ഇടുക്കിയിൽ വിനോദസഞ്ചാരി സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, പാറയിൽ തങ്ങിനിന്ന് യുവാവ്; സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാർ

0

നെടുങ്കണ്ടം: വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് ഇടുക്കി രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണാൻ എത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് മധുരയിൽ നിന്നെത്തിയ നാലംഗ സംഘത്തിൽപ്പെട്ട ഒരാളാണ് അപകടത്തിൽപ്പെട്ടത്. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് വെള്ളച്ചാട്ടത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും യുവാവ് പാറയിൽ തങ്ങിനിന്നു. കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തി.

വടം കെട്ടി പുഴയിലേക്ക് ഇറങ്ങിയ നാട്ടുകാരൻ അതിസാഹസികമായ ശ്രമത്തിലൂടെയാണ് യുവാവിനെ രക്ഷിച്ചത്. തുടർന്ന് യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്. ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷവും രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കർശന നിർദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്. മഴ ശക്തമായ പശ്ചാത്തലത്തിൽ ഈ പ്രദേശത്തേക്കുള്ള യാത്ര നേരത്തെ നിരോധിച്ചിരുന്നെങ്കിലും, പിന്നീട് മഴ കുറഞ്ഞതോടെ സഞ്ചാരികൾ വീണ്ടും എത്തുകയായിരുന്നു.

വഴിക്കടവ് അപകടം: ആര്യാടൻ ഷൗക്കത്ത് മാപ്പ് പറയണമെന്ന് പിവി അൻവർ; ‘ഏകപക്ഷീയമായ ആക്രമണം, വന്യജീവി പ്രശ്‌നമല്ല’

0

മലപ്പുറം: വഴിക്കടവിൽ പന്നിയെ തുരത്താൻ വെച്ച കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം ഏകപക്ഷീയമായ ആക്രമണമെന്ന് നിലമ്പൂർ‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ. സംഭവത്തെ തെരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്നും വന്യജീവി – മനുഷ്യ സംഘർഷമല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി റോഡ് ഉപരോധിച്ചല്ല യു.ഡി.എഫ് പ്രകടനം നടത്തേണ്ടതെന്ന് പറഞ്ഞ അൻവർ, സർക്കാർ സ്പോൺസേർഡ‍് കൊലപാതകമെന്ന ആര്യാടൻ ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ലെന്നും ഷൗക്കത്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാന സർക്കാരിനെ വന്യജീവി പ്രശ്നത്തിൽ കുറ്റപ്പെടുത്തിയും അൻവർ നിലപാടെടുത്തു. മമ്പാട് പന്നി ആക്രമിച്ച് പരിക്കേറ്റ മൂന്ന് പേർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. അതാണ് വന്യജീവി പ്രശ്നം. മനുഷ്യൻ ഒരു സംഘർഷത്തിനും പോകുന്നില്ല. വന്യജീവി ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. വനം മന്ത്രി പാട്ട് പാടി നടക്കുകയാണെന്നും അൻവർ വിമർശിച്ചു.

നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു; കെണിവെച്ച ആളെക്കുറിച്ച് വിവരം ലഭിച്ചെന്നും സൂചന

0

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കെണിവെച്ച ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്ന സൂചനകളവും പുറത്തുവരുന്നുണ്ട്. ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ്റെ മകനാണ് സുരേഷ്. അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോ​ഗ്യനില തൃപ്തികരമാണ്.

ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നാണ് അനന്തുവിന് വൈദ്യുതാഘാതമേറ്റതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവർത്തിയെന്നും എഫ്ഐആർ പറയുന്നു. കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, വൈദ്യതി മോഷ്ടിച്ചാണ് കെണിയൊരുക്കിയിരുന്നതെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ​ഗുരുതരമായ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നു എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. ഇൻസുലേറ്റഡ് വയർ ഉപയോഗിച്ചാണ് വൈദ്യുതി വലിച്ചത്. നടന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും കെഎസ്ഇബി വിശദീകരിച്ചു. കാട്ടുപന്നിയെ കൊല്ലാനായി സ്വകാര്യ ഭൂമിയിലാണ് വൈദ്യുത കെണി സ്ഥാപിച്ചിരുന്നത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു വഴിക്കടവിൽ പതിനഞ്ചുകാരനായ അനന്തു ഷോക്കേറ്റ് മരിച്ചത്. സുഹൃത്തുക്കളായ അഞ്ച് പേർക്കൊപ്പം വഴിക്കടവിലെ തോട്ടിൽ മീൻപിടിക്കാൻ പോയതായിരുന്നു അനന്തു. വല വീശുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സ്വകാര്യ ഭൂമിയിൽ പന്നിയെ പിടികൂടാൻവെച്ച കെണിയായിരുന്നു അനന്തുവിന്റെ ജീവനെടുത്തത്. അനന്തുവിനൊപ്പം ഉണ്ടായിരുന്ന യദുകൃഷ്ണൻ (23), ഷാനു വിജയ് (17) എന്നിവർക്ക് ഷോക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വിദ്യാർത്ഥിയുടെ മരണം സർക്കാർ സ്‌പോൺസർ ചെയ്തതാണെന്നായിരുന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും ആര്യാടൻ ഷൗക്കത്ത് ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും യൂത്ത് കോൺഗ്രസും യുഡിവൈഎഫും അടക്കം രംഗത്തെത്തിയിരുന്നു. റോഡ് ഉപരോധിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. സംഭവ സ്ഥലത്തേയ്ക്ക് എത്തിയ സിപിഎം നേതാവ് എ വിജയരാഘവന്റെ വാഹനം യുഡിവൈഎഫ് നേതാക്കൾ തടഞ്ഞു. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയരാഘവനെ തടഞ്ഞത്. കോൺഗ്രസ് കാണിക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമെന്നായിരുന്നു ഇതിനോട് വിജയരാഘവൻ പ്രതികരിച്ചത്. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയപാപ്പരത്വമാണ്. രാഷ്രീയ മുതലെടുപ്പിന് വേണ്ടി നിലവാരം കുറഞ്ഞ നിലപാടുകൾ സ്വീകരിക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

വികസനം മുടക്കാൻ കാലനായി നിന്നാൽ ഇനിയും അതുതന്നെ പറയും; കെ സി വേണുഗോപാലിനെതിരായ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി മുഹമ്മദ് റിയാസ്

0

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ സി വേണു​ഗോപാൽ വികസനത്തിൻറെ കാലനായി മാറരുതെന്നാണ് താൻ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. വികസനം മുടക്കാൻ കാലനായി നിന്നാൽ ഇനിയും അതുതന്നെ പറയുമെന്നും ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെ റിയാസ് പറഞ്ഞു.

യുഡിഎഫിന് നിലമ്പൂരിൽ രാഷ്ട്രീയം പറയാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡൻറിൻറെ തള്ളൽ, വിള്ളൽ, തുള്ളൽ പ്രയോഗം കനഗോലു എഴുതിക്കൊടുത്തതാണെന്നും റിയാസ് പറഞ്ഞു.

കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റീൽസ് ഇടുന്നത് പ്രതിപക്ഷ നേതാവാണെന്നും റിയാസ്. വികസനം ജനങ്ങളിലെത്തിക്കാൻ ഇനിയും താൻ റീൽസ് ഇടുമെന്നും അദ്ദേഹം പറഞ്ഞു.

പെണ്ണിനെ പറ്റിക്കാനാകില്ല മക്കളെ..; രേഷ്മക്ക് വിനയായത് പ്രതിശ്രുത വരന്റെ സുഹൃത്തിന്റെ ഭാര്യയുടെ സംശയം

0

തിരുവനന്തപുരം: വിവാ​ഹത്തിന് തൊട്ടുമുമ്പ് വിവാഹ തട്ടിപ്പുകാരിയായ രേഷ്മ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വരനായ പഞ്ചായത്ത് മെമ്പറുടെ സുഹൃത്തിന്റെ ഭാര്യയുടെ സംശയമാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്മ ചന്ദ്രശേഖരനെ കുടുക്കിയത്. ആര്യനാട്ടുള്ള പഞ്ചായത്ത് മെമ്പറെ വിവാഹം കഴിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ സ്ഥലംവിടാനായിരുന്നു രേഷ്മയുടെ പദ്ധതി. വിവാഹ പിറ്റേന്ന് പുസ്തകം വാങ്ങാൻ തൊടുപുഴയിൽ പോകണമെന്നും രേഷ്മ പഞ്ചായത്ത് മെമ്പറോട് പറഞ്ഞിരുന്നു. എന്നാൽ, രേഷ്മയെ കണ്ടതോടെ പഞ്ചായത്ത് മെമ്പറുടെ സുഹൃത്തിന്റെ ഭാര്യക്ക് വശപ്പിശക് മണത്തു.

സംസ്കൃതത്തിൽ പിഎച്ച്ഡി ചെയ്യുന്നു എന്നാണ് രേഷ്മ പഞ്ചായത്ത് മെമ്പറെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ജൂൺ ആറിന് വിവാഹത്തിനും സമ്മതിച്ചു. ആദ്യവിവാഹമെന്നാണ് പറഞ്ഞിരുന്നത്. അഞ്ചാം തീയതി വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ സുഹൃത്തിൻ്റെ ഭാര്യയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് വിവാഹം നടക്കാനിരുന്ന ദിവസം രാവിലെ രേഷ്മയുടെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും. രേഷ്മ മുമ്പ് വിവാഹം കഴിച്ചതിന്റെ രേഖകൾ ബാ​ഗിലുണ്ടായിരുന്നു. 10 പേരെ രേഷ്മ വിവാഹം ചെയ്തതായും നാല് പേരെ വഞ്ചിക്കാൻ പദ്ധതിയിട്ടിരുന്നതായുമാണ് പഞ്ചായത്ത് അംഗം പൊലീസിനെ ഉദ്ധരിച്ച് ആരോപിക്കുന്നത്.

എന്നാൽ, തട്ടിപ്പല്ല, സ്നേഹം തേടിയാണ് താൻ ഇത്രയേറെ വിവാഹങ്ങൾ ചെയ്തത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇതുവരെ ആറുപേരെ മാത്രമാണ് താൻ വിവാഹം കഴിച്ചത് എന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. സ്നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നും രേഷ്മ പൊലീസിന് മൊഴി നൽകി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവാഹത്തട്ടിപ്പിനിരയായവരെ കണ്ടെത്തി വിവരം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്. നാണക്കേട് കാരണാമാകും തട്ടിപ്പിനിരയായവർ വിവരം പുറത്ത് അറിയിക്കാതിരുന്നതെന്നാണ് സംശയം.

വിവിധ ജില്ലകളിലെ പുരുഷന്മാരാണ് രേഷ്മയുടെ തട്ടിപ്പിന് ഇരകളായത്. ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോട് സിനിമകഥകളെ പോലും വെല്ലുന്ന കഥകൾ പറഞ്ഞാണ് ഇവർ വശത്താക്കുന്നത്. തുടർന്ന് പുരുഷന്മാർ തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തുകയും വിവാഹത്തിന് പിന്നാലെ കയ്യിൽകിട്ടുന്നതുമായി സ്ഥലംവിടുന്നതുമായിരുന്നു രേഷ്മയുടെ രീതി.

കഴിഞ്ഞ ദിവസം മറ്റൊരു വിവാഹത്തിന് തൊട്ടുമുമ്പാണ് രേഷ്മ കുടുങ്ങിയത്. തിരുവനന്തപുരത്തെ ഒരു ​ഗ്രാമപഞ്ചായത്ത് അം​ഗമായിരുന്നു ഇക്കുറി രേഷ്മയുടെ ഇര. എന്നാൽ, പ്രതിശ്രുത വരന് തോന്നിയ സംശയത്തിന്റെ പേരിൽ നടത്തിയ അന്വേഷണമാണ് വധുവിന് വിനയായത്. രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകുകയായിരുന്നു.

ഗതാഗത തടസത്തിന് സാധ്യത; താമരശ്ശേരി ചുരത്തിൽ വൈകീട്ട് ഏഴുമുതൽ വാഹനങ്ങള്‍ക്ക് നിയന്ത്രണം

0

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാര്‍ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായി എത്തി ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം ഏഴുമണി മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങും, കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം അര്‍ദ്ധരാത്രി വരെ തുടരും.

