സംസ്ഥാനത്ത് വീണ്ടും  തെരുവുനായ ആക്രമണം:  ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും  തെരുവുനായ ആക്രമണം. കൊല്ലം അലയമൺ കരുകോണിൽ തെരുവുനായ ആക്രമണത്തിൽ 11പേർക്ക് പരിക്കേറ്റു.

ഒരു കുട്ടി ഉൾപ്പെടെ 11പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. 

തൃശ്ശൂർ പൂരം; ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം.

ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു.

തൃശ്ശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആനയാണ് വിരണ്ടോടിയത്. ആന ഓടിയതോടെ അൽപസമയം സ്ഥലത്ത് പരിഭ്രാന്തി ഉണ്ടായെങ്കിലും ഉടൻ തളച്ചതിനാൽ ആർക്കും പരിക്കുണ്ടായില്ല.

ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങളിലുണ്ട്. ഇത്തരം റീലുകൾ സഹിതം പരാതി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.  എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം.

വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി.

നേരെത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ചത്.

കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവം; ആശുപത്രിയെ ന്യായീകരിച്ച് ഐഎംഎ

തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയെ ന്യായീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായി ഉണ്ടാകാവുന്ന മെഡിക്കൽ സങ്കീർണത ആണെന്നും, അതിൽ ചികിത്സ പിഴവ് ഉള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നുമാണ് ഐഎംഎ തിരുവനന്തപുരം ശാഖ പ്രസിഡന്റ്‌ ഡോ ശ്രീജിത്ത്‌ ആർ , സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാർ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം തകരാറിലാവുകകയും ഒൻപത് വിരലുകൾ മുറിച്ചുമാറ്റുകയും ചെയ്യണ്ടിവന്നിരുന്നു.

എന്നാൽ ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക് എന്ന സ്ഥാപനത്തിലെ ചികിത്സയിലോ, ചികിത്സാ രീതിയിലോ, അപാകതകൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഐഎംഎയുടെ വാദം. അതുപോലെ തന്നെ ഇപ്പോൾ ഉള്ള അവസ്ഥയിൽ രോഗിക്ക് ലഭിക്കേണ്ട എല്ലാത്തരത്തിലുള്ള ചികിത്സയും ആശുപത്രിയിൽ നിന്നും നൽകിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

വേറെ വഴിയില്ല; രണ്ട് വയസ്സുമാത്രമുള്ള കുഞ്ഞുമായി ഫുഡ് ഡെലിവറി ചെയ്യുന്ന അച്ഛൻ; പോസ്റ്റ് വൈറൽ

0

രണ്ട് വയസ് മാത്രമുള്ള മകളെ ഒപ്പം കൂട്ടി ജോലി ചെയ്യുന്ന അച്ഛൻ. ഒരു സ്വി​ഗി ഡെലിവറി പാർട്ണറായ പങ്കജ് ആണ് കുഞ്ഞു മകളുമായി ഫുഡ് ഡെലിവറി ചെയ്യാനെത്തുന്നത്. ഈ യുവാവിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഗുരുഗ്രാമിൽ നിന്നുള്ള സിഇഒ മായങ്ക് അഗർവാൾ ആണ് ഈ പോസ്റ്റ് ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തിരിക്കുന്നത്.

പങ്കജ് എന്ന യുവാവിനെ കുറിച്ചാണ് മായങ്കിന്റെ പോസ്റ്റ്. തന്റെ രണ്ട് വയസുള്ള മകൾ ടുൻ ടുന്നുമായിട്ടാണ് പങ്കജ് സ്വി​ഗി ഡെലിവറിക്ക് പോകുന്നത് എന്നും പോസ്റ്റിൽ പറയുന്നു. വളരെ പെട്ടെന്നാണ് മായങ്കിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ പിടിച്ചു പറ്റിയത്.

പങ്കജ് ഭക്ഷണവുമായി എത്തിയപ്പോൾ മായങ്ക് ആദ്യം കരുതിയത് അയാളോട് സ്റ്റെപ്പുകൾ ക​യറി മുകളിലേക്ക് വരാൻ പറയാനാണ്. എന്നാൽ, ഫോണിലൂടെ ഒരു കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ മായങ്ക് തന്റെ തീരുമാനം മാറ്റി. പങ്കജിനെ കണ്ടപ്പോഴാണ് അയാൾ തന്റെ ചെറിയ കുട്ടിയുമായിട്ടാണ് ഫുഡ് ഡെലിവറിക്ക് പോകുന്നത് എന്ന് മായങ്ക് മനസിലാക്കുന്നത്. കുഞ്ഞിന്റെ അമ്മ പ്രസവത്തോടെ മരിച്ചുപോയി. അവളുടെ ചേട്ടനാവട്ടെ ഈവനിം​ഗ് ക്ലാസും ഉണ്ട്.

അതിനാൽ കുഞ്ഞിനെ തനിക്കൊപ്പം കൂട്ടുക എന്നല്ലാതെ പങ്കജിന് മറ്റ് മാർ​ഗങ്ങളില്ല. അതേസമയം, ചിലരൊക്കെ കുഞ്ഞുമായി പോകുന്നതിന് പങ്കജിനെ കുറ്റപ്പെടുത്താറുമുണ്ട് എന്നും മായങ്ക് പറയുന്നു.

പങ്കജും അയാളുടെ രണ്ട് വയസ് മാത്രമുള്ള മകളും ശരിക്കും പ്രചോദനം നൽകുന്നു എന്നാണ് മായങ്ക് പറയുന്നത്. അതേസമയം മായങ്കിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കുഞ്ഞിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. അവർക്കുള്ള മറുപടി മായങ്ക് പിന്നീട് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.

പങ്കജിന്റെ കുട്ടിയുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരോട് മായങ്ക് പറയുന്നത്, അത് പങ്കജിന്റെ തെരഞ്ഞെടുപ്പല്ല, മറിച്ച് അയാൾക്ക് വേറെ വഴികൾ ഇല്ലാഞ്ഞിട്ടാണ് എന്നാണ്.

അതേസമയം, ഒരുപാട് പൊസിറ്റീവ് കമന്റുകളും പോസ്റ്റിന് വന്നിട്ടുണ്ട്. താൻ പങ്കജിന്റെ അനുവാദത്തോടെയാണ് അദ്ദേഹത്തിന്റെ ചിത്രവും അനുഭവവും പങ്കുവച്ചത് എന്നും മായങ്ക് പറയുന്നു. ഒരുപാടുപേർ പങ്കജിനെ സഹായിക്കാൻ താല്പര്യമുണ്ട് എന്ന് അറിയിച്ചതോടെ അയാളുടെ അക്കൗണ്ട് വിവരങ്ങളും മായങ്ക് ഷെയർ ചെയ്തിട്ടുണ്ട്. ഫോൺ നമ്പർ വേണ്ടവരോട് ഡയറക്ട് മെസ്സേജ് അയക്കൂ എന്നും മായങ്ക് പറയുന്നു.

തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും

ന്യൂയോർക്ക് : തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക.

ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി തീരുവ കുറച്ചു.  യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ 125% ൽ നിന്ന് 10% ആയി കുറച്ചു. പുതിയ താരിഫുകൾ ഈ മാസം 14 ന് പ്രാബല്യത്തിൽ വരും.

ജനീവയിൽ നടന്ന രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുവ ലഘൂകരിക്കാനുള്ള തീരുമാനം. ഇത് ആഗോള വിപണികളെ ഉത്തേജിപ്പിച്ചു.

യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താൽപര്യമില്ലെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെങ് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ട്രംപ് ചൈനീസ് സാധനങ്ങൾക്ക് 145% തീരുവ പ്രഖ്യാപിച്ചതോടെ ചൈന 125% തീരുവ പ്രഖ്യാപിച്ച് തിരിച്ചടിക്കുകയായിരുന്നു.

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല ; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. 

പിടിഎയുടെ അനധികൃത പിരിവും  അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.

ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ ഫിറ്റ്നസ് ഉറപ്പാക്കണം. നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 213.43 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ്‌ ഗ്രാന്റിന്റെ രണ്ടാം ഗഡുവാണ്‌ അനുവദിച്ചത്‌.

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150.23 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 11.23 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക്‌ 7.89 കോടി രൂപയുണ്ട്‌. മുൻസിപ്പാലിറ്റികൾക്ക്‌ 25.83 കോടി രൂപയും, കോർപറേഷനുകൾക്ക്‌ 18.25 കോടി രൂപയും ലഭിക്കും.

ഈ സാമ്പത്തിക വർഷം ആറ്‌ ആഴ്‌ചയ്‌ക്കുള്ളിൽ 4051 കോടി രുപയാണ്‌ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചത്‌. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട്‌ 78 കോടി രൂപ, മെയിന്റനൻസ്‌ ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറൽ പർപ്പസ്‌ ഫണ്ടിന്റെ ഒന്നാം ഗഡു 213.43 കോടി രൂപ എന്നിവ ഏപ്രിലിൽതന്നെ നൽകിയിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പ്രധാന പദ്ധതി പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളുകളും ആശുപത്രികളും റോഡുകളും അടക്കം ആസ്‌തികളുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവൃത്തികളും ഏറ്റെടുക്കാനാകും.

നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരൻ: ശിക്ഷ നാളെ വിധിക്കും

തിരുവനന്തപുരം : നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരൻ. ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ്കോടതി ജഡ്ജി കെ വിഷ്ണുനാളെ പ്രഖ്യാപിക്കും.

2017 ഏപ്രിൽ അഞ്ചിനാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതക പരമ്പര അരങ്ങേറിയത്. എല്ലാ കൊലകളും നന്ദൻകോടുള്ള വീടിനുള്ളിൽ വച്ച് ആയിരുന്നു.

നന്ദൻകോട് ബയിൻസ് കോമ്പൗണ്ടിൽ താമസിച്ചിരുന്ന റിട്ടയേർഡ് പ്രൊഫസർ രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മം, മകൾ കാരോൾ, അന്ധയായ ആന്റി ലളിതാ ജീൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. രാജതങ്കം- പത്മ ദമ്പതികളുടെ മകനാണ് പ്രതി.

അമ്മ ജീൻ പത്മത്തെയാണ് കേഡൽ ആദ്യം കൊലപ്പെടുത്തിയത്.താൻ നിർമ്മിച്ച വീഡിയോ ഗെയിം കാണിക്കാൻ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ചു കസേരയിൽ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കു പുറകിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം കിടപ്പുമുറിയിൽ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ താഴെ എത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛൻ രാജ തങ്ക ത്തെയും സഹോദരി കാ രോളിനെയും അമ്മയെ കൊന്നപോലെ തലയ്ക്കു പിന്നിൽ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിക്കുകയും ചെയ്തു.

വീട്ടിൽ ഉണ്ടായിരുന്ന ആന്റി ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേർന്ന് കന്യാകുമാരിക്ക് ടൂർ പോയി എന്നായിരുന്നു മറുപടി.

അടുത്ത ദിവസം രാത്രിയാണ് കേഡൽ ആന്റി ലളിതയെ കൊലപ്പെടുത്തിയത്.അമ്മ ലാൻഡ് ഫോണിൽ വിളിക്കുന്നു എന്നു കള്ളം  പറഞ്ഞു മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകൾക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയിൽ വെട്ടി കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒ ളിപ്പിക്കുകയും ചെയ്തു.

ലളിതയെ കാണാതായതോടെ ജോലിക്കാരി കേഡലിനോട് അവരെ തിരക്കി. രാത്രി അമ്മയും അച്ഛനും സഹോദരിയുംതിരികെ വന്നെന്നും ആന്റിയെ കൂടി വിളിച്ചുകൊണ്ട് വീണ്ടും ടൂർ പോയിരിക്കുകയാണ് എന്നു മാ യിരുന്നു മറുപടി.

അടുത്ത രണ്ടു ദിവസങ്ങളിലും ഇതേ കള്ളം തന്നെ കേഡൽ എല്ലാവരോടും പറഞ്ഞു. കൊലപാതക വിവരം പുറത്ത് അറിഞ്ഞതുമില്ല.

കൊലകൾ നടത്തിയതിന്റെ അടുത്ത ദിവസം മൃതദേഹങ്ങൾ കത്തിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. ഈ ശ്രമത്തിൽ ഇയാൾക്ക് നിസ്സാര പൊള്ളലേറ്റു.

അടുത്തദിവസം രാത്രി മൃതദേഹങ്ങൾ വീണ്ടും കത്തിക്കാൻ കേഡല്‍ നടത്തിയ ശ്രമമാണ് രക്തം മരവിപ്പിക്കുന്ന ഈ കൊലപാതകങ്ങൾ വെളിയിൽ വരാൻ കാരണം. തീ ആളിപ്പടരുന്നത് കണ്ടു അയൽക്കാർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയും ചെയ്തു.  അതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തീ നിയന്ത്രണാധീ തമായതോടെ സ്ഥലംവിട്ട പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങി. പിന്നീട് അയാൾ തിരുവനന്തപുരത്തേയ്ക്ക് വരുന്ന വഴി പോലീസിന്റെ പിടിയിലാവുകയായിരുന്നു.

മ്യൂസിയം സിഐ യും ഇപ്പോൾ സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുമായ ജെ കെ ദിനിൽ ആയിരുന്നു കേസിന്റെ അന്വേഷണ ചുമതല. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടരന്വേഷണം അന്നത്തെ കണ്ടോൺമെന്റ് എ സി യും ഇപ്പോൾ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുമായ കെ ഇ ബൈജുവിന് നൽകി. അദ്ദേഹമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ സിറ്റി പോലീസ് കമ്മീഷണറും ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഐജിയുമായ സ്പർജൻ കുമാർ, അന്നത്തെ ദക്ഷിണ മേഖല ഐജിയും ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നു അന്വേഷണം. സി ഐ സുനിൽ,എസ് ഐ സന്ധ്യകുമാർ, സീനിയർ സി പി ഒ മാരായ മണികണ്ഠൻ, രാകേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

INS വിക്രാന്തിന്റെ ലൊക്കേഷൻ തേടിയുള്ള ഫോൺ കാൾ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. എലത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഫോൺ വിളിച്ചത് എന്നതിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.

പ്രതിക്കെതിരെ ഓഫിഷ്യൽ SECRET ആക്ട് ചുമത്തും. ഇയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണ്. കൊച്ചി ഹാർബർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവിക സേനയുടെ വിശദമായ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുജീബ് പിടിയിലാകുന്നത്. മൊബൈൽ ഫോൺ നമ്പർ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാജ പേരിലായിരുന്നു മുജീബ് ഫോൺ കോൾ വിളിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു ശ്രമം. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു ഫോൺ വിളിയെത്തിയത്. ‘രാഘവൻ’ എന്ന് പരിചയപ്പെടുത്തിയാണ് ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. ഫോൺ കോളിൽ സംശയം തോന്നിയ നേവി അധികൃതർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇനി വരുന്നത് മഴക്കാലമോ?

തിരുവനന്തപുരം: കാലവർഷം എത്താനിരിക്കെ മഴയിങ്ങെത്തിയോ?  കേരളത്തിൽ ഇടിമിന്നൽ മഴ സജീവമാകുകയാണെന്നാണ് റിപ്പോർട്ട്.

ഇന്ന് മുതൽ 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

മെയ്‌ 13 -ഓട് കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.

ഈ മാസം പതിനഞ്ചാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിനൊപ്പം തന്നെ കേരളത്തിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.