ചിന്നസ്വാമിയിലെ രാഹുലിന്‍റെ ‘കാന്താര’ സെലിബ്രേഷന് ദില്ലിയിൽ കോലി ഇന്ന് മറുപടി നൽകും; തുറന്നു പറഞ്ഞ് മുന്‍ താരം

0

ദില്ലി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ വീഴ്ത്തിയശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുല്‍ നടത്തിയ ‘കാന്താര’ സെലിബ്രേഷന് തന്‍റെ സ്വന്തം ഹോം ഗ്രൗണ്ടില്‍ വിരാട് കോലി കണക്കു ചോദിക്കാതിരിക്കില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

ആര് പറഞ്ഞു വിരാട് കോലി ഇവിടെ അപരിചിതനാണെന്ന്, അല്ലെങ്കില്‍ അതിഥിയാണെന്ന്, ഇതവന്‍റെ രാജ്യമാണ്. അവനാണിവിടുത്തെ രാജാവ്. ആ മനോഭവാത്തോടെയാവും വിരാട് കോലി ഇന്ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇറങ്ങുക. കെ എല്‍ രാഹുല്‍ ചിന്നസ്വാമിയില്‍ ചെയ്തതിനോടുള്ള കണക്കു തീര്‍ക്കുക എന്നതും കോലിയുടെ ലക്ഷ്യമാണ്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയ റണ്‍ നേടിയ ശേഷം ഡല്‍ഹി താരം കെ എല്‍ രാഹുല്‍ നെഞ്ചിലിടിച്ച് ഒരു വട്ടം വരച്ച് കാന്താരയില്‍ നായകനായ റിഷഭ് ഷെട്ടി ചെയ്യുന്നതുപോലെ ബാറ്റ് നിലത്തു കുത്തി ഇത് തന്‍റെ ഗ്രൗണ്ടാണെന്ന് പറഞ്ഞ് ആഘോഷിച്ചിരുന്നു.ചിന്നസ്വാമിയില്‍ രാഹുല്‍ പുറത്തെടുത്ത ആവേശപ്രകടനത്തിനുള്ള മറുപടി ഇന്ന് തന്‍റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വിരാട് കോലി നല്‍കുമെന്നാണ് ആര്‍സിബി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വിരാട് കോലിയെന്നാല്‍ ഡല്‍ഹിയാണ്. ഡല്‍ഹിയെന്നാല്‍ കോലിയും. ഗ്രൗണ്ടില്‍ ഒരു വട്ടംവരച്ച് ഇത് തന്‍റെ ഗ്രൗണ്ടാണെന്ന് കോലി ഇന്ന് തെളിയിക്കും. ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ആര് ജയിച്ചാലും അവര്‍ പ്ലേ ഓഫിലേക്ക് ഒരു കാല്‍ വെക്കുമെന്നുറപ്പാണ്. കാരണം എട്ട് മത്സരങ്ങളെങ്കിലും ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അതുകൊണ്ട് തന്നെ ആര്‍സിബി പ്ലേ ഓഫിന് തൊട്ടടുത്താണ്. ഈ സീസണില്‍ ആര്‍സിബി എവേ മത്സരങ്ങളില്‍ തോറ്റിട്ടില്ലെന്നതും കാണാതിരിക്കാനാവില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

LSD സ്റ്റാമ്പുമായി യുവാക്കൾ പിടിയിൽ

LSD സ്റ്റാമ്പുമായി യുവാക്കൾ പിടിയിൽ. ആലപ്പുഴ സ്വദേശി വൈഷ്ണവ് (20) എളമക്കര സ്വദേശി അതുൽ കൃഷ്ണ (19), എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS. ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ K.A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമും പനങ്ങാട് പോലീസും ചേർന്ന് എറണാകുളം നെട്ടൂരിൽ നടത്തിയ പരിശോധനയിൽ 8 No LSD STAMP മായി വൈഷ്ണവിനെ പിടികൂടിയത്.

ഇയാളിൽ നിന്നും ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ എളമക്കര ഇൻസ്പെക്ടർ ഹരികൃഷ്ണൻ, Si മനോജ്, scpo രാജേഷ്, അനീഷ്’, ഗിരീഷ്’, സുജിത്. cpo സ്റ്റെവിൻ എന്നിവരടങ്ങിയ പോലീസ് സംഘം എളമക്കര തന്നിക്കൽ ലൈനിൽ നടത്തിയ പരിശോധനയിലാണ് അതുൽ കൃഷ്ണയെ 16 No. LSD സ്റ്റാമ്പ് 61 സ്റ്റാമ്പ് പേപ്പർ, 8ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി പിടിയിലായത്.

കേരള പോലീസിൻെറ ഓപ്പറേഷൻ D HUNT ൻെറ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പരിശോധനകളിലായി നിരവധി കേസുകൾ കൊച്ചി സിറ്റി പോലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പിടിയിലായ പ്രതികൾ യുവാക്കൾക്കിടയിൽ രാസലഹരി വില്പന നടത്തുന്ന സംഘത്തിലെപ്രധാനികളാണ്.

‘ആലപ്പുഴ ജിംഖാന’യുടെ സംവിധായകന്‍ ഉള്‍പ്പെടെ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയില്‍ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയില്‍. ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയുമാണ് എക്‌സൈസിന്റെ പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഇരുവരുടെയും സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. മൂവരും ലഹരി ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.

ആലപ്പുഴ ജിംഖാനയാണ് ഖാലിദ് റഹ്മാന്റെ അവസാന സിനിമ. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാന്‍ ചെയ്തിട്ടുണ്ട്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്‌റഫ് ഹംസ.

ജയം തുടരാന്‍ മുംബൈ, വിജയവഴിയില്‍ തിരിച്ചെത്താന്‍ ലക്നൗ; വാങ്കഡേയില്‍ ഇന്ന് വെടിക്കെട്ട് പോരാട്ടം

0

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ഉച്ചതിരിഞ്ഞ് 3.30ന് വാങ്കഡേ സ്റ്റേഡയത്തിലാണ്  മത്സരം. പോയന്‍റ് ടേബിളിൽ മുന്നേറാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 5 ജയവും 4 തോൽവിയുമായി 10 പോയന്‍റാണ് ഇരു ടീമുകളുടെയും സമ്പാദ്യം. കഴിഞ്ഞ നാല് മത്സരങ്ങളും ജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ആദ്യ നാലു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ അവസാനം നടന്ന നാലു മത്സരങ്ങളും ജയിച്ച് വിജയപാതയിലാണ്.

ലക്നൗ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് എട്ട് വിക്കറ്റിന്‍റെ തോൽവി വഴങ്ങി. ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ലക്നൗ 12 റൺസിന് മുംബൈയെ കീഴടക്കി. രോഹിത് ശർമ്മയുടെ ബാറ്റിംഗ് വെടിക്കെട്ടിന് കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ നാലു കളികളില്‍ 38 റണ്‍സ് മാത്രം നേടിയ രോഹിത് അടുത്ത നാലു മത്സരങ്ങളില്‍ 190 റണ്‍സ് നേടി. രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവ് കൂടി പഴയ പ്രതാപത്തിലേക്ക് എത്തിയതോടെ മുംബൈയുടെ ബാറ്റിംഗ് കൂടുതല്‍ കരുത്തുറ്റതായി. ട്രെന്‍റ് ബോള്‍ട്ട്, ദീപക് ചാഹര്‍, ജസ്പ്രീത് ബുമ്ര പേസ് സഖ്യം താളം കണ്ടെത്തിയതും മുംബൈക്ക് പ്രതീക്ഷയാണ്.

കോടിപതിയായ സന്തോഷത്തിലിരുന്നാല്‍ അടുത്ത വർഷം ഐപിഎല്ലിൽ കാണില്ല, വൈഭവ് സൂര്യവന്‍ശിക്ക് മുന്നറിയിപ്പുമായി സെവാഗ്

മുംബൈയെ അപേക്ഷിച്ച് ലക്നൗവിന് നേരെ തിരിച്ചാണ് കാര്യങ്ങള്‍. ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടിയ ലക്നൗ പിന്നീട് നിറം മങ്ങുന്നതാണ് കാണുന്നത്. നിക്കോളാസ് പുരാന്‍, മിച്ചല്‍ മാര്‍ഷ് സഖ്യത്തിന്‍റെ വെടിക്കെട്ട് ബാറ്റിംഗിലായിരുന്നു ആദ്യ മത്സരങ്ങളില്‍ ലക്നൗ മുന്നറിയതെങ്കിലും ഇരുവരും നിറം മങ്ങുന്ന മത്സരങ്ങളലില്‍ ലക്നൗ തിരിച്ചടി നേരിട്ടു. ഫോം കണ്ടെത്താൻ വലയുന്ന ലക്നൗ നായകൻ റിഷഭ് പന്തിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഒമ്പത് മത്സരങ്ങളില്‍ 106 റണ്‍സ് മാത്രമാണ് പന്തിന്‍റെ സമ്പാദ്യം. 27 കോടി രൂപക്ക് ടീമിലെത്തിയതിന്‍റെ സമ്മര്‍ദ്ദം റിഷഭ് പന്തിനെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതിന് വിമര്‍ശനം ഏറ്റുവാങ്ങിയ പന്ത് ഇന്ന് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ആറടി താഴ്ചയുള്ള സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു, ഇടതുകാലിന്‍റെ വിരലുകള്‍ക്ക് പൊട്ടൽ

0

 

കോഴിക്കോട്: സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു. വടകര –  നാദാപുരം സംസ്ഥാന പാതയിൽ കക്കം വെള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. പുറമേരി സ്വദേശി മഠത്തിൽ ലിബീഷ് (35)നാണ് ആറടിയോളം താഴ്ചയുള്ള ഓടയിൽ വീണ് ഗുരുതരമായി പരിക്കേറ്റത്. റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിന് സമീപത്തേക്ക് വരുന്നതിനിടെ ആറ് അടിയോളം താഴ്ച്ചയുള്ള ഓടയിൽ വീഴുകയായിരുന്നു.

വീഴ്ചയിൽ വലതു കൈയ്ക്കും കാലിനുമടക്കം പരിക്കേറ്റു. തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വലതു കൈയുടെ എല്ലിന് പൊട്ടലുള്ളതായി വ്യക്തമായത്. തുടര്‍ന്ന് പ്ലാസ്റ്ററിടുകയായിരുന്നു. ഇടതു കാലിന്‍റെ വിരലുകള്‍ക്കും പൊട്ടലുണ്ട്. അപകടം നടന്ന സ്ഥലത്ത്  ഓടയിൽ ഒരിടത്തും കോൺക്രീറ്റ് സ്ലാബുകളുണ്ടായിരുന്നില്ല. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് ലിബീഷിന് ഗുരുതരമായി പരിക്കേറ്റത്. ഭാഗ്യംകൊണ്ട് മാത്രമാണ് കൈയ്ക്കും കാലിനും മാത്രം പരിക്കേറ്റ് രക്ഷപ്പെട്ടതെന്നാണ് ലിബീഷ് പറയുന്നത്.

വാഹനം കൂട്ടിയിടിച്ച് കത്തി, ഒമാനിൽ മലയാളി യുവാവിന് ദാരുണാന്ത്യം

0

മസ്കത്ത്: ഒമാനിലെ ഖസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശി ഉത്രം വീട്ടിൽ ജിത്തു കൃഷ്ണൻ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. സലാലയിൽ കോൺട്രാക്ടിങ് ജോലികൾ ചെയ്തിരുന്ന ഇദ്ദേഹം ജോലി ആവശ്യത്തിനായി ഖസബിൽ പോകുകയായിരുന്നു. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഏഷ്യൻ വംശജരായിരുന്ന നാല് പേർക്കും പരിക്കേറ്റു.

പിതാവ്: പരേതനായ ​ഗോപാലകൃഷ്ണൻ. മാതാവ്: അനിത കുമാരി. മീനുവാണ് ഭാര്യ. ഖസബ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ നടന്നുവരികയാണെന്ന് ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ അറിയിച്ചു.

‘ഇവിടെ പ്രത്യേക ഇളവ് നൽകിയിട്ടില്ല’; സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുത്, പികെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക്  പിണറായി വിജയന്‍റെ വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയിൽ മാത്രമാണ്, അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം. നിങ്ങൾക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി പികെ ശ്രീമതിയോട് പറഞ്ഞു. ഇതോടെ  കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പികെ ശ്രീമതി പങ്കെടുത്തില്ല.

കേന്ദ്ര കമ്മറ്റി അംഗം എന്ന നിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ സാധാരണ ആളുകൾ പങ്കെടുക്കാറുണ്ട്. കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയിൽ  പികെ ശ്രീമതിക്ക് ഇളവ് നൽകിയിരുന്നു. ആ ഇളവ് അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ശ്രീമതിക്ക് പങ്കെടുക്കാവുന്നതാണ്. എന്നാൽ ശ്രീമതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ 19ന് ചേർന്ന യോഗത്തിലായിരുന്നു പിണറായി ശ്രീമതിയെ വിലക്കിയത്.

നിങ്ങൾക്ക് കേന്ദ്ര കമ്മറ്റിയിലാണ് ഇളവ് നൽകിയത്. ആ ഇളവ് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാനോ സംഘടനാചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നാണ് പിണറായിയുടെ നിലപാട്. എന്നാൽ സിപിഎം ദേശീയ ജനറ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരുമായി സംസാരിച്ചപ്പോൾ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോ എന്ന് പികെ ശ്രീമതി ചോദിച്ചതായാണ് വിവരം.

കോളേജിൽ സുഹൃത്തുക്കളുമായി വഴക്ക്; പാലക്കോട് വയലിൽ യുവാവ് മരിച്ച നിലയിൽ, കൊലപാതകമെന്ന് നാട്ടുകാർ

0

കോഴിക്കോട്: പാലക്കോട് വയലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവിനെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആരോപണമുയരുന്നുണ്ട്. അമ്പലക്കണ്ടി ബോബി മകൻ സൂരജ് ആണ് മരിച്ചത്. ഇതിനെത്തുട‌ർന്ന് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് നാട്ടുകാ‌ർ ആരോപിക്കുന്നത്. മൂന്നു പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസിയായ 3 പേർ ആണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്.  കണ്ടാലറിയുന്ന 15 പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

അതേ സമയം സംഘർഷം കോളേജിലെ തർക്കത്തെ തുടർന്നായിരുന്നുവെന്ന് പൊലീസ് പ്രതികരിച്ചു. സൂരജിൻ്റെ സുഹൃത്തും അറസ്റ്റിലായ രണ്ടു പേരും കോളേജിൽ വച്ച് പ്രശ്നം നടന്നിരുന്നു. ഇതിൽ സൂരജ് ഇടപെട്ടുവെന്നും ഇത് ചോദിക്കാൻ ആണ് ഇന്നലെ സംഘം സൂരജിനെ കൂട്ടിക്കൊണ്ടുപോയതെന്നും പൊലീസ്. ഇതേ തുടർന്ന് ആണ് സംഘർഷം ഉണ്ടാവുകയും കൊലപാതകം നടക്കുകയും ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേ‍‌‌ർത്തു. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. വേറെയൊരാളുമായി ബന്ധപ്പെട്ട ത‌ർക്കത്തിൽ ഇടപെട്ടയാളാണ് സൂരജ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള അടിപിടിയിലാണ് മ‍ർദനമേറ്റതെന്നും നാട്ടുകാർ പറയുന്നു. കോളജിലെ ഏതോ അഞ്ജാത സംഭവവുമായി ബന്ധപ്പെട്ടാണ് മർദനമുണ്ടായത്. ഇന്നലെ രാത്രി ഇവിടെ അടിപിടി നടക്കുമ്പോൾ നാട്ടുകാ‌ർ വന്ന് കൂട്ടത്തെ പിരിച്ച വിട്ടിരുന്നുവെന്നും പിന്നീടെന്താണ് സംഭവിച്ചതെന്നറിയില്ലെന്നും നാട്ടുകാരിലൊരാൾ  പ്രതികരിച്ചു. 

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് അതിക്രമം; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

0

തിരുവനന്തപുരം: രോഗിയായ യുവതിയെ അതിക്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോടാണ് മോശമായി പെരുമാറിയത്. ഐസിയുവിൽ കിടക്കുകയായിരുന്ന യുവതിയെ ഇയാൾ കടന്നുപിടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ സസ്പെൻഡ് ചെയ്തു. ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡറാണ് ദിൽകുമാര്‍. യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെയാണ് സംഭവമമെന്നാണ് പരാതി.

ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചു, വിശദമായ അന്വേഷണമെന്ന് എക്സൈസ്

പഹൽഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തു വിട്ട് ഐബി, സഹായം നൽകിയ 60 പേ‍‌ർ കസ്റ്റ‍ഡിയിൽ

0

ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക തയാറാക്കി ഇന്റലിജൻസ് ബ്യൂറോ വിഭാ​ഗം. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും, നിലവിൽ സംസ്ഥാനത്തിന് അകത്തുള്ളവരും ആയ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്. ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് പട്ടികയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ടവരെ അടക്കം സംസ്ഥാന വ്യാപകമായി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. 

പട്ടികയിൽ ഉൾപ്പെടുന്ന ചിലരുടെ വീടുകൾ ഇതിനോടകം തകർത്തു. അനന്ത് നാഗിനും പുൽവാമയ്ക്കും പിന്നാലെ ശ്രീനഗറിൽ വ്യാപക തെരച്ചിൽ നടന്നു വരികയാണ്. ഭീകരർക്ക് സഹായം നൽകുന്ന 60 ലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ആദിൽ റഹ്മാൻ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്സാൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസി‌‌ർ (20), ആമി‌ർ നാസിർ വാണി (20), യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീർ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമി‌ർ അഹമ്മദ് ദാർ, അദ്നാൻ സാഫി ദാർ അഹമ്മദ് വാണി (39), ഹരൂൺ റാഷിദ് ഖാനായി (32), സാക്കി‌ർ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്. 

ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി. ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിര്‍ദേശം നൽകി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്. 

പഹൽഗാം ഭീകരാക്രമണം; തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു, ഝലം നദിയിൽ വെള്ളപ്പൊക്കം

പഹൽഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തു വിട്ട് ഐബി, സഹായം നൽകിയ 60 പേ‍‌ർ കസ്റ്റ‍ഡിയിൽ

0

ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക തയാറാക്കി ഇന്റലിജൻസ് ബ്യൂറോ വിഭാ​ഗം. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും, നിലവിൽ സംസ്ഥാനത്തിന് അകത്തുള്ളവരും ആയ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്. ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് പട്ടികയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ടവരെ അടക്കം സംസ്ഥാന വ്യാപകമായി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. 

പട്ടികയിൽ ഉൾപ്പെടുന്ന ചിലരുടെ വീടുകൾ ഇതിനോടകം തകർത്തു. അനന്ത് നാഗിനും പുൽവാമയ്ക്കും പിന്നാലെ ശ്രീനഗറിൽ വ്യാപക തെരച്ചിൽ നടന്നു വരികയാണ്. ഭീകരർക്ക് സഹായം നൽകുന്ന 60 ലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ആദിൽ റഹ്മാൻ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്സാൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസി‌‌ർ (20), ആമി‌ർ നാസിർ വാണി (20), യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീർ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമി‌ർ അഹമ്മദ് ദാർ, അദ്നാൻ സാഫി ദാർ അഹമ്മദ് വാണി (39), ഹരൂൺ റാഷിദ് ഖാനായി (32), സാക്കി‌ർ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്. 

ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി. ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിര്‍ദേശം നൽകി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്. 

പഹൽഗാം ഭീകരാക്രമണം; തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു, ഝലം നദിയിൽ വെള്ളപ്പൊക്കം

വെളുപ്പിന് ഫ്ലാറ്റ് വളഞ്ഞു, ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കുടുങ്ങിയത് കഞ്ചാവ് ഉപയോഗിക്കാൻ തയ്യാറെടുക്കുമ്പോൾ

0

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിനിടെയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ. പ്രമുഖ  സംവിധായകരടക്കം  മൂന്ന് പേരാണ് എക്‌സൈസിന്റെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുള്ള മിന്നല്‍ പരിശോധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. ഫ്ലാറ്റിലെത്തിയപ്പോൾ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.

ഫ്‌ളാറ്റില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിനായി സ്ഥിരം ആളുകള്‍ ഒത്തുകൂടാറുണ്ടെന്ന് വിവരം ലഭിച്ചിരുന്നുവെന്നും,  രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ പരിശോധനക്ക് എത്തിയതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  സംവിധായകർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുമെന്നും സിനിമ മേഖലയിൽ മറ്റ് പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം, അതിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് സംവിധായകരടക്കം മൂന്ന് പേർ എക്സൈസ്  പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചിഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം  ജാമ്യത്തിൽ വിട്ടു. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്.    അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.

ക്രൂരതയ്ക്ക് മാപ്പില്ല! കശ്മീരിൽ ഇന്നലെ തകർത്തത് അഞ്ച് ഭീകരരുടെ വീടുകളെന്ന് റിപ്പോർട്ട്

ശ്രീനഗർ: ഓരോ ഇന്ത്യക്കാരുടെയും നെഞ്ചിലേക്ക് തീകോരിയിട്ട സംഭവമായിരുന്നു പഹൽഗാം ഭീകരാക്രമണം.

ശാന്തമായി വിനോദസഞ്ചാരകളെ കാത്ത് ജീവിച്ചിരുന്ന ഒരു ഗ്രാമീണ ജനതയുടെ സൈര്വ ജീവിതമാണ് ഒരു നിമിഷം കൊണ്ട് ഭീകരർ തകർത്തത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.

കശ്മീരിൽ ഇന്നലെ (വെള്ളിയാഴ്ച)   അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്.

ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമിൽ   ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു. പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ്  എന്നിവരുടെയും വീടുകൾ ഇന്നലെ തകർത്തു.

പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി എന്‍എസ്ഇ

0

കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു കോടി രൂപ (ഒരു കുടുംബത്തിന് ഏകദേശം 4 ലക്ഷം രൂപ) വാഗ്ദാനം ചെയ്തു.
രാജ്യത്തിന് ഇതു ദുഃഖത്തിന്റെ നിമിഷമാണെന്ന് എന്‍എസ്ഇ എംഡിയും സിഇഒയുമായ ആശിഷ് കുമാര്‍ ചൗഹാന്‍ പറഞ്ഞു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ദുരിതബാധിത കുടുംബങ്ങളോടൊപ്പമാണ്, സാധ്യമായ എല്ലാ രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് ആശിഷ് കുമാര്‍ ചൗഹാന്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിനെതിരെ കൊഫെപോസ ചുമത്തി

ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന് എതിരെ കോഫെപോസ ചുമത്തി. കേസ് അന്വേഷിക്കുന്ന ഡിആർഐയുടെ ശുപാർശ പ്രകാരം സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) ആണ് കോഫെപോസ ചുമത്തിയത്.

കേസിലെ മറ്റ് പ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരെയും സമാനമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

കോഫെപോസ ചുമത്തിയതിനാൽ, രന്യ റാവു ഉൾപ്പെടെയുള്ള പ്രതികൾക്ക് ഒരു വർഷത്തേക്ക് കേസിൽ ജാമ്യം ലഭിക്കില്ല. സ്വർണ്ണക്കടത്ത് കേസിൽ രന്യ റാവു ഉൾപ്പെടെയുള്ള പ്രതികൾ നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലിലാണ്.

രന്യ റാവുവും കൂട്ടുപ്രതികളും ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ഏജന്‍സികള്‍ പുതിയ വകുപ്പ് കൂടി ചുമത്തി നിര്‍ണായക നീക്കം നടത്തിയത്.

അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കള്ളക്കടത്ത് നടത്തുന്നത് തടയാനും അന്വേഷണവുമായി സഹകരിക്കാതിരുന്നാലുമാണ് കൊഫെപോസ ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ മാര്‍ച്ച് മൂന്നാം തീയതിയാണ് നടി രന്യ റാവുവിനെ ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ വെച്ച് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ നടിയുടെ  പക്കൽ നിന്നും 14.2 കിലോ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തിരുന്നു. ഇതിന് 12.56 കോടി രൂപ വില വരും.