സ്ഥാനം കണ്ടല്ല കോണ്‍ഗ്രസിലേക്ക് വന്നത്, പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു’;  കെ. സുധാകരൻ

ന്യൂഡൽഹി; സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി പ്രസിഡന്റായി നിയമിക്കാനുള്ള എഐസിസി തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.

പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അത് അംഗീകരിക്കുമെന്നും സ്ഥാനമാനങ്ങളുടെ പേരിലല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും  കെ. സുധാകരൻ പറഞ്ഞു.

സണ്ണി ജോസഫ് മികച്ച പാർലമെന്റേറിയനും സംഘാടകനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എഐസിസി തീരുമാനം അംഗീകരിക്കുന്നതായി മുതിർന്ന നേതാവ് എ.കെ. ആന്റണിയും വ്യക്തമാക്കി.

പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കും. സ്ഥാനം കണ്ടല്ല ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്, പാര്‍ട്ടിയെ കണ്ടാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളിടത്തോളം കാലം ഞാന്‍ കോണ്‍ഗ്രസിലുണ്ടാവും.’ കെ. സുധാകരന്‍ പറഞ്ഞു.

താന്‍ തുടരണമെന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ കുറിച്ച് ‘അങ്ങനെയൊക്കെ ഉണ്ടാകും’ എന്നാണ് സുധാകരന്‍ പറഞ്ഞത്.

പാകിസ്ഥാൻ ഇന്ത്യൻ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു, മിസൈലുകളും ഡ്രോണുകളും തകർത്തു, തക്ക മറുപടി നൽകി

ദില്ലി: ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാൻ  നടത്താനിരുന്ന ആക്രമണത്തെ നിർവീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്റ​ഗ്രേറ്റഡ് കൗണ്ടർ അൺമാൻഡ് ഏരിയൽ സിസ്റ്റവും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോ​ഗിച്ചാണ് പാകിസ്ഥാന്‍റെ മിസൈലാക്രമണം തകർത്തത്. പാകിസ്ഥാന്‍റെ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് അവര്‍ നടത്തിയ ആക്രമണത്തിന്‍റെ തെളിവാണ്. ഇന്ത്യയെ ആക്രമിച്ചതിനും അതിര്‍ത്തിയിലെ ഷെല്ലാക്രമണം ശക്തമായി തുടരുന്നതിലും മറുപടിയായിട്ടാണ് പാകിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ തകർത്തത്. പാകിസ്ഥാന്‍റെ ആക്രമണശ്രമങ്ങളുടെ തെളിവും വാര്‍ത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

പാകിസ്ഥാന്‍റെ ആക്രമണത്തിന് തുല്യമായ മറുപടിയാണ് നൽകിയത്. നിയന്ത്രണ രേഖയിൽ പ്രകോപനകരമായ നടപടികൾ പാകിസ്ഥാൻ തുടരുകയാണ്. മോട്ടാർ ഷെല്ലുകൾ ഉപയോ​ഗിച്ചും മറ്റു ആയുധങ്ങൾ ഉപയോ​ഗിച്ചും പാകിസ്ഥാൻ അതിര്‍ത്തിയിൽ ആക്രമണം തുടരുകയാണ്.  ഇതുവരെ 16 നിരപരാധികളാണ് കൊല്ലപ്പെട്ടത്. മൂന്നു വനിതകൾ, അഞ്ചു കുട്ടികളും അടക്കമുള്ളവരുടെ ജീവനാണ് നഷ്ടമായത്. ഇതുകൊണ്ട് കൂടിയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, രജൗരി, മേന്ഥർ സെക്ടറുകളിലാണ് പാക് ആക്രമണം ശക്തമായത്. പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയും മിസൈല്‍ ആക്രമണശ്രമം ഉണ്ടായെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും പറഞ്ഞു.

അനസ്തീഷ്യയുടെ ഒരു കാലഘട്ടത്തിന് തിരശീലഡോ. മോഹൻ മാത്യു ലേക്ഷോറിൽ നിന്ന് വിരമിച്ചു

0

കൊച്ചി : ആരോഗ്യമേഖലയിലെ 54 വർഷം നീണ്ട സേവനത്തിനു ശേഷം വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മോഹൻ മാത്യു ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. 2016 മുതൽ അദ്ദേഹം വിപിഎസ് ലേക്ഷോറിലെ ചീഫ് ഓഫ് സ്റ്റാഫായും സേവനം അനുഷ്ഠിച്ചിരുന്നു.
2021-ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീഷ്യയുടെ “ലെജൻഡ് ഇൻ അനസ്തീഷ്യ” ബഹുമതി ലഭിച്ച ഡോ. മോഹൻ മാത്യു, കേരളത്തിലെ അനസ്തീഷ്യ, ക്രിറ്റിക്കൽ കെയർ മേഖലകൾക്ക് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. 2017-ൽ ഹാർട്ട് കെയർ ഫൗണ്ടേഷൻ നൽകിയ ലൈഫ്ടൈം അചീവ്മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
50,000-ലേറെ അനസ്തീഷ്യകേസുകൾ നടത്തിയിട്ടുള്ള ഡോ. മോഹൻ മാത്യു 1972-ൽ ഡിഎംകെ സ്ഥാപകൻ പെരിയാറിനും, ഇന്ത്യൻ എക്സ്പ്രസിന്റെ സ്ഥാപകൻ രാമനാഥ് ഗോയങ്കയ്ക്കും അനസ്തീഷ്യ നൽകിയിട്ടുണ്ട്.