‘വഴിയെ പോകുന്ന സ്ത്രീയെ ആക്രമിച്ചാൽ നമ്മള്‍ പ്രതികരിക്കും. അപ്പോള്‍ പിന്നെ കുടുംബത്ത് കയറി ഭീഷണി മുഴക്കിയാൽ വെറുതെ നോക്കി നിൽക്കുമോ’? നിയമപരമായി മുന്നോട്ടുപോകുമെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകൽ കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടൻ കൃഷ്ണകുമാറും മകള്‍ ദിയയും. ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെന്ന് കാണിച്ച് ജീവനക്കാർക്കെതിരെ താൻ പരാതി നൽകിയതിന് പിന്നാലെ വനിത ജീവനക്കാർ തനിക്കെതിരെ കെട്ടിച്ചമച്ച പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു.

നികുതി വെട്ടിക്കാനാണെങ്കിൽ അവരുടെ അക്കൗണ്ടിൽ നിന്ന് പണം പിന്‍വലിച്ചതിന്‍റെ തെളിവടക്കം ഉണ്ടാകുമല്ലോയെന്നും കൃഷ്ണകുമാർ പറഞ്ഞു. അവര്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ചതിന്‍റെ സിസിടിവി തെളിവടക്കമുണ്ട്. അവരുടെ അക്കൗണ്ടുകളിൽ പണം എത്തിയിട്ടുണ്ട്. അതാത് ദിവസം അവർ തുക ദിയക്ക് നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ തെളിവടക്കം ഉണ്ടാകുമല്ലോ. എടിഎമ്മിൽ നിന്ന് പണം പിന്‍വലിച്ചതിന്‍റെ ദൃശ്യങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്‍റുമടക്കം ഉണ്ടാകുമല്ലോയെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.

ചെക്ക് ബലമായി ഒപ്പിടിച്ചെങ്കിൽ അതിന്‍റെ തെളിവടക്കം അവര്‍ കാണിക്കട്ടെ. അവര്‍ക്ക് ചെക്കില്ലെന്നും അക്കൗണ്ടില്ലെന്നുമാണ് പറഞ്ഞത്. പണം വെട്ടിച്ചത് കണ്ടെത്തിയപ്പോള്‍ അതിനെ മറികടക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ പരാതിയടക്കം അവര്‍ ഉന്നയിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പിനടക്കം താൻ തയ്യാറായിരുന്നു. അങ്ങനെയാണ് എട്ടു ലക്ഷം അവര്‍ തന്നത്. പിന്നീട് ബാക്കി പൈസ കൊണ്ടുതരാമെന്ന് പറഞ്ഞാണ് അവര്‍ പോയത്. ഇവരുടെ പുറകിൽ ഇപ്പോള്‍ കുറച്ചുപേരുണ്ടാകും. അവരുടെ കൈവശം തെളിവില്ല. കോടതിയിൽ തെളിവാണ് വേണ്ടത്. തന്‍റെ പക്കൽ അവര്‍ പണം എടുത്തതിന്‍റെ എല്ലാ റെക്കോര്‍ഡുകളുമുണ്ട്.

താനാണ് പണം വെട്ടിച്ചതിന് ആദ്യം പരാതി നൽകിയത്. അതിനുശേഷമാണ് അവര്‍ പരാതി നൽകിയത്. താൻ ഭീഷണിപ്പെടുത്തിയെന്ന തരത്തിൽ ഓഡിയോ റെക്കോര്‍ഡ് അവര്‍ പുറത്തുവിട്ടിട്ടുണ്ട്. തന്‍റെ മകളെ രാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയാൽ ഏതൊരു അച്ഛനും ചെയ്യുന്ന കാര്യമാണ് താനും ചെയ്തിട്ടുള്ളു. ഗര്‍ഭിണിയായ മകളെ വിളിച്ച് ഭീഷണിപ്പെടുത്തിയാൽ അങ്ങോട്ട് വിളിച്ച് ഉമ്മയല്ല കൊടുക്കേണ്ടത്. വഴിയെ പോകുന്ന സ്ത്രീയെ ആക്രമിച്ചാൽ നമ്മള്‍ പ്രതികരിക്കും. അപ്പോള്‍ പിന്നെ കുടുംബത്ത് കയറി ഭീഷണി മുഴക്കിയാൽ വെറുതെ നോക്കി നിൽക്കുമോ?

തന്‍റെ മകളെ വിളിച്ച് രാത്രി വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ തിരിച്ച് ഫോണിൽ വിളിച്ച് ഫോണ്‍ റെക്കോര്‍ഡ് ചെയ്തോള്‍ പറഞ്ഞുകൊണ്ട് തന്നെ രൂക്ഷമായി പ്രതികരിച്ചത്. തനിക്ക് നേരിട്ട് അറിയാവുന്ന കുട്ടികളാണ്. വക്കീൽ പറഞ്ഞ പ്രകാരമാണ് പറയുന്നതെന്ന് കുട്ടികള്‍ തന്നെ പറയുന്നുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകുമെന്നും കൃഷ്ണകുമാറും മകള്‍ ദിയയും പറഞ്ഞു. ജാതീയമായ അധിക്ഷേപമടക്കമുള്ള കാര്യങ്ങളും കൃഷ്ണകുമാറും ദിയയും നിഷേധിച്ചു.

തൊഴിൽ സമയം കൂട്ടി ആന്ധ്ര, ഇനി ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ; വ്യാപക വിമർശനം

0

ആന്ധ്രയിലെ ജോലി സമയം ഇനി മാറും. മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കാൻ സർക്കാർ നിർദേശം നൽകി. നിലവിലെ തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി മിനിമം ജോലി സമയം പത്ത് മണിക്കൂർ ആക്കി. അഞ്ച് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ എന്ന് മാറ്റുമെന്നും സർക്കാർ അറിയിച്ചു. ചട്ടം മാറ്റാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകുന്നത് ആലോചിക്കുമെന്നും സർക്കാർ അറിയിച്ചു.

കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാർഥസാരഥി രംഗത്തെത്തി. നിങ്ങൾ അധികമായി ജോലി ചെയ്യുമ്പോൾ, വരുമാനം വർദ്ധിക്കും. ഈ നിയമങ്ങൾ പ്രകാരം സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയും. അവ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും ലിംഗഭേദവും വ്യാവസായിക വളർച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിനും ഇത് സംഭാവന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ തൊഴിൽ നിയമ ഭേദഗതികൾ കാരണം, ഫാക്ടറികളിലെ നിക്ഷേപകർ നമ്മുടെ സംസ്ഥാനത്തേക്ക് വരും.

ഈ തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് അനുകൂലമായിരിക്കും, അവർ കൂടുതൽ നിക്ഷേപിക്കാൻ വരും. ആഗോളവൽക്കരണം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. ആഗോള നിയമങ്ങൾ നടപ്പിലാക്കുന്നതിനാണ് ഈ ഭേദഗതികൾ കൊണ്ടുവന്നത്- പാർത്ഥസാരഥി കൂട്ടിച്ചേർത്തു. പരമാവധി 9 മണിക്കൂർ വരെ ജോലിസമയം എന്ന നിയമമാണ് ചന്ദ്രബാബു നായിഡു സർക്കാർ 10 മണിക്കൂറാക്കി കൂട്ടുന്നത്. 2032-ഓടെ ആന്ധ്രാപ്രദേശിനെ 120 ബില്യൺ ഡോളർ എക്കണോമി സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കുമെല്ലാം നിലവിലെ നിയമം ബാധകമാകും. ഈ തീരുമാനത്തിനെതിരെ നിരവധി ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. തൊഴിലാളികളെ അടിമകളാക്കുന്ന സമീപനമാണിതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അഭിപ്രായപ്പെട്ടു.

ആന്ധ്രയിലേക്ക് പോകാൻ തയാറായി കിറ്റക്സ്, ടെക്സ്റ്റൈൽ മന്ത്രി പ്ലാന്റ് സന്ദർശിച്ചു

0

കൊച്ചി: കേരളം വിട്ട് ആന്ധ്രയിലേക്ക് പോകാനൊരുങ്ങി കിറ്റക്സ്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ നിർദേശപ്രകാരം എറണാകുളത്തെ കിറ്റക്സ് പ്ലാൻ്റിൽ ആന്ധ്രാ ടെക്സ്റ്റൈൽ മന്ത്രി സവിത ഇന്ന് സന്ദര്ശിച്ചു. കിറ്റക്സിനെ ആന്ധ്രയിലേക്ക് കൊണ്ടു പോവുകയാണ് ലക്ഷ്യം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ മുൻപ് ഒന്നാമതായിരുന്നു ആന്ധ്ര. ആ സ്ഥാനം പിന്നീട് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ വീണ്ടും വ്യവസായികളെ സംസ്ഥാനത്ത് എത്തിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം.

കേരളത്തിൽ ഇനി വ്യവസായം തുടരാൻ താത്പര്യമില്ലെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് മുമ്പ് അറിയിച്ചിരുന്നു. മന്ത്രി സന്ദർശിച്ചതിൽ സന്തോഷമുണ്ട്. 3500 കോടി രൂപയാണ് തെലങ്കാനയിൽ നിക്ഷേപിച്ചത്. സംസ്ഥാനം ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് അന്ന് തെലങ്കാനയിലേക്ക് പോയത്. ഇപ്പോൾ ആന്ധ്രയിൽ നിന്ന് ക്ഷണം വന്നിരിക്കുന്നു. ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യക്ക് വലിയ സാധ്യതയാണുള്ളതെന്നും സാബു എം ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിക്ഷേപം സംബന്ധിച്ച തുടർ ചർച്ചകൾക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്താൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി തീരത്തെ കപ്പല്‍ അപകടം; കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ നശിക്കുന്നുവെന്ന് പരാതി, 38 ലക്ഷം രൂപയുടെ നഷ്ടം

0

കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് പരാതി. അപകടത്തിന് ശേഷം കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാത്രം 16 ബോട്ടുകളിലായി 38 ലക്ഷം രൂപയുടെ വലകള്‍ നശിച്ചു. വലിയഴീക്കല്‍ ലൈറ്റ് ഹൗസില്‍ നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ ദൂരെ കടലിന്റെ അടിത്തട്ടിലെ കണ്ടെയ്‌നറുകളിലാണ് വലകള്‍ കുരുങ്ങുന്നത്.

കടലിന്റെ അടിത്തട്ടില്‍ കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതിനാല്‍ ബോട്ടിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് കണ്ടെയ്‌നറിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല. കഴിഞ്ഞ ദിവസം മാത്രം 16 ബോട്ടുകളുടെ 38 ലക്ഷം രൂപയുടെ വലകളാണ് നശിച്ചത്. ഒരു വലയ്ക്ക് ഒന്നര ലക്ഷം രൂപ വരെ വിലയുണ്ട്. ചില ബോട്ടുകളിലെ 5 വലകള്‍ വരെ നശിച്ചു. മുങ്ങിയ കപ്പലില്‍ നിന്നു ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകളാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതോടെ കടലിലെ കണ്ടെയ്‌നര്‍ കണ്ടെത്തി കരയില്‍ എത്തിക്കണമെന്ന ആവശ്യം ശക്തമായി. ട്രോളിങ് നിരോധം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിസന്ധി.

സാങ്കേതിക തകരാർ, ഹെലികോപ്ടര്‍ അടിയന്തരമായി നടുറോഡിൽ ഇറക്കി; റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാറിനും സമീപത്തെ വീടിനും കേടുപാട്

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി ഹെലികോപ്ടര്‍ നടുറോഡിലിറക്കി. ഹെലികോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം നടന്നത്.

ഹെലികോപ്ടര്‍ റോഡിന് നടുവിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സമീപത്തെ വീടിനും റോഡരികിൽ നിര്‍ത്തിയിട്ട കാറിനും കേടുപാടുസംഭവിച്ചു. ഹെലികോപ്ടറിന്‍റെ ചില ഭാഗങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വീതികുറ‍ഞ്ഞ റോഡിൽ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാന്‍ഡ് ചെയ്യുകയായിരുന്നു.