തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. വക്കത്താണ് സംഭവം ഉണ്ടായത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, രണ്ട് ആണ്‍മക്കള്‍ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കത്താണ് സംഭവം. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മഴ തുടരും, അതീവ ജാഗ്രത വേണം; 3 ജില്ലകളിൽ റെഡ് അലേ‍ർട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേ‍ർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ആണ് ഓറഞ്ച് അലേ‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, മലപ്പുറം, പാലക്കാട്,തൃശൂർ,ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട,ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട്.

ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മഴ തുടരും, അതീവ ജാഗ്രത വേണം; 3 ജില്ലകളിൽ റെഡ് അലേ‍ർട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേ‍ർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ആണ് ഓറഞ്ച് അലേ‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, മലപ്പുറം, പാലക്കാട്,തൃശൂർ,ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട,ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട്.

ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പിതാവിന്റെ ഖബറിടത്തിലെത്തി പൊട്ടിക്കരഞ്ഞ് ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് ഒറ്റകെട്ടായി നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഷൗക്കത്ത്

0

മലപ്പുറം: പ്രചാരണം തുടങ്ങും മുമ്പ് പിതാവ് ആര്യാടൻ മുഹമ്മദിന്റെ ഖബറിടത്തിലെത്തി പ്രാർത്ഥിച്ച് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ എത്തിയ ഷൗക്കത്ത് പൊട്ടിക്കരഞ്ഞു. പിതാവാണ് തന്റെ ശക്തിയും ദൗർബല്യവുമെന്നായിരുന്നു പിന്നീട് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. പിതാവിന്റെയും വി വി പ്രകാശിന്റെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആര്യാടൻ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു. നിലമ്പൂരിലെ യുഡിഎഫ് ഒറ്റകെട്ടായി നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഷൗക്കത്ത് പറഞ്ഞു. താൻ ആണെങ്കിലും വി എസ് ജോയ്‌ ആണെങ്കിലും മത്സരിക്കാൻ യോഗ്യതയുള്ളവരാണ്. പക്ഷെ ഒരാൾക്കേ മത്സരിക്കാൻ കഴിയുകയുള്ളൂ. യോഗ്യതയുള്ളത് കൊണ്ടല്ല തന്നെ തിരഞ്ഞെടുത്തത്. പക്ഷെ ചില ഘടകങ്ങൾ കണ്ടുകൊണ്ടാണ് പാർട്ടിയുടെ തീരുമാനം ഉണ്ടാകുക. ആ തീരുമാനം ഏറ്റെടുക്കാൻ താൻ ബാധ്യസ്ഥനാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇന്നു വൈകിട്ട് മൂന്നുമണിക്ക് യുഡിഎഫ് നേതൃയോഗവും നിലമ്പൂരിൽ ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.

അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അൻവർ ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിക്കാൻ ആര്യാടൻ ഷൗക്കത്ത് തയ്യാറായില്ല. നിലമ്പൂരിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ആര്യാടൻ ഷൗക്കത്ത് ശ്രമിച്ചു എന്നതടക്കം നിരവധി ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. എന്നാൽ, അൻവറിന്റെ ഓരോ പരാമർശങ്ങൾക്കും മറുപടി പറയാൻ നിർബന്ധിക്കരുതെന്ന് ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അൻവറിന്റെ ചോദ്യങ്ങൾക്ക് തന്റെ പാർട്ടി മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”അൻവർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഉന്നയിച്ച വിഷയങ്ങൾ യുഡിഎഫ് ചർച്ച ചെയ്യും. അൻവറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി എന്റെ പാർട്ടി പറയും. നൂറ് ശതമാനം കോൺഫിഡൻറാണ്. നിലമ്പൂർ യുഡിഎഫിൻറെ തട്ടകമാണ്. ഇവിടെ ഉണ്ടായ എല്ലാ വികസനവും എൻറെ പിതാവ് കൊണ്ടുവന്നതാണ്. കഴിഞ്ഞ രണ്ട് ടേമിലെ വികസന മുരടിപ്പും വന്യമൃഗ ആക്രമണവും എല്ലാം ജനങ്ങളുടെ മുന്നിലുണ്ട്. നൂറ് ശതമാനം കോൺഫിഡൻറായാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. രണ്ട് തവണ യുഡിഎഫിന് നഷ്ടപ്പെട്ട നിലമ്പൂർ തിരിച്ചു പിടിക്കണമെന്നാണ് കരുതുന്നത്. ഞങ്ങൾ എല്ലാ മുന്നൊരുക്കവും നടത്തി തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരിൽ ജീവിക്കുന്ന എന്നെ കുറിച്ച് എന്റെ നാട്ടുകാർക്ക് അറിയാം.”- ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പി വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂൺ 19ന് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാൻ അഭിഭാഷകന്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അഭിഭാഷകന്‍ സജു ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. നിലവിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഫാനെ അഭിഭാഷകന്‍ സന്ദര്‍ശിച്ചിരുന്നു. അഫാന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

അഫാന്റെ ആത്മഹത്യാ ശ്രമത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. തടവുകാരനെ നിരീക്ഷിക്കുന്നതിലും ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ നടത്തിയ ഇടപെടലിലും വീഴ്ച വരുത്തിയിട്ടില്ല. ശുചിമുറിയില്‍ കയറി വാതിലടച്ചതില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ ജീവനക്കാര്‍ ഇടപെട്ടു. വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ നിലത്ത് കാലുകള്‍ മുട്ടിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നതെന്നും ജയില്‍ സൂപ്രണ്ട് വകുപ്പ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അഫാന്‍ ജയിലിലെ ശുചിമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സംഭവ ദിവസം രാവിലെ പതിനൊന്ന് മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെയാണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് അഫാനെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.

വാര്‍ഡന്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു കോടതി

ഡല്‍ഹി: ബിജെപി നേതാവും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പോക്‌സോ കേസ് അവസാനിപ്പിച്ചു കോടതി. കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി കോടതി അംഗീകരിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ ( പോക്‌സോ ) നിയമപ്രകാരം മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരുന്നത്.

എന്നാൽ വിചാരണയ്ക്കിടെ പൊലീസിന്റെ കണ്ടെത്തലുകളോട് വിയോജിപ്പില്ലെന്ന് പരാതിക്കാരി അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു; നെഞ്ചിടിപ്പിൽ വിവാഹ വിപണി

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണത്തിന് 360 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 71960 രൂപയായി. 8995 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

മർദ്ദിച്ചെന്ന് മാനേജരുടെ പരാതി; നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്

തന്നെ മ‍ർദ്ദിച്ചെന്ന മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് പരാതിക്കാരനായ മാനേജ‍ർ വിപിൻ പ്രതികരിച്ചത്. താനൊരു സിനിമാ പ്രവർത്തകനാണെന്നും പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ ചൂണ്ടിക്കാണിച്ചു.

ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു. തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്നാണ് പരാതി. നേരത്തെ പരാതിക്കാരനായ വി വിപിൻ കുമാറിൻ്റെ മൊഴി ഇൻഫോപാർക്ക് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അതൊക്കെ പിന്നീട് പറയുമെന്നും പൊലീസിന് വിശദമനായ മൊഴിനൽകിയിട്ടുണ്ടെന്നും വിപിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെൻററി ‘പിണറായി ദി ലെജൻറ് ;ടീസർ പുറത്തിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെകുറിച്ചുള്ള ഡോക്യുമെൻററിയുടെ ടീസർ പുറത്തിറക്കി. മൂന്നാമതും പിണറായി എന്ന് പറഞ്ഞാണ് ടീസർ അവസാനിക്കുന്നത്.

ഇടത് ത്സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനനാണ് പിണറായി ദി ലെജൻ്റ് നിർമ്മിച്ചത്. നാളെ കമലാഹസനാണ് ഡോക്യുമെൻററി പ്രകാശനം ചെയ്യുന്നത്

ആദ്യമായാണ് ഒരു സർവ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെൻററി  നിർമിക്കുന്നത്.  ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ടും നേരത്തെ വിവാദമായിരുന്നു.

  9 വർഷത്തെ ഇടത് സർക്കാറിൻറെ ഭരണ നേട്ടവും അതിൻറെ നായകനുമാണ്  പ്രമേയം. പിണറായി പാർട്ടി സെട്ടറിയായത് മുതലുള്ള വിവരങ്ങളും ഡോക്യുമെൻററിയിലുണ്ട്. 

അരീക്കാട് റെയിൽവേ  ട്രാക്കിൽ വീണ്ടും മരം വീണു; ട്രെയിൻ ഗതാഗതം വീണ്ടും തടസപ്പെട്ടു

കോഴിക്കോട് : അരീക്കാട് റെയിൽവേ  ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി റിപ്പോർട്ട്. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. ഷൊർണൂർ ഭാഗത്തേക്ക്‌ ഉള്ള ട്രാക്കിൽ ആണ് തടസമുണ്ടായത്. കണ്ണൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്.

മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂർ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂർ വൈകി ഓടുന്നു. കോഴിക്കോട് ഷൊർണ്ണൂർ റൂട്ടിൽ മലബാറിൽ ട്രെയിൻ വൈകിയോടുന്നു. കോയമ്പത്തൂർ കണ്ണൂർ പാസഞ്ചറും വൈകുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അരീക്കാട് റെയിൽവേ  ട്രാക്കിൽ വീണ്ടും മരം വീണു; ട്രെയിൻ ഗതാഗതം വീണ്ടും തടസപ്പെട്ടു

കോഴിക്കോട് : അരീക്കാട് റെയിൽവേ  ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി റിപ്പോർട്ട്. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. ഷൊർണൂർ ഭാഗത്തേക്ക്‌ ഉള്ള ട്രാക്കിൽ ആണ് തടസമുണ്ടായത്. കണ്ണൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്.

മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂർ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂർ വൈകി ഓടുന്നു. കോഴിക്കോട് ഷൊർണ്ണൂർ റൂട്ടിൽ മലബാറിൽ ട്രെയിൻ വൈകിയോടുന്നു. കോയമ്പത്തൂർ കണ്ണൂർ പാസഞ്ചറും വൈകുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അരീക്കാട് റെയിൽവേ  ട്രാക്കിൽ വീണ്ടും മരം വീണു; ട്രെയിൻ ഗതാഗതം വീണ്ടും തടസപ്പെട്ടു

കോഴിക്കോട് : അരീക്കാട് റെയിൽവേ  ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി റിപ്പോർട്ട്. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. ഷൊർണൂർ ഭാഗത്തേക്ക്‌ ഉള്ള ട്രാക്കിൽ ആണ് തടസമുണ്ടായത്. കണ്ണൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്.

മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂർ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂർ വൈകി ഓടുന്നു. കോഴിക്കോട് ഷൊർണ്ണൂർ റൂട്ടിൽ മലബാറിൽ ട്രെയിൻ വൈകിയോടുന്നു. കോയമ്പത്തൂർ കണ്ണൂർ പാസഞ്ചറും വൈകുന്നു എന്നാണ് ലഭിക്കുന്ന വിവരം.

കഴകം തസ്തികയിലേക്കുള്ള നിയമനം തടഞ്ഞ ഉത്തരവ്‌ ഹൈക്കോടതി നീട്ടി

0

കൊച്ചി: കൂടല്‍മാണിക്യം ക്ഷ്രേതത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം തടഞ്ഞ ഉത്തരവ്‌ അടുത്ത മാസം അഞ്ചു വരെ ഹൈക്കോടതി നീട്ടി.
റാങ്കു പട്ടികയില്‍നിന്നു നിയമനം നടത്തില്ലെന്ന ദേവസ്വത്തിന്റെ ഉറപ്പ്‌ രേഖപ്പെടുത്തി പുറപ്പെടു വിച്ച മുന്‍ ഉത്തരവാണ്‌ ജസ്റ്റീസ്‌ അനില്‍ കെ. നര്രേന്രന്‍, ജസ്റ്റീസ്‌ പി.വി. ബാലകൃഷ്ണന്‍ എ ന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ജൂണ്‍ അ ഞ്ചു വരെ നീട്ടിയത്‌.
കഴകത്തിന്‌ പാരമ്പര്യാവകാശമുന്നയിച്ച്‌ ഇരി ങ്ങാലക്കുട തേക്കേവാര്യത്ത്‌ ടി.വി. ഹരികൃ ഷ്ണനടക്കം നല്‍കിയ ഹര്‍ജിയാണു കോടതി യുടെ പരിഗണനയിലുള്ളത്‌.
ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവ ച്ച ഒഴിവിലേക്കു രണ്ടാമനായ കെ.എസ്‌. അനു രാഗിനാണു നിയമനം നല്‍കേണ്ടിയിരുന്നത്‌. ഹര്‍ജിയില്‍ അനുരാഗിനെ കക്ഷിചേര്‍ത്ത കോടതി എതിര്‍ സത്യവാങ്മൂലം നല്‍കാനും ഉത്തരവിട്ടു.

കോതമംഗലത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ചനിലയിലും കണ്ടെത്തി

0

കോതമംഗലം: കോതമംഗലം ഊന്നുകല്ലില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഊന്നുകല്‍ ചേറാടി കരയില്‍ തിങ്കള്‍ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.

തറപ്പില്‍ വീട്ടില്‍ ബേബി ദേവസ്യ (63)യാണ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചത്. ഭാര്യ മോളി ബേബി (53) ഇതേ മുറിയില്‍ കട്ടിലില്‍ മരിച്ചനിലയിലുമായിരുന്നു. ഊന്നുകല്‍ പൊലീസും ഫോറന്‍സിക് സംഘവും മുവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു . മരണകാരണം എന്തെന്ന് വ്യക്തമല്ല.