അതിർത്തിയിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണം; ഒരു സൈനികന് വീരമൃത്യു

0

ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് രജൗരി മേഖലകളിലുണ്ടായ പാകിസ്ഥാൻ നട‌ത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ദിനേഷ് കുമാർ മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ജവാൻ ചികിത്സയിലാണ്.

ഷെൽ ആക്രമണത്തിൽ പ്രദേശവാസികളായ 15 പേർ കൊല്ലപ്പെട്ടിരുന്നു. 57 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ സഹോദരങ്ങളടക്കം നാലു കുട്ടികളുമുണ്ട്.

ഷൈല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെനേതൃത്വത്തിൽ 10 ജില്ലകളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഷെല്ലാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ കേന്ദ്രം സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി.

ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ അധികൃതർ നിർദേശം നൽകി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും സിൻഹ പറഞ്ഞു. ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

മോദിയോട് പോയി ചോദിക്കാനാണ് ഭീകരർ പറഞ്ഞത്, മോദി മറുപടി നൽകി; പഹൽഗാമിന് തിരിച്ചടി നൽകിയതിൽ സന്തോഷമുണ്ടെന്ന് ഹിമാൻഷി

ന്യൂഡൽഹി; പഹൽ​​ഗാം ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളിൽ ലോകത്തെ ഏറെ നൊമ്പരപ്പെടുത്തിയ ഒന്നായിരുന്നു നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ മൃതദേഹത്തിനരുകിൽ നിരാലംബയായി ഇരിക്കുന്ന ഭാര്യ ഹിമാൻഷി നർവാളിന്റെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാം ദിവസമാണ് ഹിമാൻഷിയുടെ കൺമുന്നിൽവെച്ച് ഭർത്താവിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. മധുവിധു ആഘോഷിക്കാനായാണ് നവദമ്പതികൾ കശ്മീരിലെത്തിയത്. തന്റെ ഭർത്താവിന്റെ ജീവനായി ഭീകരർക്ക് മുന്നിൽ കരഞ്ഞപേക്ഷിച്ചിട്ടും യാതൊരു ദയയും ഭീകരർ കാട്ടിയില്ല. പഹൽ​ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്നലെ തന്നെ ഹിമാൻഷി നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ, യുവതിയുടെ കൂടുതൽ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

ഈ ഓപറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്കുള്ള തുടക്കമാകണമെന്നുമാണ് ഹിമാൻഷി കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ‘‘എന്റെ ഭർത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനം സംരക്ഷിക്കാനും നിരപരാധികളുടെ ജീവൻ രക്ഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. ഈ രാജ്യത്ത് വിദ്വേഷവും ഭീകരതയുമില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സർക്കാരിനോട് ഞാൻ നന്ദിപറയുന്നു. എന്നാൽ ഇത് ഇവിടെ അവസാനിപ്പിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ഈ രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാകണമിതെന്ന് ഞാൻ അഭ്യർഥിക്കുന്നു.

നമ്മുടെ സേനയും മോദി സർക്കാരും ഭീകരർക്കും അവരെ കൈകാര്യം ചെയ്യുന്നവർക്കും ശക്തമായ സന്ദേശം നൽകി. ഞങ്ങൾ അനുഭവിച്ച വേദന, ആ 26 കുടുംബങ്ങൾ അനുഭവിച്ച വേദന ഇപ്പോൾ അതിർത്തിക്ക് അപ്പുറമുള്ളവർക്ക് മനസ്സിലായി. എന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിട്ടുള്ളു എന്നും എന്നോട് കരുണ കാണിക്കണം എന്നും ഞാൻ അന്ന് ഭീകരരോട് പറഞ്ഞതാണ്. എന്നാൽ ‘അത് മോദിയോട് പോയി ചോദിക്കു’ എന്നാണ് അവർ എന്നോട് പറഞ്ഞത്. ഇന്ന് മോദി, നമ്മുടെ സൈന്യം അവർക്ക് മറുപടി നൽകി. പഹൽഗാമിന് തിരിച്ചടി നൽകിയതിൽ സന്തോഷമുണ്ട്. എന്നാൽ ആ 26 പേർ ഇപ്പോൾ ജീവനോടെയില്ല എന്നതിൽ ദുഃഖവുമുണ്ട്’’– ഹിമാൻഷി പറഞ്ഞു.

പഹൽഗാമിലേതുപോലെയുള്ള ഭീകരാക്രമണങ്ങൾ ഇനിയും ആവർത്തിക്കുന്നതിന് മുൻപ് ഭീകരവാദികൾ നൂറുതവണ ആലോചിക്കണമെന്ന് വിനയ് നർവാളിന്റെ അച്ഛൻ രാജേഷ് നർവാൾ‌ പറഞ്ഞു. ഹരിയാനയിലെ കർണാൽ ഭുസ്‌ലി സ്വദേശിയും കൊച്ചി ദക്ഷിണ നാവിക കമാൻഡിലെ ഓഫിസർ ഇൻ ചാർജുമായിരുന്ന (എസ്ഐജി) ലഫ്റ്റനന്റ് വിനയ് നർവാളും ഗുരുഗ്രാം സ്വദേശി ഹിമാൻഷിയും തമ്മിലുള്ള വിവാഹം കഴിഞ്ഞമാസം പതിനാറിനായിരുന്നു. 19ന് സൽക്കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഇരുപതിനാണു മധുവിധു ആഘോഷിക്കാൻ നവദമ്പതികൾ കശ്മീരിലേക്കു പോയത്.

ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന് നഷ്ടമായത് അഞ്ച് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ പത്തുപേരെ

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടതിൽ ഖേദമോ നിരാശയോ ഇല്ലെന്ന് ജെയ്ഷെ തലവൻ മസൂദ് അസ്ഹർ. അഞ്ച് കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് മസൂദ് അസ്ഹറിന് ഓപ്പറേഷൻ സിന്ദൂറിൽ നഷ്ടമായത്. അവർക്ക് പോകേണ്ട സമയം വന്നു എന്നാണ് ഇതിനോട് മസൂദ് അസ്ഹർ പ്രതികരിച്ചത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടന്ന് മസൂദ് അസ്ഹർ തന്നെ സ്ഥിരീകരിച്ചത്. മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ 5 കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു.

‘‘എന്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്. എന്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു’’– മസൂദ് അസ്ഹർ പറഞ്ഞു.

തനിക്ക് ഇതിൽ ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയിൽ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അവർക്കു പോകേണ്ട സമയം വന്നു എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്. ഇന്നു നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മസൂദ് അസ്ഹർ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

യുഎൻ രക്ഷാ സമിതിയുടെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹർ, 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016-ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്. അസ്ഹർ പാക്കികിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, പാകിസ്ഥാൻ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

സിസ്റ്റീൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിലൂടെ കറുത്ത പുക; കോൺക്ലേവിൽ ആദ്യ ദിവസം ആർക്കും ഭൂരിപക്ഷമില്ല; പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്നും തുടരും

വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള ആദ്യറൗണ്ട് വോട്ടെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തില്ല എന്ന സൂചനയായി കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിലൂടെ കറുത്ത പുക പുറത്തേക്ക് വന്നു. ഇറ്റാലിയൻ സമയം ഒമ്പത് മണിയോടെയാണ് സിസ്റ്റീൻ ചാപ്പലിനു മുകളിലെ പുകക്കുഴലിലൂടെ കറുത്ത പുക വന്നത്. ഇതോടെയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞെന്നും ആർക്കും മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നും വ്യക്തമായത്.

കോൺക്ലേവിൽ പങ്കെടുക്കുന്ന അം​ഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നയാളാണ് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുക​. അഞ്ച് ഭൂഖണ്ഡങ്ങളിലെ 71 രാജ്യങ്ങളിൽനിന്നായി വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഇവരിൽ 89 പേരുടെ പിന്തുണ നേടുന്നയാളാണ് ആ​ഗോള കത്തോലിക്കാ സഭയുടെ അടുത്ത തലവൻ.

സിസ്റ്റീൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിൽ നിന്ന് കറുത്ത പുകയാണ് ഉയരുന്നതെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. ഫലംകാത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനം രാത്രി വൈകിയും കാത്തുനിന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ ഇന്നുമുതൽ ദിവസവും നാലു തവണ വോട്ടെടുപ്പു നടക്കും.

വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. ഇന്ത്യൻ സമയം 7.45ന് കർദിനാൾമാർ പോളീൻ ചാപ്പലിനു മുന്നിൽ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാർഥനാഗാനം ആലപിച്ചുമാണു സിസ്റ്റീൻ ചാപ്പലിൽ എത്തിയത്.

കർദിനാൾമാർ ബൈബിളിൽ തൊട്ടു സത്യംചെയ്ത ശേഷമാണു വോട്ടെടുപ്പ്. ഇന്ന് ഒരു തവണയേ വോട്ടെടുക്കൂ. അതിൽ പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പകരം, ആരൊക്കെയാണു പരിഗണിക്കപ്പെടുന്നതെന്ന സൂചന കോൺക്ലേവ് അംഗങ്ങൾക്കു ലഭിക്കാം. നാളെ മുതൽ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും 2 വീതം ആകെ 4 തവണ വോട്ടെടുപ്പുണ്ടാകും. 2013 ൽ, രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

ഇത്തവണ തിരഞ്ഞെടുപ്പു നീളുമെന്നു പ്രവചിക്കുന്നവർ പല കാരണങ്ങൾ സൂചിപ്പിക്കുന്നു. ആദ്യമായാണ് 120ൽ ഏറെപ്പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്; എണ്ണത്തിലെ വർധന ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാൻ കാരണമാകാം. ഫ്രാൻസിസ് പാപ്പയുടെ കാലത്തുതന്നെ സഭയുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ തുടർച്ചയെന്നോണം, പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതിൽ ശക്തമായ കാഴ്ചപ്പാടുകൾ കർദിനാൾമാർക്കുണ്ട്. പലരും ഒത്തുതീർപ്പുകൾക്കു തയാറാകണമെന്നില്ല.

എന്നാൽ, കോൺക്ലേവ് നീണ്ടുപോകുന്നത് സഭയിൽ ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ 3 ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തുന്നവരുമുണ്ട്.

പട്ടികയും സാധ്യതയും

‘മാർപാപ്പയായി കോൺക്ലേവിൽ പ്രവേശിക്കുന്നയാൾ കർദിനാളായി തിരികെയിറങ്ങും’ എന്നാണു പറയാറുള്ളത്. സാധ്യതപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പ്രയോഗം. ഇത്തവണയും പല സാധ്യതപ്പട്ടികകളുണ്ട്. എന്നാൽ, ഇവയിലൊന്നും ഉൾപ്പെടാത്തയാൾ ഭൂരിപക്ഷം നേടുമെന്നു പ്രതീക്ഷിക്കുന്നവർ ഏറെയാണ്. കോൺക്ലേവിനു മുന്നോടിയായി കർദിനാൾമാർ 12 തവണ യോഗം ചേർന്നിരുന്നു. സാധ്യതപ്പട്ടികയിലുള്ളവർ അടക്കമുള്ള കർദിനാൾമാർ യോഗങ്ങളിൽ നിലപാടു വ്യക്തമാക്കി. അതിനുശേഷമുള്ള പട്ടികകളിലെ ചില പേരുകൾ ഇവ:

കർദിനാൾ മാൽക്കം രഞ്ജിത് (77): ശ്രീലങ്ക. കൊളംബോ ആർച്ച്ബിഷപ്. വത്തിക്കാൻ വിദേശകാര്യ സർവീസിലുൾപ്പെടെ പ്രവർത്തിച്ചു. 10 ഭാഷകളിൽ പ്രാവീണ്യം.

കർദിനാൾ പീറ്റർ എർഡോ (72): ഹംഗറി. സഭാനിയമങ്ങൾ സംബന്ധിച്ചുൾപ്പെടെ പുസ്തകങ്ങൾ രചിച്ചു. നിലപാടുകളിൽ മധ്യപാത. എന്നാൽ, കുടിയേറ്റം ഉൾപ്പെടെ ചില വിഷയങ്ങളിൽ ഫ്രാൻസിസ് പാപ്പയോടു വിയോജിച്ചു.

കർദിനാൾ ലൂയി അന്റോണിയോ ടാഗ്‌ലേ (67): ഫ്രാൻസിസ് പാപ്പയുടെ ശൈലിയോടുള്ള ആഭിമുഖ്യം കാരണം ‘ഏഷ്യൻ ഫ്രാൻസിസ്’ എന്നു വിശേഷണം. പ്രായം പ്രതികൂലഘടകമായേക്കാം.

കർദിനാൾ ഫെർനാൻഡോ ഫിലോണി (79): ഇറ്റലി. പാപ്പയുടെ പ്രതിനിധിയായി ഇറാഖിൽ പ്രവർത്തിച്ചിട്ടുണ്ട്. ആഗോള കാഴ്ചപ്പാടുള്ള പാപ്പ വേണമെന്നു വാദിക്കുന്നവർക്ക് പ്രിയങ്കരൻ.

കർദിനാൾ ആൻഡേഴ്സ് അർബോറേലിയസ് (75): സ്വീഡനിൽനിന്നുള്ള ആദ്യ കർദിനാൾ. ലൂഥറൻ സഭയിൽനിന്ന് 20–ാം വയസ്സിൽ കത്തോലിക്കാസഭയിലെത്തി.

കർദിനാൾ റോബർട്ട് സാറ (79): പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽനിന്നുള്ള ഇദ്ദേഹം 1980 കളിൽ അവിടത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായി. വത്തിക്കാനിൽ പല ചുമതലകൾ വഹിച്ചു. യാഥാസ്ഥിതിക നിലപാട്.

കർദിനാൾ പിയെർബറ്റിസ്റ്റ പിസബെല്ല (60): ഇറ്റലി ലത്തീൻ സഭയുടെ ജറുസലം പാത്രിയർക്കീസ്. പശ്ചിമേഷ്യയിലെ മതവിഭാഗങ്ങളുമായി മികച്ച ബന്ധം. പ്രായക്കുറവ് പ്രതികൂലഘടകം.

കർദിനാൾ പിയത്രോ പരോളിൻ മുൻനിരയിൽ തുടരുന്നു. കർദിനാൾ ഷോൺ മാർക് ആവ്‌ലിന് ഫ്രഞ്ച് ഭാഷ മാത്രമേ വശമുള്ളൂ എന്നതു പ്രതികൂലഘടകം. അധികാരപരമായി നോക്കുമ്പോൾ യുഎസിൽനിന്നു പാപ്പ ഉചിതമല്ലെന്ന സഭയുടെ അലിഖിത നിലപാട് കർദിനാൾ ജോസഫ് ടോബിനു തടസ്സമായി സൂചിപ്പിക്കപ്പെടുന്നു. എൽജിബിടി വിഭാഗത്തിനുവേണ്ടി വാദിക്കുന്നത് മാൾട്ടയിൽനിന്നുള്ള കർദിനാൾ മാരിയോ ഗ്രെക്കിനു പിന്തുണ കുറയാൻ കാരണമാകുന്നു. കർദിനാൾ പീറ്റർ കൊട്‌വോ ടർക്സ്ൻ, കർദിനാൾ യുവാൻ യോസെ ഒമെല്ല, കർദിനാൾ മറ്റിയോ മരിയ സൂപ്പി തുടങ്ങിയവരും സാധ്യതപ്പട്ടികയിലുണ്ട്.

ഭൂരിപക്ഷം ലഭിക്കും വരെ വോട്ടെടുപ്പ്

കത്തോലിക്കാ സഭയുടെ 277മാത്തെ അധ്യക്ഷനെയാണ് തെരഞ്ഞെടുക്കുന്നത്. ഇന്നലെ ഒരു തവണ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. രണ്ടാം ദിനമായ ഇന്ന് രാവിലെയും ഉച്ചയ്ക്കും രണ്ട് തവണ വീതം വോട്ടെടുപ്പ് നടക്കും. മൂന്നാം ദിവസം മാർപ്പാപ്പയെ തെരഞ്ഞടുത്തില്ലെങ്കിൽ കോൺക്ലേവിന് ഒരു ദിവസത്തെ ഇടവേള നൽകും. പുതിയ മാർപാപ്പയെ കണ്ടെത്തും വരെ വോട്ടെടുപ്പ് തുടരും.

വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാകും കോൺക്ലേവിന്റെ അധ്യക്ഷൻ‍. യുറോപ്പിൽ നിന്നും ഇറ്റലിയിൽനിന്നുമാണ് ഏറ്റവും കൂടുതൽ കർദിനാളുമാരുള്ളത്. കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ, കർദിനാൾ ജോർജ്ജ് കൂവക്കാട്, ഗോവ, ദാമൻ അതിരൂപതയുടെ ആർച്ച്‌ ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആർച്ച്‌ ബിഷപ്പ് അന്തോണി പൂള എന്നിവരാണ് വോട്ടവകാശമുള്ള ഇന്ത്യൻ കർദിനാളുമാർ.

മാർപാപ്പയെ തെരഞ്ഞെടുത്താൽ അടുത്ത പടി ഇതാണ്..

ലോകമെമ്പാടുമുള്ള ഏകദേശം 1.4 ബില്യൺ മാമ്മോദീസ സ്വീകരിച്ച റോമൻ കത്തോലിക്ക വിശ്വാസികളിൽ ആരെ വേണമെങ്കിലും പോപ്പായി തെരഞ്ഞെടുക്കാം എന്നാണ് വിശ്വാസം. സ്നാനമേറ്റ ഏതൊരു പുരുഷനും സൈദ്ധാന്തികമായി പോപ്പായി തിരഞ്ഞെടുക്കപ്പെടാമെങ്കിലും, പ്രായോഗികമായി, കർദ്ദിനാൾമാരിൽ ഒരാളാകും മാർപാപ്പയായി വരിക.

ഒരാൾ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടാൽ എന്തൊക്കെയാണ് ആദ്യ നടപടിക്രമങ്ങൾ എന്നു നോക്കാം. തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുപിന്നാലെ ഏഴ് കാര്യങ്ങളാണ് പുതിയ പോപ്പ് സ്വീകരിക്കുന്നത്. സ്ഥാനീയ ചിഹ്നങ്ങൾ ഉൾപ്പെടെ പുതിയ പോപ്പ് സ്വീകരിക്കുന്ന ഏഴ് കാര്യങ്ങൾ കത്തോലിക്കാ സഭയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നു. പുതിയ പോപ്പിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആദ്യം സ്വീകരിക്കുന്നത് പേരാണ്. ആദ്യം സ്വീകരിക്കുന്ന സ്ഥാനീയ ചിഹ്നം വെള്ള കാസക് ആണ്. പോപ്പിന്റെ വെള്ള പുറം കുപ്പായമാണിത്. കോൺക്ലേവ് തുടങ്ങുമ്പോൾ തന്നെ മൂന്ന് സൈസുകളിലായി കാസക് തയാറാക്കും.

ലാളിത്യം, മരണം, ഉത്ഥാനം,പ്രത്യാശ എന്നിവയെ സൂചിപ്പിക്കുന്നു. സിസ്റ്റൈൻ ചാപ്പലിലെ കണ്ണീർ മുറിയിലാണ് പുതിയ പോപ്പ് കാസ്ക് സ്വീകരിക്കുക. പ്രധാനപ്പെട്ട മറ്റൊരു ചിഹ്നം ഫിഷർമെൻസ് റിങ്ങാണ്. സ്വർണത്തിൽ തീർത്ത ഈ മോതിരത്തിൽ വിശുദ്ധ പത്രോസ് വലയെറിയുന്ന ചിത്രവും പുതിയ പോപ്പിന്റെ പേരും ആലേഖനം ചെയ്തിരിക്കുന്നു. പത്രോസിന്റെ പിൻഗാമിയുടെ റോൾ വ്യക്തമാക്കുന്നതാണ് ഈ മുദ്രമോതിരം. ഔദ്യോഗിക സീലായും ഇത് ഉപയോഗിക്കുന്നു. അതുകൊണ്ടാണ് പോപ്പിന്റെ മരണശേഷം മോതിരും ഉടച്ചുകളയുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുപിന്നാലെ പോപ്പ് സ്വീകരിക്കുന്ന മറ്റൊരു വസ്തു പാലിയം ആണ്. പോപ്പിന്റെ തോളിൽ ഷാളുപോലെ ഇതുകാണാം. ആറ് കുരിശുകളും ഇതിലുണ്ട്. പോപ്പിന് സഭയോടുള്ള ഉത്തരവാദിത്തവും പരമാധ്യക്ഷൻ എന്ന നിലയിലെ ത്യാഗത്തെയും ഇത് സൂചിപ്പിക്കുന്നു. കുരിശോടുകൂടിയ നീളമുള്ള വടിയാണ് മറ്റൊന്ന്. പുതിയ പോപ്പിനെ തിരഞ്ഞെടുത്തശേഷം വിശ്വാസികളെ ആദ്യം അഭിസംബോധന ചെയ്യുമ്പോൾ പേപ്പൽ ഫെരുലയുമായിട്ടാണ് പോപ്പ് പ്രത്യക്ഷപ്പെടുന്നത്.

