ഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണി അഹമ്മദാബാദിലെത്തിയതായി റിപ്പോർട്ട്. അഞ്ജലിയെയും മകളെയും കാണാനായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് യാത്ര തിരിച്ചത് എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
അതേസമയം വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതാക്കൾ. 2016 മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. ഘനശ്യാം ഓസയ്ക്കും കേശുഭായ് പട്ടേലിനും നരേന്ദ്ര മോദിയ്ക്കും ശേഷം രാജ്‌കോട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി.
എയർ ഇന്ത്യ വിമാനാപകടം; വിജയ് രൂപാണിയുടെ ഭാര്യ ലണ്ടനിൽ നിന്ന് അഹമ്മദാബാദിലെത്തി
ഇന്ന് പുറപ്പെട്ട മുംബൈ- ലണ്ടൻ വിമാനം തിരിച്ചിറക്കുന്നു
മുംബൈ: ഇന്ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ച് പറക്കുന്നു. രാവിലെ പറന്നുയർന്ന എഐസി 219 വിമാനമാണ് മുംബൈയിലേക്ക് മടങ്ങുന്നത്.
ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം വിമാനം തിരിച്ച് പറക്കുന്നതായി സ്ഥിരീകരണം ഉണ്ട്. പുലർച്ചെ 5.39 നാണ് എയർ ഇന്ത്യയുടെ വിമാനം മുംബൈയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് പിടിഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാൻ്റെ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് വിമാനം തിരികെ വിളിച്ചത് എന്നാണ് റിപ്പോർട്ട്.
ഇന്നലെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം പറന്നുയർന്ന ഉടനെ ഇടിച്ചിറങ്ങിയിരുന്നു. അപകടത്തിൽ ഇതുവരെ വിമാനത്തിലുണ്ടായിരുന്ന 241 പേർ അടക്കം 265 പേർ മരിച്ചതായാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്കാണ് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയുടെ പശ്ചാത്തലത്തിൽ ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്.
അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങി ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും നിർദേശം ഉണ്ട്.
വിമാന ദുരന്തത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബി ജെ മെഡിക്കല്‍ കോളേജ് പി ജി വിദ്യാര്‍ത്ഥിനി ഡോ.എലിസബത്ത്
അഹമ്മദബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ബി ജെ മെഡിക്കല്‍ കോളേജ് ആൻഡ് സിവിൽ ആശുപത്രിയിലെ പി ജി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ഡോ. എലിസബത്ത്.
അതേസമയം വാട്‌സ്ആപ്പില്‍ 63 പേര്‍ ഉള്‍പ്പെടുന്ന മലയാളി ഗ്രൂപ്പുണ്ട്എന്നും അതിലുള്ള ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല എന്നും എലിസബത്ത് വ്യക്തമാക്കി. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മരിക്കുകയും ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികളെ കാണാതായിട്ടുണ്ടെന്നുമാണ് മനസിലാക്കുന്നതെന്നും എലിസബത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരണപ്പെട്ടത് പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത.
കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് മടങ്ങിപ്പോയയത്.
കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക് എത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.
വീട്ടില്‍ രണ്ട് മക്കളും അമ്മയുമാണുള്ളത്. മൂത്തമകന്‍ പത്താം ക്ലാസിലും ഇളയ മകള്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. രഞ്ജിതയുടെ അമ്മ തുളസി കുട്ടിയമ്മ ക്യാന്‍സര്‍ രോഗിയാണ്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ഉടന്‍തന്നെ നടത്താന്‍ ഇരിക്കുകയായിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരണപ്പെട്ടത് പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത.
കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് മടങ്ങിപ്പോയയത്.
കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക് എത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.
വീട്ടില്‍ രണ്ട് മക്കളും അമ്മയുമാണുള്ളത്. മൂത്തമകന്‍ പത്താം ക്ലാസിലും ഇളയ മകള്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. രഞ്ജിതയുടെ അമ്മ തുളസി കുട്ടിയമ്മ ക്യാന്‍സര്‍ രോഗിയാണ്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ഉടന്‍തന്നെ നടത്താന്‍ ഇരിക്കുകയായിരുന്നു.
അഹമ്മദാബാദ് വിമാനാപകടം; കൺട്രോൾ റൂം തുറന്നു
ദില്ലി: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് വലിയ ദുരന്തമാണ് ഉണ്ടായത്.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം
അപകടത്തിന് പിന്നാലെ പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ എയർ ഇന്ത്യ സജ്ജമാക്കി. കൂടുതൽ വിവരങ്ങൾക്കായി പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കി എയർ ഇന്ത്യ. 1800 5691 444 എന്ന നമ്പറിൽ ബന്ധപ്പെടാം
അഹമ്മദാബാദ് വിമാനത്താവളം താത്കാലികമായി അടച്ചു; എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചു
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം താത്കാലികമായി അടച്ചതായി റിപ്പോർട്ട്. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചതായി ആണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
രക്ഷാ പ്രവർത്തനത്തിന്‍റെയടക്കം ഭാഗമായാണ് നടപടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. 110 മരണം സ്ഥിരീകരിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
അതേസമയം വിമാനം ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചേക്കും എന്നാണ് വിലയിരുത്തൽ. വിമാനത്തിൽ 232 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും
അഹമ്മദാബാദ്: തകർന്ന് വീണ എയർ ഇന്ത്യ എഐ 171 വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുണ്ടായിരുന്നതായി സൂചന. യാത്രക്കാരുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അതേസമയം അപകടം സ്ഥിരീകരിച്ച എയർ ഇന്ത്യ, വിവരങ്ങൾ ശേഖരിച്ച് ഉടൻ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ടേക്ക് ഓഫിന് പിന്നാലെയാണ് 242 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ എഐ 171 വിമാനം തകർന്നുവീണത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത്. 242 യാത്രക്കാരുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി എയര്‍ ഇന്ത്യ ചെയര്‍മാന്‍
ഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ രംഗത്ത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടെന്ന് അഗാധമായ ദുഖത്തോടെ സ്ഥിരീകരിക്കുകയാണെന്നും ദാരുണമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിലാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനായി ഒരു അടിയന്തര സഹായ കേന്ദ്രം തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവിൽ ഏവിയേഷൻ മന്ത്രാലയം ഓപ്പറേഷണൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ബന്ധപ്പെടാവുന്ന നമ്പർ 011-24610843 | 9650391859
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു
അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച് വലിയൊരു വിമാന ദുരന്തത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകർന്നുവീണു. ടേക് ഓഫിനിടെയാണ് അപകടം ഉണ്ടായത്.
അഹമ്മദാബാദിലെ മേഘാനി പ്രദേശത്തെ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. പ്രദേശത്താകെ കനത്ത പുകചുരുളുകളാണ്.
എയർ ഇന്ത്യയുടെ 171 ബോയിങ് വിമാനമാണ് തകർന്നത് വീണത്.
സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങൾ എന്റെ പാട്ട് കേൾക്കും; തന്റെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് വേടൻ
കൊച്ചി: തന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി ബിജെപി സിന്‍ഡിക്കേറ്റ് അംഗം നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍ രംഗത്ത്. പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ തന്റെ പാട്ട് കേള്‍ക്കുമെന്നും തന്റെ പണി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ആണ് വേടന്‍ പ്രതികരിച്ചത്.
അതേസമയം താന്‍ പറഞ്ഞിട്ടല്ല പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും താന്‍ മരിക്കുന്നതിന് മുന്‍പ് തന്നെക്കുറിച്ച് പത്താംക്ലാസിലെങ്കിലും പഠനവിഷയമാകണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു എന്നും വേടൻ പറഞ്ഞു.
സര്‍വ്വകലാശാലകളില്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും തന്റെ പാട്ട് കേള്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലത്ത് തന്റെ പാട്ടുണ്ടെന്നും വേടന്‍ കൂട്ടിച്ചേർത്തു.
സ്ഥാപനത്തിന്റെ ഓഡിറ്റിങ്ങിനെ ഭയക്കുന്നില്ല: ദിയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം കവടിയാറിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്.
സ്ഥാപനത്തിന്‍റെ ഓഡിറ്റിങ്ങിനെ ഭയക്കുന്നില്ല. വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ദിയ വ്യക്തമാക്കി.
ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നതിന് മുന്നോടിയായാണ് മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദിയ കൃഷ്ണ പറഞ്ഞു.
പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് തന്‍റെ ഭർത്താവിനെതിരെ ജീവനക്കാർ ആരോപണം ഉന്നയിക്കുന്നതെന്നും ദിയ വ്യക്തമാക്കി. തൻ്റെ അച്ഛനെതിരെയും ഇത്തരത്തിൽ പറഞ്ഞേക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് ചെയ്യാം: വിഴിഞ്ഞത്തെ MSC മാൻസ എഫ് കപ്പൽ വിഴിഞ്ഞം തീരം വിടരുതെന്ന് ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞത്തെ MSC മാന്‍സ എഫ് കപ്പൽ വിഴിഞ്ഞം തീരം വിടരുതെന്ന് ഹൈക്കോടതി.
നഷ്ടപരിഹാരം തേടി കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രിയൻ പ്രതാപൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്റ്റ് ചെയ്യാമെന്നും കോടതി നിര്‍ദേശം നൽകി. അതേസമയം കൊച്ചിയിൽ മുങ്ങിയ MSC എൽസ 3 കപ്പൽ അപകടത്തിന്‍റെ കാരണമറിയാൻ പ്രാഥമിക അന്വേഷണം തുടരുകയാണെന്ന് കോസ്റ്റൽ എഐജി പഥം സിങ് അറിയിച്ചു.
കപ്പൽ ജീവനക്കാരുടെ മൊഴിയെടുക്കൽ തുടങ്ങി.
കപ്പലിന്‍റെ ക്യാപ്റ്റൻ അടക്കം ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിരീക്ഷണത്തിലാണെന്നും കോസ്റ്റൽ എഐജി പറഞ്ഞു.കപ്പൽ അപകടത്തിൽപ്പെട്ട കേസിൽ പരാതിക്കാരൻ സി.ഷാംജിയുടെ മൊഴി കോസ്റ്റൽ പൊലീസ് രേഖപ്പെടുത്തി.
‘എല്ലാ തെളിവുകളും കൊടുത്തു, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് നല്ലകാര്യം’; ദിയയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്
നടൻ ജി.കൃഷ്ണകുമാറിന്റെ മകൾ ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ മൊഴി രേഖപ്പെടുത്തി മ്യൂസിയം പൊലീസ്. കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിജിപിയുടെ നിർദ്ദേശനുസരണമാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ തെളിവുകളും കൊടുത്തുകഴിഞ്ഞുവെന്നും ദിയ പ്രതികരിച്ചു. അതേസമയം, തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നു ജീവനക്കാരികളും മൂന്നുദിവസമായി ഒളിവിലാണ്.
കവടിയാറിലെ ദിയ കൃഷ്ണയുടെ ഫ്ലാറ്റിൽ എത്തിയാണ് മ്യൂസിയം പൊലീസ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ ഫ്ലാറ്റിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പോലീസ് ശേഖരിച്ചിരുന്നു. ഫ്ലാറ്റിൽ നിന്ന് അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. ദിയയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇതുവരെ ശേഖരിച്ച മുഴുവൻ ഡിജിറ്റൽ തെളിവുകളും കേസ് ഫയലുകളും ഉൾപ്പെടെ മ്യൂസിയം പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈഎസ്പി ഷാജിക്കാണ് കേസിന്റെ തുടരന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് അന്വേഷിക്കണം എന്നാണ് താനും ആഗ്രഹിച്ചിരുന്നതെന്നു ദിയ പ്രതികരിച്ചു. ഭർത്താവിനെതിരായ ആരോപണം പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് ഉന്നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം വലിയതുറ സ്വദേശികളായ മൂന്ന് ജീവനക്കാർ ഒളിവിൽ തുടരുകയാണ്. പൊലീസ് ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചെങ്കിലും മൂവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. മൂവരുടെയും അക്കൗണ്ടുകളിലേക്ക് ക്യു ആർ കോഡ് വഴി നടത്തിയ തിരിമറിയിലൂടെ 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും
