസറ്റ് അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്.

വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിലെ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ വിസി ഡോ. മോഹനൻ കുന്നുമ്മേൽ കോളജിനു നിർദേശം നൽകിയിരുന്നു.

ആദ്യം 300, പലതവണയായി ചെറിയ തുക കിട്ടി, പിന്നെ വൻ ചതി! യുവാവിനെ പറ്റിച്ച് തട്ടിയത് 4.5 ലക്ഷം, പ്രതികൾ പിടിയിൽ

0

ഹരിപ്പാട്:  ആലപ്പുഴയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ  ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ ണ്ട് പ്രതികൾ പിടിയിൽ. വിയപുരം സ്വദേശിയായ യുവാവിന് നഷ്ടമായത് നാലര ലക്ഷത്തോളം രൂപ. സംഭവമായി ബന്ധപ്പെട്ട എറണാകുളം കണ്ണമാലി സ്വദേശികളായ  അജിത്ത് വർഗീസ്(25), സഞ്ജയ് ജോസഫ് എന്നിവരെ ആണ് വിയപുരം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 26നാണ് തട്ടിപ്പ് നടക്കുന്നത്.  ഹുബിൻകോ ടെക്നോളജിസ് എന്ന സ്ഥാപനത്തിൽ നിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ്  പരാതിക്കാരന് ഇതുമായി ബന്ധപ്പെട്ട ആദ്യ ഫോൺകോൾ വരുന്നത്. 

തുടർന്ന് ടെലിഗ്രാം അക്കൗണ്ട് വഴി ട്രേഡിങ് പ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. രജിസ്റ്റർ ചെയ്തതിന്റെ ബോണസായി 300 രൂപ അപ്പോൾ തന്നെ അക്കൗണ്ടിലേക്ക് വരുകയും ചെയ്തു. തുടർന്ന് ഏഴ് തവണയോളം ചെറിയ തുകകളായി ഈ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നു. പണം വന്നത് പരാതിക്കാരന് കൂടുതൽ വിശ്വാസത്തിന് ഇടനൽകി. എന്നാൽ അക്കൗണ്ടിൽ ഇങ്ങനെ വരുന്ന  പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം പണം പിൻവലിക്കാനായി 6000 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചു. പിന്നീട് 20000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുക കൂടി നിക്ഷേപിച്ച എങ്കിൽ മാത്രമേ  പണം പിൻവലിക്കാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞു. 

അതിന്റെ അടിസ്ഥാനത്തിൽ ഈ തുക ഗൂഗിൾ പേ ചെയ്തു നൽകി. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പ്രോസസിംഗിൽ തെറ്റുണ്ട് എന്നും  തുക  ബ്ലോക്ക് ആണെന്നും പറഞ്ഞു. ഇത് മാറ്റുന്നതിനായി  ആദ്യം അറുപതിനായിരം രൂപയും പിന്നീട് 1.2 ലക്ഷം രൂപയും  ആവശ്യപ്പെട്ടു. ഈ തുകയും  പരാതിക്കാരൻ അയച്ചുകൊടുത്തു. വീണ്ടും പ്രോസസിങ്ങിൽ തെറ്റുണ്ടെന്നും തുക  ബ്ലോക്ക് ആയി എന്നും അറിയിച്ചു. ഇത് ഒഴിവാക്കി പണം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. 

ഇതനുസരിച്ച് പരാതിക്കാരൻ വീണ്ടും തുക നൽകുകയായിരുന്നു. തുടർന്ന്  തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ബ്ലോക്ക് തന്നെയാണ് കാണിക്കുന്നത്. അക്കൗണ്ടിൽ നിന്നും ഈ സമയം  ആകെ 4.56 ലക്ഷം രൂപ നഷ്ടമായിരുന്നു. തുടർന്നാണ് ഇയാൾ വിയപുരം  പൊലീസിൽ പരാതി നൽകിയത്.  വീയപുരം  എസ്എച്ച്ഒ ഷഫീക്കിന്റെ നിർദ്ദേശപ്രകാരം എസ് ഐ പി പ്രദീപ്, എഎസ്ഐ ബാലകൃഷ്ണൻ,  സീനിയർ സിപിഒ പ്രതാപ് മേനോൻ, സിപിഒ നിസ്സാറുദ്ദീൻ, എന്നിവരാണ് പ്രതികളെ പിടികൂടിയത്.

വെടിവെച്ചത് മൻസൂറലി, തോക്ക് ഇർഷാദിന്‍റേത്, മൊഴി കുടുക്കി; നിലമ്പൂരിൽ മ്ലാവിനെ വേട്ടയാടിയ രണ്ട് പേർ പിടിയിൽ

0

മലപ്പുറം: നിലമ്പൂരിൽ മ്ലാവ് വേട്ട നടത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. എടക്കര തെയ്യത്തും പാടം ഇലഞ്ഞിമുറ്റത്ത് ഷിബിൻ ജോർജ്(35), അകമ്പാടം പെരുവമ്പാടം ഇടിവണ്ണ പൗവ്വത്ത് വീട്ടിൽ പി.സി. ബിജു(50) എന്നിവരെയാണ് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ചർ വി.കെ. മുഹ്സിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. എട്ടു കിലോ മ്ലാവ് ഇറച്ചിയുമായി വഴിക്കടവ് പൂവ്വത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്മാൻ നേരത്തെ പിടിയിലായിരുന്നു. ഇയാൾ റിമാൻഡിലാണ്. 

ഞായറാഴ്ച വൈകുന്നേരം നെല്ലിക്കുത്തിൽ വനപാലകരുടെ പിടിയിലായ വഴിക്കടവ് പുന്നക്കൽ സ്വദേശി ഭഗവതി ആലുങ്കൽ മൻസൂറലിയുടെ മൊഴി പ്രകാരമാണ് മറ്റു രണ്ടു പേർ തിങ്കളാഴ്ച പിടിയിലായത്. മൻസൂറലിയാണ് തോക്ക് ഉപയോഗിച്ചതെന്നാണ് മൊഴി. മലമാനെ വെടിവെക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉടമ വഴിക്കടവ് പുന്നക്കൽ സ്വദേശി ഇർഷാദ്, വേട്ടസംഘത്തിന് സഹായിയായ വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി ജിയാസ് എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. 

വേട്ടസംഘം ഉപയോഗിച്ച ഒരു കാറും ഒരു ബുള്ളറ്റ് ബൈക്കും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിലമ്പൂർ നോർത്ത് ഡിവിഷനിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ മൂലേപ്പാടം വനമേഖലയിൽ നിന്നാണ് മലമാനിനെ വേട്ടയാടിയതെന്നാണ് പ്രതികളുടെ മൊഴി. ഡെപ്യൂട്ടി റെയ്ഞ്ചറെ കൂടാതെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസ ർ ഇ.എം. ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.എ. വി നോദ്, ഇ.എസ്. സുധീഷ്, എം.ജെ. മനു, കെ. അശ്വതി, പി. അനീഷ്, ഡ്രൈവർ ഇ.ടി. മുനീർ, സി.പി.ഒ രഞ്ചിത്ത് എന്നിവരാണ് പ്രതിക ളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. 

ഏലത്തോട്ടത്തിൽ ജോലിക്കിടെ വലിയ മരക്കൊമ്പ് ഒടിഞ്ഞ് വീണു, വയറിൽ തുളച്ച് കയറി; തോട്ടം സൂപ്രണ്ടിന് ദാരുണാന്ത്യം

0

അടിമാലി: ഇടുക്കി അടിമാലിയിൽ ഏലത്തോട്ടത്തിൽ ജോലികൾ ചെയ്യിക്കുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞു ദേഹത്ത് പതിച്ച് തോട്ടം സൂപ്രണ്ട് മരിച്ചു. കട്ടപ്പന ആനവിലാസം പുല്ലുമേട് പുതുവൽ സതീഷ് രാഘവൻ ( 48) ആണ് മരിച്ചത്. അടിമാലി പീച്ചാടിന് സമീപമുള്ള ഏലത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.   

തോട്ടത്തില്‍ കനാലിന്‍റെ കല്ലുക്കെട്ട് നടക്കുകയായിരുന്നു. തൊഴിലാളികൾക്ക് നിർദ്ദേശം നൽകി മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു സതീഷ്. പെട്ടെന്ന് സമീപത്ത് ഒരു വൻ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് താഴേയ്ക്ക് പതിക്കുകയായിരുന്നു. എല്ലാവരും ഓടി മാറാൻ ശ്രമിച്ചെങ്കിലും സതീഷ് മരക്കൊമ്പിനിടയില്‍പ്പെടുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ തന്നെ  സതീഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മരത്തിന്‍റെ ശിഖരം വയറിൽ തുളച്ച് കയറി സതീഷിന് ഗുരുതരമായ പരുക്കേറ്റിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന്  ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അടിമാലി പ്രിൻസിപ്പൽ എസ്.ഐ ജിബിൻ തോമസ് പറഞ്ഞു.