തമിഴ് സിനിമാപ്രേമികൾക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് സംപത്ത് രാം. ദീർഘകാലമായി വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ഈ നടൻ, ഇപ്പോൾ മലയാള സിനിമയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ്.
‘തങ്കമണി’ എന്ന ചിത്രത്തിലെ അതിശയിപ്പിക്കുന്ന പ്രകടനത്തിന് സംപത്ത് രാമിനു കേരളത്തിന്റെ ആദരം എന്ന രീതിയിൽ മലയാളം പുരസ്കാരം 1200 ലഭിച്ചിരിക്കുകയാണ്. ‘തങ്കമണി’ എന്ന ചിത്രത്തിൽ ചെയ്ത പ്രതിനായക വേഷം മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറുകയാണ്.
അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത് തമിഴ് സിനിമയിലൂടെയാണ്. 25 വർഷം നീണ്ട അഭിനയ യാത്രയിൽ ധനുഷ്, രജനീകാന്ത്, കമൽഹാസൻ, അജിത് കുമാർ, ജയം രവി, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ എതിരാളിയായി തിളങ്ങി വലിയ ഹിറ്റുകളിൽ സമ്മാനിച്ചിരുന്നു. ‘കബാലി’, ‘മാരി’, ‘വിശ്വാസം’, ‘വിക്രം’, ‘100’, ‘തിമിരുപുടിച്ചവൻ’, ‘IPC 376’ തുടങ്ങി പല സൂപ്പർഹിറ്റ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പുതിയതായി നിരവധി തമിഴ് തെലുങ്കു സിനിമകൾ അദ്ദേഹത്തിന്റെതായി റിലീസിനൊരുങ്ങുകയാണ് . മലയാളത്തിലും പുതുതായി കഥാപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാനിരിക്കുകയാണ്.
സാമ്പത്ത് രാം ദക്ഷിണേന്ത്യൻ സിനിമയുടെ പടവുകൾ ചവിട്ടിക്കൊണ്ടിരിക്കുകയാണ്. മലയാളം പുരസ്കാരത്തിൽ ലഭിച്ച അംഗീകാരം ഒരു തുടക്കം മാത്രമാണ്. അദ്ദേഹത്തിന്റെ പുതിയ വേഷങ്ങൾക്കും മികച്ച കഥാപാത്രങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിൽ മലയാളി സിനിമാ ആരാധകാറുമുണ്ട്.

