കൊച്ചി: ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. നിഷാമിന്റെ ഭാര്യ നൽകിയ അപേക്ഷയിലാണ് കോടതി പരോൾ നൽകിയത്. 15 ദിവസത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിഷാമിന് പരോൾ അനുവദിച്ചത്.
മാതാവിന്റെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നിഷാമിന് 30 ദിവസത്തെ പരോൾ അനുവദിക്കണമെന്നാണ് ഭാര്യ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, അപേക്ഷ ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പരോൾ നിഷേധിച്ചു. പോലീസ് റിപ്പോർട്ട് എതിരായതിനാലാണ് സിംഗിൾ ബെഞ്ച് പരോൾ നിഷേധിച്ചത്. മുഹമ്മദ് നിഷാം നേരത്തെയും പരോൾ നേടി വിവിധസമയങ്ങളിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു.