സ്റ്റോക്ക് ഓൺ ട്രെന്റ്; ബ്രിട്ടനിൽ മലയാളി യുവതി അന്തരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ ടീന സെൽജോ (38) ആണ് മരിച്ചത്. ഒരു വർഷത്തിലേറെയായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ടീന. ബ്രിട്ടനിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്.
രണ്ട് വർഷം മുൻപാണ് ടീന കുടുംബത്തോടൊപ്പം കെയറർ വീസയിൽ ബ്രിട്ടനിൽ എത്തുന്നത്. ഒരു വർഷം മുൻപ് കാൻസർ രോഗം തിരിച്ചറിഞ്ഞപ്പോൾ ടീന നാട്ടിൽ പോയി ചികിത്സ തേടി. തുടർന്ന് മടങ്ങി വന്ന ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു.
എന്നാൽ, വീണ്ടും രോഗം ബാധിച്ചതിനാൽ സ്റ്റോക്ക് ഓൺട്രെൻന്റിലെ റോയൽ സ്റ്റോക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ ചികിത്സകൾ നടത്തി. തുടർ പരിചരണത്തിനായി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
സെൽജോ ജോൺ ആണ് ഭർത്താവ്. രണ്ട് പെൺമക്കളാണ് ദമ്പതികൾക്ക്, മക്കളായ ആഞ്ജലീനയും ആൻഡ്രിയയും നാട്ടിലാണ്.
നാട്ടിലുള്ള മക്കളെ കാണണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ടീന വിട പറഞ്ഞത്.

