വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; കൊച്ചുമകളുടെ സുഹൃത്ത് പോലീസ് പിടിയിൽ

കുന്നുകര: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതായി റിപ്പോർട്ട്. കുന്നുകര അഭയം വീട്ടില്‍ മുരളീധരൻ്റെ ഭാര്യ ഇന്ദിരയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ് ഇന്ദിര തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഒറ്റയ്ക്ക് താമസിക്കുന്നതിനാല്‍ പുറത്ത് നിന്ന് അറിയാത്ത ആരെങ്കിലും വന്നാല്‍ ഇന്ദിര വാതില്‍ തുറക്കാറില്ലായിരുന്നു. എന്നാല്‍ കൊച്ചുമകളുടെ സുഹൃത്തും പരിചയകാരനുമായ പ്രതി വീട്ടില്‍ വന്നപ്പോള്‍ ഇന്ദിര വീട്ടിനുള്ളിലേക്ക് ക്ഷണിക്കുകയായിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയില്‍ ഇയാല്‍ ഇന്ദിരയുടെ സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. തടഞ്ഞ ഇന്ദിരയെ ആക്രമിച്ച് തലയൊട്ടിക്കും കൈക്കും കാലിനും പരിക്കേല്‍പ്പിച്ചു. പിന്നാലെ മാല പൊട്ടിച്ച് പ്രതി കടന്നു കളയുകയായിരുന്നു.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇന്ദിരയുടെ കൊച്ചുമകളുടെ സുഹൃത്താണ് കസ്റ്റഡിയിലായത് എന്നാണ് പുറത്തു വരുന്ന വിവരം.

വെഞ്ഞാറമൂട് കൂട്ടക്കൊല; ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച പ്രതി അഫാൻ വെന്‍റിലേറ്ററിൽ; നില ഗുരുതരം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അഫാന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. അപകടനില തരണം ചെയ്‌തിട്ടില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെയാണ് പൂജപ്പുര ജയിലിൽ അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.

യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഡോക്ടർമാർ അനുവദിച്ചാൽ അഫാന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ഇത് രണ്ടാം വട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്.

പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിലാണ് ഒരു തടവുകാരനൊപ്പം അഫാനെ പാർപ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്. നേരത്തെ അഫാൻ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സെല്ലിൽ ഒരു തടവുകാരനെ കൂടി പാർപ്പിച്ചിരുന്നത്. രാവിലെ 11.30യോടെ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോണ്‍ വിളിക്കാനായി പോയി. മറ്റ് തടവുകാര്‍ വരാന്തയിൽ ടിവി കാണാൻ ഇറങ്ങി. ഈ സമയത്താണ് അഫാൻ ശുചിമുറിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. മെഡിക്കൽ ഐസിയുവിൽ വെന്‍റിലേറ്റര്‍ സഹായത്തിലാണ് അഫാന്‍ ഇപ്പോള്‍. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയന്ന് പറയാനാകൂവെന്ന് ഡോക്ടർമാർ ജയിൽ അധികൃതരെ അറിയിച്ചു.

സഹോദരനെും കാമുകിയെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ കൊലപ്പെടുത്തിയ ശേഷം മദ്യത്തിൽ വിഷം കലർത്തി കഴിച്ച ശേഷമാണ് അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫാന്‍റെ ജീവൻ രക്ഷപ്പെട്ടു. റിമാൻഡിൽ കഴിയുമ്പോള്‍ ജയിലിൽ കൗണ്‍സിംഗ് നൽകിയിരുന്നു. ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്നായിരുന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. അഫാനെ കാണാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ജയിൽ വന്നിരുന്നില്ല. ആരോടും അധികം സംസാരിക്കാതെ കൂടുതൽ സമയവും സെല്ലിനുള്ളിൽ ചെലവാക്കുകയായിരുന്ന പ്രതി.

സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

കൊച്ചി:  പീ‍‍‍‍ഡന കേസിൽ മുൻ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിനു നേതൃത്വം നൽകിയ സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ഒന്നര മാസം മുൻപാണ് അനുപമ സഭാവസ്ത്രം ഉപേക്ഷിച്ച്  ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്.

ജലന്തർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസമഠത്തിലായിരുന്നു അനുപമ.  ഇക്കാര്യത്തിൽ ഇതുവരെ അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവിൽ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നു ബന്ധുക്കൾ അറിയിച്ചു.

പീഡനക്കേസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങിയത്.

ആലപ്പുഴ പള്ളിപ്പുറം സ്വദേശി അനുപമക്ക് പുറമെ കുറവിലങ്ങാട് കോൺവെന്റിലെ സിസ്റ്റർമാരായ ആൽഫി, നീന റോസ്, അൻസിറ്റ, ജോസഫൈൻ എന്നിവരാണ് 2018 സെപ്റ്റംബർ എട്ടു മുതൽ കൊച്ചി നഗരത്തിൽ സമരമിരുന്നത്.  2018 ജൂണിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡോ.ഫ്രാങ്കോയെ കോട്ടയം ജില്ലാ കോടതി 2022 ജനുവരിയിൽ കുറ്റവിമുക്തനാക്കിയിരുന്നു.

പുതിയ ടീച്ചർ ആള് ചില്ലറക്കാരിയല്ല! വിഷയമേതായാലും ക്ലാസെടുക്കാന്‍ ടീച്ചർ തയ്യാർ, 51 ഭാഷകള്‍ കൈകാര്യം ചെയ്യും; മലപ്പുറത്ത് താരമായി AI ടീച്ചര്‍ ‘അക്മിറ’

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ കോട്ടൂര്‍ എകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടീച്ചർ ആള് ചില്ലറക്കാരിയല്ല കേട്ടോ. വിഷയമേതായാലും ക്ലാസെടുക്കാന്‍ ടീച്ചർ തയ്യാർ. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിമിഷങ്ങൾക്കകം ഉത്തരം. ഭാഷ ഒരു പ്രശ്നമേയല്ല. സംസ്‌കൃതമുള്‍പ്പെടെ 51 ഭാഷകള്‍ ടീച്ചര്‍ കൈകാര്യം ചെയ്യും. ടീച്ചറിനെ കണ്ടപ്പോൾ കുട്ടികളിലും കൗതുകമായി.

അത് ഏത് ടീച്ചറാണെന്നല്ലേ. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ട് ടീച്ചര്‍ അക്മിറ(AKMIRRA) ആണത്. ഈ അധ്യാപികയ്ക്ക് വിദ്യാര്‍ഥികളുടെ വൈകാരിക മാറ്റങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാനാവും. സ്‌കൂള്‍ ഉള്‍പ്പെടുന്ന മലപ്പുറത്തിന്റെ പ്രാദേശിക ഭാഷാശൈലിയില്‍വരെ ഇത് മറുപടി നല്‍കും. അടല്‍ ടിങ്കറിങ് ലാബിലെ വിദ്യാര്‍ഥികള്‍ പങ്കാളികളായി നിര്‍മിച്ച എഐ ടീച്ചറുടെ രൂപകല്പനയ്ക്കുപിന്നില്‍ അധ്യാപകനായ സി.എസ്. സന്ദീപ് ആണ്.

അഡ്വാന്‍സ്ഡ് നോളേജ് ബെയ്സ്ഡ് മെഷീന്‍ ഫോര്‍ ഇന്റലിജന്റ് റെസ്‌പോണ്‍സീവ് റോബോട്ടിക് അസിസ്റ്റന്‍സ് എന്നതാണ് അക്മിറയുടെ പൂര്‍ണരൂപം. അദ്ഭുതത്തെയും യഥാര്‍ഥസത്യത്തെയും പ്രതിഫലിപ്പിക്കുന്ന കണ്ണുകള്‍ എന്നാണ് ‘അക്മിറ’ എന്ന വാക്കിന്റെ അര്‍ഥം. വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സ്വയംപഠിച്ച് സ്വയം ഉള്ളടക്കമൊരുക്കി പഠിപ്പിക്കുകയാണ് ഇതുചെയ്യുക. കുട്ടികളുടെ വികാരങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഒരു യഥാര്‍ഥ ടീച്ചറെപ്പോലെ പോലെ കുട്ടികളോട് സംവദിക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ അലികടവണ്ടി, പ്രഥമാധ്യാപിക കെ.കെ. സൈബുന്നീസ എന്നിവര്‍ പറഞ്ഞു.

നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.റംല, മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി. ഇഫ്ത്തിഖാറുദീന്‍ അധ്യക്ഷനായി. വാര്‍ഡംഗം എം. മുഹമ്മദ് ഹനീഫ, സ്‌കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി, കെ. മറിയ, എന്‍. വിനീത, സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്‌മാന്‍, എടിഎല്‍ കോഡിനേറ്റര്‍ ജസീം സയ്യാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലം തീരത്ത് മൂന്നിടങ്ങളിൽ കൂടി കണ്ടെയ്നറുകൾ അടിഞ്ഞു; അതീവ ജാഗ്രതാ നിർദ്ദേശം

കൊല്ലം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3 ലെ കണ്ടെയ്നറുകൾ കൊല്ലം തീരത്ത് മൂന്നിടങ്ങളിൽ കൂടി കണ്ടെത്തി. കരുനാഗപ്പള്ളി ചെറിയഴീക്കലിൽ ഒരു കണ്ടെയ്നർ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ നീണ്ടകരയിലാണ് മൂന്നിടങ്ങളിലായി കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്. നീണ്ടകരയിൽ മൂന്നു ഇടങ്ങളിലായി മൂന്നു വീതം കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. നീണ്ടകര പരിമണം, പരിമണം കടൽത്തീരത്തെ ശിവ ഹോട്ടലിനു സമീപം, നീണ്ടകര ചീലാന്തി ജംക്‌ഷനു പടിഞ്ഞാറ് എന്നിവടങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. കടൽഭിത്തിയോട് ചേർന്ന് കാണപ്പെട്ട ഇവ തിരമാലകളടിച്ചു തകർന്ന നിലയിലാണ്. ആർആർആർഎഫ് ടീം, പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവർ സ്ഥലത്ത് എത്തി.

എല്ലാ കണ്ടെയ്നറുകളും കാലിയാണെന്നാണ് നിഗമനം. തിങ്കളാഴ്ച പുലർച്ചെയോടെ പ്രദേശവാസികളാണ് കണ്ടെയ്നറുകൾ തീരത്തടിഞ്ഞ വിവരം പൊലീസിനെ അറിയിച്ചത്. കപ്പലിൽനിന്നു കടലിൽ വീണ കണ്ടെയ്നറുകൾ ഒഴുകിയെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് (80%) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയ്സ്) വിലയിരുത്തൽ.

അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന കപ്പൽ ഞായറാഴ്ച പൂർണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞ കപ്പലിൽ വെള്ളം കയറിയതോടെയാണ് ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്. സംസ്ഥാനത്തിന്റെ തെക്കൻ തീരത്തു വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ 25 കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയർത്തുന്നത്.

73 കാലി കണ്ടെയ്നർ ഉൾപ്പെടെ കപ്പലിൽ 623 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡുമായിരുന്നു. ടാങ്കുകളിൽ ഊർജോത്പാദനത്തിന് ഉപയോഗിക്കുന്ന 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നു. ചരക്കുകപ്പലുകളിൽ ഇന്ധനമായി പൊതുവേ ഉപയോഗിക്കുന്നത് ഹെവി ഫ്യുവൽ ഓയിലാണ് (എച്ച്എഫ്ഒ). എംഎസ്‌സി എൽസയിലും ഉപയോഗിച്ചിരുന്നത് ഇതാണെങ്കിൽ മറ്റ് ഇന്ധനങ്ങൾ വെള്ളത്തിൽ കലർന്നാൽ ഉണ്ടാകുന്നതിന്റെ പലമടങ്ങു നാശമാകും ഫലം.എണ്ണച്ചോർച്ച ഭീഷണികടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപ്പാട വ്യാപിച്ചിട്ടുണ്ട്. ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ എണ്ണപ്പാട കണ്ടെത്തി നീക്കാനുള്ള ഊർജിതശ്രമം തീരസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. എണ്ണ നശിപ്പിക്കാനുള്ള പൊടി വിമാനത്തിലൂടെ അപകടമേഖലയിൽ തളിക്കുന്നുമുണ്ട്.

കാൽസ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിച്ച് പെട്ടെന്നു തീ പിടിക്കുന്ന അസറ്റലിൻ വാതകം സൃഷ്ടിക്കുമെന്നതിനാൽ ആരും കണ്ടെയ്നറുകൾക്കു സമീപം പോവുകയോ ഒഴുകി നടക്കുന്ന വസ്തുക്കൾ തൊടുകയോ ചെയ്യരുത്. കപ്പൽ മുങ്ങിയ പ്രദേശത്തിന് 20 നോട്ടിക്കൽ മൈൽ (ഏകദേശം 37 കിലോമീറ്റർ) പരിധിയിൽ മീൻപിടിക്കാൻ പോകരുതെന്നു സർക്കാർ നിർദേശം നൽകി. തീരത്ത് അപൂർവ വസ്തുക്കൾ, കണ്ടെയ്നർ എന്നിവ കണ്ടാൽ തൊടരുത്. കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ തീരത്ത് അടിയുന്നുണ്ടോയെന്നു നിരീക്ഷിക്കാനായി കസ്റ്റംസ് മറൈൻ പ്രിവന്റീവ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ കേരള തീരത്തു വിന്യസിച്ചു. ഫോൺ: 0484-2666422

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും; പ്രഖ്യാപനം ഇന്ന്

0

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി ഇന്ന് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തും. കെപിസിസി ഹൈക്കമാൻഡിന് പട്ടിക കൈമാറും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെയും പരിഗണിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയതിനു ശേഷമാണ് ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായത്.

അതേ സമയം, ഒരാഴ്ച്ചയ്ക്കകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് എൽഡിഎഫ് അറിയിച്ചിട്ടുള്ളത്. എന്നാൽ നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന് ബിജെപി കോർ കമ്മിറ്റിയിൽ ഭൂരിപക്ഷ അഭിപ്രായം ഉയർന്നു. നിലമ്പൂരിൽ പണവും അധ്വാനവും കളയേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. മറ്റ് സ്ഥാനാർത്ഥികളെ നോക്കി ആവശ്യമാണെങ്കിൽ മാത്രം പുനരാലോചന നടത്താനാണ് തീരുമാനം. ക്രിസ്ത്യൻ സമൂഹത്തെ തഴയുകയാണെങ്കിൽ പുനരാലോചിക്കാനും സാധ്യതയേറെയാണ്.

ഇപ്പോഴത്തെ ഫോക്കസ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പറഞ്ഞിരുന്നു. വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറ് മാസം മാത്രമല്ലേ കാലാവധിയുള്ളുവെന്നും സ്ഥാനാർത്ഥിയെ നിർത്തുമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജൂൺ 19-നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

മൊബൈലിൽ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ പറഞ്ഞു; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

0

മൊബൈലിൽ ഉച്ചത്തിൽ പാട്ടു വച്ചു. പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ പറഞ്ഞ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. ബംഗളൂരുവിലെ സിഡെദഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിലാണ് മൊബൈൽ ഫോണിൽ പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ ഭാര്യയുടെ തലയ്ക്കും മുഖത്തിനും പരിക്കേറ്റു.

ആക്രമണത്തിൽ തലയ്ക്കും മുഖത്തും ​പരിക്കേറ്റ യുവതി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ‌ ചികിത്സയിലാണ്. ശനിയാഴ്ചയാണ് യുവതി ഇതു സംബന്ധിച്ച് പൊലീസില്‌‍ പരാതി നൽകിയത്.
രാത്രിയിൽ മദ്യം വാങ്ങാനായി ഭർത്താവ് പണം ആവശ്യപ്പെട്ടതായും അത് നൽകാത്തതിന്റെ പ്രകോപനത്തിൽ ഉപദ്രവിക്കാൻ തുടങ്ങിയതായും യുവതി പറഞ്ഞു.

പിന്നാലെ എവിടെ നിന്നോ പണം സംഘടിപ്പിച്ച ശേഷം മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഉറക്കെ പാട്ടുകൾ വെക്കാൻ തുടങ്ങി. തുടർന്ന് പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതോടെ അത് വലിയ തർക്കത്തിലേക്ക് നയിച്ചുവെന്നും റിപ്പോർട്ട്.

ഇതിനിടയിൽ ശൗചാലയത്തിൽ സൂക്ഷിച്ച ആസിഡ് എടുത്ത് പ്രതി ഭാര്യയുടെ തലയിലും മുഖത്തും ഒഴിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിനു പിന്നാലെ ഭർത്താവ് ഒളിവിലാണ്.

കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്‌നര്‍ കൊല്ലം തീരത്തടിഞ്ഞു; കണ്ടെയ്‌നര്‍ കണ്ടെത്തിയത് രാത്രി കടലില്‍ നിന്നും വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍: ചെറിയഴീക്കല്‍ തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയില്‍: സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു

കൊല്ലം: കൊച്ചി പുറംകടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 എന്നചരക്കുകപ്പലിലെ കണ്ടെയ്‌നറുകളില്‍ ഒന്ന് കൊല്ലം തീരത്തടിഞ്ഞു. ആലപ്പാട് ചെറിയഴീക്കല്‍ തീരത്താണ് കണ്ടെയ്‌നര്‍ അിഞ്ഞത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലുള്ള കണ്ടെയ്‌നര്‍ നാട്ടുകാരാണ് കണ്ടെത്തിയത്. രാത്രി കടലില്‍ നിന്നും വലിയ ശബ്ദംകേട്ട നാട്ടുകാര്‍ സ്ഥലത്തെത്തി നോക്കുക ആയിരുന്നു. കണ്ടെയ്‌നര്‍ കണ്ട ഉടന്‍ അധികൃതരെ വിവരം അറിയിച്ചു. കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകട സാധ്യത പരിഗണിച്ച് സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.

ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപമാണ് കണ്ടെയ്നര്‍ കണ്ടത്. തുറന്നനിലയിലായിരുന്ന കണ്ടെയ്നറില്‍ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാല്‍ കണ്ടെയ്നര്‍ തീരത്തേക്കെടുക്കാനും സാധിക്കുന്നില്ല. രാത്രി വൈകിയും ഇതിനുള്ള ശ്രമം തുടര്‍ന്നെങ്കിലും കണ്ടെയ്‌നര്‍ തീരത്തടിപ്പിക്കാന്‍ കഴിഞ്ഞില്ല. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തും.

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല; 11 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും വിവിധ ജില്ലകളിൽ മഴ ശക്തമാവുകയും ചെയ്തതോടെ ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ വയ്ക്കരുതെന്നും കലക്ടർമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

മലപ്പുറം ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂർ സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 

മാനന്തവാടിയില്‍ അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികൾക്ക് നേരെയും ആക്രമണം, ഒരു കുട്ടിയെ കാണാനില്ല

0

വയനാട്: വയനാട് മാനന്തവാടിയിൽ യുവതിയെ പങ്കാളി കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പങ്കാളിയായ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായും പൊലീസ് തെരച്ചിൽ നടത്തുകയാണ്. പങ്കാളിയായ ഗിരീഷ് ആണ് അപർണ്ണയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ 14 വയസ്സുള്ള മകൾ അനർഘക്ക് കഴുത്തിനും ചെവിക്കും പരിക്കേറ്റു. 9 വയസ്സുള്ള അബിനയെയാണ് കാണാതായത്. കുട്ടിക്കായി പൊലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. 

പഞ്ചാബില്‍ അകാലിദള്‍ നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി; തലയ്ക്ക് രണ്ടുതവണ വെടിയേറ്റു

0

അമൃത്സര്‍: പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ടൗണിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്ത് വച്ചാണ് സംഭവം. ബൈക്കില്‍ മുഖംമറച്ചെത്തിയവരാണ് ഹര്‍ജീന്ദര്‍ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. നാലുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. രണ്ട് തവണ ഹര്‍ജീന്ദറിന്റെ തലയ്ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപും ഹര്‍ജീന്ദറിന്റെ വീടിന് നേരേ വെടിവെപ്പ് ഉണ്ടായിരുന്നു. ഈ അക്രമികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഹര്‍ജീന്ദറിന് നേരേ ഇവര്‍ ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. നേരത്തേ മുഖംമറച്ചെത്തിയ അക്രമികള്‍ ഹര്‍ജീന്ദറിന്റെ വീടിന് നേരേ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുതിര്‍ന്ന അകാലിദള്‍ നേതാവ് ബീക്കാറം സിങ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആംആദ്മി സര്‍ക്കാരിന്റെ ഭരണത്തില്‍ പഞ്ചാബിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ബീക്കാറാം സിങ് കുറ്റപ്പെടുത്തി. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞതായും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

ജെ.സി.ബിയിൽ തലകീഴായി കെട്ടിത്തൂക്കി; മുറിവുകളിൽ ഉപ്പ് പുരട്ടി, ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു; പ്രതി അറസ്റ്റിൽ

0

ജെ.സി.ബിയിൽ തലകീഴായി കെട്ടിയിട്ട് ജെ.സി.ബി ഡ്രൈവറെ ഉടമ മർദ്ദിച്ചു. ഡീസൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഗുഡിയ സ്വദേശി തേജ്പാൽ സിംങ് ജെ.സി.ബി ഡ്രൈവറെ ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. ഏകദേശം മൂന്ന് മണിക്കൂറോളമാണ് ഉടമ ഡ്രൈവറെ മർദ്ദിച്ചത്. റായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഡീസൽ മോഷണം നടത്തിയെന്നാരോപിച്ചാണ് ഡ്രൈവറെ മർദിച്ചത്. മുറിവുകളിൽ ഉപ്പ് പുരട്ടിയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ഈ സമയം നിരവധി ആളുകൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും സമാനമായ ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് ആരും യുവാവിനെ രക്ഷിക്കാൻ ആരും ശ്രമിച്ചില്ല. സംഭവം ഉണ്ടായത് മൂന്ന് മാസം മുമ്പാണ്. വിഡിയോ പുറത്തുവന്നതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തേജ്പാൽ സിംങിനെ അറസ്റ്റ് ചെയ്തു.

തേജ്പാൽ നിയമവിരുദ്ധമായി ചരൽ ഖനനവും മറ്റ് ജോലികളും ചെയ്യുന്നയാളാണ്. അദ്ദേഹത്തിനെതിരെ റായ്പൂർ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയാളൊരു സ്ഥിരം കുറ്റവാളിയാണ്.

ഈ വിഡിയോ പുറത്തുവന്നതോടെ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.രാജസ്ഥാൻ ഭരിക്കുന്നത് ബിജെപിയല്ല മാഫിയകളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഭയാനകമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. മാഫിയകളുടെ ഗുണ്ടായിസം അതിൻ്റെ ഉച്ചസ്ഥായിയിലാണ് ബിജെപിയുടെ ദുർബലവും അശ്രദ്ധവുമായ ഭരണം കാരണം കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാതായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.