എം.സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

0

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരാണധികാരിയായ നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ,സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീർ എം.പി,പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്.  എൽഡിഎഫ് പ്രവർത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമർപ്പണം.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി അൻവർ, ബിജെപി സ്ഥാനാർഥി മോഹൻജോർജ് എന്നിവർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here