പ്രൊഡക്ഷൻ കൺട്രോളറുടെ വധഭീഷണിയിൽ പൊലിസ് നടപടി സ്വീകരിച്ചില്ല; മുഖ്യമന്ത്രിക്ക് സാന്ദ്ര തോമസിന്റെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി നിർമാതാവ് സാന്ദ്ര തോമസ്. ഫെഫ്ക അംഗമായ റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി നൽകിയത് രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സാന്ദ്ര ആരോപിക്കുന്നു.

പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാനുള്ള സാഹചര്യം പാലാരിവട്ടം എസ്‌എച്ച്‌ഒ ഒരുക്കികൊടുത്തുവെന്നും, എസ്‌എച്ച്‌ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഫെഫ്കയിലെ ചില അംഗങ്ങൾ ഗുണ്ടകളെ പോലെ പെരുമാറുകയാണെന്നും, പരാതിയിൽ മറ്റൊരു അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു.

സിനിമാ നിർമാണത്തിന് പ്രൊഡക്ഷൻ കൺട്രോളർമാർ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമർശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. ഓൺലൈൻ ചാനലിന് സാന്ദ്ര നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നൽകിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷൻ കൺട്രോളറായ റെനി നേരിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തുടർന്ന് സാന്ദ്രയുടെ പരാതിയിൽ ഫെഫ്കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു

‘പിണറായി മഴുവെറിഞ്ഞ് നിർമ്മിച്ചതല്ല കേരളമെന്ന് സാബു എം ജേക്കബ്; സർക്കാർ കിറ്റക്സ് പോര് രൂക്ഷം

സർക്കാർ- കിറ്റെക്സ് പോര് തുടരുന്നു. മന്ത്രി പി രാജീവിനും പി വി ശ്രീനിജിൻ എംഎൽഎക്കും മറുപടിയുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ് രംഗത്തെത്തി. പിണറായി മഴുവെറിഞ്ഞ് നിർമ്മിച്ചതല്ല കേരളമെന്നും, തനിക്കുള്ള അവകാശമേ ഇവിടെ മന്ത്രി പി രാജീവിനും ഉള്ളൂവെന്ന് സാബു എം ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. പത്ത് വർഷം മുമ്പേ താൻ കേരളം വിടേണ്ടിയിരുന്നെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

നിക്ഷേപത്തിനായി ആന്ധ്രപ്രദേശ് ടെക്സ്റ്റൈൽസ് മന്ത്രി കിഴക്കമ്പലത്തെ കിറ്റക്സ് ഓഫീസിൽ സന്ദർശനം നടത്തിയതിനുശേഷം ഉള്ള പ്രതികരണത്തിലായിരുന്നു സാബു എം ജേക്കബ് എംഎൽഎയ്ക്കെതിരെയും സർക്കാരിനെതിരെയും തുറന്നടിച്ചത് . തെലങ്കാനയിലെ കിറ്റക്സ് സംരംഭങ്ങൾ കണ്ട് ആകൃഷ്ടമായാണ് ആന്ധ്രപ്രദേശ് സർക്കാർ സാബു എം ജേക്കബിനെ തേടിയെത്തിയത്. കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആരുടെയും ബ്ലെസ്സിംഗ് ആവശ്യമില്ലെന്നും വിദേശനിക്ഷേപത്തിൽ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി ഒന്നാമതെത്തിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പി രാജീവ് മറുപടി നൽകി.

സാബു എം ജേക്കബിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനവുമായി കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ രംഗത്തെത്തി. കിഴക്കമ്പലം ആരുടെയും പിതൃസ്വത്ത് അല്ലെന്നായിരുന്നു പോസ്റ്റ് . പിന്നാലെ എം.എൽ എയ്ക്ക് മറുപടിയുമായി സാബു എം ജേക്കബും രംഗത്തെത്തി. പിണറായി മഴുവെറിഞ്ഞു നിർമിച്ചതല്ല കേരളമെന്നും തനിക്കുള്ള അവകാശമേ ഇവിടെ മന്ത്രി പി രാജീവിനുള്ളൂവെന്നും സാബു എം ജേക്കബ് 24 നോട് പറഞ്ഞു. കേരളം വ്യവസായ സൗഹൃദമല്ലെന്ന് നേരത്തെയും കിറ്റക്സ്‌ എം.ഡി. വിമർശിച്ചിരുന്നു. നീണ്ട ഇടവേളക്കുശേഷമാണ് സർക്കാർ കിറ്റക്സ് പോര് രൂക്ഷമാകുന്നത്.

ഹേമ കമ്മിറ്റി: അന്തിമ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ അന്തിമ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ച പ്രത്യേക അന്വേഷണ സമിതിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതിനു പിന്നാലെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നശേഷം അതിലെ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സിനിമാ പ്രവര്‍ത്തകരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ 35 കേസുകള്‍ എസ്‌ഐടി രജിസ്റ്റര്‍ ചെയ്തിരുന്നു.

മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ 21 കേസുകള്‍ ഇതിനകം തന്നെ എസ്‌ഐടി ഒഴിവാക്കി. ബാക്കിയുള്ള 14 കേസുകളുടെ കാര്യത്തില്‍ കൂടി തീരുമാനമെടുത്ത ശേഷമാകും എസ്‌ഐടി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി; 4 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കപ്പലിൽ ഉണ്ടായിരുന്ന 4 കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്‌ലാന്‍ഡ്‌ സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്.

22 പേർ കപ്പിലുണ്ടായിരുന്നതായാണ് ഡിഫൻസ് പിആർഒ വ്യക്തമാക്കിയത്. എന്നാൽ തീപിടത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കുറച്ച് കണ്ടെയ്നർ വെള്ളത്തിലേക്ക് വീണിട്ടുണ്ടെന്നും അതിന്റെ ഉള്ളിലെ വസ്തുക്കളുടെ സ്വഭാവം അറിയില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

കണ്ണൂർ അഴീക്കൽ തീരത്ത് തീപിടിച്ച സിംഗപ്പൂർ കപ്പലിൽ പൊട്ടിത്തെറി

തിരുവനന്തപുരം : കണ്ണൂർ അഴീക്കൽ തീരത്ത് തീപിടിച്ചത് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ കപ്പലിന്.

തീപിടിച്ച കപ്പലിൽ നിന്നും നിരവധി പൊട്ടിത്തെറികൾ ഉണ്ടായി. 50 തോളം കണ്ടെയ്നർ കടലിൽ വീണെന്നാണ് പ്രാഥമിക നിഗമനം.

കോസ്റ്റുകാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങുകയാണ്.   കപ്പലിൽ 40 പേരുള്ളതായാണ് ആദ്യ വിവരം. ഇവരിൽ 22 പേർ ജീവനക്കാരാണ്. 18 പേർ കടലിൽ ചാടി.

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും നാട്ടുകാരും

തൃശൂർ: സേലത്ത് വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ നടന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി ആളുകളാണ് പള്ളിയിൽ എത്തിയത്.

പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹം കല്ലറയിലേക്ക് എത്തിച്ചത്. സിനിമാ മേഖലയിൽ നിന്നുള്ളവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പള്ളിയിൽ എത്തിയിരുന്നു. ന്യൂസിലൻഡിൽ താമസിക്കുന്ന, ഷൈൻ ടോമിന്റെ സഹോദരിമാരായ സുമി മേരി ചാക്കോയും റിയ മേരി ചാക്കോയും നാട്ടിലെത്താനായാണ് സംസ്‌കാരച്ചടങ്ങുകൾ ഇന്നത്തേക്ക് മാറ്റിയത്. ഇരുവരും കുടുംബത്തോടൊപ്പം ഇന്നലെ പുലർച്ചെ മൂന്നോടെ തൃശൂരിലെ വീട്ടിലെത്തി.

സേലം ബംഗളൂരു പാതയിൽ നടന്ന അപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി.ചാക്കോ കൊല്ലപ്പെട്ടത്. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കുടുംബസമേതം പോകുന്നതിനിടെയായിരുന്നു അപകടം.

ശ്രീചിത്രയിലെ ശസ്ത്രക്രിയ പ്രതിസന്ധി; ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി ശ്രീചിത്രയിലെത്തി. വിശദമായി അന്വേഷിച്ച് കേന്ദ്രത്തെ അറിയിക്കും. ശ്രീചിത്ര പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര യോഗം ചേർന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി , ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരി, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കുന്നു.

ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾ ഇന്നുമുതൽ നിലയ്ക്കും. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളെല്ലാം മാറ്റി. 15 എണ്ണമാണ് മാറ്റിയത്. രോഗികളെ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചു. ഉപകരണങ്ങളുടെ ക്ഷാമം കാരണം നിശ്ചയിച്ചപ്രകാരം ശസ്ത്രക്രിയ നടക്കില്ലെന്നും എപ്പോൾ ശരിയാകുമെന്ന് പറയാനാകില്ലെന്നുമാണ് ആശുപത്രിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന അറിയിപ്പ്.

അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്ത കുട്ടികളെ ഡിസ്ചാർജ് ചെയ്തിരുന്നു. അഡ്മിറ്റ് ചെയ്ത 3,4 വയ്‌സ് പ്രായമുള്ള കുട്ടികളെയാണ് ഡിസ്ചാർജ് ചെയ്തത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റ് വിഭാഗങ്ങളയും വരും ദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കും. 2023ന് ശേഷം ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുമായി ശ്രീചിത്ര കരാർ പുതുക്കിയിട്ടില്ല.

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ 4 ദിവസമായി കാണ്‍മാനില്ല; പരാതിയുമായി ബന്ധുക്കൾ

തിരുവനന്തപുരം: കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ 4 ദിവസമായി കാണ്‍മാനില്ലെന്ന് ബന്ധുക്കളുടെ പരാതി. ഇത് സംബന്ധിച്ചു ബന്ധുക്കള്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം നവംബര്‍ മുതല്‍ ആലപ്പുഴയിലാണ് രഞ്ജു താമസിച്ചിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ആലപ്പുഴ സൗത്ത് പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9544406691 എന്ന നമ്പറിലോ നെയ്യാറ്റിന്‍കര, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.

സ്നേഹം ലഭിക്കാനാണ് കൂടുതൽ പേരെ വിവാഹം ചെയ്തത്; വിവാഹത്തട്ടിപ്പിലെ രേഷ്മയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. തന്നെ ജയിലിൽ അടയ്ക്കണമെന്നും പുറത്തിറങ്ങിയാൽ തട്ടിപ്പ് ആവർത്തിക്കുമെന്നും ആണ് രേഷ്മ പോലീസിനോട് വ്യക്തമാക്കിയത്.

അതേസമയം സ്നേഹം ലഭിക്കാനാണ് കൂടുതൽ പേരെ വിവാഹം ചെയ്തതെന്നും ഇനിയും ഇത് ആവർത്തിക്കും എന്നും മൊഴിയിൽ പറയുന്നു. രേഷ്മയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും എന്നാണ് പുറത്തു വരുന്ന വിവരം.

ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയത്.  ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ആര്യനാടുള്ള ബന്ധുവീട്ടിൽ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. എന്നാൽ യുവാവ് ഈ വിവാഹ തട്ടിപ്പ് ഒന്നും അറിഞ്ഞിരുന്നില്ല.

പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. രേഷ്മയ്ക്ക് രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. മൂന്നുവർഷം മുമ്പുള്ള വിവാഹത്തിലാണ് കുട്ടിയുള്ളത്. സാമ്പത്തിക തട്ടിപ്പിനായാണ് യുവതി വിവാഹം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കാലവർഷത്തിൽ  67 ശതമാനം മഴകുറവ്

ആലപ്പുഴ: ഇത്തവണത്തെ കാലവർഷം നേരത്തെ എത്തിയിരുന്നു. നേരത്തെ കാലവർഷം എത്തിയിട്ടും അത്രയ്ക്കങ്ങ് ആർത്തു പെയ്തില്ല.

ജൂൺ ഒന്നുമുതൽ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇക്കാലയളവിൽ 144.9 മില്ലി മിറ്റർ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.

കാലവർഷം മെയ് 24 ന് ആരംഭിച്ചെങ്കിലും 24 മുതൽ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനൽമഴയിലാണ് ഉൾപ്പെടുത്തുക.

ജൂൺ ഒന്നുമുതൽ സെപ്തംബർ 30 വരെയാണ് കാലവർഷ മഴ കണക്കാക്കുന്നത്. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തി.

ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. തൊട്ടുപിന്നിൽ വയനാടും തിരുവനന്തപുരവുമാണ്. ജൂൺ ആദ്യ ആഴ്ചയിൽ കേരളത്തിൽ അവസാനമായി അധികമഴ ലഭിച്ചത് 2020 ലാണ്. അന്ന് 169.6 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു.

യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ; ഫൈനലിൽ സ്പെയിനെ തകർത്തത് പെനാലിറ്റി ഷൂട്ടൗട്ടിൽ

0

മ്യൂണിക്: തീപാറും പോരിനൊടുവിൽ സ്പെയിനിനെ തകർത്ത് യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചു​ഗൽ. 120 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലും 2-2 എന്ന സമനിലയിൽ തുടർന്നതോടെ പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു. ഷൂട്ടൗട്ടിൽ 5–3നാണ് പോർച്ചുഗൽ വിജയം കണ്ടത്. മത്സരത്തിന്റെ നിശ്ചിത 90 മിനിറ്റിൽ ഇരു ടീമുകളും 2-2 എന്ന സമനില പിടിച്ചതോടെ എക്സ്ട്രാ ടൈമിലേക്ക് മത്സരം കടക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ഇരു ടീമുകൾക്കും ​ഗോൾ നേടാനായില്ല. തുടർന്നാണ് പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് പോയത്.

ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടു. എന്നാൽ, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗീസ് ഗോൾകീപ്പർ തടുത്തതാണ് മത്സരത്തിൽ നിർണായകമായത്.പോർച്ചുഗലിനായി ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. സ്പെയിനിനായി മൈക്കൽ മെറീനോ, അലക്സ് ബയേന, ഇസ്കോ എന്നിവരും ലക്ഷ്യം കണ്ടു. പോർച്ചുഗൽ നിരയിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പാനിഷ് നിരയിൽ യുവതാരം ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.

2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീടമാണിത്. യുവതാരം ന്യൂനോ മെൻഡസിന്റെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗലിന് കിരീടത്തിലേക്ക് വഴിതെളിച്ചത്. നിർണായക ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് പോർച്ചുഗൽ സ്പെയിനെ സമനിലയിൽ തളച്ചത്. ആദ്യപകുതിയിൽ സ്പെയിൻ 2–1ന് മുന്നിലായിരുന്നു. 61–ാം മിനിറ്റിലാണ് റൊണാൾഡോ നിർണായക ഗോൾ നേടിയത്. യുവതാരം ന്യൂനോ മെൻഡസിന്റെ (26–ാം മിനിറ്റ്) വകയായിരുന്നു പോർച്ചുഗലിന്റെ ആദ്യ ഗോൾ. യുവതാരം മാർട്ടിൻ സുബിമെൻഡി (21–ാം മിനിറ്റ്), മൈക്കൽ ഒയാർസബാൽ (45–ാം മിനിറ്റ്) എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്.

ഇന്ന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം; ഒരു വർഷം പൂർത്തിയാകുമ്പോൾ കേന്ദ്രസർക്കാരിനും ബിജെപിക്കും ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ ഇവയാണ്..

ന്യൂഡൽഹി: നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്ട്ര തലത്തിലെ ഇടപെടൽ വരെ നിർണായക നേട്ടങ്ങളാണ് ഒരുവർഷം കൊണ്ട് കരസ്ഥമാക്കിയതെന്ന ആത്മവിശ്വാസത്തോടെയാണ് ബിജെപിയും കേന്ദ്രസർക്കാർക്കാരും മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർധിച്ചു എന്നാണ് വിലയിരുത്തൽ.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത നടപടി തന്നെയാണ് മൂന്നാം മോദി സർക്കാരിന്റെ ​ഗ്രാഫ് കുത്തനെ ഉയർത്തിയത്. ഇതിനു പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ നിയോ​ഗിച്ച പ്രതിനിധി സംഘത്തിൽ പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്താൻ കഴിഞ്ഞതും സർക്കാരിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു വർഷം കൊണ്ട് വിവിധ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായതും മൂന്നാം മോദി സർക്കാരിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.

പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ ക്ഷീണവുമായാണ് മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയത്. 543 അംഗ ലോക്സഭയിൽ നാനൂറിനു മുകളിൽ സീറ്റ് നേടുമെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ബിജെപിയുടെ സീറ്റ് കേവല ഭൂരിപക്ഷത്തിനും താഴെ 240ൽ ഒതുങ്ങി.

ജെഡിയുവിനെയും ടിഡിപിയെയും പിണക്കാൻ പറ്റാതായതോടെ തുടക്കത്തിൽ അവരുടെ സമ്മർദങ്ങൾക്കു വഴങ്ങേണ്ടിവന്നു. മൂന്നാം വരവിലെ ആദ്യ ബജറ്റിൽ ഇതു പ്രതിഫലിച്ചതും ചർച്ചയായി. എന്നാൽ, പിന്നീട് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ നേട്ടവും പ്രതിപക്ഷ നിരയിലെ അനൈക്യവും ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിജയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കരുത്തനാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണം തിരിച്ചുപിടിക്കാൻ ബിജെപിക്കു കഴിഞ്ഞു. കാൽനൂറ്റാണ്ടിനു ശേഷം ഡൽഹിയിലും ബിജെപി വിജയക്കൊടി നാട്ടി.

മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിമർശനം ഉയരുമ്പോഴും ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം എല്ലാവിഭാഗം ജനങ്ങളിലും സ്വീകാര്യതയുണ്ടാക്കാൻ സഹായിച്ചുവെന്നാണ് ബിജെപി വിലയിരുത്തൽ. ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനം, വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാൻ ടിഡിപി, ജെഡിയു കക്ഷികൾക്കു പുറമേ ചിരാഗ് പാസ്വാന്റെ എൽജെപി(ആർവി)യിൽനിന്നു ലഭിച്ച പിന്തുണ എന്നിവയെല്ലാമാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനുള്ള ആദ്യ ചുവടുകൾ വയ്ക്കാൻ ബിജെപിക്ക് ധൈര്യമേകുന്നത്.