ഒമാനിലെ ആർമഡ് ഫോഴ്സ് ഹോസ്പിറ്റലിലും കാനഡയിലെ ടൊറന്റോയിലെ സണ്ണിബ്രൂക്ക് ഹോസ്പിറ്റലിലും പരിശീലനം നേടിയ അദ്ദേഹം, കൊച്ചിയിലെ പിവിഎസ് ആശുപത്രിയിൽ ആദ്യ സ്വതന്ത്ര ക്രിറ്റിക്കൽ കെയർ യൂണിറ്റ് ആരംഭിച്ചു.
ഈ വർഷങ്ങൾക്കിടയിൽ അദ്ദേഹം അദ്ദേഹം വിവിധ നാഷണൽ ബോർഡ് കോഴ്സുകളും നയിച്ചിട്ടുണ്ട്.

സമ്പത്ത് റാമിനു മലയാള പുരസ്‌കാരം നൽകി ആദരിച്ചു

തമിഴ് സിനിമാപ്രേമികൾക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് സംപത്ത് രാം. ദീർഘകാലമായി വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ഈ നടൻ, ഇപ്പോൾ മലയാള സിനിമയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ്.

‘തങ്കമണി’ എന്ന ചിത്രത്തിലെ അതിശയിപ്പിക്കുന്ന പ്രകടനത്തിന് സംപത്ത് രാമിനു കേരളത്തിന്റെ ആദരം എന്ന രീതിയിൽ മലയാളം പുരസ്കാരം 1200 ലഭിച്ചിരിക്കുകയാണ്. ‘തങ്കമണി’ എന്ന ചിത്രത്തിൽ ചെയ്ത പ്രതിനായക വേഷം മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറുകയാണ്.

അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത് തമിഴ് സിനിമയിലൂടെയാണ്. 25 വർഷം നീണ്ട അഭിനയ യാത്രയിൽ ധനുഷ്, രജനീകാന്ത്, കമൽഹാസൻ, അജിത് കുമാർ, ജയം രവി, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ എതിരാളിയായി തിളങ്ങി വലിയ ഹിറ്റുകളിൽ സമ്മാനിച്ചിരുന്നു. ‘കബാലി’, ‘മാരി’, ‘വിശ്വാസം’, ‘വിക്രം’, ‘100’, ‘തിമിരുപുടിച്ചവൻ’, ‘IPC 376’ തുടങ്ങി പല സൂപ്പർഹിറ്റ് സിനിമകളിലും   അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പുതിയതായി നിരവധി തമിഴ് തെലുങ്കു സിനിമകൾ അദ്ദേഹത്തിന്റെതായി റിലീസിനൊരുങ്ങുകയാണ് . മലയാളത്തിലും പുതുതായി കഥാപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാനിരിക്കുകയാണ്.

സാമ്പത്ത് രാം ദക്ഷിണേന്ത്യൻ സിനിമയുടെ പടവുകൾ ചവിട്ടിക്കൊണ്ടിരിക്കുകയാണ്. മലയാളം പുരസ്കാരത്തിൽ ലഭിച്ച അംഗീകാരം ഒരു തുടക്കം മാത്രമാണ്. അദ്ദേഹത്തിന്റെ പുതിയ വേഷങ്ങൾക്കും മികച്ച കഥാപാത്രങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിൽ മലയാളി സിനിമാ ആരാധകാറുമുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്.

പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനിൽ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യന്‍ തീരുമാനം.

പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.

കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല.

നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഓപ്പറേഷന്‍ സിന്ദൂര്‍: കൊല്ലപ്പെട്ടത് 100 ഭീകരര്‍; രാജ്‌നാഥ് സിങ് സര്‍വകക്ഷിയോഗത്തില്‍

ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ സായുധസേനകളെ രാഷ്ട്രീയനേതാക്കള്‍ ഒറ്റക്കെട്ടായി അഭിനന്ദിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം മൂലം 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം. പൂഞ്ച് സെക്ടറിലാണ് 13 പേര്‍ മരിച്ചത്. 59 പേര്‍ക്ക് പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ പരിക്കേറ്റു. ഇതില്‍ 44 പേരും പൂഞ്ചില്‍ നിന്നുള്ളവരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിന്റെ തീവ്രത വര്‍ദ്ധിച്ചു. കശ്മീരിലെ നിയന്ത്രണ രേഖയിലെ നിരവധി മേഖലകളില്‍ പാകിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം ഇതിനെ പ്രതിരോധിച്ചുവെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ രാത്രിയിലും ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, അഖ്‌നൂര്‍ മേഖലകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാക് സൈന്യം പീരങ്കി തോക്കുകളും മറ്റും ഉപയോഗിച്ച് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തുവെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്ത് ജമ്മു മേഖലയിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഈ വർഷത്തെ തൃശ്ശൂർ പൂരം മികച്ച രീതിയിൽ സംഘടിപ്പിക്കാനായി’; എല്ലാവർക്കും അഭിനന്ദനങ്ങളെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ തൃശ്ശൂർ പൂരം മികച്ച രീതിയിൽ സംഘടിപ്പിക്കാനായെന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാതെ പൂരം വിജയമാക്കാനുതകുന്ന മുന്നൊരുക്കങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും മാസങ്ങൾക്ക് മുമ്പ് തന്നെ പൂരം സംഘടിപ്പിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വർണ്ണ വിസ്മയം തീർത്ത് ഈ വർഷത്തെ തൃശ്ശൂർ പൂരം സമാപിച്ചു. മതപരമായ ചടങ്ങ് എന്നതിനപ്പുറത്തേക്ക് കേരളത്തിന്റെ സാംസ്കാരിക പൈതൃകം കൂടി അടയാളപ്പെടുത്തുന്ന ജനകീയ ഉത്സവമാണ് തൃശ്ശൂർ പൂരം. ഈ പ്രത്യേകതകൾ കേരളത്തിന് പുറത്തും അതിന്റെ പെരുമ വർദ്ധിപ്പിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ പൂരം സംഘടിപ്പിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ സർക്കാർ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാർച്ച് ഒന്നിന് പ്രത്യേക യോഗം ചേരുകയും ഓരോ വിഷയവും പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാതെ പൂരം വിജയമാക്കാനുതകുന്ന മുന്നൊരുക്കങ്ങൾ ഉറപ്പാക്കി. സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി 4000 പോലീസുകാരെ വിന്യസിച്ചു. നഗരത്തിലും പൂരപ്പറമ്പിലും തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. ലഹരി വ്യാപനം തടയുന്നതിനായി പോലീസും എക്‌സൈസ് വകുപ്പും ചേർന്ന് സംയുക്ത പരിശോധനകൾ ശക്തമാക്കി.

വിവിധ വകുപ്പുകളുടെ ഏകോപനം, തറവാടക സംബന്ധിച്ച കാര്യങ്ങൾ, ഡ്യൂട്ടിക്കായി പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന വിഷയം, മാലിന്യ സംസ്കരണം, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കൽ എന്നിവയെല്ലാം ഉൾപ്പെടെ ഓരോ വിഷയത്തിലും കൃത്യമായ വീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനമാണ് ഉണ്ടായത്. ആക്ഷേപങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടവരുത്താതെ പൂരം വിജയിപ്പിക്കാൻ പ്രയത്നിച്ച ജില്ലാ ഭരണ സംവിധാനത്തിനും, പൊലീസ്, ഫയർ ഫോഴ്സ്, ശുചീകരണ തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, തൃശ്ശൂർ നിവാസികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ

‘വെറുപ്പും അക്രമവും പൊതുശത്രുക്കൾ, ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണം’; മലാല യൂസഫ്‌സായി

ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. വെറുപ്പും അക്രമവും പൊതുശത്രുക്കളാണ്. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്ന് മലാല യൂസഫ്സായി എക്സിൽ കുറിച്ചു.

മലാല യൂസഫ്സായിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാൻ, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും പാകിസ്താനുമുള്ള നേതാക്കൾ അടിയന്തിരമായി നടപടി സ്വീകരിക്കണം. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

പാകിസ്ഥാനിലെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരെയും പെൺകുട്ടികളെയും ഈ സമയത്ത് ഓർക്കുന്നു. നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്.

Hatred and violence are our common enemies, not each other. I strongly urge leaders in India and Pakistan to take steps to de-escalate tensions, protect civilians — especially children — and unite against the forces of division.

I send my deepest condolences to the loved ones of…

— Malala Yousafzai (@Malala) May 7, 2025
അതേസമയം ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. കശ്മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്.

സംഘർഷം രൂക്ഷമാകുന്നു; ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനങ്ങള്‍

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള്‍ നടന്നതായി ആണ് ഇപ്പോൾ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്നാണ് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കുന്നത്. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം അവകാശപ്പെടുന്നത്. ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു.