ചരിത്രത്തിലെ മികച്ച പ്രകടനവുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ; വാർഷിക അറ്റാദായം 98.16 കോടി രൂപ

0

തിരുവനന്തപുരം: 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി). 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ രേഖപ്പെടുത്തിയ കണക്കാണിത്. 2024-25 സാമ്പത്തികവർഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണെന്ന് കോർപറേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. തൊട്ട് മുൻപത്തെ വർഷത്തെ വാർഷികലാഭത്തിൽ നിന്നും 32.56% വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുവർഷ കാലയളവിൽ കോർപറേഷന്റെ അറ്റാദായത്തിൽ ഏകദേശം 14 മടങ്ങ് (1392 ശതമാനം) വർധനവാണുണ്ടായിരിക്കുന്നത്.

കോർപ്പറേഷന്റെ വായ്പാ ആസ്‌തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, മൊത്ത ആസ്തി 1328.83 കോടി രൂപയായി വർദ്ധിച്ചത് കെ എഫ് സിയുടെ ശക്തമായ സാമ്പത്തികവളർച്ചയുടെ സൂചകമാണ്. 2024–25 സാമ്പത്തിക വർഷത്തിൽ സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് കെ.എഫ്.സിയുടെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26% ആയി വർധിക്കാൻ സഹായകമായി. ഇത് എൻ.ബി.എഫ്.സികൾക്ക് റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന കുറഞ്ഞ നിരക്കായ 15% നെക്കാൾ വളരെ കൂടുതലാണ്. കൂടാതെ, മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 2.67% ആയും (2.88% ആയിരുന്നത്) അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.61% ആയും (0.68% ആയിരുന്നത്) കുറച്ച് ആസ്തി ഗുണമേന്മയിലും കെ എഫ് സി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ, എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കുമായി 4002.57 കോടി രൂപയുടെ വായ്പകളാണ് കെ.എഫ്.സി അനുവദിച്ചത്. ആകെ വായ്പാ വിതരണം 3918.40 കോടി രൂപയും ആകെ വായ്പാ തിരിച്ചടവ് 3980.76 കോടി രൂപയുമാണ്. സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങൾ ലാഭകരമായി പ്രവർത്തിപ്പിക്കുക എന്നത് സർക്കാരിന്‍റെ നയമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളാ ഫിനാൻഷ്യൽ കോർപറേഷനിലെ ഇതുവരെയുള്ള സർക്കാർ മൂലധനം 920 കോടി രൂപയാണ്. അതിൽ 500 കോടി രൂപയും നിക്ഷേപിച്ചത് ഈ സർക്കാരിൻ്റെ കാലത്താണ്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 5 ശതമാനം മുതലുള്ള പലിശനിരക്കിൽ വായ്പകൾ നൽകുന്ന ഒരു പൊതുമേഖലാധനകാര്യസ്ഥാപനം പുരോഗതിയുടെ പാതയിലാകുന്നത് സംസ്ഥാനത്തെ വ്യവസായമേഖലയുടെയും ധനസ്ഥിതിയുടെയും പുരോഗതി കൂടിയാണ് സൂചിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

2 കോടി രൂപ വരെ 5 ശതമാനം പലിശയ്ക്ക് വായ്പ നൽകുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വഴി 3028 സംരംഭങ്ങൾക്കായി 1032.89 കോടി രൂപ വായ്പയായി അനുവദിക്കുകയും, തത്ഫലമായി പ്രത്യക്ഷമായും പരോക്ഷമായും 81,634 തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മികവുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആശയ രൂപീകരണം മുതൽ കമ്പനികളുടെ വിപുലീകരണം വരെയുള്ള ഓരോ ഘട്ടത്തിലും സമഗ്രമായ പിന്തുണയും വായ്പാ സഹായവും ലഭ്യമാക്കുന്ന ‘കെ എഫ് സി- സ്റ്റാർട്ടപ്പ് കേരള പദ്ധതി’യിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് 5.6 ശതമാനം പലിശനിരക്കിൽ ഈടില്ലാതെ വായ്പ ലഭ്യമാകും. ഇതുകൂടാതെ സ്റ്റാർട്ടപ്പുകൾക്ക് പർച്ചേസ് ഓർഡറുകൾ നടപ്പിലാക്കുന്നതിനും വെഞ്ച്വർ ഡെബ്റ്റ് ഫണ്ടിങിനും പത്തുകോടി രൂപവരെയുള്ള വായ്പയും ലഭ്യമാണ്. പദ്ധതി വഴി ഇതുവരെ 72 കമ്പനികൾക്കായി 95.20 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും 1730 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം അവസാനത്തോടെ 10,000 കോടി രൂപയുടെ വായ്പാ ആസ്തി നേടാനാണ് കെ.എഫ്.സി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഈ വലിയ ലക്ഷ്യം കൈവരിക്കുന്നതിനായി, എം.എസ്.എം.ഇകൾ, ടൂറിസം വ്യവസായം, സ്റ്റാർട്ടപ്പുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കാൻ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്. ഈ കഴിഞ്ഞ ബജറ്റിൽ സ്റ്റാർട്ടപ്പുകളുടെ വായ്പാ പരിധി പത്തുകോടിയിൽ നിന്നും പതിനഞ്ച് കോടി രൂപയാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; യുവതിയുടെ കുട്ടികൾക്ക് നേരെയും ആക്രമണം; ഒരു കുട്ടിയെ കാണാനില്ല

