ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ ഇളയ മകന് മാര്‍ക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു.
ശങ്കറിന് കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റ മാര്‍ക്ക് ശങ്കര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
എല്ലാ പൊതുപരിപാടികളും റദ്ദാക്കി പവന് കല്യാണ്‍ സിംഗപ്പൂരിലേക്ക് തിരിക്കും. പവൻ കല്യാണിന്റെയും ഭാര്യ അന്ന ലെഷ്നേവയുടെയും മകനാണ് എട്ട് വയസ്സുകാരനായ മാര്‍ക്ക് ശങ്കര്‍.
അല്ലൂരി സീതാരാമരാജു ജില്ലയിൽ പര്യടനം നടത്തുന്ന പവൻ കല്യാൺ, ഡംബ്രിഗുഡ മണ്ഡലത്തിലെ കുരിഡിയിലെ ക്ഷേത്ര സന്ദർശനത്തിന് പിന്നാലെ സിംഗപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്