കലവൂരിലെ 2 നില വാടക വീട്, താമസം പണ്ട് മുങ്ങിയ അസം സ്വദേശിയും സംഘവും; ഇത്തവണ സ്കെച്ചിട്ടു, കഞ്ചാവുമായി പിടിയിൽ

0

മണ്ണഞ്ചേരി: ആലപ്പുഴ ജില്ലയിലെ കലവൂരിൽ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ. ആലപ്പുഴ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസം ലക്കിംപ്പൂർ സ്വദേശി രാഹുൽ എന്ന് വിളിക്കുന്ന നാച്ചി തൈ ആണ് പിടിയിലായത് ഇയാളിൽ നിന്ന് 3.184 കി ലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കലവൂർ മാരൻകുളങ്ങര ജംഗ്ഷന് വടക്കുവശം വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. 

വീടിനോട് ചേർന്നു കുഴിച്ചിട്ട നിലയിലായിരുന്നു പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മൂന്നുവർഷം മുൻപ് ഇതേ വീട്ടിൽ ഇയാള്‍ താമസിച്ചു കഞ്ചാവ് കച്ചവടം ചെയ്തു വന്നിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ആയിരുന്ന പ്രതി അസമിലേക്ക് കടന്നു കളഞ്ഞശേഷം കഴിഞ്ഞവർഷം അവസാനമാണ് കലവൂരിൽ തിരിച്ചുവന്നത്. 

നാച്ചി തൈ തിരിച്ചെത്തി വീണ്ടും കഞ്ചാവ് കച്ചവടം തുടങ്ങിയെന്ന രഹസ്യ വിവരത്തെ തുടർന്ന് ഈ വീട് എക്‌സൈസ് നീരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടാൻ ഇത്തവണ വൻ പദ്ധതിയാണ് എക്സൈസ് സംഘം ഒരുക്കിയത്. ആദ്യം ആരോഗ്യ പ്രവർത്തകയായി വനിത സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ചെന്ന് പ്രതി വീട്ടിൽ ഉണ്ടെന്നു ഉറപ്പാക്കി. പിന്നാലെ വീട് വളഞ്ഞ് റെയ്‌ഡ്‌ നടത്തുകയായിരുന്നു. ഈ വീട് കേന്ദ്രികരിച്ചു പെണ്‍വാണിഭ സംഘം പ്രവർത്തിച്ചു വന്നിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് പറഞ്ഞു.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം; തഹാവൂർ റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ, വാദം പൂർത്തിയായി

0

ദില്ലി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിലെത്തിച്ച് എൻഐഎ. റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ.  കസ്റ്റഡി അപേക്ഷയിൽ വാദം തുടങ്ങി. ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്ന് എൻഐഎ കോടതിയിയിൽ അറിയിച്ചു.

ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് എൻ‌ഐ‌എ കോടതിയിൽ വാദിച്ചു.  ഹെഡ്‌ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങൾ എൻഐഎ, കോടതിയിൽ നല്കി. എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ വാദം പൂർത്തിയായി. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിങ് ആണ് വാദം കേട്ടത്. റാണയ്ക്ക് വേണ്ടി ഡൽഹി ലീ​ഗൽ സർവീസ് അതോറിറ്റി ഒരു അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്.  

കഴിഞ്ഞ ദിവസം വൈകിട്ടാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ(64) യുമായുള്ള വിമാനം ഇന്ത്യയിലെത്തിയത്. റാണയെ ദില്ലിയിലെത്തിച്ചതോടെ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോടതി നടപടികൾ പൂർത്തിയാക്കിയതിന് ശേഷമേ എൻഐഎ ആസ്ഥാനത്തെത്തിക്കുമോ ജയിലിലേക്ക് മാറ്റുമോ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരികയുള്ളൂ. റാണയെ ഇന്ത്യയിൽ സഹായിക്കുന്ന ചില കണ്ണികളുണ്ടെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്തുന്നതടക്കമുള്ള നീക്കങ്ങളിലാണ് അന്വേഷണ സംഘം.

പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്തു, സഹോദരങ്ങള്‍ക്ക് മര്‍ദനം; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

0

ആലപ്പുഴ: പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്ത മുൻ പഞ്ചായത്ത് മെമ്പറെയും സഹോദരനായ വിമുക്ത ഭടനെയും അക്രമിച്ച് ഒളിവിൽ പോയ പ്രതികള്‍ അറസ്റ്റില്‍. തകഴി സ്വദേശി അർജ്ജുൻ (26), വിഷ്ണു (24), അനന്തകൃഷ്ണൻ (22) എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം രാത്രി കല്ലേപ്പുറം കരുമാടി ഭാഗത്തുള്ള പുതിയ കോൺക്രീറ്റ് റോഡിന്‍റെ നടുക്കിരുന്ന് മദ്യപിക്കുകയായിരുന്നു പ്രതികൾ. ഈ സമയം അതുവഴി കാറില്‍ പോവുകയായിരുന്ന മുന്‍ മെമ്പറേയും കുംടുംബത്തേയും കടത്തിവിടാതെ ഇവര്‍ തടസം സൃഷ്ടിച്ചു. തുടര്‍ന്ന് നൂറ് മീറ്റര്‍ അകലെയുള്ള വീട്ടില്‍ ഭാര്യയേയും മക്കളേയും ഇറക്കിയ ശേഷം തിരികെ വന്ന മുന്‍ മെമ്പറും സഹോദരനും റോഡില്‍ പ്രതികള്‍ മദ്യപിക്കുന്ന ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇരുവരേയും പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്.

സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അർജ്ജുനെയും അനന്തകൃഷ്ണനെയും തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്തു നിന്നും തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ സഹായത്തോടുകൂടി പിടികൂടി. ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പത്തനംതിട്ട കോഴഞ്ചേരിയിൽ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജിൽ നിന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്‍റ് കെ എൻ രാജേഷ്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതീഷ് കുമാർ എം, സബ്ബ് ഇൻസ്‌പെക്ടർ അനീഷ് കെ ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ വിനിൽ എം കെ, സിദ്ധിഖ് ഉൾ അക്ബർ, ജോസഫ് ജോയ് വി, മുഹമ്മദ്‌ ഷെഫീഖ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

തമിഴ്നാട് സ്വദേശി അ‍ഞ്ചുവയസുകാരിയോട് ചെയ്തത് ക്രൂരത; അഞ്ച് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി

0

തൃശൂര്‍: അഞ്ചുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ്  സേതുമോഹന്‍ ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ കൃഷ്ണന്‍ എന്ന കൃഷ്ണമൂര്‍ത്തി (50) യെയാണ് കോടതി ശിക്ഷിച്ചത്. 

2020 ഡിസംബറിലാണ് വീടിന്‍റെ പുറകുവശത്ത് വെച്ച് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന്‍ 11 സാക്ഷികളെയും 15 രേഖകളും, പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും ഹാജരാക്കിയാണ് തെളിവ് സമര്‍പ്പിച്ചത്.  പുതുക്കാട് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ എന്‍ സുരേഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വിജു വാഴക്കാല ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ ടി ആര്‍ രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 6 മാസത്തെ കഠിന തടവിനുമാണ് പ്രതിയെ ശിക്ഷിച്ചത്. 

പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

ഗാനമേളയ്ക്കിടയിലെ ഗണഗീതാലാപനം; കോട്ടുക്കൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചു വിട്ടു

കൊല്ലം: കൊല്ലം കോട്ടുക്കൽ ദേവി ക്ഷേത്രത്തിലെ ആർഎസ്എസ് ഗണഗീത വിവാദത്തിൽ ഉപദേശക സമിതിയെ പിരിച്ചു വിട്ടു. ഉത്സവാഘോഷത്തിലെ ഗാനമേളയിൽ ഗണഗീതം പാടിയതിൽ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നടപടി. ക്ഷേത്ര പരിസരത്ത് ആർഎസ്എസിൻ്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയിൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയിൽ ഗണഗീതം പാടിയത്.

ഇത് ബോധപൂർവ്വം ചെയ്തതെന്നാണ് ദേവസ്വം ബോർഡിൻ്റ വിലയിരുത്തൽ. ക്ഷേത്രപരിസരം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്ന നാട്ടുകാരൻ്റെ പരാതിയിൽ കടയ്ക്കൽ പൊലീസ് എടുത്ത കേസിലും അന്വേഷണം തുടരുകയാണ്. നേരത്തെ വിപ്ലവ ഗാന വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉപദേശക സമിതിയെയും ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവീ ക്ഷേത്രത്തില്‍ ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നായിരുന്നു സംഭവത്തില്‍ ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ നല്‍കിയ വിശദീകരണം. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അതിലൊന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. മറ്റൊരു പാട്ടാണ് പാടിയത്. നാഗര്‍കോവില്‍ ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. 

ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയുടെ ലംഘനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അടിയന്തര നടപടി സ്വീകരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.  

കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്

0

കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മര്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്‌കില്‍സ്,വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍,ഡിസൈന്‍ തിങ്കിങ് തുടങ്ങിയവ ആസ്പദമാക്കിയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സമ്മര്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ ഞാന്‍ എന്തുകൊണ്ട് അര്‍ഹനാണ്- പാഷന്‍, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 16ന് മുമ്പ് സമര്‍പ്പിക്കണം. 20 ദിവസം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ റസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളുമായുള്ള ചര്‍ച്ചകള്‍, ഇന്‍ട്രാക്ടീവ് ആക്ടിവിറ്റീസ് തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കും.

‘വ്യാവസായികാധിഷ്ടിത വിദ്യാഭ്യസം, സംരംഭകത്വം വളര്‍ത്തുക, സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനമാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി ഫ്യൂച്ചര്‍ കേരള മിഷനിലൂടെ നടത്തുന്നത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പരിചയപ്പെടുത്തുന്നതിനൊപ്പം ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങള്‍ നേരിടാനുള്ള ലൈഫ് സ്‌കില്‍സും ആത്മവിശ്വാസവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുകയും നാളെയുടെ നല്ല നേതാക്കളെ വാര്‍ത്തെടുക്കുകയുമാണ് സമ്മര്‍ സ്‌കൂളിന്റെ ലക്ഷ്യം’- ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജമണി പറഞ്ഞു.

പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി സംബന്ധിച്ച് മികച്ച തീരുമാനം കൈക്കൊള്ളുവാനും പാഷനും സാധ്യതകളും കണ്ടെത്തി ഉന്നതവിദ്യാഭ്യാസത്തിന് അനുയോജ്യമായ കോഴ്‌സ് തെരഞ്ഞെടുത്ത് മികച്ച കരിയറിലേക്ക് പ്രവേശിക്കുവാനും സാധിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള ഭാവിസമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി യൂണിവേഴ്സിറ്റിതലത്തില്‍ സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ സമ്മര്‍ ക്യാംപ് കേരളത്തിലെ പുതുതലമുറയ്ക്ക് വേറിട്ട അനുഭവമാകുമെന്നും ടോം അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് -7034043600.

ഭാവി കേന്ദ്രീകൃതമായ കോഴ്‌സുകളുമായി വേള്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ഡിസൈന്‍

0

കൊച്ചി: സാങ്കേതികവിദ്യ, ബിസിനസ്, സൃഷ്ടിപരമായ വ്യവസായങ്ങള്‍ എന്നിവയിലെ ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ പുതിയ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ച് വേള്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ഡിസൈന്‍ (ഡബ്ല്യൂയുഡി). പരമ്പരാഗത കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദങ്ങളില്‍ എഐയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തോട് പ്രതികരിക്കുന്ന പ്രോഗ്രാമായ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈനിലെ ബി.ടെക് പ്രധാന ഓഫറുകളില്‍ ഒന്നാണ്. പുതുതായി അവതരിപ്പിച്ച ബാച്ചിലര്‍, മാസ്റ്റര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഇന്‍ തിയേറ്റര്‍ എന്നിവ ഉപയോഗിച്ച് പെര്‍ഫോമിംഗ് ആര്‍ട്‌സ് ലാന്‍ഡ്സ്‌കേപ്പിനെ ഡബ്ല്യൂയുഡി നവീകരിക്കുന്നു. പരമ്പരാഗത നാടക കോഴ്സുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ പ്രോഗ്രാമുകള്‍ പ്രകടന കഴിവുകള്‍ക്കപ്പുറം മികച്ച നാടക പ്രൊഫഷണലുകളെ പരിശീലിപ്പിക്കുകയും സംവിധാനം, സ്റ്റേജ്ക്രാഫ്റ്റ്, സമകാലിക കഥപറച്ചില്‍ സാങ്കേതിക വിദ്യകള്‍ എന്നിവ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. വിനോദത്തിനപ്പുറം ഗെയിമിംഗിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്ക് തിരിച്ചറിഞ്ഞ് അതിവേഗം വളരുന്ന ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വ്യവസായത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഗെയിമിംഗ് ഇതര പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഗെയിം ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റില്‍ എം.ഡി.എസ് കോഴ്‌സുമുണ്ട്.. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ബിസിനസ്സ് എന്നിവയിലെ ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ ഈ കോഴ്സ് പര്യവേക്ഷണം ചെയ്യുന്നു. ക്രിയേറ്റീവ് വിദ്യാഭ്യാസത്തിന്റെ ഭാവി ലക്ഷ്യമിടുന്ന ഡബ്ല്യൂയുഡി സര്‍വകലാശാല എന്ന നിലയില്‍, വളര്‍ന്നുവരുന്ന വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാങ്കേതികവിദ്യ, ബിസിനസ്സ്, കലകള്‍ എന്നിവ തമ്മിലുള്ള വിടവ് നികത്തുന്നതിനായി രൂപപ്പെടുത്തിയതാണ് പുതിയ പ്രോഗ്രാമുകളെന്ന് വൈസ് ചാന്‍സലര്‍ ഡോ. സഞ്ജയ് ഗുപ്ത പറഞ്ഞു.

ഈ പുതിയ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യത നേടുന്നതിന് 12-ാം ക്ലാസില്‍ കുറഞ്ഞത് 50% മാര്‍ക്കും തുടര്‍ന്ന് അഭിരുചി പരീക്ഷയും അഭിമുഖവും ആവശ്യമാണ്. ഹരിയാനയിലെ സോണിപത്തില്‍ സ്ഥിതി ചെയ്യുന്ന വേള്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ഡിസൈന്റെ കോഴ്‌സുകളില്‍ താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് നടപടിക്രമങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.

കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളമെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: മാസപ്പടി കേസിൽ കുടുങ്ങുമെന്ന  ഭയമാണ് മാധ്യമങ്ങൾ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പത്രസമ്മേളനത്തിൽ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവർത്തകരുടെമേൽ കുതിര കയറുകയും ചെയ്തത് അദ്ദേഹത്തിന്റെ സമനില തെറ്റിയതിനെ തുടർന്നാണ്.

ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ്ഐഒ. അവർ കുറ്റപത്രം വരെ നല്കിയ കേസാണിത്. ആദായനികുതിവകുപ്പും സമാനമായ കണ്ടെത്തൽ നടത്തി.  രണ്ട് സുപ്രധാന ഏജൻസികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്.   ഇതിൽ കള്ളപ്പണത്തിന്റെ അംശം ഉള്ളതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും  വിശദീകരണം തേടിയിട്ടുണ്ട്.

മകളുടെ ഭാഗം കേട്ടില്ലെന്നു പറഞ്ഞാണ് ആദ്യം മുഖ്യമന്ത്രി പ്രതിരോധം സൃഷ്ടിച്ചത്. എന്നാൽ പണം കൊടുത്തവരേയും പണം നല്കിയവരേയും  കേട്ട ശേഷമാണ് എസ്എഫ്ഐഒ റിപ്പോർട്ട് തയാറാക്കിയത്. സേവനം നല്കാതെ 2.7 കോടി രൂപ മകളുടെ കമ്പനി കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് അവർ നടത്തിയത്.

കള്ളപ്പണത്തിന് ജിഎസ്ടി അടച്ചെന്നു പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എകെജി സെന്ററിന്റെ വിലാസമാണ് എക്സാലോജിക് കമ്പനി ദുരൂഹമായ ഇടപാടുകൾക്ക് ഉപയോഗിച്ചത്. ഇതിനെതിരേ പിണറായിയെ ഭയന്ന് പാർട്ടി നേതാക്കൾ ഒരക്ഷരം ഉരിയാടുന്നില്ല.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പിണറായി വിജയനെതിരേ കേന്ദ്ര ഏജൻസികൾ രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ്  സ്വർണക്കടത്ത് നടത്തിയെന്ന് പ്രസംഗിച്ചു. പക്ഷേ പിന്നീട് ബിജെപി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് കണ്ടത്. എല്ലാ കേസുകളും അവസാനിപ്പിച്ചെന്നു മാത്രമല്ല, തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരയണയുണ്ടാക്കി പിണറായി വിജയനെ വിജയിപ്പിക്കുകയും ചെയ്തു. ചരിത്രം ആവർത്തിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ആ വെള്ളം വാങ്ങിവച്ചാൽ മതിയെന്നു സുധാകൻ ചൂണ്ടിക്കാട്ടി.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും  നാടൻ കള്ള് വിൽക്കാം

തിരുവനന്തപുരം:  പുതിയ മദ്യനയത്തിലൂടെ ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്.

