കാർ ഇടിച്ചു റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് പിക് അപ് വാൻ കയറി ഇറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം പെരുമ്പാവൂർ എം.സി റോഡിൽ

0

പെരുമ്പാവൂർ: കാർ ഇടിച്ചു റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് പിക് അപ് വാൻ കയറി ഇറങ്ങി. ചെറുനെല്ലാട്, ബഥനിപ്പടി കാഞ്ഞിരകുഴി കെ വി കുഞ്ഞ് (60) ആണ് മരിച്ചത്. പെരുമ്പാവൂർ റിലയൻസ് പെട്രോൾ പമ്പിന് സമീപം എംസി റോഡിൽ വച്ചണ് വാഹനാപകടം നടന്നത്.

ബൈക്കിൽ പെരുമ്പാവൂരിലേക്ക് പോകുമ്പോൾ പിറകിൽ നിന്ന് വന്ന കാർ തട്ടി റോഡിൽ വിഴുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു വാൻ ശരിരത്തിലൂടെ കയറിഇറങ്ങുകയായിരുന്നു.

ഉടനെ പെരുമ്പാവൂർ സാഞ്ചോ ഹോസ്പിറ്റലിലും, അവിടെ നിന്നും ആലുവ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ കുന്നക്കുരുടി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ.

ഭാര്യ ആലീസ് ഇരമല്ലുർ മുളയിരിക്കൽ കുടുബങ്ങമാണ്. മക്കൾ അനു, അനീഷ് (ബാംഗ്ലൂർ), മരുമക്കൾ: എൽദോസ് കെ പി രായമംഗലം, ജിൻഷാ ഏലിയാസ്.

‘ഭാരതാംബ’ വിവാദത്തിൽ രാജ്ഭവന്റെ വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ.

ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് ഇന്നലെ വൈകിട്ടാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്താണ് ചിത്രത്തിന് കുഴപ്പമെന്ന് രാജ്ഭവൻ ചോദിച്ചു.

അതിന് സർക്കാർ മറുപടി നൽകിയില്ല എന്നും അതുകൊണ്ടാണ് ചിത്രം മാറ്റേണ്ട എന്ന് തീരുമാനിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു.

രാജ്ഭവനിൽ നടക്കുന്ന പരിപാടി എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത് ഗവർണറാണ് എന്നും പരിപാടി ഇവിടെ നടത്തണമെന്ന് സർക്കാർ ഇങ്ങോട്ടാണ് ആവശ്യപ്പെട്ടതെന്നും രാജ്ഭവൻ വിശദീകരിച്ചു.

രാജ്ഭവനിൽ പരിപാടി നടത്തണമെങ്കിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ്ഭവന്റെ നിർദേശം. തുടർന്ന് ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. 

ക്യാഷ്  മുതൽ കശുവണ്ടി വരെ!  അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക  പുറത്ത് വിട്ടു 

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു.

ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും.

ഇവയിൽ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്നറുകൾ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്.

അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് മോഷണം

ഇടുക്കി:  ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. അടിമാലി വിവേകാനന്ദ നഗർ സ്വദേശി കളരിക്കൽ ഉഷ സന്തോഷിനെയാണ് കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചത്.

വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഇവർ.

സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുന്നതായി അടിമാലി പൊലീസ് അറിയിച്ചു. ഉഷയുടെ ഭർത്താവും മകളും വീട്ടിൽ നിന്ന് പോയതിന് ശേഷമായിരുന്നു മോഷണം. വീട്ടുകാരുടെ നീക്കങ്ങൾ അടുത്തറിയാവുന്ന ആൾ ആവും മോഷണത്തിന് പുറകിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മോഷണം നടന്നത്.  ക്യാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ.

കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. കട്ടിലിൽ കെട്ടിയിട്ട ശേഷം ഇവരുടെ വായിൽ തുണി തിരുകിയാണ് പേഴ്സിലുണ്ടായിരുന്ന 16500 രൂപ കവർന്നത്. അയൽവാസികൾ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. 

പി വി അന്‍വറിന് ‘കത്രിക’  ചിഹ്നം 

മലപ്പുറം: നിലമ്പൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘കത്രിക’ ചിഹ്നം അനുവദിച്ചു. ‌‌

ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ആവശ്യപ്പെട്ടായിരുന്നു അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതില്‍ രണ്ടാമത്തെ ചിഹ്നമായ കത്രിക അനുവദിക്കുകയായിരുന്നു. 

കത്രിക ചിഹ്നം ലഭിച്ചതില്‍ സന്തോഷമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. പിണറായി വിജയനും വി ഡി സതീശനും തന്നെ കത്രികയിട്ടാണ് പൂട്ടിയത്.

കത്രിക പൂട്ടിട്ട രണ്ട് പേരെയും ജനങ്ങള്‍ കത്രിക കൊണ്ട് വെട്ടുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹം; പിഎംഎ സലാം

കോഴിക്കോട്: നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന പ്രതികരണവുമായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും പിഎംഎ സലാം വ്യക്തമാക്കി.

ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് ജൂൺ 6ന് (നാളെ) നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെരുന്നാൾ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാർഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാൾ ശനിയാഴ്ച ആയതിനാൽ പ്രത്യേക അവധി നൽകേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിൻവലിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെടുന്നുവെന്നുമാണ് പിഎംഎ സലാം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്.

കൊച്ചി കപ്പൽ അപകടം; പൊതു മധ്യത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി കപ്പൽ അപകടത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങൾ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. കപ്പൽ അപകടം, അപകടത്തിൻ്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു.

അതേസമയം കപ്പൽ അപകടത്തെ തുടർന്ന് തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളിൽ 27 എണ്ണം കൊല്ലം പോർട്ടിലേക്ക് മാറ്റി. കണ്ടെത്തിയ 28 കണ്ടെയ്നറുകളും ശൂന്യമാണ്. നാല് കണ്ടെയ്നറുകളിലെ വസ്തുക്കൾ പരിശോധിക്കും. ചെറിയ അഴീക്കലിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തൊട് ഒപ്പം കശുവണ്ടി ലഭിച്ചു. അപകടം പറ്റിയ കപ്പലിലെ കണ്ടെയ്നറിൽ നിന്ന് കശുവണ്ടി കടലിൽ പോയിരുന്നു.

മെയ് 25നാണ് സംസ്ഥാനത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത് 643 കണ്ടെയ്നറുകളാണ്. ഇതിൽ കടലിൽ എത്രയെണ്ണം വീണ്ടെന്നതിൽ ഇപ്പോഴും നിശ്ചയമില്ല. നൂറിനടുത്ത് കണ്ടെയ്നറുകൾ വീണിട്ടുണ്ടാകാമെന്നാണ് നിഗമനം. കേരളത്തിൻ്റെ വിവിധയിടങ്ങളിലായി കണ്ടെത്തിയത് 59 കണ്ടെയ്നറുകളാണ്

ബംഗളൂരു ദുരന്തത്തിൽ ഡിജിപി പ്രാഥമിക റിപ്പോർട്ട് നൽകി

ബംഗളൂരു : ബംഗളൂരു ദുരന്തത്തിൽ ഡിജിപി പ്രാഥമിക റിപ്പോർട്ട് നൽകി.  ആൾക്കൂട്ടം ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സ്റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആൾക്കൂട്ടം രൂപപ്പെട്ടുവെന്നും നിയന്ത്രിക്കാനായില്ലെന്നും സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കിയെന്നും റിപ്പോർട്ടിലുണ്ട്. 

അതേസമയം ദുരന്തത്തിന് പിന്നാലെ കർണാടക സർക്കാർ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണം  തുടങ്ങി. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ആർക്കാണ് പിഴവ് പറ്റിയത് എന്നതിലാണ് അന്വേഷണം നടക്കുക.

15 ദിവസത്തിനകം മജിസ്ട്രേറ്റ് തല അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും

‘മന്ത്രിയാക്കണം, ആഭ്യന്തരവകുപ്പും വനംവകുപ്പും വേണം, സതീശനെയും മാറ്റണം’: പത്രിക പിൻവലിക്കാൻ ഉപാധികളുമായി പി.വി അൻവർ

യുഡിഎഫിനു മുന്നിൽ പുതിയ ഉപാധികൾ വെച്ച് പി വി അൻവർ. 2026ൽ ഭരണം ലഭിച്ചാൽ ആഭ്യന്തരവകുപ്പും വനം വകുപ്പും തനിക്ക് നൽകണം, ഇല്ലെങ്കിൽ വി ഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നും അൻവർ ആവശ്യപ്പെട്ടു. പിന്നാലെ അൻവറിനു മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. നാമനിർദ്ദേശപത്രിക പിൻവലിക്കില്ലെന്നാണ് അൻവറിന്റെ നിലപാട്.

പി വി അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിലുകൾ അടച്ചുവെന്ന് നേതൃത്വം പറയുമ്പോഴും ഇന്ന് ഒൻപതു മണി വരെ ഉത്തരവാദിത്തപ്പെട്ടവർ വിളിച്ചു എന്നാണ് അൻവർ പറയുന്നത്. നാമനിർദ്ദേശപത്രിക പിൻവലിക്കില്ല. തന്നെ മത്സരിക്കാൻ നിർബന്ധിതനാക്കിയത് വിഡി സതീശൻ ആണ്. പ്രതിപക്ഷ നേതാവ് മുക്കാൽ പിണറായിയാണെന്നും അൻവർ പരിഹസിച്ചു.

നാവിൻ തുമ്പിൽ ഉണ്ടെങ്കിലും അൻവറിനു മറുപടിയില്ലെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മറുപടി. പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു എന്നാണ് വി.ടി ബലറാമിന്റെ പരിഹാസം.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. പിവി അൻവർ മത്സര രംഗത്ത് ഉറച്ചുനിൽക്കുമോ എന്ന് ഇന്നറിയാം. തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ടുതവണയും പിവി അൻവർ മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അൻവർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

നികുതി നിരക്ക് ഒഴിവാക്കി ജി.എസ്.ടി സ്ലാബ് മൂന്നായി കുറച്ചേക്കും

ജി.എസ്.ടി സ്ലാബുകള്‍ മൂന്നായി കുറച്ചേക്കും. നികുതി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായാണിത്. ഇതിലൂടെ 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വിഭാഗത്തില്‍ വരുന്നവ അഞ്ച് ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും. നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്.

കണ്ടന്‍സ്ഡ് മില്‍ക്ക്, 20 ലിറ്ററിന്റെ മിനറല്‍ വാട്ടര്‍, വാക്കി ടോക്കി, കവചിത പ്രതിരോധ വാഹനങ്ങള്‍, കോണ്ടാക്ട് ലെന്‍സ്, ചീസ്, ഈന്തപ്പഴം, ഉണക്കിയ പഴങ്ങള്‍, ശീതീകരിച്ച പച്ചക്കറികള്‍, സോസേജ്-സമാനമായ ഉൽപ്പന്നങ്ങൾ, പാസ്ത, ജാം, പഴച്ചാറുള്ള പാനീയം, മയോണൈസ്, ടൂത്ത് പൗഡര്‍, ഫീഡിങ് ബോട്ടില്‍, പരവതാനി, കുട, തൊപ്പി, സൈക്കിള്‍, പെന്‍സില്‍, ക്രയോണ്‍സ്, ചിലയിനം ഷോപ്പിങ് ബാഗുകള്‍, 1,000 രൂപയില്‍ താഴെയുള്ള പാദരക്ഷ, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയാണ് 12 ശതമാനം നികുതി സ്ലാബിൽ ഉള്ളത്.

7,500 രൂപ വരെയുള്ള ഹോട്ടല്‍ മുറികള്‍, നോണ്‍-ഇക്കണോമി ക്ലാസുകളിലെ വിമാനയാത്ര, ചില സാങ്കേതിക, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയവയ്ക്കും 12 ശതമാനം സ്ലാബ് ആണ് ബാധകം. ജൂണിലോ ജൂലൈയിലോ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞ ഡിസംബറിലായിരുന്നു കൗണ്‍സിലിന്റെ അവസാനത്തെ യോഗം നടന്നത്.

നികുതി നിരക്ക് ഒഴിവാക്കി ജി.എസ്.ടി സ്ലാബ് മൂന്നായി കുറച്ചേക്കും

ജി.എസ്.ടി സ്ലാബുകള്‍ മൂന്നായി കുറച്ചേക്കും. നികുതി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായാണിത്. ഇതിലൂടെ 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വിഭാഗത്തില്‍ വരുന്നവ അഞ്ച് ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും. നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്.

കണ്ടന്‍സ്ഡ് മില്‍ക്ക്, 20 ലിറ്ററിന്റെ മിനറല്‍ വാട്ടര്‍, വാക്കി ടോക്കി, കവചിത പ്രതിരോധ വാഹനങ്ങള്‍, കോണ്ടാക്ട് ലെന്‍സ്, ചീസ്, ഈന്തപ്പഴം, ഉണക്കിയ പഴങ്ങള്‍, ശീതീകരിച്ച പച്ചക്കറികള്‍, സോസേജ്-സമാനമായ ഉൽപ്പന്നങ്ങൾ, പാസ്ത, ജാം, പഴച്ചാറുള്ള പാനീയം, മയോണൈസ്, ടൂത്ത് പൗഡര്‍, ഫീഡിങ് ബോട്ടില്‍, പരവതാനി, കുട, തൊപ്പി, സൈക്കിള്‍, പെന്‍സില്‍, ക്രയോണ്‍സ്, ചിലയിനം ഷോപ്പിങ് ബാഗുകള്‍, 1,000 രൂപയില്‍ താഴെയുള്ള പാദരക്ഷ, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയാണ് 12 ശതമാനം നികുതി സ്ലാബിൽ ഉള്ളത്.

7,500 രൂപ വരെയുള്ള ഹോട്ടല്‍ മുറികള്‍, നോണ്‍-ഇക്കണോമി ക്ലാസുകളിലെ വിമാനയാത്ര, ചില സാങ്കേതിക, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയവയ്ക്കും 12 ശതമാനം സ്ലാബ് ആണ് ബാധകം. ജൂണിലോ ജൂലൈയിലോ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞ ഡിസംബറിലായിരുന്നു കൗണ്‍സിലിന്റെ അവസാനത്തെ യോഗം നടന്നത്.

ബലി പെരുന്നാൾ അവധിയിൽ മാറ്റം; സർക്കാർ അവധി ശനിയാഴ്ച മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ബലി പെരുന്നാൾ അവധിയിൽ മാറ്റം. ബലി പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവ്.

നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്.

കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും.

ഷഹബാസ് വധക്കേസ്; പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം

താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം. പൊലീസ് ഇതിനായി നിയമവശം പരിശോധിക്കുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഓൺലൈൻ വഴി പ്രവേശനം നടത്താൻ പൊലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. അഡ്മിഷന് ഇന്ന് പുറത്തിറക്കാൻ ആയിരുന്നു തീരുമാനം.

പ്രശ്ന സാധ്യത കണക്കിലെടുത്താണ് ഓൺ ലൈൻ വഴി അഡ്മിഷൻ നടത്താൻ പോലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്‌വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതിയുടെ അനുമതി നൽകിയിരുന്നു. ഇതിനായി വിദ്യാർത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്‌സർവേഷൻ ഹോം സുപ്രണ്ടിന് നിർദേശം നൽകിയിരുന്നു.

രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം. ഇതിൽ മൂന്നു കുട്ടികൾക്ക് അലോട്ട്മെന്റ് ലഭിച്ചത് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലാണ്. പോലീസ് സംരക്ഷണത്തോടെ ആയിരിക്കും കുട്ടികൾ സ്കൂളിലെത്തുക അതേസമയം കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ കണ്ട് ആവശ്യപ്പെട്ടു. സ്വഭാവ സർട്ടിഫിക്കറ്റിൽ മോശം പരാമർശമുള്ളവർക്ക് പ്രവേശനം നൽകിയാൽ അത് സ്കൂളിൻ്റെ സൽപേരിന് കളങ്കമാകുമെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.

അധ്യാപകരുടെ കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവം; ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി, അന്വേഷിക്കാൻ നിർദേശം

തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവത്തിൽ അടിയന്തിര ഇടപെടലുമായി വിദ്യാഭ്യാസ വകുപ്പ്. വിഷയം അന്വേഷിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽ‍കി മന്ത്രി വി ശിവൻകുട്ടി. സ്കൂൾ നടത്തിപ്പിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയത് വലിയ തെറ്റാണെന്ന് മന്ത്രി പറഞ്ഞു.

പുതിയ സവിശേഷ കാര്യമാണ് കിളിമാനൂർ സ്കൂളിൽ നടന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരാതിയിൽ വെറുതെ ഇരിക്കാൻ തയ്യാറല്ല. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും. അന്വേഷിച്ചു ഒരു ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ഇത്തരം കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാരെ വെറുതെ വിടുന്ന സർക്കാരല്ല ഇവിടെയുള്ളതെന്ന് അവർ അറിയണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന്യം. കുട്ടികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത്. താഴെയുള്ള ഉദ്യോഗസ്ഥർ അനങ്ങാറില്ല. അതാണ് സർക്കാർ നേരിട്ട് ഇടപെടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഏത് വിഷയത്തിലും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായെന്ന് ബോധ്യപ്പെട്ടാൽ സർക്കാർ ഇടപെടുകയും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർഥിനി പറഞ്ഞു.

തന്നെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിച്ച അധ്യാപികയെ തുടരാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് പഠിച്ചിട്ടും ഈ ഗതി വന്നതിൽ വലിയ വിഷമമെന്നും വിദ്യാർത്ഥിനി തുറന്നു പറയുന്നു. ദുരനുഭവം സംബന്ധിച്ച് മന്ത്രിക്കും പരാതി നൽകിയിരുന്നു. കൂടുതൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം

കോവിഡ് കേസുകൾ കുതിക്കുന്നു; രാജ്യത്ത്  4,302 കോവിഡ് ബാധിതർ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തി. രാജ്യത്ത് കൂടുതൽ കണ്ടുവരുന്നത്‌ JN.1 വകഭേദമാണ്, ഉപ വകഭേദങ്ങളായ NB.1.8.1, LF.7 എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് സാഹചര്യം വിലയിരുത്താൻ സാങ്കേതിക സമിതി യോഗം ചേർന്നു. ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കു മാർഗനിർദ്ദേശം നൽകി.

രാജ്യത്ത് നിലവിൽ 4,302 കോവിഡ് ബാധിതർ ചികിത്സയിലുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ 1,373 പേർ. അതിനു പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്.

ഇതിനിടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി. ആരോഗ്യ വകുപ്പ് സാധ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.