നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്; നടപടി മാനേജരുടെ വിശദമായ മൊഴിയെടുത്ത ശേഷം

0

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. 

ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഇന്ന് രാവിലെ തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. തന്‍റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു.  മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിച്ചു.

പലതരം ഫ്രസ്ട്രേഷനുണ്ട് ഉണ്ണി മുകുന്ദനെന്ന് വിപിൻ പറയുന്നു. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറ് വർഷമായി താൻ ഉണ്ണിയുടെ മാനേജരാണെന്നും വിപിൻ പറയുന്നു.

ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ട്രെയിൻ സർവീസ് താറുമാറായി

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. 

ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

മാറാത്തവാഡക്ക് മുകളിലായി നിലവിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇന്ന് മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു  മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. 

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; ഒഡീഷാ സ്വദേശികൾ പിടിയിൽ

14.832 കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശികൾ പിടിയിൽ. ഒഡിഷ സ്വദേശികളായ രമേശ്‌ നായിക്ക് (45) മിഥുൻ നായിക്ക് (35) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.

ഇടപ്പള്ളിയിൽ വില്പനയ്ക്കായി കഞ്ചാവ് കൊണ്ടുവരുന്നതായി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നർകോർട്ടിക് സെൽ എസിപി കെ.എ അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഇടപ്പള്ളി ഗ്രീൻ ഗാർഡൻ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 14.832 കിലോ കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.

ഷോൾഡർ ബാഗിൽ കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ്. കെട്ടിട നിർമാണ തൊഴിലാളികളായ രമേശ് നായകും, മിഥുൻ നായകും അവധിക്ക് നാട്ടിൽ പോയി മടങ്ങി വരവേ ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തി കൊണ്ടുവന്ന് കളമശ്ശേരി, ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളിൽ വിതരണക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു.

രാസലഹരിയുമായി മലപ്പുറം സ്വദേശിയെ കളമശ്ശേരി പോലീസ് അറസ്റ് ചെയ്തു.

ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം വെച്ച് വില്പനയ്ക്കും ഉപയോഗത്തിനുമായി കയ്യിൽ കരുതിയ 10.20 ഗ്രാം കഞ്ചാവും 1.07 ഗ്രാം MDMA യുമായി മുഹമ്മദ് അബ്‌ദുൾ ബാസിത് (35) എന്നയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയാണ് ഇയാൾ.

കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ ലത്തീഫ് എം ബി യുടെ നേതൃത്വത്തിൽ എസ് ഐ സനീഷ് ,ഷമീർ, സിവിൽ പോലീസ് ഓഫീസർ പീറ്റർ നൈജു സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും ഡിജിറ്റൽ ത്രാസ്സ്,സിപ് ലോക്ക് കവർ ,മയക്കു മരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും , വിൽപ്പന നടത്തി കിട്ടിയ പണവും പോലീസ് പിടികൂടി.

സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഉള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ശേഷം പ്രതിയെ റിമാൻഡ് ചെയ്തു .

ലഹരി മരുന്ന് കേസ്സിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിൽ

എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് കേസ്സിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിൽ.
കണ്ണൂർ സ്വദേശിയായ മുഹമ്മദ് തസ്ലിം (33) ആണ് എറണാകുളം ടൗൺ സൗത്ത് പോലീസിൻ്റെ പിടിയിലായത്.

എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാസലഹരി കേസ്സിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഗോവയിൽ നിന്നുമാണ് ഇയാൾ ഇടനിലക്കാർക്ക് രാസലഹരി എത്തിച്ച് നൽകുന്നത്. ഇയാൾക്ക് അന്തരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്‌.

ഇയാൾ ഗോവയിൽ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്ന് എറണാകുളം എ.സി.പി. പി.രാജ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശരത്തിൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജൂൺ 2 ന് സ്കൂൾ തുറക്കും; മുന്നൊരുക്കം വിലയിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്ന് റിപ്പോർട്ട്. സ്കൂൾ വർഷാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. 

പ്രവേശനോത്സവ ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ നടക്കും. സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്കൂളുകളുടെയും ഫിറ്റനസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം :  ഒടുവിൽ തീരുമാനമായി, അൻവറിന് വഴങ്ങിയില്ല. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി  നൽകിയ പേര് എഐസിസി അംഗീകരിച്ചു.

മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ  സ്ഥാനാർത്ഥിയാകണമെന്ന പിവി അൻവറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല.

നേരത്തെ കളമശ്ശേരിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഷൗക്കത്തിന്റെ പേരിൽ നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്. എം.എം ഹസനും കെ.സി ജോസഫിനും ഷൗക്കത്തിനോടുള്ള അതൃപ്തിയും ചർച്ചചെയ്ത് പരിഹരിച്ചു.

വി.ഡി സതീശനാണ് ചർച്ചക്ക് നേതൃത്വം നൽകിയത്. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് വി.എസ് ജോയിയും അറിയിച്ചു.

പി.വി അൻവറിന്റെ സമ്മർദം തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ കെപിസിസി തീരുമാനിച്ചത്.

നെല്ലിയാമ്പതിയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി; കണ്ടെത്തിയത് റോഡരികിൽ

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയിൽ പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സൺ റോഡരികിലാണ് പുലിയെ സാരമായി തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം ഉണ്ടായത്. പുലിയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു. വെറ്റിനെറി ഡോക്ടറെത്തിയ ശേഷം മറ്റു നടപടികൾ ആരംഭിക്കും. വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് പുലിക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം:തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള നിര്‍ണായക ചാറ്റുകല്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് കോടതി ചോദിച്ചു. പൊലീസിൽ നിന്ന് തന്നെയാണെന്ന് കരുതേണ്ടിവരുമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം ഇതിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കനത്ത മഴയിൽ കരകവിഞ്ഞ് ചാലിയാറും ഇരുവഴിഞ്ഞിയും; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി

കനത്ത മഴയിൽ ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും നിറഞ്ഞു കവിഞ്ഞതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മുതലാണ് വെള്ളം കര കവിഞ്ഞൊഴുകാൻ തുടങ്ങിയത്. പുഴകളിൽ വെള്ളം ഇരച്ചെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

അതേസമയം മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. ചില പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ആ ഭാഗങ്ങൾ ഒറ്റപ്പെട്ട നിലയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. മാവൂർ പഞ്ചായത്തിലെ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.