നാടൻ കള്ള് വിൽക്കാനുള്ള പ്രത്യേക അനുമതിയാണ് നൽകുന്നത്. സംസ്ഥാനത്തെ കള്ളു ഷാപ്പുകളോട് ചേര്‍ന്ന് നല്ല ഭക്ഷണശാലകളും ആരംഭിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

ഡ്രൈ ഡേയിൽ നടത്തുന്ന കോൺഫറൻസ്, വിവാഹം എന്നിവയിൽ മദ്യം വിളമ്പാൻ 50000രൂപ ഫീസ് നൽകി പ്രത്യേകം ലൈസന്‍സ് എടുക്കണം.

ഇതിനായി ഒരാഴ്ച മുമ്പ് അപേക്ഷ നൽകണമെന്നും എംബി രാജേഷ് പറഞ്ഞു.

ഫാഷൻ ഗോൾഡ് തട്ടിപ്പ്; ലീഗ് നേതാക്കളായ എംസി ഖമറുദ്ദീനും, ടി.കെ പൂക്കോയ തങ്ങളും ED കസ്റ്റഡിയിൽ

ഫാഷൻ ഗോൾഡ് സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എം എൽ എയും ലീഗ് നേതാവുമായ എംസി ഖമറുദ്ദീനും, ടി കെ പൂക്കോയ തങ്ങളും ഇ ഡി കസ്റ്റഡിയിൽ. കോഴിക്കോട് സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 2 ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിവര ശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി രണ്ട് ദിവസത്തെ കസ്റ്റഡി വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെൻ്റ് ഡയക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിൻ്റെ പേരിൽ നിക്ഷേപം സ്വീകരിച്ച് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ 210 കേസുകളാണ് കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിലവിലുള്ളത്. ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 700 ഓളം പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പിന്നീട് നിക്ഷേപ തുക തിരികെ നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് 268 പേരാണ് സംസ്ഥാനത്ത് പരാതി ഉന്നയിച്ചത്. ഇതില്‍ 168 കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമാന്തരമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ്. ഇരുവരെയും അറസ്റ്റ് ചെയ്തത്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ നിഗമനം. സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഫാഷൻ ഗോൾ‍ഡ് പ്രവർത്തിക്കുന്നത്. മുസ്ലിം ലീഗിന്റെ മുന്‍ മഞ്ചേശ്വരം എംഎല്‍എയും ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം.സി ഖമറുദീന്‍.

മാസപ്പടി കേസിലെ SFIO കുറ്റപത്രം; മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്‍

മകള്‍ക്കെതിരായ കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം കൊടുത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസല്ല. ഇന്‍കം ടാക്‌സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങളാണ്. ആ വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഇതിനകത്ത് മണി ലോണ്ടറിംഗ് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കേണ്ട കാര്യമാണ്. ഒരു സേവനവും നല്‍കാതെ ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് വന്നു എന്നുള്ളതാണ്. സ്വാഭാവികമായും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായി ആരോപണമുണ്ടാകും, ആക്ഷേപങ്ങളുണ്ടാകും. അതിന് അദ്ദേഹം പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങള്‍ക്ക് നേരെയും ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസിനെ നിയമപരമായി നേരിട്ടോട്ടെ. അതില്‍ ഞങ്ങള്‍ക്കൊരു വിരോധവുമില്ല. പക്ഷേ മറ്റു കേസുകള്‍ പോലെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ ഞങ്ങള്‍ തയാറല്ല – വി ഡി സതീശന്‍ വ്യക്തമാക്കി

മുഖ്യമന്ത്രി ആശ സമരത്തെ തള്ളിപ്പറഞ്ഞത് വളരെ മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു. 60 ദിവസമായി നടക്കുന്ന സമരമാണ്. അത് സംബന്ധിച്ച് അദ്ദേഹത്തിന് കിട്ടിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും തെറ്റാണ്. ആശമാര്‍ വന്നതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചില്ല എന്ന് പറഞ്ഞത് തെറ്റാണ്. 2019ല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അത് പോര. നമ്മുടെ എംപിമാര്‍ അടക്കമുള്ള ആളുകള്‍ കേന്ദ്ര സര്‍ക്കാര്‍ ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് ര്‍ധിപ്പിക്കണമെന്ന് ശക്തമായി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും ഇക്കാര്യത്തില്‍ ഇടപെടണം – അദ്ദേഹം വ്യക്തമാക്കി.