കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് ചക്ക വീണ് അപകടം. കോതമംഗലം ഡിപ്പോയുടെ ആർ എസ് ഇ 34 ബസാണ് അപകടത്തിൽപെട്ടത്. ബസിന്റെ ഫ്രണ്ട് ഗ്ലാസാണ് ചക്ക വീണ് പൂർണമായി തകർന്നു. ഓടക്കാലിയിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
അതേസമയം, കഴിഞ്ഞ ദിവസം തൃശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രെെവർക്കാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്. കർണാടക ബസിന് പിന്നിലേക്ക് കെഎസ്ആർടിസി ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