0

വയനാട്: വയനാട്ടിൽ യുവതിയെ പങ്കാളിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.

ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ നടക്കുകയാണ്. കൊലക്ക് ശേഷം ആൺ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാൾക്കായും തെരച്ചിൽ നടക്കുന്നുണ്ട്.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നു വീണു; വിമർശനവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തി​ന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. കനത്ത മഴയിലും കാറ്റിലുമാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണ് ഒലിച്ചു പോയത്. ടെര്‍മിനല്‍ ഒന്നിലെ വിമാനത്താവളത്തിന് പുറത്തുളള ഓവര്‍ഹാങ്ങിന്റെ ഒരുഭാഗമാണ് പൊട്ടിവീണ് നടപ്പാതയിലേക്ക് ഒലിച്ചുപോയത്. കനത്ത മഴ മൂലമാണ് മേല്‍ക്കൂര തകര്‍ന്നുവീഴുന്ന സാഹചര്യമുണ്ടായതെന്നും മറ്റ് ഭാഗങ്ങളെയൊന്നും അപകടം ബാധിച്ചിട്ടില്ലെന്നും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡിഐഎഎല്‍) പ്രതികരിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയും ഇടിമിന്നലും മൂലം 17 രാജ്യാന്തര വിമാനങ്ങള്‍ ഉള്‍പ്പെടെ 49 വിമാനങ്ങളാണ് വഴിതിരിച്ച് വിട്ടത്. ‘മെയ് 24-ന് രാത്രി ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലോടു കൂടി കനത്ത മഴയാണ് പെയ്തത്. പുലര്‍ച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴയില്‍ 45 മിനിറ്റിനുളളില്‍ 80 മില്ലീമിറ്ററിലധികം മഴയാണ് ലഭിച്ചത്. മണിക്കൂറില്‍ 70-80 വേഗതയില്‍ കാറ്റും വീശി. പെട്ടെന്നുണ്ടായ മഴ വിമാനത്താവളത്തിലും പരിസരത്തും വെളളം കെട്ടിക്കിടക്കാന്‍ കാരണമായി. ഇത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഭാഗികമായി ബാധിച്ചു’- ഡല്‍ഹി വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മേല്‍ക്കൂരയുടെ ഭാഗം പൊട്ടിവീഴുന്ന വീഡിയോ കോണ്‍ഗ്രസിന്റെ കേരളാ വിഭാഗമാണ് എക്‌സില്‍ പങ്കുവെച്ചത്. ‘ഒരു ചാറ്റല്‍മഴയുണ്ടായതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ വികസനം നിറഞ്ഞൊഴുകുകയാണ്’എന്നാണ് വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് കുറിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ അഴിമതിയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

കടലിൽ വീണ കണ്ടെയ്നറുകൾ നിലവിലെ സാഹചര്യത്തിൽ  ആലപ്പുഴ തീരത്ത് അടിയാൻ സാധ്യത

തിരുവനന്തപുരം : അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽ നിന്നും കടലിൽ വീണ കണ്ടെയ്നറുകൾ നിലവിലെ സാഹചര്യത്തിൽ ആലപ്പുഴ തീരത്ത് അടിയാൻ സാധ്യതയെന്ന് വിലയിരുത്തൽ.

ആകെ 50 കണ്ടെയ്നറുകൾ വീണിട്ടുണ്ടെന്നാണ് വിവരം.

കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുത്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനാണ് നിർദ്ദേശം.

ആലപ്പുഴയിൽ തീര പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി. അപകടകരമായ വസ്തുക്കളായതിനാൽ തൊടരുതെന്ന് നേരത്തെ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

പിവി അൻവർ യൂദാസെന്ന് എംവി ഗോവിന്ദൻ

മലപ്പുറം: പി വി അൻവറിൻ്റേത് ഇടതുപക്ഷത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണ്. അത് തുടക്കത്തിൽ തന്നെ ഞങ്ങൾ പറഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

ആദ്യം ഡിഎംകെയെന്നും പിന്നീട് തൃണമൂലെന്നും പറ‌ഞ്ഞ് അൻവർ യാത്ര നടത്തിയത് യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട പ്രവർത്തനമാണത്.

അക്കാര്യം തങ്ങൾ ആദ്യമേ ചൂണ്ടിക്കാണിച്ചു, ഒടുവിൽ അവിടെ തന്നെയെത്തി. യൂദാസിൻ്റെ രൂപമാണ് പി വി അൻവറിന്. യുഡിഎഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുക്കുകയാണ് അൻവർ ചെയ്തത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ കുതിപ്പ് സൃഷ്ടിക്കുമെന്നും വലിയ വിജയം ഇടതുമുന്നണിക്ക് നേടാൻ കഴിയും. കേരളം കാത്തിരുന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയതെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ മരം വീണു

തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു, അപകടം ഒഴിവായത് തലനാരിഴക്കാണ്.

തൃശൂർ ചെറുതുരുത്തിയിൽ വെച്ചാണ് ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിലേക്ക് മരം വീണത്. ജാംനഗറിൽ നിന്നും തിരുനൽവേലിയ്ക്ക് പോകുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്.

ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തെ റെയിൽവേ പാലത്തിന് താഴെയാണ് സംഭവം. രാവിലെ 10 മണിയോടയായിരുന്നു സംഭവം. മരം വീണതോടെ ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് ടി ആർ ഡി സംഘം സ്ഥത്തെത്തി മരം മുറിച്ചു മാറ്റിയാണ് ട്രെയിൻ യാത്ര തുടർന്നത്.

നിലവിൽ ഷൊർണുർ തൃശൂർ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളെല്ലാം വൈകിയോടുകയാണ്.

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ കടലിലേക്ക് പടരുന്നു

കൊച്ചി: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ കടലിലേക്ക് പടരുന്നു. 643 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ഇവയിൽ 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ നിയന്ത്രിക്കാനായും ആഘാതം കുറയ്ക്കാനായും കോസ്റ്റ് ഗാർഡ് ശ്രമം തുടരുകയാണ്.മലിനീകരണ നിയന്ത്രണ സംവിധാനം ഉള്ള ഐസിജി സക്ഷം എന്ന കപ്പലാണ് മേഖലയിൽ ഉള്ളത്. കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്റ്ററുകളും സ്ഥലത്തുണ്ട്.

എണ്ണ കടലിൽ പടർന്നുതുടങ്ങിയതിനാൽ പാരിസ്ഥിതിക ആഘാതത്തിന്റെ തോത് കുറയ്ക്കുക എന്നതായിരിക്കും ഇനി പ്രധാന ലക്ഷ്യം.

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.

സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്. 

യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ കണ്ടതോടെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു.

നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് ആത്മഹത്യാ ശ്രമം.

  സഹോദരൻ അഹ്‌സാൻ പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഫാൻ

ബൈക്കിൽ കറങ്ങി പെട്രോൾ പമ്പുകളിൽ നിന്ന് മോഷണം; സംഘത്തിലെ രണ്ടുപേരെ പിടികൂടി

0

തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് പെട്രോൾ പമ്പുകളിൽ നിന്നും പണം കവരുന്ന സംഘത്തിലെ രണ്ടുപേരെ പിടികൂടി പോലീസ്. ചെങ്കല്‍ മരിയാപുരം പുളിയറ വിജയ ബംഗ്ലാവില്‍ ബിച്ചു എന്ന് വിളിക്കുന്ന ബിജിത്ത് (23), കഴക്കൂട്ടം കടകംപള്ളി കരിക്കകം ഇലങ്കം റോഡില്‍ ആര്യ നിവാസില്‍ അനന്തന്‍ (18 ) എന്നിവരാണ് നെയ്യാറ്റിന്‍കര പോലീസിന്റെ പിടിയിലായത്. ബൈക്ക് മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ 23, 24 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. 23-ാം തീയതി പുലര്‍ച്ചെ മൂന്നുമണിക്ക് പൊഴിയൂര്‍ ഉച്ചക്കട ഗോപൂസ് ഫ്യൂവല്‍ പെട്രോള്‍ പമ്പില്‍ എത്തിയ പ്രതികള്‍ 500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ മേശ തുറന്ന് ചില്ലറ എടുക്കുന്ന സമയത്ത് മോഷ്ടാക്കള്‍ മേശയില്‍നിന്ന് നോട്ടുകെട്ട് എടുത്ത് കടന്നുകളയുകയായിരുന്നു. 24-ാം തീയതി പുലര്‍ച്ചെ ഒരുമണിയോടെ നെയ്യാറ്റിന്‍കരയിലെ മോര്‍ഗന്‍ പമ്പില്‍ എത്തിയ സംഘം, പമ്പ് ജീവനക്കാരന്റെ കയ്യില്‍ നിന്ന് 20,000 രൂപ അടങ്ങുന്ന ക്യാഷ്ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു.

അന്നേദിവസം വിഴിഞ്ഞം മുക്കോലയിലെ ഐഒസി പമ്പില്‍നിന്നും പ്രതികള്‍ ജീവനക്കാരന്റെ ബാഗില്‍നിന്ന് 7500 രൂപയും കവര്‍ന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. 2004-ല്‍ നെയ്യാറ്റിന്‍കര ആശുപത്രി കാന്റീന്‍ പരിസരത്തുനിന്നും ബൈക്ക് കവര്‍ന്ന കേസില്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസിലെ പ്രതികളാണ് പിടിയിലായവരെന്ന് നെയ്യാറ്റിന്‍കര പോലീസ് വ്യക്തമാക്കി.

ബൈക്കുകള്‍ കവര്‍ന്നശേഷം മോഷണ വണ്ടികളില്‍ കറങ്ങി നടന്നാണ് ഇവര്‍ തുടര്‍ന്നുള്ള മോഷണങ്ങള്‍ നടത്തിയത്. സംഘത്തിലെ മറ്റൊരു പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയാള്‍ വൈകാതെ പോലീസിന്റെ പിടിയിലാകുമെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. ഷാജി പറഞ്ഞു.

‘പി വി അൻവർ കോണ്‍ഗ്രസിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റിക്കൊടുത്ത യൂദാസ്’; നിലമ്പൂരിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും എം വി ഗോവിന്ദൻ

0

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നലെ പുറത്തുവന്നന്നത് പി.വി. അന്‍വറിന്റെ യഥാര്‍ത്ഥ രൂപമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവര്‍ത്തിയാണ് അന്‍വറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അന്‍വറിന്റെ പ്രവര്‍ത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘വളരെ ചുരുക്കം ദിവസങ്ങള്‍കൊണ്ട് പ്രചാരണം അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കത്തക്ക രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നിട്ടുള്ളത്. എല്‍ഡിഎഫ് താഴേതലംവരെയുള്ള കമ്മറ്റികളുടെ പ്രവര്‍ത്തനം വളരെ സജീവമായി സംഘടിപ്പിക്കുന്നതിനുവേണ്ടി തീരുമാനിക്കുകയും പ്രവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. നിലമ്പൂരില്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ പിവി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഒറ്റുകൊടുക്കുന്ന നിലപാടാണ് എടുത്തത് എന്ന സത്യം ഇപ്പോള്‍ പ്രകടമായി പുറത്തുവന്നിരിക്കുകയാണ്. പി.വി. അന്‍വര്‍ നാളെ ഒരുസമയത്ത് യുഡിഎഫിന്റെ പ്രധാന വക്താവായി മാറുമെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു. യുഡിഎഫിന് വേണ്ടിയുള്ള നെറികെട്ട പ്രവര്‍ത്തനമാണ് അന്‍വര്‍ ചെയ്തത്’, എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

‘ഒറ്റുകൊടുക്കുന്ന യൂദാസിന്റെ മുഖമാണ് യഥാര്‍ഥത്തില്‍ അന്‍വറിന്റേത്. അന്‍വറിന്റെ ഉള്ളിലെ കള്ളത്തരം നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായി. തെറ്റായ ഈ സമീപനങ്ങളെയെല്ലാം എതിര്‍ത്തുകൊണ്ട് നിലമ്പൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ കുതിപ്പ് നടത്തും. അന്‍വറിന്റെ പ്രവര്‍ത്തിക്ക് നിലമ്പൂരിലെ ജനങ്ങള്‍ ഈ ഉപതിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ചുവടുറപ്പിക്കാൻ ബിജെപി; കായംകുളത്ത് ശോഭ സുരേന്ദ്രൻ, ഷോൺ ജോർജ്‌ പുതിയ തട്ടകത്തിലേക്കോ?

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവടുറപ്പിക്കാനൊരുങ്ങി ബിജെപി. മുതിർന്ന നേതാക്കളായ ശോഭാ സുരേന്ദ്രനെ കായംകുളത്തും കെ.സുരേന്ദ്രനെ കഴക്കൂട്ടത്തും മൽസരിപ്പിച്ചു നേട്ടം കൊയ്യാൻ ആണ് ബിജെപിയുടെ തീരുമാനം. ശോഭാ സുരേന്ദ്രനെ കായംകുളത്തും കെ.സുരേന്ദ്രനെ കഴക്കൂട്ടത്തും മൽസരിപ്പിച്ചു നേട്ടം കൊയ്യാൻ ബിജെപി ഒരുങ്ങുന്നുവെന്നാണ് വിവരം. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പുതിയ കളം പിടിക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയ നിയമസഭാ മണ്ഡലങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.

11 മണ്ഡലങ്ങളില്‍ ഒന്നാമതും 9 മണ്ഡലങ്ങളില്‍ രണ്ടാമതും എത്താൻ പാർട്ടിക്കു കഴിഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികളെ നേരത്തേ കണ്ടെത്തി മണ്ഡലങ്ങളില്‍ സജീവമാകാന്‍ നിര്‍ദേശം നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവച്ചത്. തിരുവനന്തപുരത്ത് പാറശാലയില്‍ മാത്രമാണ് മൂന്നാം സ്ഥാനത്തായത്. തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, മണലൂര്‍, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങൽ, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇതെല്ലാം എല്‍ഡിഎഫിന്റെ സീറ്റുകളാണ്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, വര്‍ക്കല, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടാമതെത്തി. മലമ്പുഴ, ഗുരുവായൂര്‍, അമ്പലപ്പുഴ, കരുനാഗപ്പള്ളി, റാന്നി, കോന്നി, ചാത്തന്നൂര്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, പാറശാല എന്നിവിടങ്ങളില്‍ ചെറിയ വോട്ടു വ്യത്യാസത്തിനാണ് മൂന്നാമതായത്. ഷോൺ ജോർജിനെ പൂഞ്ഞാറിൽ നിന്നും മാറ്റി മറ്റൊരു തട്ടകത്തിലേക്ക് നീക്കാനും നിർദേശമുണ്ട്.

കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു; കേരളാ തീരത്ത് ഈ കാർഗോകൾ അടിഞ്ഞാൽ തൊടരുത്! അപകടകരം; ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളതീരത്ത് നിന്നും അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കലുള്ള കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത് എന്നാണ് വിവരം. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യതയുള്ളത്. ഇവ കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം.

ഈ കാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പൊലീസിനെയോ അധികൃതരെയോ വിവരമറിയിക്കാൻ നിർദേശമുണ്ട്. കടൽ തീരത്ത് എണ്ണപ്പാട ഉണ്ടാക്കാൻ സാധ്യതയുണ്ട്. കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച് കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്. കണ്ടെയ്‌നറുകളിൽ എന്താണ് എന്നതിൽ കോസ്റ്റ് ഗാർഡ് വ്യക്തത നൽകിയിട്ടില്ല. ഇവ തീരത്ത് എത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചനകൾ തുടങ്ങി.

ഏത് കപ്പലിൽ നിന്നാണ് ഇവ കടലിൽ വീണതെന്ന് വ്യക്തമായിട്ടില്ല. കടലിൽ കണ്ടെയ്‌നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാർഡ് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വിവരം കൈമാറിയിട്ടുണ്ട്. ഇവ തീരത്തടിഞ്ഞാൽ പൊതുജനം ഇതിനടുത്തേക്ക് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്. ഇത്തരമൊരു മുന്നറിയിപ്പ് സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

ഉൾക്കടലിൽ കേരളാ തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്‌നറുകൾ കണ്ടതെന്നാണ് വിവരം. അന്താരാഷ്ട്ര പാതയിലൂടെ പോയ കപ്പലിൽ നിന്ന് കടൽക്ഷോഭത്തെ തുടർന്ന് പത്തോളം കണ്ടെയ്‌നറുകൾ വീണുവെന്നാണ് കരുതുന്നത്. കപ്പൽ ചരിഞ്ഞപ്പോൾ കണ്ടെയ്‌നർ വെള്ളത്തിൽ വീണുവെന്നും ഒപ്പം കപ്പലിലുണ്ടായിരുന്ന എണ്ണയും കടലിൽ വീണതായാണ് കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരം.