മാസപ്പടി കേസിലെ SFIO കുറ്റപത്രം; മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്‍

മകള്‍ക്കെതിരായ കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം കൊടുത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസല്ല. ഇന്‍കം ടാക്‌സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങളാണ്. ആ വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഇതിനകത്ത് മണി ലോണ്ടറിംഗ് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കേണ്ട കാര്യമാണ്. ഒരു സേവനവും നല്‍കാതെ ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് വന്നു എന്നുള്ളതാണ്. സ്വാഭാവികമായും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായി ആരോപണമുണ്ടാകും, ആക്ഷേപങ്ങളുണ്ടാകും. അതിന് അദ്ദേഹം പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങള്‍ക്ക് നേരെയും ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസിനെ നിയമപരമായി നേരിട്ടോട്ടെ. അതില്‍ ഞങ്ങള്‍ക്കൊരു വിരോധവുമില്ല. പക്ഷേ മറ്റു കേസുകള്‍ പോലെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ ഞങ്ങള്‍ തയാറല്ല – വി ഡി സതീശന്‍ വ്യക്തമാക്കി

മുഖ്യമന്ത്രി ആശ സമരത്തെ തള്ളിപ്പറഞ്ഞത് വളരെ മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു. 60 ദിവസമായി നടക്കുന്ന സമരമാണ്. അത് സംബന്ധിച്ച് അദ്ദേഹത്തിന് കിട്ടിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും തെറ്റാണ്. ആശമാര്‍ വന്നതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചില്ല എന്ന് പറഞ്ഞത് തെറ്റാണ്. 2019ല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അത് പോര. നമ്മുടെ എംപിമാര്‍ അടക്കമുള്ള ആളുകള്‍ കേന്ദ്ര സര്‍ക്കാര്‍ ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് ര്‍ധിപ്പിക്കണമെന്ന് ശക്തമായി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും ഇക്കാര്യത്തില്‍ ഇടപെടണം – അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തേനീച്ച ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നീലഗിരി ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചിരുന്നു. കോഴിക്കോട് ആയഞ്ചേരി വെള്ളിയാട് ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് സബീറാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിലായിരുന്നു സംഭവം.

കാർ റോഡരികിൽ പാർക്ക് ചെയ്തു വനഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. സബീര്‍ കുത്തേറ്റ് വീണുപോയി. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും ഫയര്‍ സര്‍വീസും എത്തിയാണ് മറ്റുള്ളവരെ രക്ഷിച്ചത്. അപ്പോഴേക്കും സബീര്‍ മരിച്ചിരുന്നു

കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ.

പ്രവർത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന കുറേപ്പേർ പാർട്ടിയിലുണ്ട്. അവരെയെല്ലാം മാറ്റിനിർത്തും.  നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡൻ്റിനെ മാറ്റുമെന്നത് തെറ്റായ പ്രചാരണമാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ നല്ല ബന്ധത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 20000 വോട്ട് ഭൂരിപക്ഷത്തിന് ജയിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു അവ്യക്തതയുമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

പൂക്കൂറ്റി പോലെ ഉയർന്ന് സ്വർണ്ണവില: ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപ

നോമ്പ് കാലം കഴിഞ്ഞ്  ആഘോഷങ്ങളുടെ നാളുകളിലേക്ക് കടക്കാനൊരുങ്ങുകയാണ് മലയാളികൾ. വിവാഹ സീസണുകളുടെ കാലമാണ് രണ്ടാഴ്ച കൂടി കഴിഞ്ഞാൽ. ഈ സാഹചര്യത്തിൽ ഇടുത്തീപോലെ വന്നിരിക്കുകയാണ് സ്വർണ്ണവില.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില വർദ്ധനവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  കേരളത്തിൽ ഇന്ന് പവന് ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപയാണ്. ഇതോടെ ഇന്നത്തെ ഒരുപവന്റെ സ്വർണവില 68480 രൂപയായി.

ഒരു പവൻ സ്വർണത്തിന് 2160 രൂപ വർദ്ധിച്ച് 68,480 രൂപയായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8560 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7050 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

മാതാപിതാക്കൾ ഉപേക്ഷിച്ച ‘നിധി’ യെ CWC ഏറ്റെടുത്തു

കൊച്ചിയിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ഉപേക്ഷിച്ച കുഞ്ഞിനെ ചൈൽഡ് ഏറ്റെടുത്തു. കഴിഞ്ഞ രണ്ടുമാസമായിട്ടും കുഞ്ഞിനെ മാതാപിതാക്കൾ ഏറ്റെടുക്കാത്തതിനെത്തുടർന്നാണ് CWCയുടെ നടപടി. 23 ദിവസം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികിത്സകൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് CWC കുഞ്ഞിനെ ഏറ്റെടുത്തത്. എറണാകുളത്തെ സിഡബ്ല്യുസി കേന്ദ്രത്തിലാകും കുഞ്ഞിനെ പാർപ്പിക്കുക. എല്ലാ മാസവും ആരോഗ്യസ്ഥിതി പരിശോധിക്കും. കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജാണ് കുഞ്ഞിന് ‘നിധി’ എന്ന പേര് നിർദേശിച്ചത്

ഏഴാം മാസത്തിലായിരുന്നു നിധിയുടെ ജനനം. മാതാപിതാക്കൾ ഉപേക്ഷിച്ചു പോയി. എന്നാൽ ഒരു അമ്മയുടെ എല്ലാം ഒരുപാട് അമ്മമാരുടെ പരിചരണത്തിൽ അവൾ വളർന്നു. ഒടുവിൽ കേരളത്തിന്റെ നിധിയായി മാറി. 950 ഗ്രാം തൂക്കമാണ് ആദ്യം കുഞ്ഞിന് ഉണ്ടായത്. ഒന്നരമസത്തിനിപ്പുറം 2.50കിലോയിലേക്ക് എത്തി പൂർണ ആരോഗ്യവതിയായാണ് ആശുപത്രിയിൽ നിന്നുള്ള മടക്കം.

കോട്ടയം ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് മംഗളേശ്വറും രഞ്ജിതയും തിരികെ ജാർഖണ്ഡിലേക്ക് പോയത്. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് കുഞ്ഞിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍

തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരി വിനീത കൊലപാതകത്തിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കന്യാകുമാരി ജില്ലയിലെ തോവാളം സ്വദേശിയാണ് പ്രതി രാജേന്ദ്രൻ. മുൻപും ഇയാൾ മറ്റ് മൂന്ന് കൊലപാതകങ്ങൾ നടത്തിയിരുന്നു.

സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോൾ കൊലപാതകങ്ങൾ നടത്തുകയായിരുന്നു പതിവ്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ,സാഹചര്യ തെളിവുകളായിരുന്നു നിർണ്ണായകം. 118 സാക്ഷികളിൽ 96 പേരെ കേസിൽ സാക്ഷികളായി വിസ്തരിച്ചു.

2022 ഫെബ്രുവരി 6നാണ് നെടുമങ്ങാട് സ്വദേശി വിനീതയെ കുത്തികൊലപ്പെടുത്തുന്നത് . പേരൂർക്കട അമ്പലമുക്കിലെ ചെടിക്കടയിൽ പട്ടാപകൽ ആയിരുന്നു കൊലപാതകം. വിനീത അണിഞ്ഞ നാലര പവന്റെ സ്വർണ മാല കവരാനാണ് പ്രതി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. അതിക്രമം നടക്കുമ്പോൾ വിനീത മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണെന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിലെ കാവൽ കിണറിലെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പേരൂർക്കടയിലെ ചായക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. തമിഴ്നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ സമാന രീതിയിൽ കൊലപ്പെടുത്തിയ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലിക്ക് എത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന ജീസസ് സർജൻ കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത്.

കേസിലെ ഏക പ്രതിയായ രാജേന്ദ്രന്റെ പ്രവർത്തി ദയ അർഹിക്കുന്നില്ലെന്നായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീന്റെ വാദം. 96 സാക്ഷികളെ പ്രോസീക്യൂഷൻ വിസ്തരിച്ചു. പ്രതി സംഭവ ദിവസം കൊലപാതകത്തിന് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം 12 പെൻഡ്രൈവുകളും 7 ഡിവിഡികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സംഭവസമയം കൊലപാതകം നടന്ന സ്ഥലത്ത് പ്രതി രാജേന്ദ്രൻ എത്തിയതിന്റെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ആർ സന്തോഷ് മഹാദേവൻ വാദിച്ചു.

പൊലീസ് കുളത്തിൽ നിന്ന് കണ്ടെത്തിയ ഷർട്ട്‌ രാജേന്ദ്രന്റെത് അല്ലെന്നാണ് പ്രതിഭാഗം വാദം. കേസിലെ നിർണായക തെളിവായ കത്തി പ്രതിയുടേതല്ലെന്നും വാദിച്ചു. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ ദ്വിഭാഷിയുടെ സഹായത്തോടെയാണ് വിചാരണ നേരിട്ടത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന്‍, എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി. ഇരുപത് പ്രതികള്‍ അടങ്ങുന്ന രണ്ടാംഘട്ട പ്രതിപട്ടികയ്ക്ക് ഇ ഡി ആസ്ഥാനം അനുമതി നല്‍കി. മൂന്നാംഘട്ട പ്രതിപട്ടികയ്ക്ക് കൂടി അംഗീകാരം ലഭിച്ചശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക.

ക്രമക്കേടിലൂടെ ലോണ്‍ തരപ്പെടുത്തിയവരും കേസില്‍ പ്രതികളാകും. ഇഡി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആണ് പ്രതി പട്ടിക അംഗീകരിച്ചത്. കേസില്‍ ആകെ 80ലധികം പ്രതികള്‍ വരും എന്നാണ് വിവരം. കൂടുതല്‍ സിപിഐഎം നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നേരത്തെ, കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയെ സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം. കെ രാധാകൃഷ്ണനെ ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇന്നലെ ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്. കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും.കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ പാര്‍ട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണന്‍ എം പി പ്രതികരിച്ചിരുന്നു. കേസില്‍ സാക്ഷിയാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

അന്തിമമായിട്ടുള്ള തീരുമാനമെടുക്കേണ്ടത് ഇ ഡിയാണ്.പാര്‍ട്ടിയില്‍ നിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് അവര്‍ക്ക് ബോധ്യപ്പെട്ടു എന്നാണ് കരുതുന്നത്. പാര്‍ട്ടിക്ക് പണം സമാഹരിക്കാന്‍ ബാങ്കില്‍ നിന്ന് കക്കേണ്ട ആവശ്യം ഇല്ലെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

മാസപ്പടി കേസ്: വിപുലമായ അന്വേഷണത്തിന് ഇ ഡി

മാസപ്പടി കേസില്‍ വിപുലമായ അന്വേഷണത്തിന് ഇ ഡി. വീണാ വിജയന് പുറമെ കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും. ഇ ഡി കൊച്ചി ഓഫീസിനാണ് അന്വേഷണ ചുമതല. യൂണിറ്റ് നാല് ആണ് കേസ് അന്വേഷിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍ സിനി IRS നേതൃത്വം നല്‍കും.

സി എം ആര്‍ എല്‍ മാസപ്പടി ഡയറിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരുടെ ഇടപാടുകളാകും പരിശോധിക്കുക. രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിച്ച പണം Proceeds of crime ആയാല്‍ അന്വേഷണ പരിധിയില്‍ വരും. എസ്എഫ്‌ഐഒയില്‍ നിന്ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ തുടര്‍ നടപടികളിലേക്ക് പോകും. സമന്‍സ് അയച്ച് ഓരോരുത്തരെയായി

നേരത്തെ, കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിരുന്നു. എസ്എഫ്‌ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും. 2024 മാര്‍ച്ചില്‍ മാസപ്പടി കേസില്‍ ഇഡി ECIR രജിസ്റ്റര്‍ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി നടപടികള്‍ പുനരാരംഭിക്കുന്നത്. എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ അവരോട് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയിരുന്നു. ഇതു പരിശോധിച്ച ശേഷം ചോദ്യം ചെയ്യുന്നതിനായി വീണാ വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ എങ്ങനെ റദ്ദാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് സിഎംആര്‍എലിന്റെ ഹര്‍ജികള്‍ മാറ്റിയിട്ടുണ്ട്. ഈമാസം ഇരുപത്തി ഒന്നിന് പുതിയ ബെഞ്ച് വാദം കേള്‍ക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ ശശിധരന്‍ കര്‍ത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പതിനൊന്നാം പ്രതിയാണ്.

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്; 5 പ്രതികൾക്കും ജാമ്യം

കേരളത്തെ നടുക്കിയ കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. 5 സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്,  രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്തായിരുന്നു ജാമ്യം. ഏകദേശം 50 ദിവസത്തോളം പ്രതികൾ ജാമ്യം ലഭിക്കാതെ പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു.

ക്രൂരമായ രീതിയിൽ കുറ്റകൃത്യം നടത്തിയ പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തെ തെറ്റായ രീതിയിൽ ബാധിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ പ്രതികൾക്ക് ജാമ്യം അനുവദിക്കാതിരുന്നത്. എന്നാൽ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ അവസാനിച്ചതിനെ പശ്ചാത്തലത്തിലാണ് പ്രതികളായവർക്ക് ജാമ്യം നൽകിയിരിക്കുന്നത് . കുറ്റപത്രം വായിച്ചതിന് ശേഷം വിചാരണനടപടികളിലേക്ക് ഇനി കോടതി കടക്കും.

ഫെബ്രുവരി 11നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതിയിൽ ഇവർ പിടിയിലാകുന്നത്‌. തെളിവെടുപ്പിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. നഴ്‌സിങ്‌ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ അതിക്രൂരമായ റാഗിങാണ് നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർഥിയുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. പലതവണ കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർഥികൾ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടർന്നു. വിദ്യാർഥികളുടെ കാലിലും മുറിവുകളിലും ലോഷൻ ഒഴിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ചു.

കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മർദനം. നഗ്നരാക്കി നിർത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം. നിലവിളിക്കുമ്പോൾ വായിൽ ക്രീമും കലാമിൻ ലോഷനും ഒഴിച്ചെന്നും വിദ്യാർഥികൾ പരാതിയിലും പറഞ്ഞിരുന്നു

മുവാറ്റുപുഴ ലഹരി കേസ്: പിടിയിലായവര്‍ വിദ്യാര്‍ഥികളെയും സിനിമ മേഖലയിലുള്ളവരേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നവര്‍

മുവാറ്റുപുഴയില്‍ ലഹരിയുമായി പിടിയിലായവര്‍ വിദ്യാര്‍ഥികളെയും സിനിമ മേഖലയില്‍ ഉള്ളവരേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നവര്‍. രണ്ടാം പ്രതി ഹരീഷ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. ലഹരി സംഘത്തിന്റെ പക്കല്‍ നിന്നും പിടികൂടിയ എയര്‍ പിസ്റ്റള്‍ ഫോറന്‍സിക്ക് പരിശോധനക്ക് അയക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കി.

ഹരീഷ്, സജിന്‍, ഷാലിം മൂന്നുപേരയാണ് മുവാറ്റുപുഴ എക്‌സൈസ് ഇന്നലെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും എംഡിഎംഎ, കഞ്ചാവ്, ഒരു എയര്‍ പിസ്റ്റള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഹരീഷ് സിനിമ മേഖലയിലുള്ള വര്‍ക്ക് ലഹരി വിപണനം നടത്തുന്നയാളാണെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് ഇടപ്പടുകള്‍ പരിശോധിച്ച് വരുകയാണ്. കേസിലെ ഒന്നാം പ്രതി ഷാലിം ഒരു മാസം മുന്‍പ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച് സിനിമാക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിപണനം നടത്തുന്നതാണ് ഇവരുടെ രീതി.

ഇവരില്‍ പിടിച്ചെടുത്ത എയര്‍ പിസ്റ്റലിന് ഒരു രേഖയുമില്ല. തോക്ക് ഉപയോഗിച്ചതായും സംശയമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനുള്ള തീരുമാനം. പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ കണ്ണികള്‍ക്ക് ബന്ധമുള്ളതായാണ് സംശയം.

താരീഫ് പ്രശ്നം; ചൈനയിൽ നിന്നുള്ള ഇൻവെന്ററി ഓർഡറുകൾ റദ്ദാക്കി  ആമസോൺ

ലണ്ടൻ: വിവിധ ചൈനീസ്, ഏഷ്യൻ ഉൽപ്പന്നങ്ങളുടെ  ഓർഡറുകൾ റദ്ദാക്കി ആമസോൺ. ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റദ്ദാക്കലുകൾ ആരംഭിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.

ബീച്ച് ചെയറുകൾ, സ്കൂട്ടറുകൾ, എയർ കണ്ടീഷണറുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയാണ് ഈ റദ്ദാക്കലുകളിൽ ഉൾപ്പെടുന്ന ഇനങ്ങൾ. ഈ റദ്ദാക്കലുകൾ മുൻകൂർ അറിയിപ്പില്ലാതെ നടത്തിയതിനാൽ, വരാനിരിക്കുന്ന താരിഫുകളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന.

മുൻ ആമസോൺ മാനേജരും ഓൺലൈൻ വിൽപ്പന കൺസൾട്ടന്റുമായ സ്കോട്ട് മില്ലർ, തന്റെ നിരവധി ഉപഭോക്താക്കളും റദ്ദാക്കലുകൾ നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ആമസോൺ വിശദീകരണമോ അറിയിപ്പോ നൽകിയില്ലെന്ന് അദ്ദേഹം പരാമർശിച്ചു.

റദ്ദാക്കിയ ഓർഡറുകളിൽ ഭൂരിഭാഗവും നേരിട്ടുള്ള ഇറക്കുമതി ഓർഡറുകൾ ആയിരുന്നു. ഇത് ആമസോൺ അവ ഉത്പാദിപ്പിക്കുന്ന രാജ്യത്ത് നിന്ന്  വാങ്ങുകയും നേരിട്ട് യുഎസ് വെയർഹൗസുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നവയാണ്.