ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ ചേരും. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുസഭകളുടെയും സമ്മേളനം.
പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനമായിരിക്കും മണ്‍സൂണ്‍ സമ്മേളനം. 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെത്തുടര്‍ന്ന്, പ്രതിപക്ഷ നേതാക്കള്‍ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യേക സമ്മേളനം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
”ഓരോ സമ്മേളനവും ഞങ്ങള്‍ക്ക് ഒരു പ്രത്യേക സമ്മേളനമാണ്. നിയമങ്ങള്‍ പ്രകാരം, എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും മണ്‍സൂണ്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാം,’ പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മറുപടിയായി, കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

