ഇന്ന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം; ഒരു വർഷം പൂർത്തിയാകുമ്പോൾ കേന്ദ്രസർക്കാരിനും ബിജെപിക്കും ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ ഇവയാണ്..

ന്യൂഡൽഹി: നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിലെ ഇടപെടൽ വരെ നിർണായക നേട്ടങ്ങളാണ് ഒരുവർഷം കൊണ്ട് കരസ്ഥമാക്കിയതെന്ന ആത്മവിശ്വാസത്തോടെയാണ് ബിജെപിയും കേന്ദ്രസർക്കാർക്കാരും മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർധിച്ചു എന്നാണ് വിലയിരുത്തൽ.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത നടപടി തന്നെയാണ് മൂന്നാം മോദി സർക്കാരിന്റെ ​ഗ്രാഫ് കുത്തനെ ഉയർത്തിയത്. ഇതിനു പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ നിയോ​ഗിച്ച പ്രതിനിധി സംഘത്തിൽ പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്താൻ കഴിഞ്ഞതും സർക്കാരിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു വർഷം കൊണ്ട് വിവിധ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായതും മൂന്നാം മോദി സർക്കാരിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.

പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ ക്ഷീണവുമായാണ് മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയത്. 543 അംഗ ലോക്സഭയിൽ നാനൂറിനു മുകളിൽ സീറ്റ് നേടുമെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ബിജെപിയുടെ സീറ്റ് കേവല ഭൂരിപക്ഷത്തിനും താഴെ 240ൽ ഒതുങ്ങി.

ജെഡിയുവിനെയും ടിഡിപിയെയും പിണക്കാൻ പറ്റാതായതോടെ തുടക്കത്തിൽ അവരുടെ സമ്മർദങ്ങൾക്കു വഴങ്ങേണ്ടിവന്നു. മൂന്നാം വരവിലെ ആദ്യ ബജറ്റിൽ ഇതു പ്രതിഫലിച്ചതും ചർച്ചയായി. എന്നാൽ, പിന്നീട് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ നേട്ടവും പ്രതിപക്ഷ നിരയിലെ അനൈക്യവും ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിജയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കരുത്തനാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണം തിരിച്ചുപിടിക്കാൻ ബിജെപിക്കു കഴിഞ്ഞു. കാൽനൂറ്റാണ്ടിനു ശേഷം ഡൽഹിയിലും ബിജെപി വിജയക്കൊടി നാട്ടി.

മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിമർശനം ഉയരുമ്പോഴും ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം എല്ലാവിഭാഗം ജനങ്ങളിലും സ്വീകാര്യതയുണ്ടാക്കാൻ സഹായിച്ചുവെന്നാണ് ബിജെപി വിലയിരുത്തൽ. ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനം, വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാൻ ടിഡിപി, ജെഡിയു കക്ഷികൾക്കു പുറമേ ചിരാഗ് പാസ്വാന്റെ എൽജെപി(ആർവി)യിൽനിന്നു ലഭിച്ച പിന്തുണ എന്നിവയെല്ലാമാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനുള്ള ആദ്യ ചുവടുകൾ വയ്ക്കാൻ ബിജെപിക്ക് ധൈര്യമേകുന്നത്.

ഭക്ഷണം തേടിയെത്തിയവരെയും വെടിവെച്ച് കൊന്നു; 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 95 പലസ്തീനികൾ

0

ജറുസലം: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​24 മണിക്കൂറിനിടെഗാസയുടെ വിവിധ ഭാ​ഗങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 95 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഭക്ഷണവിതരണ കേന്ദ്രങ്ങൾക്ക് സമീപവും ഇസ്രയേൽ സൈന്യം വെടിയുതിർത്തു. റാഫയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ അഞ്ചുപേരും മധ്യ​ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ ഒരാളും കൊല്ലപ്പെട്ടു.

ഞായറാഴ്ച രാവിലെ ഭക്ഷണവിതരണം ആരംഭിക്കുന്നതിനു മുൻപാണ് ഇസ്രയേൽ സൈന്യം ജനക്കൂട്ടത്തിനു നേരേ വെടിയുതിർത്തത്. ആഹാരം വാങ്ങാനെത്തിയവർക്കു നേരേയൊണ് വെടിവയ്പ്പുണ്ടായത്. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം, തായ്‌ലൻഡുകാരനായ ബന്ദി നട്ടപോങ് പിന്റയുടെ മൃതദേഹം കൂടി റഫായിൽനിന്ന് ഇസ്രയേൽ സൈന്യം കണ്ടെടുത്തു. ഇസ്രയേലിൽ തോട്ടംതൊഴിലാളിയായായിരുന്നു പിന്റ (35). ബന്ദികളാക്കപ്പെട്ട 2 തായ് പൗരന്മാരുടെ മൃതദേഹം കൂടി കണ്ടെടുക്കാനുണ്ടെന്ന് തായ്‌ലൻഡ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗാസയിൽ ശേഷിക്കുന്ന 55 ബന്ദികളിൽ പകുതിയോളംപേർ മാത്രമാണു ജീവനോടെയുള്ളത്.

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കർശന നടപടി

കൊല്ലം: കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെയാണ് ട്രോളിങ് നിരോധനത്തിന് തുടക്കമാകുക. അതേസമയം, കന്യാകുമാരി മുതൽ ​ഗുജറാത്തുവരെ ജൂൺ ഒന്നുമുതൽ കേന്ദ്രസർക്കാരും ട്രോളിങ് നിരോധനം നടപ്പാക്കിയിരിക്കുകയാണ്. രണ്ടു മാസത്തേക്കാണ് ഈ നിരോധനം.

ഇന്നു രാവിലെമുതൽ തീരപ്രദേശങ്ങളിൽ നിരോധനം സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നൽകും. ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ടുപോകണമെന്ന് നിർദേശമുണ്ട്. ഇതുറപ്പാക്കാൻ കടലിൽ പട്രോളിങ് ശക്തമാക്കും. പരമ്പരാഗത യാനങ്ങൾക്കുമാത്രമാണ് ട്രോളിങ് നിരോധനകാലയളവിൽ കടലിൽപ്പോകാൻ അനുമതിയുള്ളത്.

മറൈൻ എൻഫോഴ്‌സ്‌മെന്റും ഫിഷറീസ് വകുപ്പും ചേർന്നാണ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ തഹസിൽദാർമാർ, സബ് കളക്ടർമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സമിതി സ്ഥിതിഗതികൾ വിലയിരുത്തും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാൽ ബന്ധപ്പെടാൻ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. നിരോധനകാലയളവിൽ തീവ്രപ്രകാശമുള്ള ബൾബുകൾ ഉപയോഗിച്ചുള്ള ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കർശന നടപടിയുണ്ടാകും.

പടിഞ്ഞാറൻ തീരക്കടലിൽ കന്യാകുമാരിമുതൽ ഗുജറാത്തുവരെ കേന്ദ്രസർക്കാർ ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടുണ്ട്. ജൂൺ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് ഈ നിരോധനം. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള ഉൾക്കടലിലും പരമ്പരാഗത യാനങ്ങൾക്ക് കടക്കാനാകില്ല.

കൊല്ലം തീരത്തുമാത്രം പ്രതിദിനം 35,000 ടണ്ണോളം മത്സ്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. പരമ്പരാഗത യാനങ്ങൾമാത്രം കടലിൽ പോകുന്നതോടെ മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാകും. ട്രോളിങ് നിരോധനംമൂലം ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആറുകിലോ വീതം സൗജന്യ റേഷൻ നൽകും. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽനിന്നുള്ള ആദ്യ രണ്ടുഗഡു തുകയും ജൂൺ, ജൂലായ് മാസങ്ങളിൽ നൽകും.

മത്തി, അയല, ചൂര, നെത്തോലി, വാള, പാര, പരവ തുടങ്ങിയ ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലമാണിത്. ആഴക്കടലിലാണ് കാണുന്നതെങ്കിലും കരിക്കാടി, പൂവാലൻ ചെമ്മീൻ ഇനങ്ങളുടെ പ്രജനനവും ഈ സമയത്താണ്. മീനുകളുടെ മുട്ട വിരിഞ്ഞുവരുന്ന സമയത്തെ പ്രധാന ആഹാരമായ പ്ലവഗങ്ങൾ, മൺസൂൺകാലത്ത് നദികൾ വഴി ധാരാളമായി കടലിൽ എത്തിച്ചേരുന്നതിനാലാണ് മത്സ്യങ്ങൾ ഈസമയം പ്രജനനത്തിന് തിരഞ്ഞെടുക്കുന്നത്. ഈസമയത്ത് കടലിന്റെ അടിത്തട്ട് ഇളകാതിരിക്കാൻവേണ്ടിയാണ് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി നിരോധിക്കുന്നത്.

കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; മഴ മുന്നറിയിപ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു. ഈ ആഴ്ച്ച കേരളത്തിൽ കാലവർഷം സജീവമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ കഴിഞ്ഞ് കാലവർഷക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

കാലവർഷകാറ്റിന്റെ ശക്തി കുറഞ്ഞതാണ് സമീപ ദിവസങ്ങളിൽ കാലവർഷം ദുർബലമാകാൻ കാരണമായത്. കാലവർഷക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ ഈ ആഴ്ച്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ഇടയ്ക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കിരീടം നിലനിർത്തി കാർലോസ് അൽക്കരാസ്; ഫൈനലിൽ പരാജയപ്പെടുത്തിയത് ഇറ്റലിയുടെ യാനിക് സിന്നറിനെ

0

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കിരീടം നിലനിർത്തി കാർലോസ് അൽക്കരാസ്. ഇറ്റലിയുടെ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം കാർലോസ് അൽക്കരാസ് ജേതാവായത്. രണ്ടാംസീഡായ അൽക്കരാസും ഒന്നാംസീഡായ യാനിക് സിന്നറും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അഞ്ച് സെറ്റ് ഫൈനലിൽ നടന്നത്. സ്കോർ : 4-6, 6-7,6-4,7-6,7-6.

ഓപ്പൺ കാലഘട്ടത്തിൽ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ മത്സരമായിരുന്നു ഇത്. അഞ്ചുമണിക്കൂറും 29 മിനിറ്റും മത്സരം നീണ്ടു. രണ്ടുസെറ്റുകൾക്ക് പിന്നിൽനിന്ന ശേഷമായിരുന്നു അൽക്കരാസിന്റെ തിരിച്ചുവരവ്. നാലാം ഗ്രാൻസ്ലാം കിരീടമാണ് അൽക്കരാസ് സ്വന്തമാക്കിയത്.

2022-ൽ യുഎസ് ഓപ്പണും 2023,24 വർഷങ്ങളിൽ വിംബിൾഡണും കഴിഞ്ഞവർഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. തുടർച്ചയായ അഞ്ചാംമത്സരത്തിലാണ് അൽക്കരാസ് സിന്നറിനെതിരേ വിജയം നേടുന്നത്. ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ തുടരെ 20 വിജയങ്ങളുമായാണ് സിന്നർ ഫൈനലിൽ കടന്നത്. യുഎസ് ഓപ്പണും ഓസ്‌ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയാണ് ഫ്രഞ്ച് ഓപ്പണിൽ കളിക്കാനെത്തിയത്. എന്നാൽ അൽക്കരാസിന് മുന്നിൽ വീണ്ടും സിന്നറിന് അടിതെറ്റി. 25-ാം ഗ്രാൻസ്ലാം സ്വപ്‌നവുമായി എത്തിയ സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെ സെമിയിൽ കീഴടക്കിയാണ് സിന്നർ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. (6-4, 7-6, 7-6).

അതേസമയം, ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ അമേരിക്കൻ താരം കൊക്കോ ഗോഫ് അട്ടിമറി വിജയം നേടിയിരുന്നു. ടൂർണമെന്റിന്റെ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ബെലാറൂസിന്റെ അരീന സബലേങ്കയെ പരാജയപ്പെടുത്തിയാണ് കൊക്കോ ഗോഫ് കിരീടം നേടിയത്. സ്കോർ 7–6 (7–5), 2–6, 4–6. ഇരുപത്തൊന്നുകാരിയായ കൊക്കോ ​ഗോഫ് നേരത്തേ യുഎസ് ഓപ്പൺ സിംഗിൾസ് കിരീടവും സ്വന്തമാക്കിയിരുന്നു.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടമായ യുഎസ് താരം പിന്നീടുള്ള രണ്ടു സെറ്റുകൾ വിജയിച്ചാണ് ജേതാവായത്. ഇരുപത്തിരണ്ടു വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം സിംഗിൾസ് വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരമാണ് കൊക്കോ ഗോഫ്. അമേരിക്കയുടെ തന്നെ ഇതിഹാസ താരം സെറീന വില്യംസാണ് കൊക്കോ ​ഗോഫിന് ഇക്കാര്യത്തിൽ മുന്നിലുള്ളത്.2023 ലാണ് കൊക്കോ യുഎസ് ഓപ്പൺ സിംഗിൾസ് കിരീടം നേടിയത്.

2015ൽ സെറീന വില്യംസിന്റെ കിരീടനേട്ടത്തിനു ശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ആദ്യ അമേരിക്കൻ താരം കൂടിയാണ് കൊക്കോ ഗോഫ്. ലോക ഒന്നാം നമ്പരും രണ്ടാം നമ്പരുമുള്ള താരങ്ങൾ തമ്മിലുള്ള കലാശപ്പോരായിരുന്നു ഇത്തവണ വനിതാ സിംഗിൾസിൽ നടന്നത്. തുടക്കം മുതൽ ആധിപത്യത്തോടെ കളിച്ച ഒന്നാം സീഡ് സബലേങ്ക ആദ്യ സെറ്റിൽ 4–1ന് മുന്നിലായിരുന്നു. ഓപ്പണിങ് സെറ്റ് ഏഴു ഗെയിമുകൾ പിന്നിടുമ്പോൾ മുന്നേറിയ കൊക്കോ ഗോഫ് സ്കോർ 4–3ൽ എത്തിച്ചു. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം ടൈ ബ്രേക്കറിലേക്കു നീണ്ടു. ഒടുവിൽ 7–6 (7–5)ന് സബലേങ്ക ആദ്യ സെറ്റ് പിടിച്ചു. ഒരു മണിക്കൂർ 17 മിനിറ്റാണ് ആദ്യ സെറ്റ് നീണ്ടത്.

ആദ്യ സെറ്റു നഷ്ടപ്പെട്ട കൊക്കോ ഗോഫ് രണ്ടാം സെറ്റിലെ ആദ്യ ഗെയിം തന്നെ സ്വന്തമാക്കി തിരിച്ചെത്തി. തുടർന്നും യുഎസ് താരത്തിന്റെ ആധിപത്യമായിരുന്നു കോർട്ടിൽ കണ്ടത്. 35 മിനിറ്റിനുള്ളിൽ രണ്ടാം സെറ്റിൽ താരം 6–2ന് മുന്നിലെത്തി. മൂന്നാം സെറ്റിൽ അരീന സബലേങ്ക 2–1ന് മുന്നിലെത്തിയെങ്കിലും ശക്തമായ വെല്ലുവിളിയാണ് യുഎസ് താരം ഉയർത്തിയത്. മൂന്നാം സെറ്റിലും കൊക്കോ ഗോഫ് ലോക ഒന്നാം നമ്പർ താരത്തെ സമ്മർദത്തിലാക്കിയതോടെ കളി നാടകീയ അന്ത്യത്തിലേക്കു നീണ്ടു. തിരിച്ചടിച്ച യുഎസ് താരം 6–4ന് സെറ്റ് പിടിച്ച് വിജയാഘോഷം തുടങ്ങി.

രണ്ടു കൈകൾകൊണ്ടും മുഖമമർത്തി കളിമൺ കോർട്ടിൽ കിടന്ന കൊക്കോ ഗോഫ്, പിന്നീട് കരഞ്ഞുകൊണ്ട് കോർട്ടിനെ ചുംബിച്ചു. അരീന സബലേങ്കയെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്ത ശേഷമാണ് യുഎസ് താരം കോർട്ട് വിട്ടത്. ഫ്രഞ്ച് ഓപ്പണിൽ കൊക്കോ ഗോഫിന്റെ ആദ്യ കിരീടമാണിത്. കഴിഞ്ഞ വർഷം സെമി ഫൈനൽ വരെയെത്തിയ താരം ഇഗ സ്വാതെക്കിനോടു തോറ്റു പുറത്തായിരുന്നു. ഇത്തവണ ഇറ്റലിയുടെ ലൂയിസ് ബസണിനെ സെമിയിൽ അനായാസം തോൽപിച്ചായിരുന്നു ഗോഫിന്റെ മുന്നേറ്റം (6–1, 6–2).

2023 ൽ കൊക്കോ ഗോഫ് ആദ്യ ഗ്രാൻഡ് സ്ലാം കിരീടം വിജയിക്കുമ്പോഴും അരീന സബലേങ്ക തന്നെയായിരുന്നു ഫൈനലിലെ എതിരാളി. ഇതോടെ സെറീന വില്യംസിനു ശേഷം യുഎസ് ഓപ്പൺ വിജയിക്കുന്ന ആദ്യ അമേരിക്കൻ കൗമാരതാരമെന്ന നേട്ടത്തിനുടമയായിരുന്നു. റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കും ഉയർന്നു. 2024 ഫ്രഞ്ച് ഓപ്പൺ ഡബിൾസിൽ കാതറീന സിനിയകോവയുമായി ചേർന്ന് കിരീടം വിജയിച്ചിരുന്നു. കലാശപ്പോരിൽ സാറ എറാനി–ജാസ്മിൻ പവോലിനി സഖ്യത്തെയാണു തോൽപിച്ചത്. ഈ വർഷം യുണൈറ്റഡ് കപ്പിൽ യുഎസിനൊപ്പം കിരീട വിജയം ആഘോഷിച്ച താരം തോൽവി അറിയാതെയാണ് മുന്നേറിയത്. ഫൈനലിൽ ഇഗ സ്വാതെകിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചു. ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനൽ വരെയെത്തിയെങ്കിലും പൗല ബഡോസയോടു തോറ്റു പുറത്തായി.

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് ചക്ക വീണു; ഗ്ലാസ് പൂർണമായി തകർന്നു, ആർക്കും പരിക്കില്ല

0

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് ചക്ക വീണ് അപകടം. കോതമംഗലം ഡിപ്പോ‌യുടെ ആർ എസ് ഇ 34 ബസാണ് അപകടത്തിൽപെട്ടത്. ബസിന്റെ ഫ്രണ്ട് ഗ്ലാസാണ് ചക്ക വീണ് പൂർണമായി തകർന്നു. ഓടക്കാലിയിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

അതേസമയം,​ കഴിഞ്ഞ ദിവസം തൃശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രെെവർക്കാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്. കർണാടക ബസിന് പിന്നിലേക്ക് കെഎസ്ആർടിസി ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണം, പിടിവാശിയുമായി പാകിസ്ഥാൻ; വഴങ്ങാതെ മറ്റ് രാജ്യങ്ങൾ

0

യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട നാല് കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് ഉള്‍പ്പെടുത്തണമെന്ന പാകിസ്താന്റെ ആവശ്യത്തിന് തിരിച്ചടി. സമിതിയിലെ മറ്റ് അംഗങ്ങള്‍ പാകിസ്താന്റെ ആവശ്യത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ഒരു കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം മാത്രമാണ് നല്‍കിയത്. 1267 ഉപരോധ കമ്മിറ്റി, 1540 ഉപരോധ കമ്മിറ്റി, 1988 താലിബാന്‍ കമ്മിറ്റി, 1373 കൗണ്ടര്‍ ടെററിസം കമ്മിറ്റി എന്നീ നാലു കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, താലിബാന്‍ കമ്മിറ്റിയില്‍ അധ്യക്ഷസ്ഥാനം മാത്രമാണ് നല്‍കിയത്. അതിനൊപ്പം കൗണ്ടര്‍ ടെററിസം കമ്മിറ്റിയില്‍ ഉപാധ്യക്ഷസ്ഥാനവും അനുവദിച്ചു.

യുഎന്നിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങള്‍ക്കും ഈ കമ്മിറ്റികളുടെ തലപ്പത്ത് വരാന്‍ ആഗ്രഹമില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ., യു.എസ്. എന്നീ രാജ്യങ്ങളാണ് യുഎന്നിലെ സ്ഥിരാംഗങ്ങള്‍. പാകിസ്താന്റെ ഈ ആവശ്യം യുഎന്‍ കമ്മിറ്റികളെ നിര്‍ണയിക്കുന്നത് വൈകിപ്പിച്ചുവെന്ന് വിമര്‍ശനമുണ്ട്. 2025 ജനുവരിയില്‍ തന്നെ ഇത് തീര്‍പ്പാകേണ്ടതായിരുന്നുവെന്നും എന്നാല്‍ പാകിസ്താന്‍ ഇത് അഞ്ചുമാസത്തോളം നീട്ടിക്കൊണ്ടുപോയെന്നും വിമര്‍ശനമുയര്‍ന്നു. പാകിസ്താന്റെ നിലപാടിനോട് രക്ഷാസമിതിയിലെ മറ്റ് അംഗങ്ങള്‍ക്ക് യോജിപ്പില്ല.

യുഎന്‍ രക്ഷാസമിതിയിലെ കൗണ്ടര്‍ ടെററിസം കമ്മിറ്റിയില്‍ നേരത്തേ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണവും ശേഷം ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറും ലോക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ സൈനിക പ്രതിരോധത്തെ കുറിച്ചും പാകിസ്താന്റെ ഭീകരവാദത്തെയും കുറിച്ച് അറിയിക്കാൻ കഴിഞ്ഞ ദിവസമാണ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്.

യാത്രാമൊഴിയേകി നാട്, കണ്ണീരോർമയായി അനന്തു

മലപ്പുറം: നിലമ്പൂ‍ർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന് നാടിന്റെ യാത്രാമൊഴി. ഉച്ചയ്ക്ക് ശേഷം വഴിക്കടവ് കുട്ടിക്കുന്ന് പൊതുശ്മശാനത്തിൽ എത്തിച്ചാണ് മൃതദേഹം സംസ്കരിച്ചത്. ആയിരങ്ങളാണ് പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്‍ഡറി സ്കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത്. സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടർന്നായിരുന്നു സംസ്കാരം.

അനന്തു ഷോക്കേറ്റ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉൾപ്പെടെ അന്വേഷിക്കും. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. സമീപത്തെ തോട്ടിൽ മീൻപിടിക്കാൻ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാർത്ഥികൾക്കും ഇന്നലെ ഷോക്കേറ്റത്.

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ 14 ഉം 15 ഉം വയസുള്ള പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; നാല് പ്രതികളും പിടിയിൽ

0

ഭുവനേശ്വ‌‌ർ: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. 14 ഉം 15 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് 4 പേ‍‌ർ ചേ‌ർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിന് ശേഷം വിശാഖ പട്ടണത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ജൂൺ 3 നാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതികൾ ചേ‌ർന്ന് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പീഡിപ്പിച്ച ശേഷം പെൺകുട്ടികളെ പ്രതികൾ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസിന്റെ വിശദീകരണമിങ്ങനെ. പെൺകുട്ടികളിൽ ഒരാൾക്ക് പ്രതികളിലൊരാളെ മുൻപ് തന്നെ പരിചയുണ്ടായിരുന്നു. ഈ പരിചയം വച്ച് രണ്ട് പെൺകുട്ടികളെയും ഇവ‍‌ർ പുറത്തേക്ക് വിളിക്കുകയും പിന്നീട് തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. പെൺകുട്ടികളെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയതിനു ശേഷം പ്രതികൾ ഇവരെ ജൂൺ 4 ന് കണ്ടെത്തുതയായിരുന്നു. ജൂൺ 4 ന് പരാതി നൽകുകയും ജൂൺ 6 ന് പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പെൺകുട്ടികളെ കൗൺസിലിംഗിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുമ്പാകെ ഹാജരാക്കിയെന്നും എസ് പി വിവേക് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികൾ ഒരേ നാട്ടിൽ നിന്നുള്ളവരാണെന്നും പ്രതികളിലൊരാളുമായി ഒരു പെൺകുട്ടിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേ‌ർത്തു.

വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ‘അപകടത്തിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു’, ആരോപണവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍

0

മലപ്പുറം: വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച അപകടത്തിൽ സംശയമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ബോധപൂർവം ചെയ്തതാണോ എന്ന് സം‌ശയിക്കുന്നുവെന്നാണ് വനംമന്ത്രിയുടെ ​ഗുരുതര ആരോപണം. രാഷ്ട്രീയ ​ഗൂഢാലോചന സംശയിക്കുന്നുവെന്നും എ.കെ ശശീന്ദ്രൻ ആരോപിച്ചു. വാര്‍ത്ത കേട്ടയുടന്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തുള്ള യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിലമ്പൂരിൽ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കൾ എന്നും വനംമന്ത്രി ചോദിച്ചു. വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ ഗുരുതര ആരോപണം.

സംഭവം വേദനാജനകമാണ്. പക്ഷെ അന്വേഷണം നടക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിഷയദാരിദ്ര്യം അനുഭവപ്പെട്ട പ്രതിപക്ഷം ഗവണ്‍മെന്റിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പറ്റുന്ന ഒരവസരമായി ഇതിനെ ദുരുപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുറ്റം വനംവകുപ്പിന്റെ തലയില്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. വനം വകുപ്പ് കേരളത്തില്‍ ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെന്‍സിങ് സ്ഥാപിക്കുന്നില്ല. സോളാര്‍ ഉപയോഗിച്ചുള്ള ഫെന്‍സിങ് ആണ് സ്ഥാപിക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്വകാര്യ വ്യക്തി അറിയാതെയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന വിവരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലഘട്ടമായതുകൊണ്ടുതന്നെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചന ഈ കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന സംശയം ജനങ്ങളിലാകെ ഉയര്‍ന്നു വന്നിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

അറിഞ്ഞുകൊണ്ട് സംഭവിച്ച പ്രതിഷേധമാണിതിനെ നോക്കിക്കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ട്രാജഡി എന്ന് വിശേഷിപ്പിക്കാന്‍ ഇടയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡോ വനംവകുപ്പോ ഒരു തെറ്റും ചെയ്തതായി ഈ സമയം വരെയുള്ള പരിശോധനയില്‍ കാണാന്‍ സാധിച്ചില്ല. അനധികൃതമായാണ് വൈദ്യുത പോസ്റ്റില്‍ നിന്നും കമ്പി വലിച്ച് ഫെന്‍സിങ്ങിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത് എന്നാണ് പറയുന്നത്. അത് തന്നെ കുറ്റകരമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, വനംമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപെട്ട് എ കെ ശശീന്ദ്രനെ തിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.