തന്നെയല്ല, ക്രിസ്തുവിനെയാണ് പിന്തുടരേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ പവിത്രചിഹ്നം. ചുവന്ന പേപ്പൽ ഷൂവാണ് പൈതൃകത്തെ സൂചിപ്പിക്കുന്ന മറ്റൊരു ചിഹ്നം. ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ ചുവന്ന ഷു ഒഴിവാക്കിയിരുന്നു. അധികാരത്തെക്കാൾ സഭയിലെ രക്തസാക്ഷികളെ ഓർമപ്പെടുത്തുന്നു ഈ ചുവന്ന പേപ്പൽ ഷൂ. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ പാത പിന്തുടരുന്നു എന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചെയർ ഓഫ് ദ പീറ്റർ ആണ് പവിത്ര ചിഹ്നങ്ങളിൽ മറ്റൊന്ന്. സഭയുടെ സ്പിരിച്വൽ സീറ്റ്. സഭയുടെ ഐക്യത്തെയും സേവനത്തെയും ഇത് സൂചിപ്പിക്കുന്നു.

ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണം എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണം എന്നും ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂർ: മന്ത്രിസഭാ യോഗത്തിൽ മോദിക്ക് അഭിനന്ദനം, അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി

ഡൽഹി: ഓപ്പറേഷൻ സിന്ദൂർ അഭിമാനകരമായ നിമിഷമെന്ന പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ സമിതി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം ഉണ്ടായത്. ഒമ്പത് ഭീകര ക്യാമ്പുകളിൽ കൃത്യതയോടെ ആക്രമണം നടത്താൻ സാധിച്ചെന്നും അതിനാൽ ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

‘ഇത് ഇന്ത്യ മുൻകൈയെടുത്തതാണ്, ഇന്ത്യ പിന്മാറിയാൽ പാകിസ്താനും പിന്മാറാം’: സംഘർഷത്തിന് ആയവ് വരുത്താമെന്ന് പാക് പ്രതിരോധമന്ത്രി

0

സംഘർഷത്തിന് ആയവ് വരുത്താം എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി. ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

“ഇത് ഇന്ത്യ മുൻകൈയെടുത്തതാണ്. ഇന്ത്യ പിന്മാറാൻ തയ്യാറാണെങ്കിൽ സംഘർഷത്തിന് ആയവ് വരുത്താം, ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം. ഇന്ത്യയ്‌ക്കെതിരെ ശത്രുതയുള്ള ഒരു നടപടിയും ഞങ്ങൾ ഒരിക്കലും സ്വീകരിക്കില്ല. പക്ഷേ, ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ഞങ്ങൾ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ, ഞങ്ങൾ തീർച്ചയായും ഈ ആക്രമണം അവസാനിപ്പിക്കും. “- ആസിഫ് പറഞ്ഞു.

പാകിസ്താൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിൻവലിച്ചു. ഇന്ത്യൻ സൈനികരിൽ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം.

ഓപറേഷൻ സിന്ദൂർ: 9 ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് സൈന്യം; ‘വധിച്ചത് ഭീകരരെ മാത്രം, ആക്രമിച്ചാൽ തിരിച്ചടിക്കും’

0

ദില്ലി: ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു.

പുലർച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയകരമായി ഒൻപത് ഭീകരവാദ പരിശീലന കേന്ദ്രങ്ങൾ തകർത്തു. കൃത്യമായ ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പഹൽഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിൻ്റെ ഉപഗ്രഹ ദൃശ്യങ്ങടക്കം കാട്ടിയാണ് കേണൽ ഇക്കാര്യം വിശദീകരിച്ചത്. 

പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ തീവ്രവാദത്തിന് പ്രോത്സാഹനം നൽകി. ഭീകരാക്രമണം നടത്തിയ ലഷ്‌കർ-ഇ-തൊയ്ബയ്ക്കും ടിആർഎഫിനും പാകിസ്ഥാൻ പിന്തുണ നൽകിയത് വ്യക്തമായി. ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരിച്ചടി അനിവാര്യമായത് കൊണ്ടാണ് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. സംഘർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ വിക്രം മിസ്രി, ഇതിനാലാണ് മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞതെന്നും വിശദീകരിച്ചു.

