ഇന്ന് പുറപ്പെട്ട മുംബൈ- ലണ്ടൻ വിമാനം തിരിച്ചിറക്കുന്നു

0

മുംബൈ: ഇന്ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ച് പറക്കുന്നു. രാവിലെ പറന്നുയർന്ന എഐസി 219 വിമാനമാണ്  മുംബൈയിലേക്ക് മടങ്ങുന്നത്.

ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം വിമാനം തിരിച്ച് പറക്കുന്നതായി സ്ഥിരീകരണം ഉണ്ട്. പുല‍‌ർച്ചെ 5.39 നാണ് എയ‍ർ ഇന്ത്യയുടെ വിമാനം മുംബൈയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് പിടിഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാൻ്റെ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് വിമാനം തിരികെ വിളിച്ചത് എന്നാണ് റിപ്പോർട്ട്.

ഇന്നലെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം പറന്നുയർന്ന ഉടനെ ഇടിച്ചിറങ്ങിയിരുന്നു. അപകടത്തിൽ ഇതുവരെ വിമാനത്തിലുണ്ടായിരുന്ന 241 പേർ അടക്കം 265 പേർ മരിച്ചതായാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here