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി, പ്രധാനമന്ത്രിയുടെ വസതിയിലെ യോഗം അവസാനിച്ചു

ദില്ലി: ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേര്‍ന്ന ഉന്നത തല യോഗം അവസാനിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സുരക്ഷാകാര്യങ്ങളിലെ പ്രത്യേക യോഗവും മന്ത്രിസഭാ യോഗവുമാണ് ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 11ന് ആരംഭിച്ചത്. യോഗം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നിര്‍ണായക യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് മുമ്പായി പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഇന്ത്യ ആക്രമണത്തിന്‍റെ വിവരം അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ അതിര്‍ത്തിയിലെ സുരക്ഷാ കാര്യങ്ങളടക്കം ഉന്നത തല യോഗം വിലയിരുത്തിയതായാണ് വിവരം. പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തിയിലെ പ്രകോപനം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തിൽ ചര്‍ച്ചയായെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ചുകൊണ്ട് യോഗത്തിൽ പ്രമേയം പാസാക്കിയതായാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും വൈകാതെ പുറത്തുവന്നേക്കും. യോഗത്തിലെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

പാകിസ്ഥാന് നൽകിയ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായി എല്ലാ സേനാവിഭാഗങ്ങളിലെയും അവധി റദ്ദാക്കി സൈനികരോട് തിരിച്ചെത്താൻ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങളിൽ പഴുതടച്ച നടപടിയെടുക്കാൻ അമിത് ഷാ സൈന്യത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചത്.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യം; ‘ഓപ്പറേഷൻ സിന്ദൂർ’ വിശദീകരിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് രണ്ട് വനിതാ ഉദ്യോഗസ്ഥരെ, കൂടുതൽ അറിയാം

ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ ശക്തവും അർത്ഥവത്തുമായ സന്ദേശം നൽകാൻ ഇന്ത്യ തിരഞ്ഞെടുത്തത് രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ്. വിംഗ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവരാണ് വാർത്താ സമ്മേളനത്തിന് നേതൃത്വം നൽകിയത്. സൈനിക നീക്കം വനിതാ സൈനിക ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത് ഇന്ത്യൻ ചരിത്രത്തിൽ ഇത് ആദ്യമാണ്.

‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരും, ഭീകരാക്രമണത്തിൽ ഭർത്താക്കളെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് നൽകുന്ന ആദരവായും ആണ് വാർത്താ സമ്മേളനം നടത്താൻ വനിതാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇത് ഇന്ത്യയുടെ ശക്തമായ നീക്കമായി ആണ് പ്രശംസിക്കപ്പെടുന്നത്.

വിംഗ് കമാൻഡർ വ്യോമിക സിങ്: ഇന്ത്യൻ വ്യോമസേനയിലെ പ്രമുഖ ഹെലികോപ്റ്റർ പൈലറ്റാണ് വ്യോമിക സിംഗ്. എൻസിസിയിൽ ചേർന്നതിനു ശേഷം അവർ എഞ്ചിനിയറിങ് പഠനം പൂർത്തിയാക്കി. 2019 ഡിസംബർ 18-ന് വ്യോമസേനയിലെ ഫ്ലൈയിംഗ് ബ്രാഞ്ചിൽ പർമനന്റ് കമ്മീഷൻ ലഭിച്ചു.

കേണൽ സോഫിയ ഖുറേഷി: ഇന്ത്യൻ സൈന്യത്തിലെ സിഗ്നൽസ് കോർപ്പ്സിലെ ഉദ്യോഗസ്ഥയാണ്. ഇന്ത്യയിൽ നടത്തപ്പെട്ട ഏറ്റവും വലിയ വിദേശസൈനിക അഭ്യാസങ്ങളിൽ ഒന്നായ പുണെയിലേതിൽ ഇന്ത്യൻ സൈന്യത്തിന്റെ ഒരു വിഭാഗം നയിച്ച ആദ്യ വനിതാ ഉദ്യോഗസ്ഥയുമാണ് സോഫിയ.

ഇന്ത്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ

ഡൽഹി: ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനും പഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ രംഗത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അനുശോചനവും ഇന്ത്യയോടുള്ള ഐക്യദാർഢ്യവും അറിയിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിലും കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളിലും അദ്ദേഹം പൂർണ്ണ പിന്തുണ അറിയിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.

‘സംഘർഷത്തിന് ആയവ് വരുത്താം, ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം’: പാക് പ്രതിരോധമന്ത്രി

സംഘർഷത്തിന് ആയവ് വരുത്താം എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി. ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം എന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു. പാകിസ്താൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിൻവലിച്ചു.

ഇന്ത്യൻ സൈനികരിൽ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം.